നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു തേപ്പുകഥ



നമ്മൾ മൂന്നാം ക്‌ളാസ്സിൽ പടിക്കണ കാലം പണ്ടേ ഞാൻ ഒരു മൊഞ്ചനും അതിലുപരി ഒരു പഠിപ്പിസ്റ്റും ആയതുകൊണ്ട് പെൺകുട്ടികൾക്കൊക്കെ എന്നെയൊരു നോട്ടം ഉണ്ടായിരുന്നു പക്ഷെ എന്റെ ശ്രദ്ധ ഫുൾ പഠനത്തിലായതുകൊണ്ട് ഞാനതൊന്നും മൈൻഡ് ചെയ്യാറില്ല.... മൂന്നാം ക്ലാസ്സിലൊക്കെ എന്തോരം പഠിക്കാനുണ്ടാവും എന്നു ഞാൻ നിങ്ങൾക്ക് പറഞ്ഞു തരണ്ടല്ലോ ടഫ് സബ്ജക്ട് അല്ലേ....
അങ്ങനെ ബുക്കിലേക് നോക്കി നോക്കി കണ്ണു കഴക്കുമ്പോ ഞാൻ ഇടക്ക്‌ ബുക്കിൽ നിന്നും കണ്ണെടുത്തു ചുറ്റും ഒന്നു നോക്കും വെറുതെ പെൺകുട്ടികളിരിക്കുന്ന ഭാഗത്തേക്കൊക്കെ അതീ ബുക്കിലെ കറുപ്പും വെളുപ്പും കളർ കണ്ടു കണ്ടു ബോറടിക്കുമ്പോ ഒരു മഴവില്ല് സീൻ കിട്ടാൻ ഇതാ നല്ലത് അവിടെ നല്ല ചോപ്പ് മഞ്ഞ നീലാ അങ്ങനെ പലവിധം നിറങ്ങളുടെ സംഗമം ആണല്ലോ പൂന്തോട്ടത്തിലേക്ക് നോക്കുന്ന ഒരു ഫീൽ കിട്ടും അല്ലാതെ പെൺപിളേറെ വായ നോക്കുന്നത് ഒന്നുമല്ല...
അങ്ങനെ ഉള്ള ഒരു നോട്ടത്തിനിടക്കാണ് രണ്ടു ഉണ്ടക്കണ്ണുകൾ നമ്മളെ നോക്കുന്നത് ശ്രദ്ധിച്ചേ...
നല്ല സുന്ദരി കണ്ണുകൾ....
ആളും സൂപ്പർ ആണ് മൊഞ്ചത്തികുട്ടി ക്ലാസ്സിലെ പെൺപിളേറെ കൂട്ടത്തിലെ ഐശ്വര്യ റായി.... വേണ്ട അത്രയില്ല കുറച്ചു കുറച്ചെക്ക്....
അവളുടെ ഇടക്കിടക്കുള്ള നോട്ടം നമ്മൾ കണ്ടുപിടിച്ചു ഒറ്റയടിക്ക് വീഴാൻ പാടില്ലാല്ലോ...
സൊ ഞാൻ കുറച്ചു മസ്സിലുപിടിച്ചു അറിയാത്തപോലെ അവളെനോക്കി പിന്നെ നോട്ടം ക്ലാസ്സിലെ ഓടിലേക്കും ഉത്തരത്തിലേക്കുമൊക്കെയാക്കി നൈസ് ആയിട്ട് സ്കിപ്പാക്കി...
അങ്ങനെ അങ്ങനെ നോട്ടം പുഞ്ചിരിയിലേക്കൊക്കെ വഴിമാറി....
ഒരു ദിവസം ഉച്ചക്ക് ചോറൊക്കെ കഴിച്ചു ചോർ എന്നു പറഞ്ഞ ഇപ്പോഴത്തെ പോലെ അല്ലാ ചോറും ചെറുപയറും വരി നിന്ന് വാങ്ങി കഴിക്കണം അതിന്റെ ഒരു ടേസ്റ്റ് KFC യിൽ വരി നിന്നു വാങ്ങി കഴിച്ചാൽ പോലും കിട്ടൂല്ല...
അങ്ങനെ അതൊക്കെ കഴിഞ്ഞു സ്വന്തം വള്ളി കൂടാരത്തിൽ ഉഞ്ഞാലാടിക്കൊണ്ടിരിക്കുമ്പോ നമ്മളെ മൊഞ്ചത്തിന്റെ അടുത്ത കൂട്ടുകാരി ഡാ നീ ഇവിടിരിക്കണോ നിന്നെ എവിടൊക്കെ നോക്കി എന്നും പറഞ്ഞു വരുന്നുണ്ട് ഞാൻ നമ്മുടെ ജഗതീടെ ഡയലോഗ് അങ്ങോട്ട് കാച്ചി....
'കുഞ്ഞിപ്പാത്തു നീ അർഷാദിനെ നോക്കേണ്ടടുത്തു നോക്കിയില്ല അർഷാദിനെ കിട്ടിയില്ല'
ഇതു നിനക്ക് തരാൻ വന്നതാ അല്ലാതെ നിന്റെ ഡയലോഗ് കേൾക്കാൻ വന്നതല്ലന്നും പറഞ്ഞു ഒരു കടലാസ്സു തന്നു അവളോടി...
അപ്പഴാണ് കുറച്ചപ്പുറത്ത് നിക്കണ നമ്മളെ മൊഞ്ചത്തീനെ കാണുന്നത് സംഗതി അവൾ കൊടുത്ത് വിട്ടതാണ്....
അങ്ങനെ ഹൃദങ്ങ പുളകിതനായി നാലായി മടക്കിയ കടലാസ് തുറന്നപ്പോ നമ്മൾ ഞെട്ടിപ്പോയി.... എന്താ സംഭവം
ബദ്‌രീങ്ങളേ ഇംഗ്ലീഷ് .....
നമ്മളെ കിളി അപ്പൊത്തന്നെ പോയി....
ഇതിപ്പോ ഞാൻ പഠിക്കാത്ത അക്ഷരങ്ങളൊക്കെയുണ്ടല്ലോ
ആ പണ്ടാരകാലത്തി ഇനി ഇംഗ്ലീഷ് മീഡിയം ആണോ ?
ഇതിപ്പോ അലാക്കിലെ ഔലും കഞ്ഞിയായിപ്പോയല്ലോ റബ്ബേ...
സംഗതി ഒരു വരിയെ ഒള്ളു... പറഞ്ഞിട്ട് കാര്യമില്ല ആദ്യത്തെ ഒന്നേ എനിക്കറിയൊള്ളു പിന്നെ താഴെ പേരും ഒപ്പും ഒരു പൂവും വരച്ചിട്ടുണ്ട് ഇനി ഇത് വല്ല അപേക്ഷയുമാണോ ?
ആ ആർക്കറിയാം ഞാൻ ഒന്നും നോക്കില്ല മടക്കി കീശയിലിട്ട് നേരെ ക്ലാസ്സിലേക്ക് വിട്ടു...
അവിടെ എത്തിയപ്പോ അവൾക്ക് വല്ലാത്തൊരു നോട്ടം ഞാൻ സൈക്കളീന്നു വീണ ഒരു ചിരി പാസ്സാക്കി പതുക്കെ സ്കൂട്ടായി....
വീട്ടിൽ എത്തിയപ്പോ കത്തു ഞാൻ ഏഴാം ക്ലാസ്സിൽ ഹയർ സ്റ്റഡീസിന് പഠിക്കുന്ന മുത്തപ്പന്റെ മോൻ കാണിച്ചു...
കത്തു കണ്ടപ്പോ ഇവൻ ഒടുക്കാത്ത ചിരി അവസാനം സുന്നത്തു കല്യണം കഴിച്ചപ്പോ കിട്ടിയ പൈസേന്നു 20 രൂപ കൊടുത്തിട്ടാണ് പഹയൻ പറഞ്ഞു തന്നത് അതു I Love you എന്നാണെന്നു എനിക്കണേ അതിലെ I മാത്രേ മനസ്സിലായൊള്ളു അങ്ങനെ സംഗതി loveletter ആണെന്ന് പിടികിട്ടി...
അങ്ങനെ സഹപാടിയിൽനിന്നും കാമുകനിലേക്ക് പ്രമോഷൻ കിട്ടിയ ഞാൻ പിറ്റേന്നു പളപളാ മിന്നുന്ന കുപ്പായോം കിരി കിരി സൗണ്ടുള്ള ഷൂസുമൊക്കെയിട്ട് ഷാരുഖാനായി സ്കൂളിലേക്ക് പോയി പിന്നെ പ്രണയം പൂത്തുലഞ്ഞു കാത്തിടപാട് റിസ്കായതുകൊണ്ട് ഞാൻ പുതിയ ഐഡിയ കണ്ടെത്തി അന്നൊക്കെ VKC ചെരിപ്പാണ് താരം അതിന്റെ താഴെ വാറിന്റെ മൂന്ന് വട്ടുണ്ടാവും അതിന്മേ I L U എന്നു എഴുതി ഒറ്റാ തട്ടാണ് അവളുടെ ബെഞ്ചിൻറെ താഴേക്ക്... അവളതൊന്നും നോക്കീട്ട് തിരിച്ചിങ്ങോട്ടും തട്ടും അങ്ങനെ പ്രേമം തട്ടിക്കളിച്ചു നടക്കുമ്പാഴാണു നോമ്പ് കാലം വരുന്നത്.....
നോമ്പിന് മുൻപ് വീട്ടിലൊരു നനച്ചു കുളിയുണ്ട് വീട്ടിലെ കംപ്ലീറ്റ് കഴുകി വൃത്തിയാക്കും അങ്ങനെ എന്റെ റൂം ക്ളീൻ ചെയ്യുമ്പോ കുഞ്ഞാമക്ക് നമ്മളെ മൊഞ്ചത്തി തന്ന കത്തു കിട്ടുന്നത് അതോടെ സംഗതി പ്രശ്നായി പ്രതി സ്ഥാനത്തു ഞാനും മൂത്താപ്പാന്റെ മോനും അവസാനം ചൂരൽ കണ്ടപ്പോ ആ കാലമാടൻ കാലുമാറി ഇരുപതു രൂപയുടെ നന്ദിപോലും കാണിച്ചില്ല ദുഷ്ട്ടൻ....
ആളു ഞാൻ ആണെന്നറിഞ്ഞപ്പോ തല്ലാൻ വന്ന ഉപ്പച്ചി ചിരിയോടു ചിരി വീട്ടിൽ കൂട്ടച്ചിരി ദേഷ്യം വന്നു ഞാന്പറഞ്ഞു ആണുങ്ങൾക്കങ്ങനെ ലോവ്‌ലേറ്ററൊക്കെ കിട്ടും അതിലിപ്പോ എന്താ ഇത്ര ചിരിക്കാൻ....
ഇതും പറഞ്ഞു ഞാൻ നൂറുനൂറിൽ ഒറ്റഓട്ടം ഹി ഹി ഹി നമ്മളോടാ കളി.....
ഇതോടെ പ്രേമം ഫ്‌ളാഷായി കുടുംബത്തിൽ ഞാൻ കാമുകനായി കുപ്രസിദ്ധി നേടി....
ചില്ലറ സംഗതിയാണോ മൂന്നാം ക്ലാസ്സിൽ വെച്ചു loveletter വെറുമർശദായ ഞാൻ അങ്ങനെ കാമുകൻഅര്ഷാദ് ആയി മാറി...
പ്രേമം മൂന്നും കഴിഞ്ഞു നാലാം ക്ലാസ്സിലെത്തി ലോവെലെറ്റെറിൽ പൂവ് മാറി അമ്പ് കേറിയ ലോവെച്ചിനമൊക്കെയായി സംഗതി പുരഗമിച്ചു...
പക്ഷെ നാലാം ക്ലാസ്സ് കഴിഞ്ഞു ഉപരിപഠനത്തിന് വേറെ സ്കൂളിൽ പോയപ്പോ അവൾ വേറെരുത്തന്റെ കാമുകിയായി നമ്മളെ നല്ല വൃത്തിയായിട്ട് തേച്ചു....
പക്ഷെ ഞാൻ തളർന്നില്ല ഞാനും പുതിയ ആളെ കണ്ടുപിടിച്ചു അവളെക്കാൾ മൊഞ്ചുള്ള വേറൊരുത്തി ആ കഥ പിന്നെ പറയാം അങ്ങനെ മൂന്നാം ക്ലാസ്സിൽവെച്ചു ലെറ്റർ കിട്ടിയ റെക്കോർഡ് ഇതുവരെ ആർക്കും കുടുംബത്തിൽ തകർക്കാൻ പറ്റിയിട്ടില്ലഅതോണ്ട് കാമുക പട്ടം ഇപ്പഴും എനിക്ക് തന്നെ...
വാൽകഷ്ണം ആദ്യകാമുകി ഇപ്പൊ മൂന്നുപെറ്റു വീപ്പക്കുറ്റിപോലായിട്ടുണ്ട് ഓൾക് പടച്ചോൻ കൊടുത്ത പണിയാ എന്നെ തേച്ചു പോയതിനു....
ഹി ഹി ഹി നന്ദി നമസ്ക്കാരം
By: 
Arshad Kormath

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot