"യാത്രക്കാരുടെ ശ്രദ്ധയ്ക്ക്".............."കോഴിക്കോട് നിന്ന് ഷൊർണൂർ വരെ പോകുന്ന 5038 നമ്പർ പാസഞ്ചർ ട്രെയിൻ അല്പസമയത്തിനുള്ളിൽ രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ എത്തിച്ചേരുന്നതാണ്"
പാളത്തിന് കുറുകെ രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്ക് നടക്കുന്ന യാത്രക്കാർ.
കാദർ വാച്ചിൽ നോക്കി. അയാൾക്ക് പോകേണ്ട ട്രെയിൻ വരാൻ ഇനിയും സമയമുണ്ട്. ഹിഗ്ഗിൻബൊതെയിംസിൽ നിന്ന് ഒരു പത്രം വാങ്ങി പ്ലാറ്റ്‌ഫോമിലെ സിമന്റ് ബെഞ്ചിലിരിന്ന് അയാൾ വായനയിൽ മുഴുകി.
"സാർ വല്ലതും തരണേ"
കാദർ മുഖമുയർത്തിനോക്കി. കാൽമുട്ടിൽ തോണ്ടിക്കൊണ്ട് ഒരു കുട്ടി മുന്നിൽ നിൽക്കുന്നു. ആറോ ഏഴോ വയസ്സ് പ്രായം തോന്നും. മുഷിഞ്ഞ വേഷം. സുന്ദരമായ മുഖത്ത് ദയനീയ ഭാവം. കുട്ടിയുടെ കണ്ണുകൾക്ക് എന്തോ ഒരു പ്രത്യേകത. ആരെയും ആകർഷിക്കുന്ന കണ്ണുകൾ. ആദ്യ നോട്ടത്തിൽ തന്നെ കുട്ടിയോട് അയാൾക്ക് വല്ലാത്തൊരു അലിവും സ്നേഹവും തോന്നി. കീശയിൽ നിന്ന് അഞ്ച് രൂപയെടുത്ത് അയാൾ കുട്ടിക്ക് കൊടുത്തു. കുട്ടി അന്തം വിട്ടു പോയി. ഭിക്ഷയായി പത്ത് പൈസ കിട്ടുന്ന കാലം. ഇരുപത്തഞ്ച് പൈസ പോലും ആരും കൊടുക്കാറില്ല. നന്ദിയോടെ അയാളെ ഒന്ന് നോക്കി കുട്ടി നടക്കാൻ തുടങ്ങി.
"മോനെ" അയാൾ വിളിച്ചു. കുട്ടി തിരിഞ്ഞു നോക്കി.
"ഇവടെ വാ". കുട്ടി അടുത്തേക്ക് വന്നു.
"എന്താ മോന്റെ പേര്?" അയാൾ ചോദിച്ചു
"പേരില്ല"
"പേരില്ലേ?"
"ഊഹം"
"പിന്നെ ആൾക്കാര് അന്നെ എന്താ വിളിക്യാ?"
"എടാന്ന്, ചേലോര് എടാ ചെക്കാന്നും"
"എവിടാ അന്റെ വീട്?"
"വീടില്ല"
"നാട്?"
"അറീല"
"അച്ഛനും അമ്മേം?"
ഇല്ല എന്ന മട്ടിൽ അവൻ തലയാട്ടി.
"അപ്പം ജ്ജ് എവടയാ ഒറങ്ങല്?"
"ദാ അവടെ" പ്ലാറ്റ്‌ഫോമിലെ സ്റ്റാളിന് പിറകിലെ ഒരു മൂലയിലേക്ക് ചൂണ്ടിക്കൊണ്ട് അവൻ പറഞ്ഞു.
"ജ്ജ് ഇന്റെ കൂടെ വരണാ?"
"ഇല്യ"
മുറിയൻ കുപ്പായത്തിന് കീഴെ അവന്റെ ഒട്ടിയ വയർ അയാൾ കണ്ടു.
"പള്ള നറച്ചും തിന്നാൻ തരാം, *പോരെ"
ഇല്ല എന്ന മട്ടിൽ തലയാട്ടി അവൻ നടന്നു നീങ്ങി.
അൽപ്പമകലെ ചെന്ന് നിന്ന് അവൻ എന്തോ ആലോചിച്ചു. ആറ് വയസ്സുകാരൻ എന്ത് ആലോചിക്കാനാണ്! തിരിച്ചു വന്ന് അവൻ പറഞ്ഞു.
"ഞാൻ വരാം"
"ഞാൻ കോയിക്കോട്ട്ക്ക് പൊറപ്പെട്ടതാ, അർജൻറ്റൊന്നും ഇല്യ, അതിഞ്ഞ് പിന്നാവാം, മോൻ വാ"
കുട്ടിയുടെ കൈ പിടിച്ച് പ്ലാറ്റ്‌ഫോമിൽ നിന്ന് അയാൾ പുറത്തിറങ്ങി. ഗണപതി ചെട്ട്യാരുടെ തുണിക്കടയിൽ കയറി അവന്ന് പാകത്തിൽ മൂന്ന് ജോഡി റെഡിമെയ്ഡ് ഷർട്ടും ട്രൗസറും രണ്ട് വെള്ളത്തുണി, ഒരു കള്ളിത്തുണി എന്നിവ വാങ്ങി, ബസ്സിൽ കയറി.
"ടിക്കറ്റ്, ടിക്കറ്റ്സ്" കണ്ടക്ടറെത്തി.
"എങ്ങോട്ടാ"
"ഒരു കറന്റും പെട്ടി" കുട്ടിയെ മടിയിലിരുത്തിക്കൊണ്ട് അയാൾ പറഞ്ഞു.
കണ്ടക്ടർ നീട്ടിയ കൊച്ചു വർണ്ണക്കടലാസ് ടിക്കറ്റ് വാങ്ങി കൗതുകത്തോടെ കുട്ടി അവന്റെ കീറിയ കീശയിലിട്ടു.
അര മണിക്കൂർ കഴിഞ്ഞു.
"കറന്റും പെട്ടി, കറന്റും പെട്ടി, വേഗം എറങ്ങാ,വേഗം എറങ്ങാ" കിളി വിളിച്ചോതി.
ട്രാൻസ്‌ഫോർമർ സ്ഥിതിചെയ്യുന്ന സ്റ്റോപ്പിലിറങ്ങി. കുട്ടിയുടെ കൈ പിടിച്ച് വയലിന് നടുവിലെ വെട്ടുവഴിയിലൂടെ അയാൾ നടന്നു. കൊയ്ത്ത്കഴിഞ്ഞ പാടത്ത് പോത്തുകളെ മേയാൻ വിട്ട് ചക്കനും നീലാണ്ടനും കണ്ണൻപാലയുടെ ചുവട്ടിലിരിക്കുന്നു.
"കാദറാപ്‌ളേ, ഏതാ ഈ കുട്ടി?" ചക്കന്റെ ചോദ്യം.
"ഇന്റെ മോനാ" അയാൾ പറഞ്ഞു.
"അയിന് ഇങ്ങക്ക് കുട്ട്യേളില്ലല്ലാ" നീലാണ്ടന്റെ പ്രതികരണം.
"ഇന്ന് മുതൽ ഇവനാ ഇന്റെ കുട്ടി" അയാൾ മറുപടി പറഞ്ഞു.
പാടം അവസാനിക്കുന്നിടത്ത് തോട്. തോടിന് കുറുകെയുള്ള മരത്തടിപ്പാലം കടന്ന് തെങ്ങിൻതോപ്പിലൂടെ അവർ നടന്നു.
"ജമീലാ" വീട്ടുമുറ്റത്തെത്തിയപ്പോൾ അയാൾ ഭാര്യയെ വിളിച്ചു.
"ഞാനിവടെ മീൻ നന്നാക്കാ" വടക്കേ മുറ്റത്ത് നിന്ന് ഭാര്യയുടെ മറുപടി കേട്ടു.
കുട്ടിയേയും കൂട്ടി നേരെ അയാൾ അങ്ങോട്ട് ചെന്നു.
"എല്ലാ ഇതെന്താപ്പം, കോയിക്കോട്ട്ക്ക് പൊറപ്പെട്ടെ ആള് ഇങ്ങട്ട് തന്നെ വന്നാ?" എന്ന് ചോദിച്ച് ജമീല നോക്കിയപ്പോൾ ഭർത്താവിന്റെ കയ്യും പിടിച്ച് ഒരു കുട്ടി മുന്നിൽ നിൽക്കുന്നു.
"ഏതാ ഈ കുട്ടി?" ജമീല ആശ്ചര്യത്തോടെ ചോദിച്ചു.
കാദർ നടന്ന സംഭവം വിവരിച്ചു.
"നല്ല ചൊറ്ക്കുള്ള കുട്ടി, ഉണ്ടക്കണ്ണ്" ജമീലയുടെ ആദ്യ പ്രതികരണം.
മീൻ മുറിച്ചു കഴിഞ്ഞിട്ടില്ല. മീൻ പാത്രവും കത്തിയും അടുക്കളയിൽ കൊണ്ടുപോയി വച്ച്, കൈ കഴുകി ജമീല ഓടി വന്നു.
"ബസ്സിലിരിക്കുമ്പം ഞാൻ അവനോട് ചോയിച്ചറിഞ്ഞു" കാദർ വിവരിച്ചു. "ഓർമ്മ വച്ച നാള് മുതല് പിച്ചക്കാരുടെ കൂടെള്ള അലച്ചില്, തീവണ്ടീലും ബസ്സിലും ആയി പല പല നാടുകളില്. അവന്റെ അച്ഛനൂം അമ്മേം ഒന്നും പിച്ചക്കാരുടെ കൂട്ടത്തിലില്ല്യ. അച്ഛനമ്മമാരെപ്പറ്റി അവൻക്ക് ഒന്നും അറീംല്യ. എപ്പൊ എങ്ങനെ പിച്ചക്കാരുടെ കൂട്ടത്തില് എത്തീന്നും അറീല. ഈയടുത്ത് തീവണ്ടി യാത്രേല് അവൻ ഒറങ്ങിപ്പോയി. ഒണർന്ന് നോക്കിയപ്പം കൂടെണ്ടായിരുന്ന സംഗത്തെ കാണ്‌ണില്യ. അവര് എവടെയോ എറങ്ങിപ്പോയിരുന്നു. അങ്ങനെ കൂട്ടം തെറ്റി അവന് തിരൂര് തീവണ്ടിയാപ്പീസിലിറങ്ങി. ഇപ്പൊ അവടെ ഒറ്റക്ക്. വേറെ കൊറച്ച് പിച്ചക്കാരൂണ്ടാവും അവൻ കെടക്ക്ണോട്ത്ത് രാത്തിരി".
എത്ര **നീർച്ച നെയ്യത്താക്കി ഞമ്മള്, ഒര് കുഞ്ഞിക്കാല് കാണാൻള്ള യോഗണ്ടായീല, പടച്ചോൻ ഞമ്മക്കായിറ്റ് തന്നതാ ഇവനെ" കുട്ടിയെ മാറോട് ചേർത്ത് പിടിച്ചുകൊണ്ട് ജമീല പറഞ്ഞു.
"അവൻക്ക് ചായ ഇണ്ടാക്കി കൊട്ക്ക്, കടി എന്താള്ളത്? കാദർ ഭാര്യയോട് ചോദിച്ചു.
"ഒന്നൂംല്യ, ലേശം വായക്കനുറുക്ക്ണ്ട്" ജമീല പറഞ്ഞു.
"തൽക്കാലം അത് കൊടുക്ക്, ഇന്നട്ട് അവനെ കുളിപ്പിച്ച് വേഗം ചോറും കൂട്ടാനും ഇണ്ടാക്ക്"
ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ കാദറും ജമീലയും അവനെ ഇമ വെട്ടാതെ നോക്കിയിരുന്നു.
"ഇഞ്ഞിപ്പം ഇന്നേരത്ത് കോയിനെ കിട്ടൂല, കോയി മൊളയണ നേരത്ത് ജ്ജ് അമ്മിണിന്റോടെ പോയി ഒര് കോയിനെ വാങ്ങീറ്റ് വാ, രാത്തിരി ഞമ്മക്ക് എറച്ചിയും പത്തിരിയൂം ണ്ടാക്കാ, മോനെ കിട്ടിയ ദിവസല്ലെ" കാദർ ഭാര്യയോട് പറഞ്ഞു.
കുട്ടിയുടെ തലയിലും മേലും എണ്ണ തേച്ചു കൊടുത്ത് സോപ്പും തോർത്തുമുണ്ടുമായി ജമീല അവനെയും കൂട്ടി കുളത്തിലേക്ക് നടന്നു.
ഇളം മേനിയിൽ സോപ്പ് തേച്ചു കുളിപ്പിക്കുമ്പോൾ മാതൃത്വം എന്തെന്ന് ജമീല ആദ്യമായി അനുഭവിച്ചറിയാൻ തുടങ്ങി, മാതൃസ്നേഹം എന്തെന്ന് അവനും.
പുത്തൻ വസ്ത്രങ്ങളണിയിച്ച്, മുടി ചീകി, പൗഡറിട്ട് ജമീല അവനെയും കൊണ്ട് കാദറിന്റെ അടുത്തെത്തി.
"ദാ ഇങ്ങട്ട് നോക്കിം, നല്ല സുൽത്താന്റെ ചേല്" എന്ന് ഭർത്താവിനോട് പറഞ്ഞുകൊണ്ട് കുട്ടിയുടെ കവിളിൽ ജമീല ഒരു ഉമ്മ കൊടുത്തു. അവനു സ്നേഹത്തോടെ കിട്ടിയ ആദ്യത്തെ ഉമ്മ.
"സുൽത്താൻ…..പേര് അത് തന്നെയാവട്ടെ" കാദർ പറഞ്ഞു. കുട്ടിയുടെ മറ്റേ കവിളിൽ അയാളും ഒരു ഉമ്മ കൊടുത്തു. ജമീലാക്കും പേര് ഇഷ്ടമായി "സുൽത്താൻ"

വരാന്തയിലെ ചാരുകസേരയിൽ കിടന്ന് കാദർ ആലോചിച്ചു. തങ്ങളുടെ ജീവിതത്തിലേക്ക് ഇതാ ഒരു സുൽത്താൻ കടന്നു വന്നിരിക്കുന്നു. ആരുടെ കുട്ടി, ഏതു ജാതി, ഏതു മതം ഒന്നും അറിയില്ല. അല്ലെങ്കിൽ എല്ലാ മതവും ഒന്നല്ലേ. മനുഷ്യനന്മയല്ലേ എല്ലാ മതവും കാംക്ഷിക്കുന്നത്. അടുക്കും ചിട്ടയോടും വളരാൻ മത, ദൈവ വിശ്വാസം നല്ലതാണ്. ഇനി അവൻ തന്റെ മതവിശ്വാസത്തിൽ വളരട്ടെ. അനപത്യതാ ദുഖവും പേറിക്കഴിയുന്ന തങ്ങളുടെ കൈകളിൽ അവൻ എത്തിച്ചേരണമെന്ന് ദൈവം പണ്ടേ തീരുമാനിച്ചിരിക്കാം. അത് കൊണ്ടാവാം തങ്ങൾക്ക് സന്താന ഭാഗ്യം ഇല്ലാതെ പോയത്. ഇനിയെല്ലാം ദൈവേച്ഛ പോലെ നടക്കട്ടെ. വാർധക്യകാലത്ത് തങ്ങൾക്ക് ഒരു താങ്ങായി അവനുണ്ടാകും, തീർച്ച. അയാൾ ദീർഘമായി ഒന്ന് നിശ്വസിച്ചു.
വരണ്ട ഭൂമിയുടെ ദാഹമകറ്റിക്കൊണ്ട് അന്ന് രാത്രി മഴ തിമർത്ത് പെയ്തു. ആദ്യത്തെ വേനൽ മഴ. മോനെയും കെട്ടിപ്പിടിച്ചുകൊണ്ട് ജമീലയും കാദറും കിടന്നു. തുറന്നിട്ട ജാലകത്തിലൂടെ തണുപ്പോടൊപ്പം മണ്ണിന്റെ ഗന്ധവും മുറിക്കുള്ളിലേക്കൊഴുകിയെത്തി. അന്ന് സുൽത്താൻ സുഖമായി ഉറങ്ങി. റയിൽവേസ്റ്റേഷനിലെ ശബ്ദകോലാഹലങ്ങളില്ലാതെ, പ്ലാറ്റുഫോമിലെ കൊതുകു കടിയേൽക്കാതെയുള്ള ആദ്യ ഉറക്കം,
ഒരു പുതുജീവിതപ്പുലരിയിലേക്കുണരാൻ....... ..................................................................................................................................................
*പോന്നോളൂ **നേർച്ച നേർന്നു
…………. തൊട്ടിയിൽ............

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക