Slider

ഇന്നു ദീപാവലി...

0

ഇന്നു ദീപാവലി.....
ചെന്നൈയില്‍ വന്നിട്ടുള്ള പന്ത്രണ്ടാമത്തെ ദീപാവലി....വര്‍ഷങ്ങള്‍ ഇപ്പോള്‍ ഫ്ളൈറ്റു വിട്ടു
മിസ്സൈലിലാണു യാത്ര....
ഠേ.......ഞെട്ടിപ്പോയി....
ഓഫീസില്‍ നിന്നു വീട്ടിലേക്കുള്ള യാത്രയാണ്.. എവിടെയും പടക്കങ്ങളും പൂത്തിരികളും മറ്റും...വര്‍ണ്ണപ്പൊലിമയാര്‍ന്ന അന്തരീക്ഷം.....
എത്ര രസകരമായ സായാഹ്നം..
പെട്ടെന്നാണ് എന്നിലെ ആരോഗ്യസംരക്ഷകന്‍ ഉണര്‍ന്നത്..
പടക്കങ്ങള്‍.....ഡെസിബെല്‍ വാല്യു ലിമിറ്റേഷന്‍സ്..
പൂത്തിരി....ലൂമിനസ് ഇന്‍റ്ന്‍സിറ്റി നോംസ്..
പുകപടലങ്ങള്‍....അറ്റ്മോസ്ഫെറിക് പൊല്യുഷന്‍..
ഈ ആഘോഷങ്ങളൊന്നും അനുവദിച്ചുകൂടാ..
അപ്പോള്‍ ദേ അടുത്ത ആള്‍, മറ്റാരുമല്ല, എന്നിലെ റിയലിസ്റ്റിക് പുള്ളി...
പുള്ളി ചോദിക്കുന്നു എന്നോട്..
മാഷേ,
പുക വലിക്കാതെയും മദ്യപിക്കാതെയും, പിന്നെ ദിവസവും ട്രെഡ് മില്ലില്‍ നടന്നോടിയും, വൈറ്റമിന്‍ ടാബ്ലറ്റുകള്‍ കഴിച്ചും ഗ്രീന്‍ ടീ കുടിച്ചും കാലക്ഷേപം കഴിച്ച മാഷിന്റെ അമ്മാവന്‍ എങ്ങനെയാ പരലോകപ്രാപ്തനായത്?.
ഒരു നിമിഷം..
അതു പിന്നെ ...ചോറുണ്ടപ്പോള്‍ മീന്‍മുള്ളു തൊണ്ടയില്‍ കുടുങ്ങി..
അത്രേയുള്ളൂ..
എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍....

By: 
Unni Krishnan Muruppel
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo