മരം' .[കവിത ]
മരം നട്ടു മാത്രം മനുഷ്യൻ ജീവിക്കുമോ. ?
മരം വെട്ടി ശീലിച്ച വർഗ്ഗമല്ലേയവർ .!
കാടുവെട്ടിട്ടതിൽ നാടൂ പണിതു.
നാട്ടിലാകെ പിന്നെ നഗരം പണിതു.
ആ നഗരത്തിന്റെ ആകാശച്ചോട്ടിലെ
കൂരകളില്ലാത്ത കാടിന്റെ മക്കളെ ,
നിഷ്ടൂരമായവർ കൊടുങ്കാട്ടിലേക്കോടിച്ചു.!
തുമ്പയില്ല ,തെച്ചി പൂക്കളില്ല .
കണികൊന്നയും ഇപ്പോൾ കാൺമതില്ല.
എല്ലാം "തരം " തിരിച്ചുള്ള ''വരവ"ല്ലോ
വല്ലാത്തൊരു കാലം .മെല്ലെ പറയണോ?
കാടിപ്പഴും ഉണ്ടിവിടം .മലീമസമായ
പുഴകളും ,തോടുകളും.!
ചാടിക്കടന്നിട്ടു കവലയിൽ നിന്ന്
കവിത പാടുന്ന കവികളുണ്ട്.
[ഞാൻ ഉൾപ്പടെ.]
ശീതീകരിച്ച മുറിയിൽ കിടന്നിട്ട്
കാടിൻ കുളിരിനെ വർണ്ണിച്ചെഴുതുവോർ .
കാഞ്ഞിരത്തിൻ കുരു പാലിൽ കിടക്കുന്നു.
കാലാന്തരത്തിലും മാറാത്ത കൈ പ്പുയ് .!
കാടും വേണം ,നാടും വേണം.
കാട്ടാറും, കാനനച്ഛായ വേണം'
സസ്യ ശ്യാമള കോമളമായ് ഭൂമിയെ
തഴുകിലോടി കഴിഞ്ഞിടാം നാം '!
..................
അസീസ് അറക്കൽ
ചാവക്കാട് .
മരം നട്ടു മാത്രം മനുഷ്യൻ ജീവിക്കുമോ. ?
മരം വെട്ടി ശീലിച്ച വർഗ്ഗമല്ലേയവർ .!
കാടുവെട്ടിട്ടതിൽ നാടൂ പണിതു.
നാട്ടിലാകെ പിന്നെ നഗരം പണിതു.
ആ നഗരത്തിന്റെ ആകാശച്ചോട്ടിലെ
കൂരകളില്ലാത്ത കാടിന്റെ മക്കളെ ,
നിഷ്ടൂരമായവർ കൊടുങ്കാട്ടിലേക്കോടിച്ചു.!
തുമ്പയില്ല ,തെച്ചി പൂക്കളില്ല .
കണികൊന്നയും ഇപ്പോൾ കാൺമതില്ല.
എല്ലാം "തരം " തിരിച്ചുള്ള ''വരവ"ല്ലോ
വല്ലാത്തൊരു കാലം .മെല്ലെ പറയണോ?
കാടിപ്പഴും ഉണ്ടിവിടം .മലീമസമായ
പുഴകളും ,തോടുകളും.!
ചാടിക്കടന്നിട്ടു കവലയിൽ നിന്ന്
കവിത പാടുന്ന കവികളുണ്ട്.
[ഞാൻ ഉൾപ്പടെ.]
ശീതീകരിച്ച മുറിയിൽ കിടന്നിട്ട്
കാടിൻ കുളിരിനെ വർണ്ണിച്ചെഴുതുവോർ .
കാഞ്ഞിരത്തിൻ കുരു പാലിൽ കിടക്കുന്നു.
കാലാന്തരത്തിലും മാറാത്ത കൈ പ്പുയ് .!
കാടും വേണം ,നാടും വേണം.
കാട്ടാറും, കാനനച്ഛായ വേണം'
സസ്യ ശ്യാമള കോമളമായ് ഭൂമിയെ
തഴുകിലോടി കഴിഞ്ഞിടാം നാം '!
..................
അസീസ് അറക്കൽ
ചാവക്കാട് .
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക