Slider

സിസ്സർ കട്ട് :

0

"പിധീം.. ക്റാ.. ഡ്ഡും.... "
ഉറക്കം തൂങ്ങുകയായിരുന്ന കണ്ടക്ടർ ശബ്ദം കേട്ട് ഞെട്ടിയുണർന്നു ഞങ്ങളുടെ സീറ്റിനടുത്തേക്കു വന്നു, കണ്ണുചിമ്മി, പരതി പരതി എന്റെയും ശ്രീമതിയുടെയും മുഖത്തേക്ക് നോക്കി. "എന്താ വലിയ ശബ്ദം കേട്ടേ.. എന്താ സംഭവിച്ചേ.. ??" കണ്ടക്ടർ ചോദിച്ചപ്പോൾ ഞാൻ ചുമൽ കൂച്ചി, ഒന്നുമില്ലെന്ന്‌ കണ്ണടച്ച് കാണിച്ചു.
മൂക്കിൽ നിന്നും ചതഞ്ഞ ചുണ്ടിലേക്കു ഒഴുകിയിറങ്ങിയ ചോര കൈകൊണ്ടു തുടക്കുകയായിരുന്ന, തൊട്ടുപുറകിലെ സൈഡ് സീറ്റിലിരുന്ന കറുത്ത തടിയനോടും കണ്ടക്ടർ ഇതേ ചോദ്യം ചോദിച്ചു. ഒന്നുമില്ലെന്ന അർത്ഥത്തിൽ അയാളും തലവെട്ടിച്ചു കാണിച്ചു.
"കുറച്ചു കൂടി നേരത്തെ കല്യാണം കഴിക്കേണ്ടതായിരുന്നു.... "താഴേക്ക് ഊർന്നുവീണിരുന്ന, മാറുമറച്ചിരുന്ന ഷാൾ നേരെയാക്കികൊണ്ടു പ്രിയതമ പിറുപിറുത്തു.
ആനവണ്ടി ഇതൊന്നും അറിയാതെ യാത്ര തുടർന്നു...
**************************************************
NOTE : സിസ്സർ കട്ട് : ആയോധനകലയിലെ ഒരു സുപ്രധാന അഭ്യാസം.
ബിനു കല്ലറക്കൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo