Slider

പ്രവാചക ചരിത്രം ഭാഗം 4

0

പ്രവാചക  ചരിത്രം ഭാഗം 4
ഉമ്മയുടെ മരണത്തോടെ ആ ബാലന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം വല്യുപ്പ (അബ്ദുള്ള യുടെ പിതാവ്)അബ്ദുല്‍മുത്തലിബ് ഏറ്റെടുത്തു. അനാഥനായ മുഹമ്മദിനെ അദ്ദേഹം സ്നേഹ വാത്സല്യങ്ങള്‍ കൊണ്ട് മൂടി. പക്ഷെ മുഹമ്മദിന് എട്ടു വയസ്സ് പ്രായമായപ്പോള്‍എന്പതാം വയസ്സില്‍ അബ്ദുല്‍ മുത്തലിബും ഈ ലോകത്തോട്‌ വിട പറഞ്ഞു. മാതാ -പിതാക്കളുടെ വിയോഗത്തിന്റെ വേദന യുടെ തോത് കുറച്ചത് വല്യുപ്പ യുടെ സാന്നിധ്യമായിരുന്നെങ്കില്‍ അദ്ദേഹവും ഇപ്പോള്‍ ഈ ലോകത്തോട്‌ വിട പറഞ്ഞിരിക്കുന്നു. മാതൃ വിയോഗത്തിനു സമാനമായ വേദന തന്നെ വല്യുപ്പയുടെ മരണത്തിലും ആ ബാലന്‍ അനുഭവിച്ചു. വല്യുപ്പയുടെ ചേതനയറ്റ ശരീരം കണ്ടപ്പോള്‍ ആ ബാലന്റെ കണ്ണ് കണ്ണീര്‍ ക്കടലായി മാറി..ശവമഞ്ചം ഖബറിട ത്തില്‍ വെക്കുന്നത് വരെ ആ ബാലന്‍ കരഞ്ഞു കൊണ്ടേ ഇരുന്നു. തുടരെ തുടരെ ഉണ്ടായ ഈ അനാഥത്വവും , നഷ്ടവും ഭാവിയിലെ അദ്ദേഹത്തിന്‍റെ ജീവിതത്തെ കരുപ്പിടിപ്പിക്കുന്നതില്‍, പ്രതിസന്ധികളെ നേരിടുന്നതില്‍, ഭൌതികാസക്തികളെ തള്ളിക്കള യുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട് .
പിന്നീട് ആ ബാലന്റെ സംരക്ഷണ ഉത്തരവാദിത്വം ഏറ്റെടുത്തത് മൂത്താപ്പ അബൂ ത്വാലിബ്‌ ആയിരുന്നു. വല്യുപ്പ യെ പോലെ തന്നെ അബൂ ത്വാലിബും സ്നേഹവും ലാളന യും ആ ബാലന് നല്‍കി. മുഹമ്മദിന്റെ സത്യ സന്ധത യും ബുദ്ധി കൂര്‍മ്മത യും നിഷ്കളങ്കത യും അബൂ ത്വാലിബിനു തന്റെ സന്താന ങ്ങളോട് ഉള്ളതിനേക്കാള്‍ സ്നേഹം മുഹമ്മദിന് നല്‍കുന്നതിനു കാരണമായി. പന്ത്രണ്ടാം വയസ്സില്‍ അബൂ ത്വാളിബിന്റെ കച്ചവട സംഘത്തോടൊപ്പം മുഹമ്മദും ശാമിലെക്ക് പുറപ്പെട്ടു. അവിടെ ഒരു സ്ഥലത്തെത്തിയപ്പോള്‍ ബഹീര എന്ന ക്രൈസ്തവ പണ്ഡിതന്‍ മുഹമ്മദിനെ കാണുകയും ക്രൈസ്തവ വേദ ഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടുള്ള പ്രവാചക ലക്ഷണങ്ങള്‍ ഈ കുട്ടിയില്‍ കാണുന്നതായും പറഞ്ഞു. അത് കൊണ്ട് തന്നെ ജൂതന്‍ മാര്‍ ഉപദ്രവിക്കാന്‍ സാധ്യത ഉള്ളതിനാല്‍ ശാമിന്റെ ഉള്ഭാഗങ്ങളിലെക്ക് ഈ കുട്ടിയെ കൊണ്ട് പോകരുതെന്നു ഉപദേശിച്ഛതായും പറയപ്പെടുന്നു.
കൌമാരത്തിലേക്ക് കാലെടുത്തു വെച്ചിരിക്കുന്ന മുഹമ്മദ്‌ തനിക്ക് ചുറ്റും നടക്കുന്ന സംഭവ വികാസങ്ങളെ സസൂക്ഷമം നിരീക്ഷിക്കുകയായിരുന്നു. ശാമിലെ യാത്രക്കിടയില്‍ കേട്ട ക്രൈസ്തവരേയും അവരുടെ വേദ ഗ്രന്ഥങ്ങളെ യും കുറിച്ചുള്ള അറിവുകള്‍ , പേര്‍ഷ്യക്കാരും അവരുടെ അഗ്നി പൂജയും , റോമിന്റെ യും പേര്‍ഷ്യയുടെ യും ശത്രുത, അവര്‍ തമ്മില്‍ നടക്കാന്‍ പോകുന്ന യുദ്ധം ,മക്കകരികിലെ ചന്തകളില്‍ നടക്കുന്ന കവിതാലാപനങ്ങള്‍, അതിലെ സാഹിത്യങ്ങള്‍, ജൂത- ക്രൈസ്തവ പണ്ഡിതരുടെ പ്രസംഗങ്ങള്‍, ഈസാ (അ), മൂസ (അ) പ്രവാചകന്‍ മാരെ കുറിച്ചുള്ള വിശദീകരണങ്ങള്‍, അറബികളുടെ വിഗ്രഹ പൂജയെ എതിര്‍ത്തു കൊണ്ടുള്ള വാഗ്ധോരണികള്‍....ശരിയെതാണ്? തെറ്റെതാണ്? ഒന്നിലും പൂര്‍ണ്ണ സംതൃപ്തി വരുന്നില്ലല്ലോ. ചി ന്തകള്‍ , ചിന്തകള്‍ സത്യം തേടിയുള്ള ചിന്തകള്‍.
അതിനിടയില്‍ ഇടയ ജോലിയിലും അദ്ദേഹം ഏര്‍പ്പെട്ടു. സ്വന്താക്കാരുടെ യും മക്കക്കരുടെയും കന്നു കാലികളെ അദ്ദേഹം മേച്ചു നടക്കുമായിരുന്നു. മണല്‍ ക്കാടുകള്‍ നിറഞ്ഞ അനന്തമായ മരുഭൂമി യില്‍ തന്റെ കന്നു കാലികള്‍ നഷ്ടപ്പെടാതിരിക്കാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്ന ഒരു ഇടയന്റെ ചിന്തകള്‍ എങ്ങനെയാണ് പ്രാപഞ്ചിക സത്യ ത്തെ തെടാതിരിക്കുക? വിശാലമായ മരുഭൂമിയില്‍ കന്നുകാലികളെ മേയ്ച്ച് നടക്കുമ്പോള്‍ പകല്‍ സമയത്ത് തെളിഞ്ഞു വരുന്ന സൂര്യനും രാത്രിയില്‍ തെളിഞ്ഞു വരുന്ന താര ഗണങ്ങളും, മരുക്കഴ്ച്ചകളുംഏകനായ അവന്റെ ചിന്തകളെ അലട്ടിക്കൊണ്ടേ ഇരുന്നു. മറഞ്ഞിരിക്കുന്നഒരു സത്യത്തെ അന്വേഷിച്ച്ചരിയാനുള്ള ത്വര അവനില്‍ വര്‍ദ്ധിച്ച് കൊണ്ടിരുന്നു. ധ്യാനത്മകമായ ഒരു ജീവിതം നയിച്ചത് കൊണ്ട് തന്നെ അന്നത്തെ മക്കയിലെ ഭൌതികാസക്തികള്‍ ഒന്നും അദ്ദേഹത്തെ സ്വാധിനിച്ച്ചില്ല. ഉള്ള വിഭവങ്ങളില്‍ തൃപ്തി പൂണ്ടു ഇടയ ജോലിയും ചെയ്തു സത്യ കുതുകിയായി അവന്‍ വളര്‍ന്നു കൊണ്ടിരുന്നു. മുഹമ്മദിനെ കുറിച്ച് എല്ലാവര്ക്കും പറയാന്‍ നല്ല അഭിപ്രായമേ ഉള്ളൂ . അദ്ദേഹത്തിന്‍റെ സ്വഭാവ വിശുദ്ധി കാരണം മക്കക്കാര്‍ അദ്ദേഹത്തെ അല്‍ അമീന്‍(സത്യസന്ധന്‍) എന്ന് പേര് വിളിച്ചു.
ഇടയ ജോലി കൊണ്ട് മാത്രം സഹോദര പുത്രന് ഭാവി ഉണ്ടാകില്ല എന്ന് കണ്ടപ്പോള്‍ അബൂ ത്വാലിബാണ് കച്ചവടം ചെയ്യാന്‍ ആളുകളെ അന്വേഷിച്ച് കൊണ്ടിരുന്ന ഖദീജ യുടെ അടുത്തേക്ക് മുഹമ്മദിനെ കൊണ്ട് ചെന്നത്.
മുല്ലക്കൊടിക്കാരനായ ഞാനടക്കമുള്ള ലോക മുസ്ലീം ദമ്പതിമാരെ സ്വാധീനിച്ച മുഹമ്മദ്‌ - ഖദീജ ദാമ്പത്ത്യത്തിന് ഹേതുവായ ഖദീജ ബീവിയുടെ മുഹമ്മദിനോടുള്ള പ്രണയത്തിനു ഇവിടെ മുളപൊട്ടുന്നു .............
തുടരും - 
Shabeer Chakkalakkal
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo