Showing posts with label RajiPaul. Show all posts
Showing posts with label RajiPaul. Show all posts

ഞാനും നീയും.



ഞാനും നീയും.
അധരങ്ങൾ ചേർത്തെന്റെ ഹൃദയം
പകർന്നു ഞാൻ നൽകാം
എന്നെന്നോ എവിടെയെന്നൊ അറിയില്ലെനിക്ക്
ബന്ധനങ്ങളെല്ലാം കുടെഞ്ഞെറിഞ്ഞ്
ഞാൻ സ്വതന്ത്രയായിത്തീരുമ്പോൾ
ആത്മാവായി അനന്തതയിൽ
അലിയുവാനായി പറന്നുയരുമ്പോൾ
കണ്ട് മുട്ടുമെങ്കിൽ ഒരുമിച്ച്
മിന്നലായ് ചേർന്ന് ഒരു
മഴയായി പെയ്തിറങ്ങി
മഴത്തുള്ളിയായ് ഇടമുറിഞ്ഞ്
പനീ നിർപ്പൂവിതളിനടിയിൽ
ഘനീഭവിച്ചൊരു മഞ്ഞുതുള്ളിയായ്
വിരഹത്തിൻ വെയിൽ
തൊട്ടുണർത്തും വരെ
ഒളിച്ചിരിക്കാം ഒന്നുചേർന്ന്
പറഞ്ഞുതീരാത്ത പ്രണയകഥകളുമായി
രാവുകൾ പകലുകളാക്കി
നിന്റെ മാറിൽ തളർന്നു മയങ്ങുമ്പോൾ
കടമകൾ പിൻവിളി വിളിക്കാത്തവിധം
സ്വതന്ത്രയാവണം എനിക്ക്.
അതിനു വേണ്ടി നിനക്കൊരുമൂർച്ചയുള്ള ആയുധം കണ്ടെത്തിയിട്ടുണ്ട് ഞാൻ.
ഞാനെന്ന മോഹത്തിന്റെ ഇന്ധനത്താൽ
നിന്നെ കാമാന്ധനാക്കി പ്രവർത്തിക്കുമത്.
അവസാനം നീ കുറ്റവാളിയെന്ന
പേരിൽ ഇരുമ്പഴികളെണ്ണുമ്പോൾ
വിഡ്ഢികളെയോർത്ത്, ഉറക്കെചിരിക്കണമെനിക്ക്.
ജീവിതം ഒരു മധുചഷകം പോലെ
ഞാനാസ്വദിക്കുമ്പോൾ
വെച്ചിരിക്കില്ല ഞാൻ ഈയാംപാറ്റകളെ.
എനിക്കായ് ഒരുത്തനെ,
നിന്നെക്കാൾ കരുത്തനെ,
കണ്ടെത്തുംവരേയുള്ള
ആയുസ്സുമായി ജീവിക്കാം നിനക്ക്.
Babu Thuyyam & Raji Paul.

അയാളും അവളും


അയാളും അവളും
------------------
കൈകൾ കൂപ്പി കൊണ്ടായിരുന്നു അയാളത് പറഞ്ഞത് "മാഡം ഞാൻ അവളെ വീട്ടിലേയ്ക്ക് തിരിച്ചു കൊണ്ട് പോവുകയാണ്. ഞങ്ങളുടെ കുഞ്ഞുങ്ങൾ, അവർ അവളെ കാണാൻ വേണ്ടി കാത്തിരിക്കുകയാണ്."
അയാളുടെ ശബ്ദത്തിലെ ഇടർച്ചയും കണ്ണുകളിലെ നിസഹായതയും മനസ്സിലാവാഞ്ഞിട്ടല്ല എന്തെങ്കിലും പറയാമെന്ന് വച്ചാൽ ഒരിക്കലും കരഞ്ഞു കണ്ടിട്ടില്ലാത്ത അയാളുടെ മുൻപിൽ ചിലപ്പോൾ ഞാനറിയാതെ കരഞ്ഞു പോയാലോ എന്നു വച്ചാണ്ട് ഞാൻ മിണ്ടാതെ നിന്നത്.
എവിടെയൊക്കെയോ ചികിത്സിച്ചിട്ടും ഭേദമാകാത്ത പനിയുമായാണ് അവളെയും കൊണ്ട് അയാൾ വരുന്നത്.വളരെ ദൂരെ ഹരിയാനയിലെ ഒരു കുഗ്രാമത്തിൽ നിന്നും വന്ന അവളുടെയും അയാളുടെയും പേര് എനിക്കോർത്തെടുക്കുവാൻ കഴിയുന്നില്ലായെങ്കിലും ഇന്നും അവരെ മറക്കുവാൻ എനിക്ക് കഴിഞ്ഞിട്ടില്ല.
ചില കാഴചകളങ്ങനെയാണ് എന്നും മനസ്സിനെ കുത്തിനോവിച്ചുകൊണ്ടിരിക്കും.
കൊണ്ട് വന്ന ദിവസം തന്നെ മനസ്സിലായി പനിമൂർച്ഛിച്ച് ശരീരത്തെ മുഴുവൻ അണുബാധ കീഴടക്കിയിരിക്കുന്നു. ബോധമുണ്ടെന്നേയുള്ളൂ ഏത് നിമിഷവും സ്ഥിതി മോശമായേക്കാം.
വലിയ ലോക പരിചയവും വിദ്യാഭ്യാസവും ഒന്നമില്ലെങ്കിലും ഏതോ വ്യാജ ഡോക്ടറുടെ ചികിത്സാപിഴവ് കൊണ്ട് ഗുരുതരമായ അവൾക്ക് ഏതെങ്കിലും നല്ല ഹോസ്പിറ്റലിലെ ചികിത്സയാവശ്യമെന്ന അയാളുടെ തിരിച്ചറിവാണ് ഉള്ളതെല്ലാം വിറ്റ പെറുക്കി ഭാര്യയെ ചികിത്സിക്കാൻ അയാൾക്ക് പ്രേരണയായത്.കുടുംബത്തിലെ കെടാവിളക്കായി ,തന്റെ 3 കുഞ്ഞുങ്ങളുടെ അമ്മയായി അവളെ തിരിച്ച് പഴയതുപോലെ കൊണ്ട് പോകാമെന്നുള്ള പ്രതീക്ഷ അത് എല്ലാവരെയും പോലെ അയാൾക്കമുണ്ടായിരുന്നു. ഒരു പക്ഷേ എല്ലാവരേക്കാളും അധികമായി .
26 വയസ്സിൽ കൂടുതലില്ല അവൾക്ക് കൊണ്ടുവന്നതിന്റെ പിറ്റേന്ന് തന്നെ നില വഷളായതിനെ തുടർന്ന്അവളെ വെന്റിലേറ്ററിലിട്ടു. കെട്ടിവച്ച കാശിന്റെ മൂല്യം ചികിത്സയുടെ പല പേരുകളിൽ കുറഞ്ഞതല്ലാതെ അവളുടെ നിലയ്ക്ക് മാറ്റമൊന്നും വന്നില്ല. അതോടെ അയാളും ആശങ്കയിലായി.കാശിന് വേണ്ടി ഒരു വഴിയുമില്ലാതെ അയാൾ പലർക്ക് മുൻപിലും കൈകൂപ്പിയിരുന്നിരിക്കാം
ആ ശ്രമങ്ങളൊന്നും പാഴായിപ്പോയില്ല ഡൽഹിയിലെ ചിലവലിയ കോപ്പറേറ്റ് ഹോസ്പിറ്റലുകളിൽ ഒരു ചെറിയ നിശ്ചിത അനുപാതത്തിൽ BPL രോഗികളെ സൗജനJമായിചികിത്സിക്കണമെന്നുണ്ട്. അത് പലപ്പോഴും സത്യസന്ധമായി നടക്കാറില്ലെങ്കിൽ കൂടി. ബാക്കി തുക കെട്ടിവയ്ക്കാൻ അയാൾക്ക് ആവില്ലായെന്ന ബോധ്യമുള്ളതിനാലാവണം ആശുപത്രി മാനേജ്മെന്റ് ഒടുവിൽ അവളെ BPL ഗണത്തിലേയ്ക്ക് മാറ്റിയത്.അത് അയാൾക്ക് വലിയൊരു പിടിവള്ളി ആയിരുന്നു.
അവൾ ഒടുവിൽ കണ്ണുകൾ തുറന്നു. കൃത്രിമ ശ്വാസം നൽകുന്നventilator-ൽ നിനനും അവളെ മാറ്റി. അയാളോട് സംസാരിച്ചു. കുഞ്ഞുങ്ങളുടെ കാര്യം തിരക്കിഏററവും ഇളയ കുഞ്ഞ് മുലപ്പാൽ കുടിക്കുന്ന പ്രായമാണെന്നാണവൾ എന്നോട് പറഞ്ഞത് .അതിനെ ഇപ്പോൾ നോക്കുന്നത് അയാളുടെ സഹോദരിയാണെന്ന് പിന്നീടയാൾ പറഞ്ഞ് ഞാൻ അറിഞ്ഞു
പ്രതീക്ഷയുടെ പുതുനാമ്പുകൾ കണ്ട് അയാൾ സന്തോഷിച്ചിരിക്കണം. പക്ഷേ രണ്ട് ദിവസമേ ആ സന്തോഷത്തിന് ആയുസ്സ് ഉണ്ടായിരുന്നുള്ളൂ. തക്ക സമയത്ത് കണ്ടു പിടിച്ച് ചികിത്സിക്കാൻ കഴിയാതെ ഇരുന്ന അണുബാധയവളെ വിട്ടു പോകാൻ മടിക്കുന്നത് പോലെ.
പെട്ടെന്നാണ് അവളുടെ നില വീണ്ടും വഷളായത്.വീണ്ടും വെന്റിലേറററിൽ. പ്രതീക്ഷിക്കാൻ വകയൊന്നുമില്ല.
"ഇപ്പോൾ എങ്ങനെയുണ്ട് രോഗിക്ക് " എന്ന് Icuവിലെ രോഗികളെ കാണുവാൻ വരുന്ന വേണ്ടപ്പെട്ടവർ ചോദിച്ചാൽ ഞങ്ങളാരും കൃത്യമായി ഒന്നുമങ്ങനെ വിട്ടു പറയില്ല കാരണം 'ഓരോ രോഗിയുടെയും അവസ്ഥ ഒരു ഞാണിൻമേൽ കളിയാണെന്ന ഞങ്ങളുടെ അനുഭവങ്ങളിൽ നിന്ന് ഞങ്ങൾക്ക് അറിയാം വിജയിച്ചു തിരിച്ചു വരുന്നുവെന്ന തോന്നലിലുളവാകുന്ന ആഹ്ലാദാരവങ്ങൾക്കിടയിലാകും പെട്ടെന്ന്...... ആ വലിയ വീഴ്ച
അണുബാധയുടെ ഏറ്റവും അത്യാസന്ന ഘട്ടത്തിലായ അവളെ ഇനി തിരിച്ചു കൊണ്ട് വരാനാവില്ലായെന്ന ഡോക്ടറുടെ വാക്കുകൾ അയാളെ വല്ലാതെ തളർത്തിയിട്ടുണ്ടാകും. ആ നിരാശയിലാവണം അയാളവളെ തിരിച്ചു കൊണ്ട് പോകാൻ തീരുമാനിച്ചത്."ഇവിടെ കിടന്നാലും അവൾ ഉറപ്പായി മരിക്കുമല്ലോ. പിന്നെ എന്തിനിവിടെ കിടത്തണം .മരിക്കുന്നതിന് മുൻപ്ഞങ്ങളുടെ മക്കളുടെ അടുത്തേക്ക്, ഞങ്ങളുടെ നാട്ടിലേയ്ക്ക് തിരികെ പൊയക്കോട്ടെ "
അയാൾ ദൈന്യതയോടെ അപേക്ഷിക്കുകയായിരുന്നു. ഞാൻ പോയി ഒരു ജൂനിയർ ഡോക്ടറെ കൂട്ടികൊണ്ട് വന്നു. അവർ അയാളോട് പറഞ്ഞു വെന്റിലേറ്റർ മാറ്റിയാൽ ആ നിമിഷമവൾ മരിക്കുമെന്ന് .മറുപടിയൊന്നും പറയാതെ കുനിഞ്ഞ ശിരസ്സോടെ അയാളിറങ്ങിപ്പോയി.
പിറ്റേദിവസം അവൾ മരിച്ചു. ഞാൻ ഡ്യൂട്ടിയിലുണ്ടായിരുന്നു. അവളുടെ മരണം സ്ഥിരീകരിച്ചതായി അറിയിക്കാൻ ഡോക്ടർമാർ അയാളെ വിളിച്ചു വരുത്തി.കാണാനും അധികമാരുമുണ്ടായിരുന്നില്ല. ഫോർമാലിറ്റികളൊക്കെ പൂർത്തിയാക്കി വൃത്തിയാക്കി ഞങ്ങളവളെ വെള്ളപുതപ്പിൽ പൊതിഞ്ഞു.
അവളുടെ റിപ്പോർട്ടുകളും ബാക്കി പേപ്പറുകളുമൊക്കെ കൈമാറുമ്പോൾ ഒരിക്കലും കരഞ്ഞ് ഞാൻ കണ്ടിട്ടില്ലാത്ത അയാൾ വിതുമ്പുന്നുണ്ടായിരുന്നു.
"കരയരുത്, സാരമില്ല " എന്ന യെന്റെ ആശ്വാസവാക്കിന് "ഇനി ഞാൻ എന്ത് ചെയ്യുമെന്നു "പറഞ്ഞുള്ള പൊട്ടിക്കരച്ചിലായിരുന്നു മറുപടി
" ധൈര്യം കൈവിടരുത് നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി നിങ്ങൾ ജീവിക്കണം, അവരെ നന്നായി വളർത്തണം" എത്ര മാത്രം അയാൾക്കത് മനസ്സിലായെന്നറിയില്ല അതുകേട്ട് തല കുലുക്കി കൊണ്ട് അയാൾ കണണുകൾ തുടച്ചു .അവളെയും കൊണ്ട് പോകുന്നതിന് മുൻപ് കൈകൂപ്പി നന്ദി പറഞ്ഞ അയാൾക്ക് മുൻപിൽ മൂകയായി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ.
വടക്കേന്ത്യയിൽ വ്യാജ ചികിത്സയും വ്യാജ ഡോക്ടർമാരും ഒരുപുതിയ കാര്യല്ല'പനിയുടെയും വേദനയുടെയും ഏതെങ്കിലും രണ്ട് മൂന്ന് മരുന്നുകളുടെ പേര് ഇംഗ്ലീഷിൽ എഴുതാനറിയാവുണ ആർക്കും ഇവിടെ ഡോക്ടറാകം എന്നത് എല്ലാവർക്കും അറിയാരുന്ന ഒരു നെറികേട് മാത്രമാണ്. ഈ ചൂഷണത്തിനിരയാക്കുന്നത് പണവും വിദ്യാഭ്യാസവുമില്ലാത്ത പാവങ്ങളായതിനാൽ രോഗിയുടെ ജീവൻ നഷ്ടപ്പെട്ടാലും ആരും പരാതിപ്പെടുന്നതുമില്ല. എല്ലാംഅറിയുന്നവർ അറിഞ്ഞ ഭാവം നടിക്കുന്നതുമില്ല
അവളും അവരുടെ മാത്രം ഇരയായിരുന്നു._ അവൾ മാത്രമല്ല അയാളും അവരുടെ ഒന്നുമറിയാത്ത മൂന്ന് കുഞ്ഞുങ്ങളും...........
രാജി പോൾ

കാത്തിരുപ്പഃ

കാത്തിരുപ്പഃ ....................എന്നെ icu വിലോട്ട് പോസ്റ്റ് ചെയ്തിട്ട് 4-5 മാസമേ ആയിട്ടുള്ളരുന്നു.icu2 ഉം icu4ഉം എതിർദിശകളിലായിരുനനു.അന്ന് ഞാൻ evening ഡ്യൂട്ടി icu2വിൽ ചെയ്യുമ്ബഴാണ് ലിനിയെന്ന കൂടെ ജോലിചെയ്യുന്ന കുട്ടി ഓടിയെന്റെ അടുത്തെത്തി പറഞ്ഞത് icu4ൽ ഡോക്ടർ ഒരു സീനിയർ സ്റ്റാഫിനെ വിളിക്കുന്നെന്നു.വേറെആരെയെങ്കിലും വിളിക്കെന്നു പറഞ്ഞു ഒഴിഞ്ഞുമാറണമെന്നു ചിന്തിച്ചെങ്കിലും എന്തോ പ്രശ്നമുണ്ടെന്നു മനസ്സിലാക്കിയ ഞാൻ അങ്ങോട്ട് ഓടി.ചെന്നപ്പോൾ ഡോക്ടർ പറഞ്ഞു നീ മതി ഓടി വാ അകതോരു രോഗിയെ കൊണ്ടുവന്നിട്ടുണ്ട്.എത്രയും പെട്ടെന്ന് ഡയാലിസിസ് ചെയ്യാനുള്ള catheter 
ഇട്ടു ഡയാലിസിസ് ചെയ്യണം പെട്ടെന്ന് റെഡി അകാൻ.എനിക്കാണെങ്കി അന്ന് വലിയ നിശ്ചയമില്ലാഞ്ഞിട്ടു കുടി ഞാൻ എല്ലാം ചെയ്തു.അകത്തുകേറി നോക്കിയാപ്പോൾ എന്റെ അമ്മയുടെ പ്രായം തോനുന്ന ഒരു സ്ത്രീ .വല്ലാതെ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നുണ്ട്.ഡോക്ടറോട് കൂടെ നിന്ന് assist ചെയ്തു .ഡയാലിസിസ് തുടങ്ങി.ഞാൻ അവരുടെ കൈയിൽ പിടിച്ചു തലയിൽ മെല്ലെ തടവികൊടുത്തു.എല്ലാം ശരിയാകുമെന്ന് പറഞ്ഞു.വേറെയൊന്നും പറയാൻ ഉള്ള ഹിന്ദിഅറിയില്ലായിരുന്നു. 
അവരൊന്ന settle ആയപ്പോൾ എനിക്ക് വേറെ patient ഉള്ളതിനാൽ ഞാൻ അവിടെ നിന്നും പോയി.
പിറ്റേന്ന് ഡ്യൂട്ടിക് വന്നപ്പോൾ അറിഞ്ഞു അവരെ വെന്റിലേറ്ററിൽ ഇട്ടെന്ന്.വായിലൂടെ ട്യൂബ് ഇട്ടു മെഷീനുമായി ബന്ധിപ്പിക്കും.പിന്നെ വെന്റിലേറ്റർ ആണ് ശ്വാസം എടുക്കുന്നത്.അവർ മെഡിസിനെന്റെയും മറ്റും എഫക്ടിൽ ഉറങ്ങുക ആയിരുന്നു.isolatin റൂമിലേക്ക് അന്ന് തന്നെമാറ്റി.എന്നും കാണുന്ന കാര്യങ്ങളായതിനാൽ ഒന്നും തോന്നേണ്ടതല്ല.എങ്കിലും എടക്കുപോയി അവരുടെ കാര്യങ്ങൾ തിരക്കും.ഏതോ ഒരു ക്ലിനിക്കിൽ പോയി പനിക്കോ മറ്റോ മെഡിസിൻ കഴിച്ചതാണ്.ഏതോ നിരോധിച്ച ഗുളിക അവരുടെ കിഡ്‌നിയുടെ പ്രവർത്തനത്തെ തളർത്തി.ഓരോ ദിവസങ്ങൾ കഴിയും തോറും ഓരോ ഓർഗൻസ് fail ആയികൊണ്ടിരുന്നു.വല്ലാത്ത ഒരാവസ്ഥയായിരുന്നു.ദുരവസ്‌ഥ എന്ന് പറഞ്ഞാൽ മതി .അവരുടെ ശരീരത്തിൻറെ ത്വക്ക് മുഴുവൻ അഴുകി എന്തിനേറെ പറയുന്നു കണ്ണുകൾ പോലും തുറക്കാൻ കഴിയാതെ കൺപോളകൾ പോലും അഴുകിത്തുടങ്ങി.
ഇടക്ക് എനിക്കും കിട്ടും അവരെ patient ആയിട്ടു.nightduty ഉള്ള ദിവസങ്ങളിൽ അവരെ രാവിലെ ക്ലീൻ ചെയ്യുന്നതായിരുന്നു ഞങ്ങൾ നേരിട്ട ഏറ്റവും വലിയ പരീക്ഷണം.തിരിക്കുമ്പോൾ എവിടെപിടിക്കുന്നുവോ അവിടുത്തെ skin മുഴുവൻ ഗ്ലോവ്സ് ഇട്ട കൈയിൽ ഒട്ടും.തൊലി മുഴുവൻ ഇളകി വലിയ മുറിവുകൾ ആയി .ഉളളിൽ ബോധമുണ്ട് എന്നുപോലും അറിയില്ല.ഒരു കുപ്പിക്ക് പതിനായിരത്തോളം വിലവരുന്ന പതിനഞ്ചു കുപ്പി ഇൻജെക്ഷൻ വീതം ഓരോ ദിവസവും കൊടുത്തുതുടങ്ങിയതിനാൽ മാറ്റങ്ങൾ വന്നുതുടങ്ങി.മാസങ്ങൾ കൊണ്ട് ശരീരത്തിലെ മുറിവുകൾ ഉണങ്ങിത്തുടങ്ങി.കൃതിമശ്വാസം നൽകുന്ന വെന്റിലേറ്ററിന്റെ ദീർക്കകാല സേവനം അത്യാവശ്യമായതിനാൽ തൊണ്ടകുഴിച്ചു ട്യൂബ് ഇട്ടു(tracheostomy).ആവശ്യമുള്ളപ്പോൾ വെനറിലേറ്ററിലും അല്ലാത്തപ്പോൾ ഓക്സിജനിലും ഘടിപ്പിക്കും.. വായിൽന്ന tube ഊരിമാറ്റി.അത്യാവശ്യം വെള്ളവും ആഹാരവും കഴിക്കാമെന്നായി.അതിനിടക്ക് മാറിമാറി പലപല cathter കൾ ഇട്ടു.പലപ്പോഴും vein കിട്ടാതെ മാറിമാറി കുത്തിയാലുംകുത്തിയാലും ഒരു പരാതിയും ഇല്ലാതെ വേദന സഹിക്കും.രാവിലെ clean ചെയ്യാൻ ആരുടെയും സഹായം വേണ്ടാതായി.ഒറ്റയ്ക്ക് തിരിഞ്ഞും മറിഞ്ഞും തരും .ആ സമയത്തൊക്കെ ഒരു കൈ കൊണ്ട് tracheostomy ട്യൂബ് താങ്ങിപിടിക്കും.ഒരു പരാതിയും ഇല്ല.ഫുഡ് തന്നെ കഴിക്കും ഇടയ്ക്കിടെ വെന്റിലേറ്റർ കണക്ട് ചെയ്യാൻ വാശിപിടിക്കുമെന്നല്ലാതെ ഒരു ദുരവാശിയും കണ്ടിട്ടില്ല.മുൻപ് ഒക്കെ കണ്ണീരോടെ വന്നു കണ്ടുകൊണ്ടിരുന്ന ഭർത്താവിനെ ഇപ്പോൾ സ്വാന്ത്വനിപ്പിക്കും.ചിരിക്കാൻ പറയും.കുട്ടികളു ടെ കാര്യം തിരക്കും.വെറും സാധാരണക്കാർ.മാസങ്ങൾ കഴിഞ്ഞപ്പോൾ വാർഡിലേക്ക് മാറ്റി.കിഡ്നി രണ്ടും പ്രവർത്തനരഹിതമായതിനാൽ ഡയാലിസിസ് തുടരേണ്ടിവരും.എങ്കിലും അവരുടെ കണ്ണുകളിൽ പ്രതീക്ഷയുണ്ടായിരുന്നു.അവരുടെ പേരുപോലെ നിർമ്മലമായ കണ്ണുകളിൽ നാളെത്തേയ്ക്കുള്ള നല്ല ജീവിതത്തിന്റെ കാത്തിരിപ്പുണ്ടായിരുന്നു.അതുകൊണ്ടൊക്കെ തന്നെ നിർമ്മല എന്ന രോഗി ഞങ്ങൾക്കൊക്കെ ആരെല്ലാമോ ആയിരുന്നു.
അവർ വാർഡിലേക്ക് പോയതോടെ ഇവിടുത്തെ തിരക്കുകളിൽ അവരെ ഓർക്കാതെയായി.ഒരിക്കൽ ഡ്യൂട്ടി കഴിഞ്ഞു പോകുമ്പോൾ ലിഫ്റ്റിലേക്ക് ഒരു രോഗിയുള്ള ഒരു ബെഡും വഹിച്ചുകൊണട് വാർഡ് ബോയ് കയറി .കൂടെ ഒരാളുമുണ്ട്.ഞാൻ ഫോണിൽ മുഴുകിയിരിക്കയാണ്.പെട്ടെന്ന് ആ രോഗിയെന്റെ കൈയിൽ പിടിച്ചു ഞാൻ ഞെട്ടിനോക്കി.നിർമല.ഡയാലിസിസ് ചെയ്യാൻ പോവാണെന്നു പറഞ്ഞു.തൊണ്ടയിൽ ട്യൂബ് ഉള്ളത് കൊണ്ട് സംസാരിക്കാൻ വയ്യെന്ന് ആംഗ്യം കാട്ടി.ഞാൻ സമാധാനിപ്പിച്ചു.ഒക്കെ ശരിയാകുമെന്നും ട്യൂബ് ഉരുമെന്നും ഇത്രത്തോളം സഹിച്ചില്ലേ കുറച്ചുകൂടി ക്ഷമിക്കു എന്നും പറഞ്ഞു.സമ്മതത്തോടെ എന്നെ നോക്കി പുഞ്ചിരിച്ചു.നല്ല പ്രതീക്ഷയുള്ള ചിരി,ഭർത്താവാണ് കൂടെയുള്ളത്.ആയാളും സന്തോഷത്തിലാണ്. എനിക്കവരെ കുറിച്ച അൽഭൂതം തോന്നി.അവർ സഹിച്ച വേദനക്കിടയിലും അവർ പ്രകടിപ്പിച്ച പെരുമാറ്റരീതി ക്രൂരമായ വിധിയെ തോൽപ്പിക്കുവാനുള്ള അവരുടെ സ്ഥിരോത്സാഹം പ്രസന്നത ഒക്കെ എന്നെയവരിലേക്കു കൂടുതൽ അടുപ്പിച്ചുകൊണ്ടിരുന്നു. 
വർഷങ്ങളും മാസങ്ങളും ആഴ്ചകളും ദിവസങ്ങളുമായി കാലം പൊയ്‌ക്കോണ്ടിരുന്നു.ഒരിക്കൽ വീണ്ടും ഞാൻ നിര്മലയെ കണ്ടു.ഡയാലിസിസ് ചെയ്യാൻ സഹോദരിയോടൊപ്പം വന്നതാണ്.ഞാൻ ഓടിച്ചെന്നു മിണ്ടി.തണുത്ത പ്രതികരണം.പ്രകാശമുള്ള ആ കണ്ണുകളിൽ തിളക്കം നഷ്ട്ടപെട്ടിരിക്കുന്നു.ആഴ്ചയിൽ 3 വട്ടം ചെയ്യുന്ന ഡയാലിസിസ് ഒന്നുമല്ല അവരെ ക്ഷീണിതയാക്കിയിരിക്കുന്നതു എന്നെനിക് തോന്നി.വേറെ എന്തോ ആണ്.ഞാൻ വേദനയോടെ ആണ് അന്ന് തിരികെപോയതു.അവരെ മറക്കാൻ ശ്രമിച്ചു.ഒന്നുരണ്ടു ദിവസം കഴിഞ്ഞു icu4 ൽ കുടി എന്തിനോ ഒന്നുപോയപ്പോൾ കണ്ടു അവിടെ ഒരു ബെഡിൽ നിർമല.എന്ത് പറ്റിയെന്നു ചോദിച്ചതിന് പനിയാണെന്നു പറഞ്ഞു.പരസ്പരം ബന്ധമില്ലാതെയുള്ള മറുപടികൾ.എന്നെ ഓർമയില്ലെന്നും പറഞ്ഞു.ഞാൻ എന്റെ പേര് പറഞ്ഞുകൊടുത്തിട്ടു മെല്ലെ അവിടെ നിന്നും പോയി അവർക്ക് എന്താണെന്നു file നോക്കി .spinalcord TB ആണ് brain വരെ ബാധിച്ചു കഴിഞ്ഞു.അതിൻറെയാണ് ഓർമ്മക്കുറവ്.നിരന്തര ഡയാലിസിസ് ഉം ആശുപത്രീവാസവും ഒക്കെ അവരെ ചെറിയ ഒരു മനസികവിഭ്രാന്തിയിൽ എത്തിച്ചിരിക്കാം എന്നായിരു എന്റെ നിഗമനം.പക്ഷെ ആ മനസ്സ് അത്രയ്ക്ക് ദുര്ബലമല്ലായിരുന്നല്ലോ.!!!തലച്ചോറിലേക്കും അരിച്ചിറങ്ങി അണുക്കളോട് പടവെട്ടാനുള്ള വീര്യം അവരിൽ ഇല്ലായിരുന്നു.കാരണം ആ രോഗം ആദ്യം തന്നെ കവർന്നെടുത്ത് അവരുടെ മനസാന്നിധ്യത്തെ ആയിരുനനു.പഴയസ്റ്റാഫിൽ ഒട്ടുമുക്കാൽ പേരും റിസൈന്‍ ചെയ്തു പോയതിനാൽ അവരെ അറിയുന്ന ആരുമുണ്ടായിരുന്നില്ല അവിടെ.എല്ലാവർക്കും അവർ സ്വൽപ്പം വട്ടുള്ള ഒരിക്കലും രക്ഷപെടാൻ സാധ്യതയില്ലാത്ത രോഗി മാത്രമായിരുന്നു.അങ്ങനെ അവരെ കാണാൻ ആഗ്രഹം ഇല്ലാത്ത ഞാൻ അങ്ങോട്ട് പോകാതെയായി.ഒടുവിൽ ചേതനയറ്റ ആ ശരീരം കാണാനും പോയില്ല.എനിക്ക് ആ പഴയ നിര്മലയെ മതിയായിരുന്നു.അതി വേദനായി സ്വന്തം കുടുംബത്തിന്റെയും കുഞ്ഞുങ്ങളെയും ഓർത്തു ഒരു തിരിച്ചുവരവ് കാത്തിരുന്ന നിർമല.ഞങ്ങൾക്ക് പോലും ഒരു ഭാരമാവരുതെന്നു കരുതിയ സ്വന്തം വേദന മറ്റള്ളവരിൽ നിന്നും മറച്ചുവെച്ചു അവരെ ആശ്വസിപ്പിച്ച നിർമല.അവരെ ഓർത്തു ഒരുപാട് രാത്രികളിൽ ഞാൻ കരഞ്ഞു,അവളുടെ കുഞ്ഞുങ്ങളെ ഓർത്തു,അവസാന നിമിഷങ്ങളിൽ അവൾക് നഷ്ട്ടപെട്ട ഓർമകളെ ഓർത്തു...ഒരുപാട് കരഞ്ഞുതീർത്തു.
ഇപ്പോഴും കാണാറുണ്ട് നിത്യം പ്രിയപ്പെട്ടവരുടെ ജീവന് വേണ്ടി പ്രാർത്ഥനയോടെ icu നു മുൻപിൽ കാത്തിരിക്കുന്നവരെ.എത്രയൊക്കെ ശുശ്രുഷിച്ചാലും അടിമകളെ പോലെ നമ്മളെ കാണുന്നവർ,പണത്തിന്റെ അഹങ്കാരം കാണിക്കുന്നവർ കാണിക്കാത്തവർ,വേദന സഹിക്കുന്നവർ,ഒട്ടും സഹിക്കാത്തവർ,പണത്തിന്റെ പേരിൽ ചികിത്സ നിഷേധിക്കപെട്ടവർ അവരുടെ മരണം കാത്ത് വേദനയോടെ വിധിയെ പഴിച്ചു കാത്തുനിൽക്കുന്ന പ്രിയപ്പെട്ടവർ,എല്ലാം ഉണ്ടായിട്ടും ഇനിയവരെ മടക്കിജീവിതത്തിലേക്കു കൊണ്ട് വരാൻ കഴിയില്ലെന്ന് സത്യം തിരിച്ചറിഞ്ഞിട്ടു അംഗീകരിക്കാൻ കഴിയാത്തവർ.അങ്ങനെ പലതരത്തിലുള്ളവർ ആരെയും അങ്ങനെ അങ്ങോട്ട് മനസ്സിൽ കയറ്റാറില്ല.എന്റെ നിര്മലയോളം സഹനശക്തിയുള്ള ആരെയും ഞാൻ കണ്ടിട്ടുമില്ല.
ചിലപ്പോഴൊക്കെ ഞാൻ ദൈവത്തോട് പരിഭവിക്കാറുണ്ട്.ഒരു രോഗം എന്ന യാതനയെ പടവെട്ടി ജയിച്ചവളെ എന്തിനു മറ്റൊരു രോഗത്തിലൂടെ തിരിച്ചെടുത്തു എന്ന്.അവൾക് കൊടുക്കാമായിരുന്നില്ലേ ഒന്നുകൂടി ഒരവസരം.അവളെ കത്തിരിക്കുന്ന അവളുടെ സ്നേഹമുള്ള കുടുംബം ഉണ്ടെന്ന ഓർമ്മ ഉള്ളകാലത്തോളം അവൾ പടവെട്ടിജയിക്കുമായിരുന്നു.. എനിക്ക ഉറപ്പായിരുന്നൂ..

Raji

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo