Showing posts with label SasikumarPadmanabhan. Show all posts
Showing posts with label SasikumarPadmanabhan. Show all posts

കാലഘട്ടങ്ങളുടെ അന്തരം


എന്റെയൊക്കെ ചെറുപ്പ കാലത്ത് കാൽനടയായി വേണം എവിടെയും പോയിവരുവാൻ . സൈക്കിളാണ് ഏറിയാൽ വാഹനമായിരുന്നത് . ബസ്സൊക്കെ ദീർഘദൂര യാത്രക്ക് ആശ്രയിച്ചിരുന്നു . വീടിന്റെ പടിക്കൽ നിന്നിറങ്ങിയാൽ മുന്നിൽ പല പ്രതിബന്ധങ്ങൾ ആണ് ; ആട് , പോത്ത് , പട്ടി , പൂച്ച , കൈവണ്ടി , കള്ളുകുടിയൻ , കാറ് , ബസ് , സൈക്കിൾ .... എന്നുവേണ്ട പലതിനെയും തരണം ചെയ്യ്‌തു വേണം ലക്ഷ്യത്തിൽ എത്താൻ . ഈ defensive mechanism, "ഒരു ഒഴിഞ്ഞു മാറിപ്പോകൽ ", മനസ്സിനറിയാമായിരുന്നു , ശരീരം അതനുസരിച്ചു പ്രവർത്തിച്ചിരുന്നു . കാലം കടന്ന് "പുരോഗമിച്ചപ്പോൾ " ഈ "മെക്കാനിസത്തിന്റെ " application ൽ വിള്ളൽ വീണോ എന്നൊരാശങ്ക ! ആദ്യം എത്തിച്ചേരാനുള്ള വെമ്പലിൽ അല്ലെങ്കിൽ മത്സര ബുദ്ധിയോടെയുള്ള പ്രയാണത്തിൽ "ഒഴിഞ്ഞുമാറൽ " എന്ന വിദ്യ ഉപേക്ഷിച് മുന്നിലുള്ളതിനെ വകവരുത്തിയുള്ള പ്രയാണമല്ലേ എന്നു തോന്നിപ്പോകുന്നു . ചുരുക്കത്തിൽ ഒഴുക്കിനെതിരെ നീന്തുമ്പോൾ നമ്മൾ തളരാനും നീന്തൽ ഉപേക്ഷിക്കാനും പ്രേരിതരാകുന്നു . ഇതൊരു ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതായി അടുത്തിടെയുള്ള ചില നേർക്കാഴ്ചകൾ സാക്ഷ്യപ്പെടുത്തുന്നു .
By: Sasikumar Padmanabhan

നുറുങ്ങ്


എന്റെ ഉള്ളിലെ പിരിമുറുക്കം കുറക്കാനും, നിർമ്മാർജനം ചെയ്യാനും ഞാൻ മനസ്സുരുകി പ്രാർഥിച്ചുകൊണ്ടേയിരുന്നു. 
കടം വാങ്ങി ഭീമമായ നേർച്ചകൾ നേർന്നു . 
ഫലം കണ്ടില്ല . 
ഒടുവിൽ ഞാൻ ഒരു കുറുക്കുവഴി  പ്രയോഗിച്ചു . 
മനസ്സിനെ കീഴ്പെടുത്തുക ! 
ദൈവം അത്ഭുതം കൊണ്ടുവന്നു . 
എന്റെ "പരിശ്രമത്തിൽ " ദൈവത്തിന്റ മനസ്സുരുകി .
നന്ദി ദൈവമേ നന്ദി 
By: 
Sasikumar Padmanabhan

സൈക്കിൾ



ചവിട്ടു നിർത്തിയാൽ സൈക്കിളിന്റെ മുന്നോട്ടുള്ള കുതിപ്പ് നിൽക്കും . 
കുതിപ്പ് നിന്നാൽ യാത്ര മുടങ്ങുകയോ നിലക്കുകയോ ചെയ്യ്യും . 
ജീവിത യാത്രയും ഇതുപോലെയാണ് . 
എപ്പോൾ പരിശ്രമം നിലക്കുന്നുവോ നേട്ടങ്ങളും തഥൈവ.....

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo