ആസ്വാദനം
==========
1. കാട്ടു മുല്ലച്ചുണ്ടിലെ
പുഞ്ചിരി നീയല്ലേ!
കാട്ടാറിൻ നെഞ്ചിലെ
സ്പന്ദനം നീയല്ലേ!
നാട്ടുമാവിൻ കൊമ്പിലേറി
കൽക്കണ്ടത്തരിവിതറും
കാട്ടുകുയിൽപ്പാട്ടിലൂടെ
ഹൃദയത്തിൻ ഇരുളിൽത്തുള്ളി
കുളിരിന്റെ കുഴലൂതുന്നത് നീയല്ലേ?
2 .പ്രകൃതിപ്പെണ്ണ്
===============
പകൽ മണിക്കച്ച പകർന്നു
പ്രകൃതിപെണ്ണി നുടുക്കാൻ
മുകിൽ നീലമണി മാല നൽകി, ഈ-
പെണ്ണിനെ അണിയിച്ചൊരുക്കാൻ
==========
1. കാട്ടു മുല്ലച്ചുണ്ടിലെ
പുഞ്ചിരി നീയല്ലേ!
കാട്ടാറിൻ നെഞ്ചിലെ
സ്പന്ദനം നീയല്ലേ!
നാട്ടുമാവിൻ കൊമ്പിലേറി
കൽക്കണ്ടത്തരിവിതറും
കാട്ടുകുയിൽപ്പാട്ടിലൂടെ
ഹൃദയത്തിൻ ഇരുളിൽത്തുള്ളി
കുളിരിന്റെ കുഴലൂതുന്നത് നീയല്ലേ?
2 .പ്രകൃതിപ്പെണ്ണ്
===============
പകൽ മണിക്കച്ച പകർന്നു
പ്രകൃതിപെണ്ണി നുടുക്കാൻ
മുകിൽ നീലമണി മാല നൽകി, ഈ-
പെണ്ണിനെ അണിയിച്ചൊരുക്കാൻ
ചന്ദനത്തടിയിൽ കൊത്തിയെടുത്തൊരു
മഞ്ചമൊരുക്കി വിപിനം!
മന്ദാനിലൻ മയിൽപ്പീലിയാലൊരു
വെൺചാമരം കൊടുത്തവൾക്ക്
മഞ്ചമൊരുക്കി വിപിനം!
മന്ദാനിലൻ മയിൽപ്പീലിയാലൊരു
വെൺചാമരം കൊടുത്തവൾക്ക്
ഇന്ദിവരപുഷ്പ മിതളുകളാൽ നെയ്ത
വിരിയിട്ടവൾക്കുറങ്ങാൻ
രാത്രിയിൽ തിരിതാഴ്ത്തി ക്കൊളുത്താൻ
വിളക്കേകി യവൾ ക്കുടുകന്യ!
വിരിയിട്ടവൾക്കുറങ്ങാൻ
രാത്രിയിൽ തിരിതാഴ്ത്തി ക്കൊളുത്താൻ
വിളക്കേകി യവൾ ക്കുടുകന്യ!
അവളുറങ്ങി കനവെഴുതി യുള്ളിൽ
പുതു പുലരിവന്നു വിളിച്ചുണർത്തി
ഈറൻ പകർന്നു മുഖം കഴുകി പ്രേമ
ഗാനമായ് വന്നു കുളിരരുവി
പുതു പുലരിവന്നു വിളിച്ചുണർത്തി
ഈറൻ പകർന്നു മുഖം കഴുകി പ്രേമ
ഗാനമായ് വന്നു കുളിരരുവി
by: varghese kurathikad
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക