കാച്ചിലും മുളക് ചമ്മന്തിയും അല്പം ഭ്രാന്തും(ഓർമ്മ കുറിപ്പ്).....
...............................
പ്രശസ്ത പുസ്തക പ്രസാഥകർക്ക് ചുറുചുറുക്കുള്ള ഫീൽഡ് ഓഫീസർമാരെ ആവശ്യമുണ്ട്...ആകർഷകമായ ശമ്പളവും താമസ സൗകര്യവും..
ആ പരസ്യമാണ് എന്നെ ആകർഷിച്ചത്..അല്ലെങ്കിലും ബി.കോം കഴിഞ്ഞു ജോലിയൊന്നും തരപ്പെടാതെ കൂലി പണിക്ക് പോകുന്ന ഒരു ചെറുപ്പക്കാരനെ ആകർഷിക്കാൻ ഉതകുന്ന നല്ല ഒന്നാന്തരം പരസ്യം..കണ്ണൂരിലെ ഓഫീസിൽ വച്ച് ഇൻ്ററവ്യൂ..ഞാനും കാലേക്കൂട്ടി ഓഫീസിലെത്തി.. സർട്ടിഫിക്കറ്റ് ഏല്പിച്ചപ്പോൾ അവരൊന്ന് വായിച്ചു നോക്കുക പോലും ചെയ്യാതെ തിരിച്ചു തന്നു..എന്നെ പോലെ അഭ്യസ്തവിദ്യരായ കുറച്ചു യുവതിയുവാക്കൾ ജോലി പ്രതീക്ഷയുമായി അവിടെയെത്തിയിരുന്നു..ആരെയും കൂടികാഴ്ചക്ക് ക്ഷണിച്ചില്ല..എല്ലാവരേയും വിളിച്ചു കൊണ്ടുപോയി ഒരു വലിയ ഹാളിലിരുത്തി..എല്ലാവർക്കും സെല്ക്ഷൻ..'അവന്തി പബ്ലികേഷൻ്റെ' ഫീൽഡ് ഓഫീസർമാരായി...നല്ല സുന്ദരമായ പേരുള്ള ജോലി...പേരിൽ മാത്രമേ ലുക്കുള്ളു...ജോലിയെന്താ വീടുകളിലും സ്ഥാപനങ്ങളിലും അവരുടെ ഉല്പന്നങ്ങളായ പുസ്തകങ്ങൾ വില്ക്കുക...
...............................
പ്രശസ്ത പുസ്തക പ്രസാഥകർക്ക് ചുറുചുറുക്കുള്ള ഫീൽഡ് ഓഫീസർമാരെ ആവശ്യമുണ്ട്...ആകർഷകമായ ശമ്പളവും താമസ സൗകര്യവും..
ആ പരസ്യമാണ് എന്നെ ആകർഷിച്ചത്..അല്ലെങ്കിലും ബി.കോം കഴിഞ്ഞു ജോലിയൊന്നും തരപ്പെടാതെ കൂലി പണിക്ക് പോകുന്ന ഒരു ചെറുപ്പക്കാരനെ ആകർഷിക്കാൻ ഉതകുന്ന നല്ല ഒന്നാന്തരം പരസ്യം..കണ്ണൂരിലെ ഓഫീസിൽ വച്ച് ഇൻ്ററവ്യൂ..ഞാനും കാലേക്കൂട്ടി ഓഫീസിലെത്തി.. സർട്ടിഫിക്കറ്റ് ഏല്പിച്ചപ്പോൾ അവരൊന്ന് വായിച്ചു നോക്കുക പോലും ചെയ്യാതെ തിരിച്ചു തന്നു..എന്നെ പോലെ അഭ്യസ്തവിദ്യരായ കുറച്ചു യുവതിയുവാക്കൾ ജോലി പ്രതീക്ഷയുമായി അവിടെയെത്തിയിരുന്നു..ആരെയും കൂടികാഴ്ചക്ക് ക്ഷണിച്ചില്ല..എല്ലാവരേയും വിളിച്ചു കൊണ്ടുപോയി ഒരു വലിയ ഹാളിലിരുത്തി..എല്ലാവർക്കും സെല്ക്ഷൻ..'അവന്തി പബ്ലികേഷൻ്റെ' ഫീൽഡ് ഓഫീസർമാരായി...നല്ല സുന്ദരമായ പേരുള്ള ജോലി...പേരിൽ മാത്രമേ ലുക്കുള്ളു...ജോലിയെന്താ വീടുകളിലും സ്ഥാപനങ്ങളിലും അവരുടെ ഉല്പന്നങ്ങളായ പുസ്തകങ്ങൾ വില്ക്കുക...
ബ്രാഞ്ച് മാനേജർ അവിടേക്ക് വന്നു..മനോഹരമായി ഞങ്ങളെ നോക്കി ചിരിച്ചു.. എനിക്ക് എങ്ങനെയെങ്കിലും ഇറങ്ങി ഓടിയാൽ മതിയെന്നായി..എന്നെ ചൂണ്ടിയിട്ട് അയാൾ പറഞ്ഞു തുടങ്ങി(കാരണം ഞാനണല്ലോ ആ കൂട്ടത്തിൽ സുന്ദരൻ)
"ഞാനും ഇയാളെ പോലെയായിരുന്നു..ആദ്യം ഞാനും നിങ്ങളെപ്പോലെ വീടുകൾ കയറിയിറങ്ങി പുസ്തകം വില്പ്പനയായിരുന്നു..വെറും അഞ്ചു വർഷം കൊണ്ടാണ് ഈ നിലയിൽ എത്തിയത്"
പക്ഷെ പിന്നീടയാളുടെ വാക്ദ്ദോരണിയിൽ ഞാൻ എന്നെ തന്നെ മറന്നു മയങ്ങി..ഞാൻ സ്വയം ദാസനും വിജയനുമായി..
പക്ഷെ പിന്നീടയാളുടെ വാക്ദ്ദോരണിയിൽ ഞാൻ എന്നെ തന്നെ മറന്നു മയങ്ങി..ഞാൻ സ്വയം ദാസനും വിജയനുമായി..
'കാർ-എ.സി,ടി.വി-വി.സി.ആർ..ഹോ എന്നിട്ടങ്ങ് സുഖിക്കണം..ഈ ബുദ്ധിയെന്തേ എനിക്ക് നേരത്തെ തോന്നാഞ്ഞത്..അതിന് അതിൻ്റെതായ സമയമുണ്ട് മോനെ'
അങ്ങനെ അവന്തി പബ്ലികേഷൻ്റെ ഫീൽഡ് ഓഫീസറായി ഞാൻ നിയമിതനായി... കമ്മീഷൻ വ്യവസ്ഥയിലാണ് ശമ്പളം ഒരു പുസ്തകത്തിൻ്റെ പത്തു ശതമാനം..അങ്ങനെ രണ്ടുമൂന്നു ദിവസത്തെ ട്രെയിനിങ്ങും കഴിഞ്ഞ് ഞാൻ സ്വതന്ത്രനായി.. എവിടെ വേണമെങ്കിലും പോകാം..രാവിലെ ഓഫീസിലെത്തുക,പുസ്തകങ്ങളെടുക്കുക,അവരവർ പോകുന്ന സ്ഥലങ്ങൾ മുൻകൂട്ടി മറ്റുള്ളവരെ അറിയിക്കുക..അത് മറ്റൊന്നിനുമല്ല ഒരേ സ്ഥലത്തേക്ക് ഒരേ സാധനങ്ങളുമായി രണ്ടുപേർ പോകരുത് എന്ന കമ്പനി നിർദ്ദേശം..
അങ്ങനെ ഞാൻ ഐശ്വര്യമായി ബാഗ് നിറയെ പുസ്തകങ്ങളുമായി ഇറങ്ങി..
ഒരു മിനിറ്റ്.. എൻ്റെ വേഷത്തെ കുറച്ചു പറയട്ടെ..വെള്ള ഷർട്ടും കറുത്ത പാന്റും അതും ഇൻസൈഡ് ആക്കണം...കഴുത്തിൽ ടൈയും(അതാണ് നമ്മുടെ ഡ്രസ്സ് കോഡ്)...സത്യം പറഞ്ഞാൽ ആ ഡ്രസ്സും ധരിച്ച് ഞാൻ കണ്ണാടിയുടെ മുന്നിൽ നിന്നപ്പോൾ എനിക്ക് തന്നെ ചിരി വന്നു..അപ്പോൾ പിന്നെ മറ്റുള്ളവരുടെ കാര്യം പറയണോ..മെലിഞ്ഞുണങ്ങിയ പല്ലുന്തിയ ഒരു കോലം അതിന്റെ പുറത്ത് ഇമ്മാതിരിയുള്ള കോപ്രായങ്ങളും..വയലിൽ കണ്ണേറ് കൊള്ളാതിരിക്കാനുള്ള കോലം പോലെയുണ്ട്..
കണ്ണൂർ ടൗണിൽ പോയി ആദ്യം കണ്ട തലശ്ശേരി ബസ്സിൽ കയറി..ലക്ഷ്യം പിണറായിയാണ്..അതിന്റെ പുറകിൽ വേറൊരു ഉദ്ദേശ്യം കൂടിയുണ്ട്..നമ്മുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായിയുടെ വീടിനെ കുറിച്ച് പല കഥകളും പ്രചരിക്കുന്ന സമയമാണ്.. ആ വീടൊന്ന് കാണുക.. പറ്റുമെങ്കിൽ ആ വീട്ടിലൊന്ന് കയറുക..പിണറായിയെ നേരിട്ട് കണ്ടിട്ടുണ്ടെങ്കിലും വീടും കൂടി കണ്ടിട്ട് നാട്ടിലെ സഖാക്കളോട് ബഡായി പറയണം..
അങ്ങനെ പിണറായിയുടെ വീട് കാണണമെന്ന ആഗ്രഹത്തിൽ പോയ ഞാൻ പുസ്തകം വില്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് മനസ്സിലാക്കി..പിണറായിയുടെ വീട്(കൊട്ടാരമല്ല)കണ്ടു..പക്ഷെ അങ്ങോട്ടെക്ക് പോകാനൊരു പേടി പോലെ...മൂന്നോ നാലോ പുസ്തകങ്ങൾ മാത്രം വിറ്റു..
പിറ്റേന്ന് യാത്ര കോടിയേരിയിലേക്കായിരുന്നു..ലക്ഷ്യം പഴയതുതന്നെ(കമ്പനി ചിലവിൽ സഖാക്കന്മാരുടെ വീട് കാണാലോ)പക്ഷെ കോടിയേരിയുടെ വീട് എവിടെയാണെന്ന് കണ്ടെത്താൻ പറ്റിയില്ല... ആരോടും ചോദിച്ചുമില്ല..
അങ്ങനെ എൻ്റെ യാത്രകൾ കണ്ണൂരിൻ്റെ തെക്കൻ പ്രദേശങ്ങളിൽ മാത്രം ഒതുങ്ങി..വടക്കോട്ട് പോയാൽ എൻ്റെ നാടാണ്..ആരെങ്കിലും എന്നെ കണ്ട് പരിചയം പുതുക്കിയാൽ അതൊരു നാണക്കേടാകുമെന്ന് എനിക്ക് തോന്നി..ഒന്നു രണ്ടു മാസങ്ങൾ കടന്നുപോയി.. എനിക്കൊരിക്കലും ടാർഗറ്റ് മറികടക്കാനോ അതിന്റെ അടുത്തെത്താനോ കഴിഞ്ഞിരുന്നില്ല..അതിന് പ്രധാന കാരണം എൻ്റെ വേഷം..പിന്നെ സംസാരിക്കുമ്പോൾ ഉള്ള വിക്കും..അതുകൊണ്ട് തന്നെ ടാർഗറ്റ് മറികടക്കുന്നവർക്ക് മാത്രമേ കമ്പനി വക ഉച്ചഭക്ഷണത്തിന് അനുമതിയുള്ളു..
പലപ്പോഴും പഞ്ചായത്ത് കിണറുകളും പഞ്ചായത്ത് പൈപ്പുകളും എൻ്റെ വിശപ്പും ദാഹവും അകറ്റി...ചില ദിവസങ്ങളിൽ വീട്ടിലേക്ക് പോകാൻ കൈയിൽ പൈസയുണ്ടാവില്ല..ആ ദിവസങ്ങളിൽ ദൂരെ നിന്നും വരുന്ന ഫീൽഡ് ഓഫീസർമാർക്ക് താമസിക്കാൻ കമ്പനി നല്ക്കിയ റൂമുകളിൽ ഏതിലെങ്കിലും നിലത്ത് തുണി വിരിച്ച് കിടക്കും..അന്നു രാത്രി അവർ തരുന്ന ഭക്ഷണം പങ്കിട്ടു കഴിക്കും..പക്ഷെ അപ്പോഴും തളർന്നില്ല..ഉള്ളിൽ ദാസനും വിജയനും കളി നടന്നു കൊണ്ടേയിരുന്നു..
അല്പസ്വല്പം ബിസിനസ് തന്ത്രം ഞാനും പഠിച്ച് തുടങ്ങി..കുട്ടികളുള്ള വീട്ടിൽ അവരുടെ പുസ്തകങ്ങൾ മാത്രം കൊണ്ടു ചെല്ലുക,വയസ്സായവരുടെ വീട്ടിൽ 'രാമായണം, മഹാഭാരതം' തുടങ്ങിയവയും ചെറുപ്പക്കാർ(ആണുങ്ങൾ)ഉള്ളിടത്ത് 'കാമസൂത്ര'യും...അങ്ങനെ ചില മാസങ്ങളിൽ നല്ല കമ്മീഷൻ കിട്ടികൊണ്ടിരിക്കുന്ന സമയത്താണ് ആ സംഭവം നടക്കുന്നത്..
പതിവ് പോലെ പുസ്തകങ്ങളുമായി ഇറങ്ങിയതാണ്..അന്നെന്തോ ഉച്ചവരെയായിട്ടും ഒരു പുസ്തകവും വിറ്റില്ല..നല്ല വിശപ്പും.. അപ്പോഴാണ് ഒരു തോടിൻ്റെ വക്കിൽ ഒറ്റപ്പെട്ട ഒരു വീട് കണ്ടത്..കാണാൻ സാമാന്യം വലിപ്പമുള്ള വീട്.. എൻ്റെ കുറുക്കൻ കണ്ണുകൾ നാലുപാടും ഓടി..അപ്പോഴാണ് ഒരു അമ്പതു വയസ്സു തോന്നിക്കുന്ന ഒരു സ്ത്രീ ആ വീട്ടു മുറ്റത്തിരുന്നു കവുങ്ങിൻ പട്ടകൊണ്ട് ചൂല് കെട്ടുന്നത് കണ്ടത്..അപ്പോൾ തന്നെ ഞാൻ ബാഗ് തോടിൻ്റെ കലുങ്കിൽ മേലേ വച്ച് രാമായണവും മറ്റു ഭക്തിപ്രധാനമായ പുസ്തകങ്ങളും എടുത്തു കൈയ്യിൽ വച്ച് ആ വീട്ടിലേക്ക് ചെന്നു..
അതിനിടയിൽ കസ്റ്റമറെ എങ്ങനെ കൈയിലെടുക്കണമെന്ന് ഞാൻ നല്ലവണ്ണം പഠിച്ചിരുന്നു..ഇതിന് മുമ്പ് ഒരിക്കൽ പോലും കാണാത്ത അവരെ 'അമ്മേ' എന്നു വിളിച്ചു അഭിസംബോധന ചെയ്തു.. അവരൊന്ന് മുഖമുയർത്തി നോക്കി..ഞാൻ കുറച്ചു വെള്ളം ആവശ്യപ്പെട്ടു.. അവർ വെള്ളമെടുക്കാൻ അകത്തേക്ക് പോയി..അപ്പോഴാണ് അല്പംകൂടി പ്രായം കൂടിയ ഒരു സ്ത്രീ പുറത്തേക്ക് വന്നു..ഞാൻ വെള്ളം വാങ്ങി കുടിക്കുമ്പോൾ അവർ കാണത്തക്കവിധം ഞാൻ രാമായണം എൻ്റെ ബാഗിൻ്റെ പുറത്തു വച്ചു..പിന്നീട് അവരുടെ സംസാരങ്ങൾ മുഴുവനും രാമായണത്തെ കുറിച്ചും മഹാഭാരതത്തെ കുറിച്ചുമായി..അതിനിടയിൽ ഞാൻ എൻ്റെ ബിസിനസ് തന്ത്രം പയറ്റി അവരെ പുസ്തകം വാങ്ങാൻ പ്രേരിപ്പിച്ച് കൊണ്ടേയിരുന്നു...
അപ്പോഴാണ് ഞാൻ കേൾക്കാൻ കൊതിച്ച ആ വാക്കുകൾ അവരിൽ നിന്ന് വന്നത്
"മോനെന്തേലും കയിച്ചിനാ"
ഞാനില്ലെന്ന് ചുമലാട്ടി..അവർ അകത്തു പോയി നല്ല കാച്ചിൽ പുഴുങ്ങിയതും കട്ടൻകാപ്പിയും കാന്താരി മുളക് പൊടിച്ച് അതിലേക്ക് വെളിച്ചെണ്ണ ചാലിച്ച മുളക് ചമ്മന്തിയും കൊണ്ട് മുന്നിൽ വച്ചപ്പോൾ എൻ്റെ നാവിൽ വെള്ളമൂറി..ഒരു തരിപോലും വെക്കാതെ അത് മുഴുവൻ കഴിക്കുമ്പോൾ അവർ കഴിച്ചിരുന്നോ എന്നുപോലും ഞാൻ ചോദിച്ചില്ല..കഴിച്ചു കഴിഞ്ഞു അടുക്കള വശത്ത് പോയി കൈകഴുകി തിരിച്ചു വന്നപ്പോൾ ഞാൻ കണ്ട കാഴ്ച,എൻ്റെ അവസ്ഥ മണിചിത്രത്താഴിലെ സണ്ണിയുടെത് മാതിരിയായി..
പുറത്ത് കുളിക്കാനോ മറ്റോ വെള്ളം ചൂടാക്കി കൊണ്ടിരിക്കുന്ന അടുപ്പിലേക്ക് എൻ്റെ പുസ്തകങ്ങൾ ഓരോന്നായി അവർ കീറിയിടുന്നു...രാമായണവും ബാഗിൻ്റെ അകത്തുണ്ടായിരുന്ന കാമസൂത്രയും ഒന്നിച്ചു കെട്ടിപ്പിടിച്ചു ആ തീയിലേക്ക് വീഴുന്ന കാഴ്ച എന്നെ ഭയപ്പെടുത്തി..അവരുടെ കൈയിൽ നിന്ന് എങ്ങനെയൊക്കെയോ ബാഗും ബാക്കിയുള്ള പുസ്തകങ്ങളും പിടിച്ചു വാങ്ങി ഓടുമ്പോഴാണ് പശുവിനെയും മേയ്ച്ച് വരുന്ന ഒരു ചേട്ടനെ കാണുന്നത്...എൻ്റെ ഓട്ടവും പരവേശവും കണ്ട അയാൾ പറഞ്ഞത് കേട്ട് ഞാൻ ശരിക്കും ഞെട്ടി
"നിങ്ങാന്തിനാപ്പാ ആ പ്രാന്തികളുടത്ത് പോയിനി"
"പ്രാന്തികളാ...ആര് അവരാ?"
"അതേ..ഓർക്ക് രണ്ടാക്കും മുയുത്ത വട്ടാണ്..പക്ഷെ എപ്പോഴാ ബരൂന്ന് പറയാൻ പറ്റൂലാ...അതുകൊണ്ടല്ലേ ആരും ആടാ പോവാത്തത്"
അയാളങ്ങനെ പറഞ്ഞപ്പോഴും അവർക്ക് രണ്ടുപേർക്കും ഭ്രാന്തുണ്ടെന്ന് വിശ്വസിക്കാൻ എനിക്ക് പറ്റിയില്ല..കാരണം അല്പം മുമ്പ് അവരുടെ കൈകൊണ്ട് വിളമ്പി തന്ന ആ കാച്ചിലിൻ്റെ രുചിയും കാന്താരി മുളക്കിൻ്റെ ചൂരും മണവും എന്നെ വിട്ടു പോയിരുന്നില്ല...
കുറച്ചു ദൂരം ചെന്ന് പുസ്തകങ്ങളുടെ കണക്കെടുത്തപ്പോൾ ഏകദേശം രണ്ടായിരം രൂപയുടെ പുസ്തകം നഷ്ടമായിരിക്കുന്നു.. ഓഫീസിൽ തിരിച്ചെത്തുമ്പോൾ മാനേജർ ഉണ്ടായിരുന്നില്ല..അയാളുടെ മേശപ്പുറത്ത് ഞാനെന്റെ രാജി കത്തും ബാഗും വച്ചു..എനിക്ക് ആ മാസം കമ്മീഷനായി കിട്ടാനുള്ള അയ്യായിരം രൂപ വേണ്ടെന്നു വച്ച് ഞാനാ സ്ഥാപനത്തിന്റെ പടിയിറങ്ങി... ബസ്സിൽ കയറിയപ്പോഴും നാട്ടിലെ സ്റ്റോപ്പിൽ ബസ്സിറങ്ങുമ്പോഴും ആ കാച്ചിലിൻ്റെയും മുളക്ക് ചമ്മന്തിയുടെയും രുചി നാവിലുണ്ടായിരുന്നു...
ബിജു പെരുംചെല്ലൂർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക