ഇതു ഞങ്ങളുടെ ലോകം
...........................................
...........................................
വൈകിട്ട് ഓഫീസിന്നു വന്നതു മുതൽ
സുജാതയുടെ മുഖം ഒരു കൊട്ടയുണ്ട്.
സുജാതയുടെ മുഖം ഒരു കൊട്ടയുണ്ട്.
അച്ഛാ " എന്താ ഇന്നു നിങ്ങടെ വെഡിങ് ആനിവേഴ്സറി ആയിട്ടു അമ്മയുടെ മുഖം വല്ലാതെ ഇരിക്കുന്നെ.
ചോദ്യം, ലക്ഷ്മി മോളുടെ വകയാണ്.
ആ, നിന്റെ അല്ലെ അമ്മ നേരിട്ടു ചോദിച്ചോ.
അമ്മേ,, ഇന്നെന്താ സ്പെഷ്യൽ "എന്നു വിളിച്ചു ലക്ഷ്മി അടുക്കളയിലേക്കു
പോയി.
പോയി.
പതിവ് കിട്ടാറുള്ള ചായ മുടങ്ങിയപ്പോൾ ഞാനും ഒന്നു അടുക്കളയിലേക്കു കയറി.
സുജാത പാലട പ്രഥമൻ തയ്യാറാക്കുന്ന തിരക്കിലായിരുന്നു.
പാലട പ്രഥമൻ ഉണ്ടാക്കുകയാണെങ്കിലും മുഖം ഇപ്പോഴും ഒരു കൊട്ട തന്നെ.
പാലട തിളച്ചു മറിയുന്നത് കണ്ടു കണ്ട്രോൾ പോയ ലക്ഷ്മി മോൾ ഒരു തവിയെടുത്തു പാലടയിൽ മുക്കി.
അങ്ങു മാറി നിക്കു പെണ്ണെ "
ലക്ഷ്മിയെ പിടിച്ചു ഒരൊറ്റ ഉന്തായിരുന്നു.
പെട്ടെന്നുള്ള ഉന്തലിൽ മോളൊന്നു പകച്ചു.
അവളും വിട്ടില്ല.
അവളും വിട്ടില്ല.
ഈ അമ്മക്കിതെന്തിന്റെ സൂക്കേടാ. "
ആ, അതേടി എനിക്കു പല സൂക്കേടും കാണും. അച്ഛനും മോളും അതന്നെഷിച്ചു കഷ്ട്ടപ്പെടേണ്ട.
പെട്ടെന്നുള്ള സുജാതയുടെ മറുപടി എന്നെയും ഒന്നു തരിപ്പിച്ചു.
ഞാനും ലക്ഷ്മി മോളും ഇതെന്തു കഥ എന്ന മട്ടിൽ മുഖത്തോടു മുഖം നോക്കി.
കാര്യം അവളൊരു പാവം ആണെങ്കിലും ഇടഞ്ഞാൽ പിന്നെ പിടിച്ചാൽ കിട്ടില്ല.
പക്ഷെ ഇന്നു ഞങ്ങളുടെ ഇരുപത്തിയഞ്ചാം വിവാഹവാർഷികം ആണ്. കഴിഞ്ഞു പോയ ഓരോ വാർഷികവും വളരെ സന്തോഷത്തോടെ ഉള്ളവയായിരുന്നു എന്നതിൽ ഒരു സംശയവും വേണ്ട..
ഇന്നു ഇവൾക്കെന്തു പറ്റി എന്നാലോചിച്ചു നിന്ന എന്നെ ലക്ഷ്മി ഒന്നു കണ്ണിറുക്കി
പുറത്തേക്കു വരാൻ പറഞ്ഞു.
ഇന്നു ഇവൾക്കെന്തു പറ്റി എന്നാലോചിച്ചു നിന്ന എന്നെ ലക്ഷ്മി ഒന്നു കണ്ണിറുക്കി
പുറത്തേക്കു വരാൻ പറഞ്ഞു.
നിങ്ങളവിടെയൊന്നു നിന്നെ. "
ആരാ ഈ" മാലിനി. "
തിരിഞ്ഞു നിന്നു ഞാൻ അന്തം വിട്ടു കുന്തം വിഴുങ്ങി.
നിങ്ങളോടാ ചോദിച്ചേ മനുഷ്യാ.
ആരാ ഈ മാലിനി'"
ആരാ ഈ മാലിനി'"
എനിക്കറിയില്ല.
നിങ്ങൾക്കൊന്നും അറിയില്ല അല്ലേ "
അന്ന് കോളേജിൽ വാകയുടെ ചുവട്ടിൽ വച്ചല്ലേ നിങ്ങൾ ആദ്യമായി മാലിനിയോട്
മനസ് തുറന്നത് '"
മനസ് തുറന്നത് '"
സുജതേ നിനക്കെന്താ..
നിയെന്താ ഇങ്ങനെ പിച്ചും പേയും പറയുന്നത്.
നിയെന്താ ഇങ്ങനെ പിച്ചും പേയും പറയുന്നത്.
ആരും കാണാതെ ലൈബ്രറിയിൽ വച്ചു
ഉമ്മ കൊടുത്തതോ'''
ഉമ്മ കൊടുത്തതോ'''
അമ്മേ "''
ലക്ഷ്മി മോൾ നീട്ടി ഒരു വിളിയായിരുന്നു.
അച്ഛനെക്കുറിച്ച് എന്തു അസംബന്ധം ആണ് അമ്മ പറയുന്നത്.
നീ, മിണ്ടരുത് "'
നമ്മൾക്കുണ്ടാകുന്നത് പെൺകുട്ടി
ആണെങ്കിൽ " ലക്ഷ്മി ' എന്നു പേരിടണം എന്നു വരെ നിങ്ങൾ മാലിനിയോട് പറഞ്ഞില്ലേ.
ആണെങ്കിൽ " ലക്ഷ്മി ' എന്നു പേരിടണം എന്നു വരെ നിങ്ങൾ മാലിനിയോട് പറഞ്ഞില്ലേ.
അന്ന് എന്റെ അച്ഛൻ മോൾക്ക് "മാളവിക'
എന്നു പേരിടാമെന്നു പറഞ്ഞപ്പോൾ അതു പഴയ പേരാണ് എന്നു പറഞ്ഞു തർക്കിച്ചത്, മാലിനിയോടുള്ള പ്രണയത്തിന്റെ ഓർമ്മക്കണെന്നു
ഞാൻ അറിഞ്ഞിരുന്നില്ല.
എന്നു പേരിടാമെന്നു പറഞ്ഞപ്പോൾ അതു പഴയ പേരാണ് എന്നു പറഞ്ഞു തർക്കിച്ചത്, മാലിനിയോടുള്ള പ്രണയത്തിന്റെ ഓർമ്മക്കണെന്നു
ഞാൻ അറിഞ്ഞിരുന്നില്ല.
എല്ലാം മറന്നു നിങ്ങളെയും മോളെയും ഇത്രയും കാലം സ്നേഹിച്ചതിനു
എനിക്കു നിങ്ങൾ തന്ന സമ്മാനം തിരിച്ചറിയുവാൻ ഇന്നെനിക്കു കഴിഞ്ഞു.
എനിക്കു നിങ്ങൾ തന്ന സമ്മാനം തിരിച്ചറിയുവാൻ ഇന്നെനിക്കു കഴിഞ്ഞു.
ഇത്രയും പറഞ്ഞു അടുക്കളയിൽ മുളക്
പത്രത്തിന്റെ മുകളിൽ ഇരുന്ന ഒരു ഡയറി എടുത്തു അവൾ എന്റെ നേർക്കെറിഞ്ഞു.
ഒന്നും മനസിലാകാതെ ഞാൻ താഴെ വീണ ആ ഡയറിയെടുത്തു.
എന്റെ കലാലയ ജീവിതത്തിലെ നിമിഷങ്ങൾ കുറിച്ചൊരു പഴയ ഡയറിയായിരുന്നു അത്.
പത്രത്തിന്റെ മുകളിൽ ഇരുന്ന ഒരു ഡയറി എടുത്തു അവൾ എന്റെ നേർക്കെറിഞ്ഞു.
ഒന്നും മനസിലാകാതെ ഞാൻ താഴെ വീണ ആ ഡയറിയെടുത്തു.
എന്റെ കലാലയ ജീവിതത്തിലെ നിമിഷങ്ങൾ കുറിച്ചൊരു പഴയ ഡയറിയായിരുന്നു അത്.
ഇതിൽ നിന്നും ഇവൾക്കെന്തു കിട്ടി എന്നറിയാൻ ഞാൻ ഡയറിയുടെ താളുകൾ ഓരോന്നായി മറിച്ചു.
ഡയറിയുടെ നടുവിലെ പേജ് അക്ഷരാർത്ഥത്തിൽ എന്നെ ഒന്നു പിടിച്ചു കുലുക്കി എന്നു തന്നെ പറയാം.
"എത്രയും സ്നേഹം നിറഞ്ഞ എന്റെ രവിയേട്ടനു, പ്രണയപൂർവം മാലിനി ".
ഒന്നേ നോക്കിയുള്ളൂ കണ്ണിന്റെ കാഴ്ച ശക്തി തന്നെ ഒരു നിമിഷത്തേക്ക് നഷ്ട്ടപ്പെട്ടതു പോലെ എനിക്കു തോന്നി.
ഞാൻ ഒന്നു സുജാതയെ നോക്കി.
അവൾ തിരിഞ്ഞു നിന്നു കണ്ണുനീർ പൊഴിക്കുന്നു.
അവളുടെ ചുമലിലേക്ക് കൈ വെക്കാനോങ്ങിയ എന്നെ തൽക്ഷണം അടുക്കളയിൽ നിന്നും വലിച്ചു കൊണ്ടു ലക്ഷ്മി മോൾ പുറത്തേക്കു നടന്നു.
പുറത്തു ഗാർഡനിൽ എത്തിയിട്ടേ അവൾ എന്റെ കയ്യിൽ നിന്നും പിടി വിട്ടിരുന്നൊള്ളൂ.
ചിരി അടക്കാൻ പാടു പെട്ടു,
പൊട്ടി ചിരിക്കുന്ന അവളെ കണ്ടു ഞാൻ തലയിൽ കൈ വച്ചു.
പൊട്ടി ചിരിക്കുന്ന അവളെ കണ്ടു ഞാൻ തലയിൽ കൈ വച്ചു.
എന്തിനാ ലച്ചു നീ ആ പാവത്തിനെ ഇങ്ങനെ കുരങ്ങു കളിപ്പിച്ചേ "'
എന്റെ മാഷെ എന്നും ഇങ്ങനെ പാലട കുടിച്ചും, കേക്ക് മുറിച്ചു, വെഡിങ് ആനിവേഴ്സറി ആഘോഷിച്ചാൽ മതിയോ.
പാലട പോലെ സുജാതയുടെ സ്നേഹം അങ്ങോട് ഒഴുകണ്ടെ '"
അതിനു ലച്ചൂസിന്റെ പുതിയൊരു നമ്പർ ആയിരുന്നു ഈ കലാലയ ഡയറി ഡ്രാമ.
അതിനു ലച്ചൂസിന്റെ പുതിയൊരു നമ്പർ ആയിരുന്നു ഈ കലാലയ ഡയറി ഡ്രാമ.
ഇനിയെങ്കിലും നീ ഒന്നു ചെന്നു പറ എന്റെ ലച്ചു, അല്ലെ പാലടയിൽ മുഴുവൻ കണ്ണുനീർ വീഴ്ത്തും ആ പാവം.
ആയിട്ടില്ല മിസ്റ്റർ അച്ഛൻ.
ഇനി ഒരു എപ്പിസോഡ് കൂടിയുണ്ട് ക്ലൈമാക്സിലേക്കു.
ഇനി ഒരു എപ്പിസോഡ് കൂടിയുണ്ട് ക്ലൈമാക്സിലേക്കു.
ക്ലൈമാക്സൊ.
ആ, ക്ലൈമാക്സ് "'
ഇതുവരെ നിങ്ങൾ രണ്ടു പേരല്ലേ തകർത്തത് ഇനി എന്റെ ഭാഗം എനിക്കു
തകർക്കണ്ടെ.
തകർക്കണ്ടെ.
ഇല്ല ലച്ചു , ഇനി അതിനെ കരയിക്കാൻ എന്നെ കൊണ്ടാവില്ല.
കൊല്ലും ഞാൻ"'
ഇത്രവരെ എനിക്കു എത്തിക്കാൻ പറ്റിയെങ്കിൽ ഇനി അതു തീർക്കാനും എനിക്കറിയാം.
ഇത്രവരെ എനിക്കു എത്തിക്കാൻ പറ്റിയെങ്കിൽ ഇനി അതു തീർക്കാനും എനിക്കറിയാം.
ലച്ചുവിന്റെ വാശിക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ അടുത്ത എപിസോടിനായി ഞങ്ങൾ ഡയനിങ് ടേബിളിൽ ഇരിപ്പുറപ്പിച്ചു.
അമ്മേ, വേഗം വിശക്കുന്നു.
അമ്മേ..
മൂന്നാമതൊരു അമ്മ വിളിക്ക് കാത്തു നിൽക്കാതെ വിഭവങ്ങളെല്ലാം കൊണ്ടു സഹധർമിണിയുടെ രംഗപ്രവേശം.
എല്ലാം ഇലയിൽ വിളമ്പി തന്നു അവളും കഴിക്കാനിരുന്നു.
ഞങ്ങൾക്കെല്ലാം വിളമ്പിയെങ്കിലും
അവൾ ശകലം ചോറ് ലേശം സാമ്പാർ കൂട്ടി കയ്യിലിട്ടു ഉരുട്ടി കൊണ്ടിരുന്നു.
അവൾ ശകലം ചോറ് ലേശം സാമ്പാർ കൂട്ടി കയ്യിലിട്ടു ഉരുട്ടി കൊണ്ടിരുന്നു.
ആരെയും കൊല്ലാൻ പോന്ന ഭീമൻ രഖുവിന്റെ മുഖമായിരുന്നു അവൾക്കപ്പോൾ.
ആഹാ പുളിശ്ശേരി പൊളിച്ചു "'
കൈ നക്കിക്കൊണ്ടു ലച്ചു പറഞ്ഞു.
കൈ നക്കിക്കൊണ്ടു ലച്ചു പറഞ്ഞു.
ക്രൂരമായ ഒരു നോട്ടമല്ലാതെ ലച്ചുവിന്റെ പ്രശംസക്ക് അവൾ മറുപടിയൊന്നും കൊടുത്തില്ല.
അച്ഛാ '"
ഒന്നോർത്താൽ "മാളവിക 'എന്ന പേരിനേക്കാളും ലക്ഷ്മി 'ആണുട്ടോ എനിക്കു ചേരുന്നതു.
ലച്ചു അത് പറഞ്ഞതും ഇഞ്ചി എന്റെ ശിരസ്സിൽ കേറി, ഒരു ചുമയുടെ രൂപത്തിൽ പുറത്തെത്തി.
ദഹിപ്പിക്കുന്ന ഒരു നോട്ടം എന്റെ നേരെ
സുജാതയിൽ നിന്നുമുണ്ടായി.
സുജാതയിൽ നിന്നുമുണ്ടായി.
അച്ഛാ, ഈ മാലിനി ആളൊരു സുന്ദരിയായിരുന്നല്ലേ.
ഒരു രക്തചൊരിച്ചിൽ ഒഴിവാക്കാനായി
ഞാൻ ആ ചോദ്യം കേട്ടില്ലെന്നു വച്ചു.
ഞാൻ ആ ചോദ്യം കേട്ടില്ലെന്നു വച്ചു.
അച്ഛാ, മാലിനിയുടെ കണ്ണുകൾ അമ്മയുടെ കണ്ണുകളെക്കാളും ഭംഗി ഉണ്ടാർന്നല്ലേ.
ഉം. ഞാനൊന്നു മൂളുക മാത്രം ചെയ്തു.
സുജാതയുടെ നേർക്ക് നോക്കാൻ പേടിയായതു കൊണ്ടു എന്റെ നോട്ടം നേരെ ജനൽ വഴി പുറത്തേക്കു പോയി.
അന്നാലും അച്ഛൻ ശുദ്ധ തെണ്ടിത്തരം ആണ് കാണിച്ചത്.
ദൈവമേ ഇവളിന്നു എന്റെ ശവം കണ്ടേ അടങ്ങു.
ലൈബ്രറിയിൽ വച്ചു ഒരു പെൺകുട്ടിക്ക് ഉമ്മ കൊടുക്കാ എന്നു വച്ചാൽ അതൊക്കെ മോശമല്ലേ അച്ഛാ.
കൊടുക്കെടി സ്വന്തം തന്തയെ തന്നെ കൊലക്കു കൊടുക്കെടി'"
എന്നു ഞാൻ മനസ്സിൽ പറഞ്ഞതല്ലാതെ 'കമ' എന്നൊരക്ഷരം ഞാൻ ഉരിയാടിയില്ല എന്നതാണ് സത്യം.
എന്നു ഞാൻ മനസ്സിൽ പറഞ്ഞതല്ലാതെ 'കമ' എന്നൊരക്ഷരം ഞാൻ ഉരിയാടിയില്ല എന്നതാണ് സത്യം.
അച്ചാറ് തിന്ന എരിവ് നാക്കിൽ വെള്ളം കുടിക്കാൻ പ്രേരിപ്പിചെങ്കിലും വെള്ളം സുജാതയുടെ അടുത്തായി പോയി.
പേടിച്ചിട്ടു കൈ നീട്ടിയതുമില്ല.
പേടിച്ചിട്ടു കൈ നീട്ടിയതുമില്ല.
ആണുങ്ങളായാൽ കുറച്ചൊക്കെ ധൈര്യം വേണ്ടേ അച്ഛാ.
ഇവളിതു വിടുന്ന ലക്ഷണം ഇല്ലല്ലോ ദൈവമെ.
ഒരുള ചോറ് വായിലേക്കു വെക്കുന്നതതിനിടയിൽ ഞാൻ സുജാതയെ ഒന്നു പാളി നോക്കി.
കട്ട കലിപ്പ് തന്നെ..
നിന്റെ ഒടുക്കലത്തെ ക്ലൈമാക്സ് ഈ അച്ഛന്റെ പൊഗ കണ്ടേ അടങ്ങു.
ഇത്രയും ആയ സ്ഥിതിക്ക് മാലിനിയെ അച്ഛനങ്ങ് കെട്ടി കൂടായിരുന്നോ :"
അച്ഛന്റെ ആസനത്തിൽ ആപ്പ് വച്ചായിരുന്നു മോളുടെ ആ ചോദ്യം'"
ഇത്രയും മിണ്ടാതെ കേട്ടിരുന്ന ആ മിണ്ടാപ്രാണിയുടെ കണ്ണുകൾ കത്തി ജ്വലിച്ചു, കൈകൾ വിറ പൂണ്ടു.
തീർന്നെടാ ' നീ തീർന്നു '"
എന്റെ മോളെ ഇതായിരുന്നോ നിന്റെ ഒടുക്കലത്തെ ക്ലൈമാക്സ് എന്നു ഞാൻ മനസിൽ അറിയാതെ പറഞ്ഞു പോയി.
ടപ്പേ *'""
മിന്നും വേഗത്തിലായിരുന്നു ആ അടി.
പക്ഷെ അതെന്റെ കരണത്തല്ലായിരുന്നു.
അടി കിട്ടിയ വലതു കവിൾ പൊത്തി പിടിച്ചു ലച്ചു എന്നെ നോക്കി.
കസേര പിന്നിലേക്ക് ശക്തിയായി തള്ളികൊണ്ടു സുജാത എഴുന്നേറ്റു പോയി.
ഇപ്പേൻറെ മോളുടെ ക്ലൈമാക്സ് സൂപ്പർ ആയില്ലേ.
അച്ഛാ..
വളരെ ദയനീയമായിരുന്നു ആ വിളി.
ഓസ്കാർ കിട്ടിയില്ലേ ഇനി നീ മതിയാക്കിക്കോ.
ലച്ചുവിന്റെ കണ്ണ് നിറഞ്ഞൊഴുകി.
ഞാൻ പതിയെ എഴുന്നേറ്റു അടുക്കളയിലേക്കു പോയി.
ഒരു മൂലക്കിരുന്നു കരയുന്ന അവളെ ഇരു കരങ്ങളും കൊണ്ടു ചേർത്തു നിർത്തി.
എല്ലാം ലച്ചു മോളുടെ പൊട്ടതരം ആർന്നെടോ. ഞാൻ അതിനു കൂട്ട് നിന്നു എന്നൊള്ളു.
സത്യത്തിൽ ആ ഡയറി..
എന്റെ ചുണ്ടുകൾ സുജാത മൗനമാക്കി.
ഏട്ടനൊന്നും പറയണ്ട ഞാനാണ്.
താനെന്തു ചെയ്തു എന്നാ.
ഇത്രയും പറഞ്ഞപ്പോഴേക്കും എന്റെ മിഴികളും നിറഞ്ഞൊഴുകി.
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ലച്ചുവും ഞങ്ങൾക്കരികിലെത്തി.
അമ്മേ.. ഒക്കെ ഈ മോളുടെ പൊട്ട ബുദ്ധി ആട്ടോ, നമ്മുടെ അച്ഛൻ പാവമാണ്.
ലച്ചു കരഞ്ഞു കൊണ്ടാണ് അത്രയും പറഞ്ഞത്..
ലച്ചു കരഞ്ഞു കൊണ്ടാണ് അത്രയും പറഞ്ഞത്..
സുജാത ലച്ചുവിന്റെ കവിളിൽ ഒന്നു പതുക്കെ തലോടി.
ലോകം വളരെ ചുരുങ്ങി ഈ കുഞ്ഞു അടുക്കളയിൽ ആണെന്ന് ഒരു നിമിഷം എനിക്കു തോന്നിപോയി.
രണ്ടുപേരെയും എന്റെ തോളിലേക്ക് ചായ്ച്ചു ഞാൻ എന്റെ മാറോടു ചേർത്തു.
വരും ജന്മങ്ങളിലെല്ലാം ഈ പാവം ഭാര്യയും കുറുമ്പത്തി മകളും എന്റെ കൂടെയുണ്ടാകണേ എന്നു ഞാൻ സർവേശ്വരനോട് ആ നിമിഷം പ്രാത്ഥിച്ചു പോയി.
Aneesh. Pt
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക