Showing posts with label DevaManohar. Show all posts
Showing posts with label DevaManohar. Show all posts

കുടിയേറ്റം

No photo description available.
കാറ്റിന്റെ മുന കൂർമ്പിച്ച്
കാർമേഘങ്ങൾ ഭൂപടം വരയ്ക്കുമ്പോൾ
ഇറ്റുവീഴുന്ന മഴത്തുള്ളികൾ
ദേശത്തിന്റെ അതിരുകളാകുന്നു?
വാനമിടിഞ്ഞു തോർന്ന തീരങ്ങളിൽ
പുതുമുളകൾ പുരാതന വംശഗാഥ രചിക്കവെ,
നീ മരങ്ങളുടെയും ഞാൻ
ഞാൻ മഴയുടെയും ദേശങ്ങളായി നിർവ്വചിക്കപ്പെട്ടു.
പ്രപഞ്ചം ചുരുങ്ങിയൊഴുകിക്കുറുകിയ
രാത്രികളിൽ
നിന്റെ കണ്ണുകളിൽ നിദ്ര വിളമ്പിയ വിസ്മയമായിരുന്നു, ഞാൻ.
നമുക്കന്യോന്യം മനസ്സിലാകാതെ പോയത്
മതങ്ങൾ നിനക്ക് പേരിട്ടതുകൊണ്ടായിരിക്കാം.
മതമില്ലാത്ത ഞാൻ മഴയായി
എന്നുമടർന്നു നിന്നു.
മണ്ണിന്റെ ഉറവകളിൽ
മാനത്തിന്റെ മനസ്സ് നട്ടു വയ്ക്കാൻ
മദിച്ചു ഞാനെത്തുമ്പോൾ
വെയിലിന്റ അത്ഭുതങ്ങളിലേക്ക്
ജന്മങ്ങളിൽ കുടിയേറാതിരിക്കാൻ
നമുക്കാവില്ലായിരുന്നു.
ദേശത്തിന്റെ, മതത്തിന്റെ പാരമ്പര്യത്തിന്റെ ഉറ പൊഴിച്ച്
ജന്മങ്ങളിലൂടെ നാം യാത്ര ചെയ്തു.
നാം നടന്നു കയറിയ കുന്നിടങ്ങളിൽ
താഴ്വാരങ്ങളിൽ
കടലാഴങ്ങളിൽ
മൃതിയടഞ്ഞ പൗരത്വ പ്രമാണങ്ങളെത്ര.
കുരുത്തുവിളഞ്ഞ് പഴുത്തsർന്ന മതങ്ങളുടെ, രാജ്യങ്ങളുടെ
അതിർവരമ്പുകൾക്കുമുകളിൽ
ഹൃദയങ്ങളെ വിളക്കിച്ചേർത്ത
നമുക്ക് പരസ്പരം രാജ്യമാകാം.
എന്റെ രാജ്യത്തിലേക്ക്
നീ എന്നും കുടിയേറുക.

Written by 
DevaManohar

അവസാനിക്കാത്ത ചക്രവ്യൂഹങ്ങൾ

No automatic alt text available.
നീ അഭിമന്യുവായിരുന്നതുകൊണ്ട്,
മതത്തിന്റെ കൊലതന്ത്രം പഠിക്കാതെ
അദ്ധ്വാനത്തിന്റെ രസതന്ത്രം രുചിച്ചതുകൊണ്ട്,
ഒരു കൊട്ടാരത്തിന്റെ ഓമനയാകാതെ
കുടിലിന്റെ അത്താണിയാകാൻ
സ്വപ്നങ്ങൾ നെയ്തതു കൊണ്ട്,
മതത്തിന്റെ അജ്ഞതയ്ക്ക് മീതെ
രാഷ്ട്രീയത്തിന്റെ ശേഷിക്കുന്ന
വജ്ര പ്രഭ ചൊരിഞ്ഞു നിന്നതു കൊണ്ട്
നിന്നെ ഞങ്ങൾക്ക് കൊല്ലാതിരിക്കാനാവില്ല.
നരകത്തിന്റെ പതാകയുമായി
ഞങ്ങൾ മതാന്ധർ
പ്രപഞ്ചത്തെ വരിഞ്ഞുകെട്ടുമ്പോൾ
പുലരി ചുവപ്പിക്കുവാൻ
പ്രകാശം പരത്തുവാൻ
അഭിമന്യുമാരുണ്ടെങ്കിൽ
ഗർഭത്തിൽത്തന്നെ ഉരുകിയൊടുങ്ങുക.
തീരാത്ത ചക്രവ്യൂഹങ്ങളും പത്മവ്യൂഹങ്ങളുമായി
ഞങ്ങൾ യാത്ര തുടരുന്നു..
\
By Devamanohar

Misunderstood

..
Fight not with me my love,
And fight not with me my bro,
For I'm treading on an edge,
Thinner than the thinnest ever seen
And sharper than the sharpest lightning
separates you and me;the sky and the land.
Where days say farewell to the sweat
And nights intrigue the mystery of dreams,
Myself searching the beauty of unsung lyrics
On the marshy fields and the sweating hills,
Embracing the unclaimed voice of the poor
Denied of fragrance of the springs, unshared.
Separates the life and the death of mine
Is the music of your kiss on my soul, my love.
Being a loser in love and poems unwritten
And hectic in sorrows and trivials hitherto,
I am conquering the peaks of wounded silence
With profound bleeding of the past.
Myself In competition with none ,my bro;
But making up for the things undone,
And searching for a canvass plain and clean
To draw myself with my blood and sweat.

Devamanohar

Refugee

Refugee
Raining in the sun,
Shivering in the dark
And feeding off the loneliness
Is myself displaced in ages.
Denying the love of the dense green
And the kindness of the stream
That filled my soul in thousand ways,
Made me a wanderer in centuries.
Befriending with hunger and thirst
And sorrows fathomless, thick everywhere,
And standing in the open
And seeking a shelter
Is none other than me and
My dreams torn apart.
Till the learned find pleasure in their ignorance,
And the poor bliss with their wealth,
Remain, I the uncivilised and tribal
And thou will keep me in the open?
Roaming in ages
In openness and aloofness
Where mountains in flame
Fluttering with the sky,
Where Oceans dry thin
Hiding deep inside the depth,
Is me and only me.
why thou keep me outside?
It is raining days and nights.

Devamanohar

Dreams Departed

Dreams Departed
Languishing in the sky is the kite
Of the flowered dreams of mine
Departed in ages
Leaving the burnt ones buried
Deep Inside my silence,
Nurtured by the flames
That consumed my past.
In the softness deep inside me
I did tree and flower the dreams
That traversed and brightened at
Many crossroads of childhood and youth
Only to fly away to untime and
Destituency in its wilderness.
Utter not a word of solace
For, out there is the mind of mine,
Though sick of the Autumns and Springട
Poisoned by the religions and corrupt,
Not to submit to the vagaries of fate
Will breathe my last with sword in hand
And fire in tongue to keep the kite high.
Bridled or unbridled, the kite is to fly.

devamanohar

കൈനീട്ടം

കൈനീട്ടം
ചതിയായിരുന്നു!
സൂര്യനെ കൈ നീട്ടം തന്ന
രാവിനറിയാമായിരുന്നു,
എന്നെ കൈയ്യൊഴിഞ്ഞ് അവളെ
തിരയാതിരിക്കാനാവില്ല, സൂര്യനെന്ന്..

Untold

untold...
why should I care
No one is dear
Every body is there
But no one is near
Falling with the leaves
with its loftiness and lazinesട
And dancing with the wind
is the mind of mine.
Soaring with the wounds
Is the soul somewhere I lost
Seeking a hand,
A helping hand in despair.
Still fuming in the grave
Are the dreams I lost
Lost in pain and pain
Pain unending....
Is someone behind me
Atleast my love ?
Is some one behind me
Atleast my love?
I am falling and falling,
Falling in the nights
Spreading over ocean
In ages and ages
Only to wake up in the hills.
I am falling tonight
Alone and alone.
Still laughing with the wind
Till I reach the home
The roots are there
holding me tight
impatient to decipher
the movement of my lips.
The days and nights
with its pain and smile
And the glimpses of life
ripened on my lips
But unable to speak
the stories untold.
Embracing the silence
which speaks itself well.

devamanohar

അരുത്....

അരുത്....
അരുത്,
നീയൊറ്റയ്ക്കൊരു നാളുമീ
കാടിൻ തുറപ്പുകൾ താണ്ടാതിരിക്കുക.
വിശപ്പിൻ കനലിൽ
പുകയുന്ന പ്രാണന്റെ തുടിപ്പുകൾ
നരവീണ ശ്വാസത്തിന്നിഴകളാൽ
മെടഞ്ഞ് കെട്ടി
സൂര്യന്റെ പുറംതോടുകളിൽ പിടിച്ച്
പതുപതുത്ത സംസ്കാരങ്ങളിൽ
ഇഴഞ്ഞിറങ്ങരുത്,
മനുഷ്യരുണ്ടിവിടെ....
വിശപ്പിൻ കനൽ നീറി
ആകാശമെരിയുമ്പോൾ
മൃഗതൃഷ്ണയോടൊരു
വാക്കു നീചൊല്ലുക.
വനതൃഷ്ണയോടൊന്നു ചേർന്നു
ശയിക്കുക.
മധുവാണു നീയെങ്കിൽ
മൃഗമാണവർ നാട്ടിൽ.
വിശപ്പിൻ ചുടലയിൽ കത്തിയമർന്ന്,
കാടിൻ കനപ്പ് കടന്നൊരു മാത്രയിൽ
വനചാരികളുടെ കണ്ണുനീരിൽ,
ശ്വാസച്ചുരുളിൽ
കുന്തം കയറ്റുന്ന
സംസ്കാര ചിത്തരാം
മനുഷ്യരുണ്ടവിടെ...
തീ കത്തുന്ന വാക്കുകളിൽ
ഉരിയ അരിയുടെ വറുതിയിലേക്ക്
തുളഞ്ഞിറങ്ങി പ്രകമ്പനം കൊള്ളുന്ന,
വെളുത്ത തുണികളിൽ അഭിരമിക്കുന്ന,
പുരോഗമന ധാരാളിത്തങ്ങളിൽ
വഴുതാതെ, വരാതെ
പുലികളോടും ഹയാനകളോടും
ഉച്ഛിഷ്ടം ചോദിക്കുക.
സൂര്യനു നേരെ വിരിഞ്ഞു നിൽക്കാൻ
ഇനിയും ചുവടറുക്കപ്പെടാത്ത
തണലുകളെ തേടുക
മാനത്തിന്റെ ഗദ്ഗദങ്ങൾ അടക്കിപ്പിടിച്ച
മലയുടെ മൗനത്തിൽ ദാഹമിറ്റിക്കുക.
കാടി റ,ങ്ങാതിരിക്കുക
കാഴ്ചപഴുത്തു വിങ്ങിയ
കേൾവി വിണ്ടുകീറി യ
മനുഷ്യരുണ്ടിവിടെ.

DevaManohar

പുരാതന മൗനങ്ങൾ

പുരാതന മൗനങ്ങൾ
തുറന്നു നോക്കാതെ
കമിഴ്ത്തിക്കളഞ്ഞ ചരിത്രത്താളുകൾ
ആകാശം വിടർത്തിയെടുത്ത്
വിതയ്ക്കുന്നു.
വർത്തമാനത്തിന്റെ അലക്കുകല്ലിൽ
സ്വപ്നങ്ങളലക്കി മിന്നിച്ച്
പ്രപഞ്ചവാതായനങ്ങളിൽ
പുത്തനുടുപ്പുകൾ
പൂത്തിരിയുടെ പൂരങ്ങൾ തേടവെ
കൊക്കിലുണരട്ടെ
പഴമ തൻ പരിത്യാഗം
തിരിച്ചു പോക്കിന്റെ പിച്ചവെപ്പുകളിൽ,
എഴുത്തോലത്തുഞ്ചങ്ങളിൽ,
പുരാതന മൗനങ്ങൾ
ഒഴുക്കിവിട്ട ചരിത്ര നിശ്വാസങ്ങൾ.
ആയുസ്സിന്റെ അറുതുകിളിലൂടെ
ആഗസ്റ്റ് 15 നേടിയവർ.
ആഗസ്റ്റിന്റെ പിന്നാമ്പുറത്തു കൂടി
ജനുവരിയിലേക്കെത്താൻ
സ്വപ്നങ്ങളും ശ്വാസവും തീയിട്ട
അത്ഭുതങ്ങൾ.
തളർന്നു വിതുമ്പിയ ചുണ്ടുകളിൽ
മുദ്രാവാക്യങ്ങൾ തിരുകി
ഓരോ ദിനവും പിഴുതു വെച്ച്
സ്വാതന്ത്ര്യത്തിൻ വെള്ളം തേവി
ഭാരതവർഷങ്ങളിൽ അഭിമാനം
നിറച്ച അപരാജിതർ.
ആഗസ്റ്റ് 15 ഉം ജനുവരി 26 ഉം
ചോരയിൽ തിണർത്ത കുമിളകൾ.
സൂര്യനിൽ ജ്വലിപ്പിക്കാനുണരുക,
പൊട്ടാതെ, കാക്കുക നാം.
കൂരമ്പുകളെയ്യാനുണർന്നിരിക്കുന്നു
മതവും മത്സരങ്ങളും.

devamanohar

January

January
Renegating the promises thee made,
That we would share the nostalgic December,
that together we share the early Sun laced in myst.
remind me of the destituency long I have
And the Decembers lost between us.
Lost in the high tide of emotions we had
Reminds me of the nightmares the lost months had brought,
The emptiness in nights and darkness in days,
And the lonliness nurtured by rains and woods.
.
Roaming in desert is the mind I lost,
Hidden in the scorching Sun is the breath taken away,
Standstill are the dreams robbed of me
And myself still searching for the soul that lost
In the vagaries of love showered up on me.
I spat in loneliness secretly with myself,
With days and months preventing the January to happen
As I am helpless to keep myseIf in me
To discover the lost ways together we built.
Be not renegate, oh my love, the promises
thee made,
Bring back the January to discover me.
Dreaming in despair is the greenery far behind.
Bring back the Januaryr with its marvellous dew.

devamanohar

നിധി തേടി...

നിധി തേടി...
ഒറ്റവാക്കിന്റെ പശിമയാലാണ് ജീവിതം
അടരാതിരുന്നത്.
അതവൾ അടർത്തിയെടുത്തപ്പോൾ
പ്രപഞ്ചം
മൗനത്തിലേക്ക് മൂക്കുകുത്തി.
മൊഴികൾ ഭാഷയുടെ അടപ്പുകൾ
തളളിത്തുറന്ന്
അനന്തതയിലേക്ക് നാവെറിഞ്ഞു.
കാഴ്ചകൾ പുകച്ചു കണ്ണു നീറ്റി,
ഉള്ളരിഞ്ഞുകൂട്ടി മുറുക്കിത്തുപ്പി,
ചോദ്യങ്ങൾ
ഉത്തരങ്ങളെ
വിഴുങ്ങിത്തിളച്ചു നിന്ന വഴികളിലൂടെ
ഞാൻ യാത്രയായി.
സ്നേഹത്തെ തേടി....

devamanohar

അറിയാതെ

അറിയാതെ
സന്ധ്യകളുരുകി വീണ
പാഴ്നിലങ്ങൾ
തേവിനിറയ്ക്കാൻ
നെഞ്ചകങ്ങൾ ചവച്ചു തുപ്പിയ
പകലുകളെ
ഭൂമിയിലാ,കാശങ്ങളിൽ വാരിയിട്ടു,
ഗ്രീഷ്മങ്ങൾ.
ഭൂമിയുടെ പൂമുഖത്ത്
സൂര്യൻ പടർന്നു കേറി
അക്ഷരങ്ങളായി,
ഋതുക്കളായി,
യുഗങ്ങളിലൂടെ ഒലിച്ചിറങ്ങി.
കടൽ ചെത്തിയെടുത്തു
പ്രഭാതത്തിലേക്ക്...
കാടരിഞ്ഞു കേറി
പ്രകാശത്തിലേക്ക്...
എന്നിട്ടും
സൂര്യൻ തുപ്പിയെറിഞ്ഞ
രാവിടങ്ങളിൽ
വീണുറങ്ങിയ മന്ദസ്മിതങ്ങളെ,
വായ്മൊഴികളെ,
പൂവിൻ സ്പന്ദനങ്ങളെ
ഉണർത്താൻ
നക്ഷത്രങ്ങൾ മുല ചുരന്നിറ്റിയ
പാൽ നുരകളിൽ
ഉന്മാദം പൂണ്ടുറങ്ങുന്നു നാമിന്നും.
പകലു കനക്കുന്നു ചുറ്റും,
ആലസ്യമുണ്ടുറങ്ങുന്നു,
മിഴികളും,മൊഴികളും.
അപഹരിക്കപ്പെടുന്നു നാമെങ്കിലും
ഉണർന്നിട്ടും
ഉണരാനറിയാതെ
ഉണർന്നിരിക്കുന്നു നാം.

Devamanohar

Still Prevailing..

Still Prevailing..
Between you and me, what is common?
In exile we are, still continent apart.
In love, but neither seen nor spoken for ages,
But I feel you throbbing in my lonliness,
Holding my tears before it sheds.
In my breath I feel your fragrance in and around,
And in the midst of crowd, see only your face
Only to fade away and away,
Reminding me of myself: what I am not.
Your enticing smile growട with the Sun,
And glows with the Moon to see myself thin and float,
Happy at one moment and sad at the next
As you are drifting away and away.
Myriad are the ways to come to you,I know
But in ages, groppling for an opening.
I still prevail only to breath you, my dream
And glory will come to me as you know that.

Devamanohar

അഗ്നിസാക്ഷ്യം

Image may contain: 1 person, smiling, closeup
ഋതുക്കൾ കത്തുന്ന
നിൻകൺമുനകളിൽ നിന്നും
അഗ്നി തൊട്ടു പ്രണയമെഴുതാൻ
എന്റെ വിരലുകൾക്ക്
വിശപ്പില്ലായിരുന്നു.
വെന്തുമരിക്കുന്ന സൂര്യനെ
മടിയിലെടുത്താറ്റുന്ന കടൽ
നിന്റെയുള്ളിൽ പതഞ്ഞു കവിഞ്ഞപ്പോളും
ഞാൻ മഴത്തുള്ളിയുടെ ഗോളാകൃതിയിൽ
ഉടഞ്ഞുപോയിരുന്നു.
നമ്മുടെ പകലന്തികൾ
പുകഞ്ഞുതീർന്നത്
കരളിൽ കൊളുത്തി വെച്ച
ഇരുൾത്തിരികളിലായിരുന്നുവെന്ന്
പറഞ്ഞു തന്നത്
ശ്മശാനത്തു ചിരിച്ചു നിന്ന
പൂക്കളായിരുന്നു.

By: Devamanohar

ഡിസംബർ

Image may contain: 1 person, smiling, closeup

ഹൃദയത്തെ തൊട്ടുലച്ച്
സ്വപ്നമൂറിച്ചീർത്ത 2017.
പൊള്ളുന്ന കനലിൽ കത്തിയമർന്നടിഞ്ഞ -
തെത്ര മാസങ്ങളുടെ നെഞ്ചിടിപ്പുകൾ.
അഗ്നിയാളിയ കുംഭത്തിന്റെ
നെറുകയിൽ പതഞ്ഞുപൊങ്ങിയ
കർക്കിടകത്തിൻ കണ്ണീർക്കടലിൽ
നിലവിളികളുടെ പട്ടാഭിഷേകം.
അനുഭവങ്ങൾ പിഞ്ഞിപ്പോയ,
ആരൂഢമിളകിത്തെറിച്ചു തകർന്ന,
അസ്തിത്വത്തിൻ വിഹ്വലതകളിലേക്ക്
തകർന്നു വീണ ആകാശത്തെ
തിന്നുതീർത്ത ദിനരാത്രങ്ങൾ
ആത്മഹത്യ ചെയ്ത മാസങ്ങളുടെ
കദന സംഭ്രമങ്ങളിൽ
നിലാവുരുകിയൊളിച്ച തണുവിന്റെ
ധനുമാസരാനിലങ്ങളിൽ
സാന്ത്വന കുളിരലകളൊഴുക്കി,
നിണമൂറും വ്രണങ്ങളിൽ
പ്രത്യാശയുടെ മകരന്ദം പുരട്ടി
താരകൾ പെയ്യുമാകാശത്തെ
ഭൂമിയോടൊട്ടിച്ചു നിന്നു കേണവൾ..
ഇനിയൊരു സംവത്സരത്തിന്റെ
പേറ്റുനോവുമായി
പെയ്തു നിറയാത്ത മാധവങ്ങളെ
മരുഭൂമികളിലടക്കം ചെയ്ത
ആത്മദാഹങ്ങളിലേക്കാനയിക്കാൻ
സൗരയൂഥങ്ങളിൽ തപസ്സനുഷ്ഠിക്കുന്നവൾ
പൊന്നുരുകിപ്പത നുരയുന്ന
സ്വപ്ന വീഥികളിലൂടെ
പാർശ്വവൽക്കരിക്കപ്പെട്ട ശ്വാസത്തെ
സൂര്യതേജസ്സൂട്ടാൻ മുല ചുരന്നവൾ.
വിങ്ങിത്തുളുമ്പും മനസ്സൊളിപ്പിക്കു-
മെന്നെ ചുമക്കാൻ മരിച്ചുവീണ
നക്ഷത്രങ്ങളുടെ കരിന്തിരിയിൽ
സ്വപ്നങ്ങളുടെ എണ്ണയിറ്റിച്ച്,
ആത്മഗന്ധം പൂശി
ഞാൻ സുഗന്ധിയാവുന്നു,
ഇനിയൊരു സംവത്സരത്തിന്
ജീവനേകുവാൻ.
എനിക്ക് ഡിസംബറാകാതെ വയ്യ.

By devamanohar

തർപ്പണം

തർപ്പണം
മനമറിയാതെ ചുണ്ടിൽ
നിന്നുമഴിഞ്ഞിറങ്ങുന്ന
വാക്കുകളുടെ ലൈംഗികത
ഊരിയെറിഞ്ഞു
മൗനത്തിന്റെ ശ്രീകോവിലിൽ
അഞ്ജലീബദ്ധനാകുന്നു, ഞാൻ.
മൗനമാണിന്നെന്റെയുപാസന.
ഉപരിതലങ്ങളിൽ
നിന്നാഴങ്ങളിലേക്ക്
വാക്കുകൾക്ക് ബലിയിട്ട്
യാത്രയാവുകയാണ് ഞാൻ.
മതങ്ങളുരിഞ്ഞിട്ട പ്രലോഭനങ്ങളിൽ,
മനുഷ്യത്വ രാഹിത്യത്തിന്റെ
പൗരോഹിത്യത്തിന്റെ,
അധികാര പ്രമത്തതയുടെ
മലീമസപ്പെട്ട കൊലക്കളങ്ങളിൽ
കുരുതിച്ചോറുണ്ടു വീർത്ത വാക്കുകളാൽ
അംഗഭംഗം ചെയ്യപ്പെട്ട്
അകാല മൃത്യുവെ തേടുന്ന ദുർബലൻ.
ബലിതർപ്പണത്തിന്,
സ്വച്ഛന്ദ തപസ്സിന്
യാത്രയാവുന്നു ഞാൻ,
അസഹിഷ്ണുതയുടെ മൂർച്ചയാൽ
തലയറുക്കപ്പെട്ട ദേശത്തിന്റെ
നൊമ്പര വഴികളിൽ
ഉരഞ്ഞു വിങ്ങും ഗോത്രത്തനിമകൾ
അന്യോന്യം അസ്തിത്വം തേടുമ്പോൾ
മൗനവും മരണശയ്യ തിരയുന്നു.
ആത്മഭാഷണത്തിന്റെ
പേറ്റുനോവലിൽ,
അഗ്നി ചരിതങ്ങളിൽ,
എൻ മൗനവും വെന്തുനീറുന്നു.
അഗ്നിപർവ്വതങ്ങളെ തേടുന്നു.
ശബ്ദം വിഴുങ്ങിയ
തീനാമ്പുകളുമായി
മൗനത്തിന്റെ കടലാഴങ്ങളെ
മഥനം ചെയ്തെത്തുമൊരുനാൾ, ഞാൻ.
ആയിരം കൈകളും അസ്ത്രം ശമിക്കാത്ത
ഗാണ്ഡീവങ്ങളുമായി
പുതിയ കുരുക്ഷേത്രങ്ങളിൽ
പ്രോജ്ജ്വലിച്ചീടുവാൻ.

Devamanohar

മഹായാനം

Image may contain: 1 person, smiling, closeup

തമ്മിൽ സ്പർശിക്കാതെ
നമുക്ക് കണ്ണുപൊത്തിക്കളിക്കാം 
ഭൂമിയെയും ആകാശത്തെയും
ഇരുട്ടു ഭക്ഷിക്കുന്നത് കാണാം.
കാതടച്ചും നാവു പിഴുതെറിഞ്ഞും
നമുക്ക് ശബ്ദത്തിൽ നിന്നും
സ്വതന്ത്രരാവാം
നീ ജീവിക്കുന്നുവെന്ന്
തിരിച്ചറിയാനെനിക്ക്
എന്റെ ശ്വാസം മതിയാകും
എന്റെ ശ്വാസവും തടങ്കലിലാകുമ്പോൾ
നീയും ഇരുട്ടിന്റെ ഭക്ഷണമായെന്ന്
എഴുതപ്പെടും..
മതങ്ങൾ ഭക്ഷിച്ചു തീരാത്ത പ്രത്യയശാസ്ത്രങ്ങൾക്കും
പകലിരവുകൾക്കുമായി
സൂര്യന്റെ ചുടലയിൽ
കാലത്തെ ഊന്നുവടിയാക്കി
ജനനി തൊഴുതു നിൽക്കവെ,
ഗോത്രയാനങ്ങളുടെ തിരുശേഷിപ്പുകളിൽ നിന്നും
ഓർമ്മകളുടെ അടരുകളെ
ഉതിർത്തെറിഞ്ഞ്, നമുക്ക്
യുഗങ്ങളിലേക്ക് പിൻവലിയാം.
തിരികെ ഭ്രൂണങ്ങളായിടാം.
നിദ്രയുടെ വിസ്മയത്തിലൂടാദി
പ്രളയത്തിലേക്കാഴാം, ശാന്തിതേടാം.


By: Deva Manohar

കടം

കടം
പിടയുന്ന പ്രാണന്റെ നടുങ്ങലായി
ഒടുവിൽ ഞാനെത്തുമ്പോൾ,
മരണത്തെത്തോൽപ്പിച്ച്, 
ചടുല സ്വപ്നങ്ങളാൽ
തോരണം ചാർത്തി നീ
ചാരം പുതച്ചു കിടക്കുന്നൊരോർമ്മതൻ
കനലൂതീയാളിച്ചിട്ടഗ്നിച്ചുവപ്പിനാൽ
അവസാന ശ്വാസം വരേക്കുമാത്മാവിന്റെ
മുറിവേറ്റിടങ്ങളി,ലന്ധകാരത്തിന്റെ
വ്രണിത ഗർഭങ്ങളിൽ
ഒരു കുഞ്ഞു സൂര്യനെ,സാന്ത്വന സൂര്യനെ അണയാതെ,യഴിയാതെ കാക്കുകയിന്നു, നീ.
നാമൊന്നായി പൊലിപ്പിച്ചോരുത്സവ
സന്ധ്യതൻ നിറച്ചാർത്തിലേക്കതിന്നു -
യിർ വിളക്കീടുക,
കുങ്കുമം ചാർത്തുക.
നിഴലുകളായി പിരിയുന്നതിൻ മുൻപേ
നിണമോലുമോർമ്മകളൊഴിയുന്നതിൻ മുൻപേ
തിരികെയെത്താമെന്ന വാക്കിന്റെ ജ്വലനത്തിൽ,
അതിന്നന്തി വെട്ടം പൊലിയുന്നതിൻ മുൻപേ
പിടയുന്ന പ്രാണന്റെ വഴിതിരഞ്ഞെത്തി ഞാന-
ഴകോലും നിത്യതയൊന്നായി പുൽകുവാൻ.
മുറിവേറ്റെരോർമ്മ തന്നങ്കണത്തിൽ
പിടയുന്ന പ്രാണനായി, ഭ്രൂണമായി
തിരികെയെത്തുന്നെന്നെയേറ്റുകൊൾക
എന്റെയവസാന ശ്വാസവുമെടുത്തുകൊൾക

Devamanohar

നിദ്ര

നിദ്ര
കാത്തിരിക്കുന്ന
കടലാണ് നീ.
സ്വപ്നത്തിലും, 
ജാഗരത്തിലുമിടയിലുള്ള
അതിർവരമ്പിൽ ഒളിച്ചിരിക്കും
എന്റെ പ്രണയമേ
നിന്നെ ഞാൻ
ധ്യാനിക്കുന്നു,
നിന്റെ നനുത്ത തലോടലിൽ
എന്റെ കണ്ണുകൾ കൂമ്പുന്നു,
നിമിഷങ്ങളിൽ.
ദൃശ്യപ്പെടാനാവാത്ത
അഴകലിഞ്ഞൊഴുകിയെത്തും പ്രവാഹമേ
എന്റെ ഉണർവ്വിൽ നിന്നും
നിന്നിലേക്കുള്ള ദൂരമെത്ര നിസ്സാരം.
എന്നിട്ടുമെത്ര അകലെയാണ് നീ?
ദിനം തോറും വിട പറഞ്ഞ് നീ ഒഴുകിയിറങ്ങുമ്പോൾ
താങ്ങാനാവാതെ,
കണ്ണുകൾ തുറക്കാതെയുള്ളെൻ
പ്രതിഷേധം
ദുർബലമെങ്കിലും
നിന്റെ വാസന ഒരാലസ്യമായി
തങ്ങിനിൽക്കുമെൻ ചുറ്റിലും.
എന്റെ പ്രണയമേ,
മനസ്സുകൊണ്ടു ചുറ്റിപ്പിടിച്ച്
കണ്ണുകളുടെ മിന്നലിൽ
ഒരിക്കലെങ്കിലും
നിന്നെ ചുംബിക്കണമെന്നുണ്ട്.
ഒരു ശ്വാസത്തിന്റെ അതിരിൽ
ധ്യാന നിമഗ്നയായി
അദൃശ്യയായി
ഞാനറിയാതെ
എന്നെ തഴുകി മറയുന്ന നിന്നെ
ഞാൻ നിദ്രയെന്നു
വിളിക്കട്ടെയോ?

Devamanohar

തോൽക്കാതെ വയ്യ.....

തോൽക്കാതെ വയ്യ.....
കോടി ജന്മങ്ങളിലായി
മരിച്ചു തീരാത്തൊരു
മർത്യനാണിന്നു ഞാൻ.
സ്നേഹത്തിന്റെ നീരുറവ തേടി
പച്ചപ്പും പരാഗവും തേടി
ആകാശഗംഗകളിൽ പ്രാണനെയെറിഞ്ഞു വിട്ട്
ജന്മങ്ങളുടെ വാതായനങ്ങളിൽ
മരണത്തിന്റെ തീ നാളങ്ങളേറ്റു
ചുവന്നസന്ധ്യകളിൽ
പ്രകൃതിയെ എഴുതിപ്പഠിച്ച്,
മഹാമേരുക്കളുടെ ശിരസ്സിൽ
ജീവിതത്തിന്റെ ആർപ്പുവിളി
പതപ്പിച്ച ഗോത്രവീര്യം ഞാൻ.
കൊടുമുടികളുടെ ഗർവ്വിനെ
നഗ്നപാദത്താലളന്നെടുത്ത
സ്വപ്നവാമനൻ.
മേഘക്കനങ്ങൾ കൊയ്തെടുത്ത
ജല സാമ്രാജ്യങ്ങളുടെ
ഉന്മാദത്തിരകൾ തൻ തുമ്പത്ത്
പ്രാകൃതവനമാഹാത്മ്യം ചുരുൾ വിടർത്തിയ
കൊടിക്കൂറ പാറിച്ച മാനവൻ.
ശൂന്യാകാശങ്ങളെ ചവിട്ടിയകറ്റി
നക്ഷത്ര വീഥികളിൽ തേർ ചക്രമുരുട്ടി
ജന്മങ്ങളുടെ വീര്യം കത്തുന്ന സൂര്യനെ
കോരിക്കുടിക്കുമശ്വാരൂഢൻ, ഞാൻ
തോറ്റു പോകുന്നു,
കാരുണ്യത്തിന്റെ ഉറവ വറ്റിയ,
സ്നേഹം ചിതയെടുത്ത
ഉന്മാദത്തിന്റെ
പകലിരവുകൾ
തിന്നുതീർത്ത
വഴിയോര നിശ്വാസങ്ങൾ
വെയിൽ തിന്ന കുടിലിലും
ഇരുൾ മദിച്ച വഴിവക്കിലും
ഭിക്ഷയേറ്റ്
തോൽവി കുടിച്ചൊടുങ്ങവെ
തോറ്റു പോകുന്നു ഞാൻ.
തോറ്റു പോകുന്നു, ഞാൻ.
കണ്ണുപൊത്തിക്കളിയിൽ
പ്രണയമൊളിച്ച
വനഗഹ്വരങ്ങളിൽ
ആത്മാവിൻ ചെരാത് തെളിച്ച്
യുഗങ്ങളിൽ പ്രണയാർത്ഥനയ്ക്കായി
കൈക്കുമ്പിളിൽ മനസ്സിറ്റിച്ച്
അലയും നിസ്വനാം പാന്ഥൻ
തോക്കാതെ വയ്യ,
ഉന്മാദക്കൊടിക്കൂറ പാറിച്ചൊ-
രാദിമ നാവികൻ.

Devamanohar

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo