നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കുറ്റബോധം,


ബാല്ല്യത്തിൽ ഒന്നിച്ചോടി കളിച്ച കളിക്കൂട്ട് കാരന് റിക്വസ്റ്റയച്ചില്ല ,
സ്കൂളിൽ സ്വന്തം ചോറ് പാത്രം തനിക്ക് തന്ന് ദിവസവും 
ഉച്ചക്കഞ്ഞി കുടിക്കാൻ പോയ കൂട്ട്കാരനും റിക്വസ്റ്റയച്ചില്ല
മാവിലെറിഞ്ഞും, പേരയ്ക്കപ്പറിച്ചും,
ഊഞ്ഞാലാടിയും, അക്ക് കളിച്ചും,
സാറ്റ് കളിച്ചും ,അത്തപ്പൂക്കളമിട്ടുമെല്ലാം ഒരുമിച്ചു നടന്ന കൂട്ടുകാർക്കും റിക്വസ്റ്റയച്ചില്ല ,
കോളേജ് ഹോസ്റ്റലിൽ ഒരു മെയ്യായി കഴിഞ്ഞ സുഹ്യത്തിനും റിക്വസ്റ്റയച്ചില്ല
ഹ്യദയത്തിൽ പ്രണയത്തിന്റെ കന്നി പ്രസവം നടത്തിയ ആദ്യ കാമുകിക്കും റിക്വസ്റ്റയച്ചില്ല ,
അഛനസുഖമായി ആസ്പത്രിയിൽ കിടന്നപ്പോൾ ഉറക്കമൊഴിച്ച് കൂട്ടിരുന്ന കൂട്ട്കാരനും റിക്വസ്റ്റയച്ചില്ല ,
പെങ്ങടെ കല്ല്യാണത്തിന് അകമഴിഞ്ഞ് സഹായിച്ച കൂട്ട്കാരനും റിക്വസ്റ്റയച്ചില്ല ,
വീട് ജപ്തിക്കു വന്നപ്പോൾ ലോണടച്ച് കിടപ്പാടം സ്വന്തമാക്കി തന്ന സുഹ്യത്തിനും റിക്വസ്റ്റയച്ചില്ല ,
റോഡാക്സഡന്റിൽ പെട്ട് ആസ്പത്രിയിൽ കിടന്നപ്പോൾ ബ്ളഡ് തന്ന കൂട്ട് കാരനും റിക്വസ്റ്റയച്ചില്ല ,
ഗൾഫിലെ ജോലിക്കായി ലക്ഷങ്ങൾ തന്ന് സഹായിച്ച കൂട്ട് കാരനും റിക്വസ്റ്റയച്ചില്ല ,
ഫേസ് ബുക്കിലെ ഫ്രണ്ട് ലിസ്റ്റ് ബന്ധങ്ങൾ എത്ര കവിഞ്ഞാലും ''ഹ്യദയത്തിലെ ആത്മ ബന്ധങ്ങളിൽ നിന്ന് ഇവരെ അൺഫ്രണ്ടാക്കാൻ കഴിയില്ലെനിക്ക്, !!!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot