അന്തിമാനം ചുവക്കണ കണ്ടപ്പം
അന്തമില്ലാത്തൊരു ചിന്ത തന്നെ
അന്തിക്കള്ളാഞ്ഞു വീശിയെച്ചു
അന്തപ്പന്‍ ചേട്ടനിതെങ്ങോട്ടാ?
അന്തമില്ലാത്തൊരു ചിന്ത തന്നെ
അന്തിക്കള്ളാഞ്ഞു വീശിയെച്ചു
അന്തപ്പന്‍ ചേട്ടനിതെങ്ങോട്ടാ?
എന്തൊരു തൊന്തരവണ്ണായിതു
എന്തോരോയെന്തോയറിയില്ലല്ലോ
ചന്തു ചതിക്കാത്ത ചന്തുവാണേ
ചന്തത്തിനാണേല്‍ കുറവുമില്ല..!!!.
എന്തോരോയെന്തോയറിയില്ലല്ലോ
ചന്തു ചതിക്കാത്ത ചന്തുവാണേ
ചന്തത്തിനാണേല്‍ കുറവുമില്ല..!!!.
ചന്തയില്‍ ചേലുള്ള ജോലിയുണ്ടേ
ചിന്തയാവഴിക്കങ്ങോട്ടു പോയി.
ചാന്തും ചിമിഴും വാങ്ങികൊടുത്തിട്ടു
ചന്തു ചതിച്ചെന്നന്തപ്പന്‍ ചേട്ടന്‍,,!!
ചിന്തയാവഴിക്കങ്ങോട്ടു പോയി.
ചാന്തും ചിമിഴും വാങ്ങികൊടുത്തിട്ടു
ചന്തു ചതിച്ചെന്നന്തപ്പന്‍ ചേട്ടന്‍,,!!
ചെന്താമരകണ്ണഴകല്ലേ,മൊഞ്ചത്തിയെ-
യെന്തിനായ് ചന്തു കട്ടോണ്ട് പോയ്
അന്തവും കുന്തവുമില്ലാതെയങ്ങിനെ
അന്തപ്പന്‍ ചേട്ടന്‍ മിഴുങ്ങസ്യയായ്!!! .
യെന്തിനായ് ചന്തു കട്ടോണ്ട് പോയ്
അന്തവും കുന്തവുമില്ലാതെയങ്ങിനെ
അന്തപ്പന്‍ ചേട്ടന്‍ മിഴുങ്ങസ്യയായ്!!! .
തിന്തകം ചൊല്ലി അന്തിമാനം നോക്കി
അന്തപ്പന്‍ ചേട്ടന്‍ പതം പറഞ്ഞേ..
തന്ത തലതിരിഞ്ഞു പോയത് കൊണ്ടോ
ചന്തുവിന്‍ കൂടെ നീ പോയത് പെണ്ണെ?
അന്തപ്പന്‍ ചേട്ടന്‍ പതം പറഞ്ഞേ..
തന്ത തലതിരിഞ്ഞു പോയത് കൊണ്ടോ
ചന്തുവിന്‍ കൂടെ നീ പോയത് പെണ്ണെ?
കൃഷണ കുമാര്‍.കൂടാളി
ഗോകുലം, കീഴല്ലൂര്‍..
ഗോകുലം, കീഴല്ലൂര്‍..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക