Slider

മണ്ണിനോട് ...

0

മഴവീണു കുതിര്‍ന്നോരാ മണ്ണിന്റെ
ഉഴവുചാലുകള്‍ കീറാന്‍ കലപ്പകള്‍
പല്ലുകള്‍ ആഴത്തില്‍ താഴ്ത്താത്ത മാറില്‍ 
കാളകള്‍ കളപ്പച്ചകള്‍ തിന്നുമേയുന്നു
മഴപ്പെയ്ത്തില്‍ ഋതുമതിയായ്
കണ്ണില്‍ മദജലം നിറച്ചു വിവശയായ്
ഗര്‍ഭ പാത്രത്തില്‍ വിത്തിന്റെ
ബീജം നിറയ്ക്കാന്‍ കൊതിപൂണ്ട്‌
കാത്തിരിക്കുന്നൊരു പെണ്ണായി ഭൂമി
കരയില്‍ കുന്തിച്ചിരിപ്പാണ് കോരന്‍
മണ്ണിന്റെ നെഞ്ചില്‍ ചിത്രം വരയ്ക്കണ്ട
കല്പ്പകള്‍ കോലായില്‍
ചിതലിനുതീറ്റയായ് ചരിഞ്ഞിരിക്കുന്നു
കയ്യിലൊരു മണി വിത്തില്ല ,വളമില്ല
കൂടെ പ്പണിയുവാന്‍ ആളില്ല
നാട്ടാരും വീട്ടാരും തമിഴന്റെ
ക്യാന്‍സര്‍ പൂക്കുന്നഅരിവാങ്ങി
തിന്നുമരിക്കുവാന്‍ ക്യു നില്‍ക്കാന്‍ പോയി
മണ്ണില്‍ ചവിട്ടണം ചെളിയില്‍ കുഴയണം
എന്നോ വിയര്‍പ്പിറ്റി വീണു നനഞ്ഞോരാ
മണ്ണിന്റെ മേലെ പതിയെ പതിഞ്ഞ
കോരന്റെ കാലുകള്‍ ആഴത്തില്‍
താഴവേ കണ്ണീരിറ്റിപ്പറഞ്ഞു
അമ്മെ, പൊറുക്കണേ അടിയനോട്‌
--------------------അനഘ രാജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo