Slider

അവസാനിക്കാത്ത ചക്രവ്യൂഹങ്ങൾ

0
No automatic alt text available.
നീ അഭിമന്യുവായിരുന്നതുകൊണ്ട്,
മതത്തിന്റെ കൊലതന്ത്രം പഠിക്കാതെ
അദ്ധ്വാനത്തിന്റെ രസതന്ത്രം രുചിച്ചതുകൊണ്ട്,
ഒരു കൊട്ടാരത്തിന്റെ ഓമനയാകാതെ
കുടിലിന്റെ അത്താണിയാകാൻ
സ്വപ്നങ്ങൾ നെയ്തതു കൊണ്ട്,
മതത്തിന്റെ അജ്ഞതയ്ക്ക് മീതെ
രാഷ്ട്രീയത്തിന്റെ ശേഷിക്കുന്ന
വജ്ര പ്രഭ ചൊരിഞ്ഞു നിന്നതു കൊണ്ട്
നിന്നെ ഞങ്ങൾക്ക് കൊല്ലാതിരിക്കാനാവില്ല.
നരകത്തിന്റെ പതാകയുമായി
ഞങ്ങൾ മതാന്ധർ
പ്രപഞ്ചത്തെ വരിഞ്ഞുകെട്ടുമ്പോൾ
പുലരി ചുവപ്പിക്കുവാൻ
പ്രകാശം പരത്തുവാൻ
അഭിമന്യുമാരുണ്ടെങ്കിൽ
ഗർഭത്തിൽത്തന്നെ ഉരുകിയൊടുങ്ങുക.
തീരാത്ത ചക്രവ്യൂഹങ്ങളും പത്മവ്യൂഹങ്ങളുമായി
ഞങ്ങൾ യാത്ര തുടരുന്നു..
\
By Devamanohar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo