നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

രാധേ കരയല്ലേ


രാധേ കരയല്ലേ , കണ്ണുനീർ തൂവല്ലേ ,
കണ്ണൻ വരില്ല ഇനി ഒരു നാളും,
നിന്നെ തേടി.
വൃന്ദാവനത്തിലെ വള്ളിക്കുടിലിലും,
കൽമണ്ഡപത്തിലും,
അലയുന്നു നീ വൃഥാ.
കുളിർ തെന്നൽ കാതിൽ മെല്ലെ ചൊല്ലി,
ചുരുൾമുടി ഇഴകളെ തഴുകി കടന്നുപോയ്.
(രാധേ കരയല്ലേ……..
കാളിന്ദി തീരത്തെ കൽപ്പടവിൽ,
കാതരയായെത്ര കാലങ്ങളായ്,
കാത്തിരിക്കുന്നു നീ വെറുതെ,
പാദങ്ങൾ മൃദുവായ് തൊട്ട് തലോടി,
കാളിന്ദി ഒഴുകി മൂകയായ്.
(രാധേ കരയല്ലേ……..
നീലകടമ്പിന്റെ ചാരെ,
രാവേറെ ചെല്ലും വരേയ്ക്കും,
ഓടക്കുഴൽ വിളി കേൾക്കാൻ കൊതിയോടെ ,
കാതോർത്തിരിക്കുന്നു നീ വൃഥാ,
വിരഹതാപത്താൽ നീറി പിടയുന്ന,
ചക്രവാകപ്പക്ഷി പാടുന്നു ശോകമായ്
(രാധേ കരയല്ലേ……..
നീല നിലാവ് പെയ്യുന്ന രാവിൽ,
നീലകാർവർണനും കൂട്ടരുമൊത്ത്,
ആട്ടവും, പാട്ടുമായ് ആടി തിമിർക്കുവാൻ,
കാത്തിരിക്കുന്നു നീ വെറുതെ,
മിഴിനീർ തുള്ളികൾ തൂകി,തൂകി,
മഴമേഘ പ്രാവുകൾ പാറി പറന്നു പോയ്.
(രാധേ കരയല്ലേ……..
രാധാ ജയചന്ദ്രൻ,വൈക്കം
29.10.2016

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot