അറുപത് വയസ്സുള്ള മുത്തശ്ശി
എന്റെ അറിവും നിറവുമാ മുത്തശ്ശി
പുഞ്ചിരി തൂകും എന്നുമെൻ മുത്തശ്ശി
വഞ്ചന ചെയ്യാതെ നിറഞ്ഞവൾ മുത്തശ്ശി
പച്ച പട്ടണിഞ്ഞവൾ മുത്തശ്ശി
കേരം കാതിലണിഞ്ഞവൾ മുത്തശ്ശി
പുഴയുടെ കൊലുസണിഞ്ഞവൾ മുത്തശ്ശി
സൂര്യന്റെ കുങ്കുമം ചാർത്തിയെൻ മുത്തശ്ശി
എണ്ണമില്ലാ മക്കളെ വളർത്തിയെൻ മുത്തശ്ശി
അതിലേറെ പേരമക്കളെ വളർത്തിയെൻ മുത്തശ്ശി
ദൈവത്തിനു സ്വന്തം നാടൊരുക്കി മുത്തശ്ശി.
**
ഇന്നിവിടെ ദുഖിതയാണെൻ മുത്തശ്ശി
രക്തമൊഴുക്കി കരയുന്നു മുത്തശ്ശി
പച്ചപ്പട്ട് കീറിമുറിഞ്ഞ മുത്തശ്ശി
വെട്ടിമരിക്കുന്ന മക്കളെ കാണുന്നു മുത്തശ്ശി
എല്ലാരും നോവിച്ചു മുറിഞ്ഞവൾ മുത്തശ്ശി
ചിന്തിത്തെറിച്ച രക്തമുള്ള മുത്തശ്ശി
ദുർഗന്ധം ചുമക്കുന്ന മുത്തശ്ശി
ദുരിതങ്ങളേറെയും വഹിക്കാൻ മുത്തശ്ശി
**
ചെയ്യാം എനിക്ക് ചിലതെങ്കിലും
ഞാനുമാഘോഷിക്കുമി -
അറുപത്താണ്ട്, മുത്തശ്ശിയുടെ.
എന്റെ കേരള മുത്തശ്ശിയുടെ.....
എന്റെ അറിവും നിറവുമാ മുത്തശ്ശി
പുഞ്ചിരി തൂകും എന്നുമെൻ മുത്തശ്ശി
വഞ്ചന ചെയ്യാതെ നിറഞ്ഞവൾ മുത്തശ്ശി
പച്ച പട്ടണിഞ്ഞവൾ മുത്തശ്ശി
കേരം കാതിലണിഞ്ഞവൾ മുത്തശ്ശി
പുഴയുടെ കൊലുസണിഞ്ഞവൾ മുത്തശ്ശി
സൂര്യന്റെ കുങ്കുമം ചാർത്തിയെൻ മുത്തശ്ശി
എണ്ണമില്ലാ മക്കളെ വളർത്തിയെൻ മുത്തശ്ശി
അതിലേറെ പേരമക്കളെ വളർത്തിയെൻ മുത്തശ്ശി
ദൈവത്തിനു സ്വന്തം നാടൊരുക്കി മുത്തശ്ശി.
**
ഇന്നിവിടെ ദുഖിതയാണെൻ മുത്തശ്ശി
രക്തമൊഴുക്കി കരയുന്നു മുത്തശ്ശി
പച്ചപ്പട്ട് കീറിമുറിഞ്ഞ മുത്തശ്ശി
വെട്ടിമരിക്കുന്ന മക്കളെ കാണുന്നു മുത്തശ്ശി
എല്ലാരും നോവിച്ചു മുറിഞ്ഞവൾ മുത്തശ്ശി
ചിന്തിത്തെറിച്ച രക്തമുള്ള മുത്തശ്ശി
ദുർഗന്ധം ചുമക്കുന്ന മുത്തശ്ശി
ദുരിതങ്ങളേറെയും വഹിക്കാൻ മുത്തശ്ശി
**
ചെയ്യാം എനിക്ക് ചിലതെങ്കിലും
ഞാനുമാഘോഷിക്കുമി -
അറുപത്താണ്ട്, മുത്തശ്ശിയുടെ.
എന്റെ കേരള മുത്തശ്ശിയുടെ.....
===========
ഒരു സ്കൂൾ വിദ്യാർത്ഥിക് വേണ്ടി എഴുതിയത്
രതീഷ് സുഭദ്രം
ഒരു സ്കൂൾ വിദ്യാർത്ഥിക് വേണ്ടി എഴുതിയത്
രതീഷ് സുഭദ്രം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക