The biggest ever archive in Malayalam Literature. 2.5 crores pageviews, 12000+ creations, 1500+authors and adding on....

New Posts

Post Top Ad

Your Ad Spot

Sunday, October 23, 2016

എന്റെ മരണം...വെളുപ്പിന്..നാലരയ്ക്ക് വെച്ച അലാറം
അടിക്കാൻ തുടങ്ങി....
ഈശ്വരാ...ഇതെന്താ..എണീക്കാൻ നോക്കീട്ട്
പറ്റുന്നില്ലല്ലോ...കൈ പോലും അനങ്ങുന്നില്ല...
ഓ..അച്ഛനും മോനും നല്ല ഉറക്കം...
ചെക്കന് ഇഡ്ഢലി മാത്രേ ഇറങ്ങുള്ളൂ..
ഇനി എപ്പഴാ അത് വെന്ത് കിട്ടണേ...
അഞ്ചേകാൾ ആകുമ്പോൾ. സ്കൂൾ
ബസ് ഇങ്ങെത്തും...
"ചേട്ടാ....ഒന്നെഴുന്നേറ്റെ....മോനെ...വിളിച്ചേ...
..ഓ. ഒരനക്കവും ഇല്ല ...വിളിച്ച് എന്റെ
തൊണ്ടേലെ വെള്ളം പറ്റി."
ആ ഇന്നിനി വല്ല കേക്കും കൊടുത്തു വിടാം..
അത് കൊണ്ട് പോയി കഴിക്കട്ടെ...
"ടീ നീ എഴുന്നേക്കുന്നില്ലേ...അലാറം അടിച്ചതു
കേട്ടില്ലേ...മോനിന്ന് സ്കൂളുണ്ടെന്ന് അറിഞ്ഞൂടെ.."
"ഈ ചേട്ടനൊന്ന് പതുക്കെ പറഞ്ഞൂടെ...എന്റെ
ചെവി പൊട്ടുന്നു...ഞാനെഴുന്നേൽക്കാൻ
നോക്കീട്ട് പറ്റുന്നില്ല ചേട്ടാ"
എവിടെ...ഞാൻ പറയുന്നതൊന്നും ഈ ചേട്ടൻ
കേൾക്കുന്നില്ലേ...എന്നെ....പിന്നേം കിടന്ന് തട്ടി വിളിക്കുവാണോ...
ദേ ചേട്ടനെന്താ. വല്ലാണ്ട് വിയർക്കുന്നേ...
ടീ എന്ന്. വിളിച്ചിട്ടിപ്പോ....മോളേന്നും
പറഞ്ഞു കരയുവാണോ..
ദാ. ചേട്ടന്റെ കരച്ചില് കണ്ട് മോനെഴുന്നേറ്റൂട്ടോ...
"മോനേ. അമ്മച്ചീ നിന്നേം എന്നേം ഇട്ടേച്ചു പോയെടാ"....
"അയ്യേ. ഈ അച്ചായിക്കു വട്ടാ...അമ്മച്ചിയല്ലേ
ഈ കിടക്കുന്നേ....അവള്. നമ്മളെ പറ്റിച്ച് കിടന്നുറങ്ങുവാ....അച്ചായി...അവക്കിട്ട്
ഞാനൊരു ചവിട്ട് കൊടുക്കാം ...അപ്പോ അവള്
എഴുന്നേൽക്കും"....
ഹ..ഹ.. അവന്റെ ചവിട്ട് കിട്ടിയിട്ട് എനിക്കൊട്ടും
നൊന്തില്ല...
"ടാ പൊന്നേ അമ്മച്ചി മരിച്ചു പോയെടാ...നീ
ഇനി അടിച്ചാലും പിച്ചിയാലും അവള് നിന്നെ
ഒന്നും ചെയ്യൂല്ല"
"ഞാൻ...ഞാൻ മരിച്ചു പോയോ...ചേട്ടാ...
അതാണോ...എനിക്ക്. എഴുന്നേൽക്കാൻ
പറ്റാഞ്ഞേ....
പറ ചേട്ടാ. ഞാൻ മരിച്ചു പോയോ."
ഈശ്വരാ ഞാനെന്തൊരു വിഡ്ഢിയാ
മരിച്ചവർ പറയുന്നത് ജീവിച്ചിരിക്കുന്നവർ
കേൾക്കില്ലല്ലോ.....
ചേട്ടന്റെ കരച്ചില് കേട്ട് ദാ അച്ഛനിങ്ങെത്തി
"മോളെ"
അച്ഛനെന്റെ മുഖത്ത് തട്ടി വിളിക്കുവാ
കണ്ണുനീരെന്റെ മുഖം മൊത്തം വീഴുവാ....
രണ്ടു പേരും ഇതെന്തൊരു കരച്ചിലാ.....
ഇവരെന്നെക്കൂടി കരയിക്കുമല്ലോ...
ഹൊ ഈ ചേട്ടനിതെന്തൊരു കരച്ചിലാ...
എന്നോട് ഇത്രയും സ്നേഹമുണ്ടായിരുന്നോ...
എന്നോട് സ്നേഹമില്ല എന്ന് എപ്പഴും
പരാതി പറയുന്നത് വെറുതെയായിരുന്നല്ലോ..
"ടാ. കരഞ്ഞിരിക്കാതെ. വേണ്ടതെന്താന്നു
വെച്ചാ ചെയ്യണ്ടേ...നീ അതിനുള്ള വഴി
നോക്ക്"...
അച്ഛൻ പറഞ്ഞതു കേട്ട് ചേട്ടനെഴുന്നേറ്റു...
പിന്നെ എല്ലാം വേഗത്തിലാരുന്നു....
മോനേം കൂട്ടി അച്ഛൻ നാട്ടിലേക്ക് പോയി....
ഞാനിപ്പോ ആശുപത്രി മോർച്ചറിയിലാ....
എന്നാലും എനിക്കെല്ലാം കാണാൻ പറ്റുന്നുണ്ട്...
എന്റെ ചേട്ടന്റെ മുഖം ആകെ വല്ലാണ്ടായി
സമയത്തിന് ആഹാരോമില്ല...കുളിയും
നനയും എല്ലാം ഒരു വഴിപാടു പോലെ...
ഹോ...ഒരാഴ്ചയ്ക്കകം ഇവിടത്തെ ഫോർമാലിറ്റീസ്....ഒക്കെ കഴിഞ്ഞു...
ഞാനും ചേട്ടനും...എയർ ഇന്ത്യ യിൽ ഇന്ന്
നാട്ടിലേക്ക് പോകുവാ....
എയർപോട്ടിൽ....എന്നെക്കൂട്ടീട്ട് പോകാൻ
അണ്ണനും വന്നിട്ടുണ്ടല്ലോ...
കണ്ണനണ്ണന്റെ കണ്ണെല്ലാം കരഞ്ഞ് കലങ്ങിയിരിക്കുന്നു...
ഓ സന്ദീപും ഉണ്ടോ കൂടെ...
ആംബുലൻസ് വീടിനടുത്തെത്തിയപ്പോഴേ
ഞാൻ കണ്ടു...വീട്ടുമുറ്റത്തെ തിരക്ക്....
ഹും...എന്റെ കല്യാണത്തിന് ഇതിന്റെ നാലിലൊന്ന്
ആളില്ലായിരുന്നു....
...എന്റമ്മ എന്തിയേ....
അമ്മ കട്ടിലിൽ കിടക്കുവാ...പാവം
എത്ര ദിവസായി കരയാൻ തുടങ്ങീട്ട്...
എന്റെ അനിയത്തി കുട്ടിയെന്തിയേ...വഴക്കാളി...
"ടീ ഇനി ഞാൻ വരില്ലാട്ടോ. തമ്മിൽ വഴക്കടിക്കാൻ...നീ ഇനി തല്ലു കൂടണ്ടല്ലോ...
അച്ഛനും അമ്മയ്ക്കും മൂത്തമോളോടാ
ഇഷ്ടമെന്നും പറഞ്ഞ്."
ഓ..ഞാൻ പറഞ്ഞതൊന്നും അവള് കേൾക്കുന്നില്ല..
കരഞ്ഞ് കരഞ്ഞ് എന്റെ കുട്ടീം വല്ലാണ്ടായി....
അടുക്കളേടെ അവിടെ നിൽക്കുന്നത്
വിമലേക്കയല്ലിയൊ..
ഇനി വരുമ്പം പച്ച കളറിലുള്ള കോടാലി തൈലം
കൊണ്ടു തരാന്നു പറഞ്ഞതാ ഞാൻ...
ശവമായി വന്ന ഞാനെങ്ങനാ ഇനീപ്പോ അത് കൊടുക്കണേ....
സിറ്റൗട്ടിൽ നിൽപ്പുണ്ടല്ലോ...ചേട്ടന്റെ അമ്മയും
അനിയത്തിയും
പെങ്ങളും....കുട്ടികളും എല്ലാരും..
ഇവരോട് അകത്തേക്ക് കയറി ഇരിക്കാൻ ആരും
പറഞ്ഞില്ലേ....
ആരാപ്പോ പറയാനുള്ളേ....എല്ലാരും
മൂക്കും പിഴിഞ്ഞ് കരഞ്ഞോണ്ടിരിപ്പാ....
"എന്നാലും എന്റെ കുഞ്ഞിനീ ഗതി വന്നല്ലോ..
അന്യനാട്ടിൽ കിടന്ന് അവടെ ജീവനെടുത്തല്ലോ
ഈശ്വരാ."....
ഓ..അപ്പച്ചീടെ കരച്ചിലാ.....
"അരിയും പൂവും വായ്ക്കല് വെയ്ക്കാനുള്ളവർ
വന്നോളു."
പരികർമ്മിയാണല്ലോ വിളിക്കണേ...ഈ ആള്
ഏതാപ്പോ...ആ ഞാനീ നാട്ടീന്നു പോയിട്ട് കാലം കുറെ ആയില്ലേ...ആരുടേലും മരണത്തിൽ.കൂടിയാലല്ലേ ഇയാളെ കണ്ടിട്ടുണ്ടാവൂ....
എല്ലാരും അരിയും പൂവും തരുന്നത് കരഞ്ഞോണ്ടാണല്ലോ....
അമ്മയ്ക്ക് നടക്കാൻ കൂടി വയ്യാ...
അപ്പച്ചിമാര് രണ്ടാളും...താങ്ങിനടത്തിയേതല്ലോ
അമ്മയെ...
അരിയും പൂവും തന്നിട്ട് എന്റെ മോനെന്തിയേ...
"മോനൂസേ..ഒന്നിങ്ങട്...വാ...അമ്മച്ചിക്ക് കാണണം. എന്റെ പൊന്നുമോനെ....
നീയില്ലാത്ത ലോകത്തേക്ക് അമ്മച്ചി പോകുവാ
പൊന്നേ...."
അവൻ തലവഴിയെ വെള്ളം ഒഴിക്കുവാണല്ലോ...
എനിക്ക് ചിതയ്ക്ക് കൊള്ളി വെയ്ക്കാനാ...
ശവമെടുത്ത് കുഴിയിലേക്ക് വെച്ചതും അമ്മേടെ
ബോധം പോയീല്ലോ....
ഉം ..എന്റെ അച്ഛനെന്തിയേ....തളർന്ന്
അകത്തുണ്ടാവും....
ചേട്ടൻ ...മോനൊപ്പമുണ്ട്....അവനെന്നെ
കത്തിക്കാൻ തീയും കൊണ്ടു വരുവാ....
ഈശ്വരാ.....തീ നന്നായി കത്തണൂ....
എന്റെ ദേഹം പൊള്ളുവാണല്ലോ.....
"ചേട്ടാ... എന്റെ ദേഹം പൊള്ളുന്നു....
ഇത്തിരി വെള്ളം എന്റെ മേത്തൊഴിക്കുവോ...
മോനേ അമ്മയ്ക്ക് പൊള്ളുന്നെടാ.....
വെള്ളം കൊണ്ടൊഴിക്കോ"......
"ഇത്രയും വെള്ളം ഒഴിച്ചാ മതിയോ....അതോ..
ഇനിയും വേണോ".....
ആ എന്തൊരു തണുപ്പ്...മഴയത്ത് നിൽക്കണ പോലെ ....
"ഇപ്പൊ ഇത്രയും മതി"...
"എന്നാ പിന്നെ. എഴുന്നേൽക്കെടീ...പോത്ത് പോലെ കിടന്നുറങ്ങുവാ....കൊച്ചിന് സ്കൂളിൽ
പോകാൻ സമയമാകുന്നു"
ചേട്ടന്റെ പറച്ചില് കേട്ട് കണ്ണ് തുറന്നപ്പോ...ദേ
നനഞ്ഞ കോഴിയെപ്പോലെ ഞാൻ....
"എന്താപ്പോ ഉണ്ടായേ....എന്തിനാ എന്റെ
ദേഹത്ത് വെള്ളം ഒഴിച്ചേ .."
"നീയല്ലേ എന്നോടും മോനോടും നിന്റെ
ദേഹത്ത് വെള്ളം കോരിയൊഴിക്കാൻ പറഞ്ഞത്.....
ഛേ അളിഞ്ഞൊരു സ്വപ്നം കാരണം ആകെ
പണിയായി...ഈ..ഷീറ്റെല്ലാം ഇന്നിനി അലക്കിയിടണമല്ലോ...
ഞമ്മടെ സന്താനം എന്നെ നോക്കി...
ആക്കിയൊരു ചിരി....
വെളുപ്പിനെ എന്നെ കുളിപ്പിച്ചല്ലോന്ന്.ഓർത്താവും....
...(ചില..സ്വപ്നങ്ങൾ...അനിവാര്യമാണ്...നാം
എന്താണെന്ന് അറിയാനും....നമുക്കു ചുറ്റുമുള്ള
ബന്ധങ്ങളുടെ തീവ്രത അറിയാനും...
ഒരൊറ്റ ശ്വാസത്തിന്റെ ബലത്തിൽ ജീവിക്കുന്ന
നമ്മൾ. അഹങ്കരിക്കരുത്...ഒന്ന് മാപ്പ് പറയാൻ കൂടിയുള്ള അവസരം പിന്നീട് കിട്ടിയെന്നു വരില്ല..)
By....RemyaRajesh

38 comments:

Unknown said...

Super

Unknown said...

good

Unknown said...

Good .....feelings...

Unknown said...

Onnum parayanilla. Sambavam kidilan

Unknown said...

Good story... touching my heart

Unknown said...

Good story... touching my heart

Unknown said...

Good story... touching my heart

Unknown said...

Onnum parayanilla. Chindikkane ullu

കണവന്‍ said...

കൊള്ളം .....

Movie Cabs Media said...

Super story..
Hiiii..... I'm sudheesh..
Plzzz contact me....
moviecabsmedia@gmail.com

Unknown said...

good one..

Unknown said...

good one..

Anonymous said...

എന്റമ്മോ പേടിപ്പിച്ചു കളഞ്ഞല്ലോ

Unknown said...

hooo bhayankara feelings......

Anonymous said...

hoo bhayankara feelings

RED ROSES said...

ഹൃദയ സ്പർശിയായ ഒരു തുറന്നെഴുത്ത് .:

mesteena said...

Sariyanu maranam ennathu parayan pattatha vikaramanu.

Dr. Rani Binoy said...

ചിലപ്പോ ആത്മാവ് ശരിക്കും ഒന്നു ദേഹം വെടിഞ്ഞിട്ടുണ്ടാവും

Unknown said...

This message should reach into every mind...thus making it a better place for everyone to live equally

NaLiNaKuMaR said...

നല്ല സ്വപ്നം!

NaLiNaKuMaR said...

നല്ല സ്വപ്നം!

വാഴക്കോടന്‍ ‍// vazhakodan said...

http://vazhakodan.blogspot.in/2009/09/blog-post_29.html

Aswani. E. S said...

Heart touching dream....

Aswani. E. S said...

Heart touching dream.....

NOJAN BABU.K said...

Good messege

Sumoj said...

നല്ല കഥ.👍👍

Anonymous said...

enikku sahikkunnilla.. mattoralde katha kure vaakkukal maati swandam ennu paranju publish cheyuka.. ennitu athinte abhinandanagal ettu vaanguka.. ee shortstory ezhuthiya aalde manovikaaram endayirunnu ennu copy adicha vyakthi
manassilakkunno..

Christin Joseph said...

Really touched... Thank you

Christin Joseph said...

Really touched... Thank you

Unknown said...

Really fell

Unknown said...

മനസ്സില്‍ തട്ടിച്ച എഴുത്തായിരുന്നു .

Unknown said...

super

Unknown said...

super ayittundu

ബിജു മനോഹരന്‍ said...

നിറഞ്ഞ മനസ്സുള്ള നിറമുള്ള കഥകള്‍ കരളിനു കരുത്തും കനവിന് കഴമ്പും നല്‍കും

രാത്രിയുടെ കാവൽക്കാരൻ said...

Superb

Unknown said...

hridayamidippu kootiya nalloru theame....yes..u..r ...grt...melle nammal neyay mariya pole...oru nimisham ende kaikalum nischalamaya pole.............ende chutum alkar koodiya pole............

Harikrishnan Kodungallur said...

kollam, climax theere pratheeksichilla :)

█∂ ρяιη¢є σƒ ∂αякηєѕ█ said...

Oru nimisham chinthayil aazhthunna oru kadha... :(

Post Top Ad

Your Ad Spot