നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എമിലി


വെന്റിലേറ്ററിൽ നിന്നും ഓക്സിജൻ ടൂബ് ഊരിയാൽ നിലക്കുന്ന ആയുസ്സ് മാത്രമേ ഇനി കെവിനുള്ളുവെന്നു ന്യയോർക്കിലെ ന്യുറോ സർജൻ തോമസ് ആൻഡ്രിയൻ പറഞ്ഞപ്പോൾ കെവിന്റെ ഭാര്യ എമിലിക്കത് സഹിക്കാവുന്നതിനപ്പുറത്തായിരുന്നു...
കെവിൻ അമേരിക്കയിൽ ഇറ്റാലിയൻ വംശജരായ ജാനറ്റിന്റെയും , പീറ്ററിന്റെയും ഏക മകൻ. ചെറുപ്പം മുതലേ അനുസരണത്തിലും , ജീവിത ഗുണത്തിലും വളർന്ന ചുരുക്കം ചില അമേരിക്കൻ യുവാക്കളിൽ ഒരാൾ.
എല്ലാവർക്കും കെവിൻ പ്രിയങ്കരനായിരുന്നു. എഞ്ചിനീയറിങ്ങിന് പഠിക്കുമ്പോഴാണ് , ശാലീന സുന്ദരിയായ എമിലിയെ കണ്ടു മുട്ടുന്നത്.
അമേരിക്കൻ യുവാക്കളുടെ വഴി പിഴച്ച ജീവിതത്തിൽ നിന്നും വിത്യസ്തയായി , നല്ല സ്വഭാവമുള്ള മാന്യമായ വസ്ത്രം ധരിച്ച് കോളേജിൽ വരുന്ന വിരലിൽ എണ്ണാവുന്നവരിൽ ഒരാൾ.
അതു പോലെ യുവത്വത്തിലിന്റെ പ്രസരിപ്പിൽ മതി മറന്നു ജീവിക്കാതെ , ആരുടെയും മനം കവരുന്ന സ്വഭാവമുള്ള കെവിൻ
രണ്ട് പേർക്കും ഇഷ്ടം തോന്നാൻ അധികം നേരം വേണ്ടി വന്നില്ല.....ആത്മാർത്ഥമായ പ്രണയത്തിന്റെ ആവിർഭാവം.....
പഠനം കഴിഞ്ഞു കെവിന് ഒരു അന്താരാഷ്ട്ര കൺസ്ട്രക്ഷൻ കമ്പനിയിൽ എഞ്ചിനീയറായി ജോലിയും കിട്ടി ...അതു പോലെ എമിലിക്കും വേറെ ഒരു കമ്പനിയിൽ ഓഫീസ് ജോലിയും കിട്ടി.
രണ്ട് പേരും വിവാഹിതരായി ....വളരെ സന്തോഷത്തോടെ , ആനന്ദത്തോടോടെ ഉല്ലസിച്ചവർ ജീവിച്ചു .. ഭാര്യാഭർത്താക്കന്മാരാണെങ്കിലും നല്ല രണ്ട് പിരിയാസഖികളായി അവർ മാറിക്കഴിഞ്ഞു .
എന്നാൽ ആ ദിവസം , അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം അവരുടെ ജീവിതത്തിൽ വിരുന്നുകാരനായെത്തി
എന്നാൽ വിധിയെന്നോ , സമയമെന്നോ ഓമനപ്പേരിട്ട് വിളിക്കാവുന്ന ആ സംഭവം എമിലിയെ നടുക്കിക്കളഞ്ഞു. സ്നേഹിക്കുന്നവർക്ക് ചിലപ്പോൾ നടുക്കുന്ന വാർത്തകൾ സഹനത്തിനപ്പുറമാണ്‌
അന്നും പതിവ് പോലെ സ്നേഹ ചുംബനവും, സ്നേഹ മൊഴിയും ഗർഭിണിയായ എമിലിക്ക് പകർന്നിട്ടാണ് കെവിൻ ജോലിക്കു തിരിച്ചത്.....
കൺസ്ട്രക്ഷൻ സൈറ്റിൽ ഏകദേശം 15 ടൺ തൂക്കം വരുന്ന വലിയ ഒരു തൂൺ ഉയർത്തുന്നതായിരുന്നു അന്നത്തെ വളരെ അപകടം പിടിച്ച പണി . ജോലിക്കാരും, ഉദ്യോഗസ്ഥരും , എഞ്ചിനീയർമാരും , സുരക്ഷാ ( Safety) ഉദ്യോഗസ്ഥരും , വന്ന് , സുരക്ഷിതമായി ആ തൂൺ ഉയർത്തി സ്ഥാപിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു.
എല്ലാവർക്കും വേണ്ട നിർദേശങ്ങളും മറ്റും കൊടുത്തു കൊണ്ട് കെവിനും അവിടെ ഉണ്ടായിരുന്നു. വളരെ വലിയ ക്രയിൻ ഉപയോഗിച്ചുള്ള ആ വലിയ സാങ്കേതിക ഉയർത്തൽ വളരെ ശ്രദ്ധാപൂർവ്വം ചെയ്തില്ലായെങ്കിൽ വലിയ അപകടം സംഭവിക്കാവുന്ന ഒന്നാണ് ...
അങ്ങനെ തൂൺ ഉയർത്തികൊണ്ടിരിക്കേ.. ബാക്കി എല്ലാ തൊഴിലാളികളെയും ദൂരേക്ക് മാറ്റി , ആവശ്യമുള്ള നിർദേശം കെവിൻ ക്രയിൻ ഓപ്പറേറ്റർക്കു കൊടുക്കുന്ന സമയം ,
എവിടെയോ വന്ന പിഴവ് മൂലം 15 ടൺ ഭാരമുള്ള തൂൺ താഴേക്കു പതിച്ചു. അതിൽ നിന്നും അടർന്നു വീണ ചില കഷണങ്ങൾ, കെവിന്റെ തലയിൽ പതിക്കുകയും , ഗുരുതരമായി പരിക്കേറ്റ കെവിനെ ആശുപത്രിയിലാകുകയും ചെയ്‌തു
തന്റെ കെവിൻ..... ഒന്നേ കേട്ടുള്ളൂ അവൾ, എമിലി ബോധരഹിതായി നിലം പതിച്ചു
എമിലിയെയും ആശുപത്രീയി പ്രവേശിപ്പിച്ചു....
തലക്ക് സാരമായി ക്ഷതമേറ്റ കെവിൻ 'കോമാ' അവസ്ഥയിൽ വെന്റിലേറ്ററിൽ ആയിരുന്നു. രണ്ടാഴ്ച്ചയോളം ഡോക്ടർമാർ പരമാവധി ശ്രമിച്ചുവെങ്കിലും, അവർക്കും ഒന്നും ചെയ്യാനായില്ല
ഇപ്പോൾ കെവിൻ ജീവിക്കുന്നത് ക്യത്യമ ഹ്യദയ സ്പന്ദനവും ഓക്സിജനും കൊണ്ടാണ് .. ഇനി യാതൊരു തരത്തിലും കെവിന് സംസാരിക്കാനോ , സ്വയമായി ശ്വസിക്കുവാനോ സാധിക്കുകയില്ല.
ഇനി ആകെ ചെയ്യാവുന്നത് കെവിനെ മരണത്തിനു വിട്ടുകൊടുക്കുക. ഡോക്ടർമാരുടെ വിദഗ്ദ്ധ സംഘത്തിന്റെ പരിശ്രമം വിജയിച്ചില്ല
എമിലിയോട് ഈ കാര്യം പറയുവാൻ കെവിന്റെ പ്രധാന പരിശോധകൻ ഡോക്ടർ തോമസ് തീരുമാനിച്ചു....
ഓക്സിജൻ ടൂബ് എടുക്കാൻ എമിലിയുടെ ഒരു സമ്മതം ആവശ്യമാണ് . കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസ്സിലാക്കി ..
ഒരു കൊച്ചു കുഞ്ഞിനെ പോലെ എല്ലാം ഒരു ജീവച്ഛവമായി കേട്ടിരുന്നു അവൾ....
എന്റെ കെവിൻ ഇനി ജീവിച്ചിരിക്കില്ല... എന്റെ കെവിൻ ഇതാ എന്നിൽ നിന്നും പൂർണ്ണമായി പോകുവാൻ പോകുന്നു. പ്രിയപ്പെട്ടവൻ, തന്റെ കെവിൻ ..
എമിലി ഡോക്ടറോട് ഒരു കാര്യം ചോദിച്ചു.....
ഡോക്ടർ എനിക്കൊരാഗ്രഹമുണ്ട് ..അതു സാധിച്ചു തരണം ....
പറഞ്ഞോളൂ എമിലി .... ഡോക്ടർ തോമസ് ഇടറുന്ന സ്വരത്തോടെ പറഞ്ഞു
എന്റെ കെവിന്റെ മൂക്കിൽ നിന്നു ആ ഓക്സിജൻ ടൂബ് എടുക്കുന്ന സമയം എനിക്കെന്റെ കെവിന്റെ നെഞ്ചിൽ കെട്ടിപിടിച്ചു കിടക്കണം.... ടൂബ് എടുക്കുന്ന സമയം, എനിക്കെന്റെ കെവിന്റെ അവസാന ഹ്യദയമിടിപ്പ് കേൾക്കണം...
അതു കേട്ടപ്പോൾ ഡോക്ടർ പോലും കരഞ്ഞു പോയി
അങ്ങനെ അവളെ ICU വിൽ കൊണ്ട് വന്നു. അവൾ പറഞ്ഞപോലെ തന്റെ കെവിന്റെ നെറ്റിയിലും , കവിളിലും , മ്യദുവായി ചുംബിച്ചു.....
അവന്റെ ചെവിയിൽ അവൾ മന്ത്രിച്ചു ... കെവിൻ , നീ എന്നെ തനിച്ചാക്കി പോവുകയാണല്ലേ....
പിന്നെ എന്റെ കെവിൻ എന്നു വിളിച്ചു അവന്റെ നെഞ്ചിൽ ചാഞ്ഞു ...
കുറച്ച് നേരം അങ്ങനെ കിടന്നോട്ടെയെന്നു ഡോക്ടർമാരും വിചാരിച്ചു. അവൾ മുഖമുയർത്തി ഡോക്ടറെ ഒന്നു നോക്കി .... അതിൽ എല്ലാം ഉണ്ടായിരുന്നു
ഡോക്ടർ , മെല്ലെ ഓക്സിജൻ ടൂബ് ഊരി ...അപ്പോൾ അവളുടെ ചെവി അവന്റെ ഹ്യദയത്തിനു മുകളിൽ അമർത്തി വച്ചിരിക്കുകയായിരുന്നു .... പെട്ടെന്ന് ഹ്യദയം ഒന്നു പൊങ്ങി താഴ്ന്നു ...തന്റെ കെവിന്റെ അവസാന ഹ്യദയമിടിപ്പ്‌ അവൾ കേട്ടു .... ആ മിടിപ്പ് യാത്രാമൊഴി ചൊല്ലിയോ....
ആ ഹ്യദയം എമിലിയോട് എന്തായിരിക്കും അന്നേരം പറഞ്ഞിട്ടുണ്ടാവുക ?
അതേ സമയം , എമിലിയുടെ വയറ്റിൽ കിടക്കുന്ന കെവിന്റെ ജീവന്റെ ഭാഗം,
എന്റെ പപ്പാ.... എന്നു മന്ത്രിച്ചുവോ ?
................................
ഈ ആക്സിഡന്റ് നടക്കുമ്പോൾ എന്റെ കൂടെ ജോലി ചെയ്യുന്ന അമേരിക്കൻ സുഹൃത്ത് ആ സ്ഥലത്ത് ഉണ്ടായിരുന്നു. കെവിൻ മരിക്കുമ്പോൾ ICU വിൽ സംഭവിച്ച കാര്യം ഹൃദയഭേദകമായിരുന്നു എന്ന് മൈക്കിൾ പറയുകുകയുണ്ടായി .
ആ രംഗം ആലോചിക്കുമ്പോൾ എന്റെ മനസ്സ് വല്ലാത്ത ഒരു അവസ്ഥയിലൂടെ കടന്നു പോവുകയായിരുന്നു ... തന്റെ പ്രിയതമന്റെ മരണം , അവസാന ശ്വാസം , അവസാന ഹ്യദയമിടിപ്പ് കേട്ട എമിലിയുടെ മാനസികാവസ്ഥ എനിക്കു വിവരിക്കുവാൻ സാധിക്കില്ല അത്രക്ക് ഭയാനകമായിരുന്നിരിക്കാം അത് , അല്ലെ ?
.....................
ജിജോ പുത്തൻപുരയിൽ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot