Slider

ചെറുകഥ......മോട്ടീവേറ്റർ

0
Image may contain: Rahees Chalil, beard

——————————————————
വളരെ പ്രശസ്‌തമായ ആ കമ്പനിയുടെ ഇന്റെർവൃൂന്‌ വേണ്ടി കോഴിക്കോട്‌ താജ്‌ ഹോട്ടലില്‍ ഇരിക്കുമ്പോള്‍ എങ്ങിനെയെങ്കിലും ഈ ജോലി കിട്ടിയാല്‍ മതിയായിരുന്നു എന്ന പ്രാർത്ഥന മാത്രമേ ഷാജഹാഌ ഉണ്ടായിരുന്നുള്ളൂ.....
കമ്പനിയുടെ ജി എം കോഴിക്കോടുകാരനാണു....ഷാജഹാഌം കോഴിക്കോട്‌ തന്നെ....അങ്ങിനെ ഒരേ നാട്ടുകാരണെന്ന സിമ്പതിയിലെങ്കിലും ജോലി കിട്ടുമെന്ന ഒരു പ്രതീക്ഷയിലാണു ഷാജഹാന്‍.....
ചെറുപ്പക്കാരനാണത്ര ജിഎം...വെറും മൂന്നു വർഷങ്ങള്‍ കൊണ്ടാണു ഈ കമ്പനിയുടെ അസൂയാവഹമായ വളർച്ച... ഇത്ര ചെറുപ്പത്തില്‍ തന്നെ വലിയ ഉയരങ്ങളില്‍ എത്തിയ ആ ചെറുപ്പക്കാരന്‍ വലിയ ഭാഗ്യവാനാണു എന്ന്‌ ഷാജഹാഌ തോന്നി....
ഇന്റെർവൃൂയില്‍ ഷാജഹാന്റെ ഊ ഴമെത്തി....ജിഎം മാത്രമേയൂള്ളൂ അവിടെ ..ചെറിയ ഒരു വിറയലോടെ തന്റെ സർട്ടിഫിക്കറ്റ്‌സ്‌ അദ്ധേഹത്തിന്റെ നേരെ നീട്ടി.....
പെട്ടെന്നാണു ജിഎം എണീറ്റ്‌ ഷാജഹാന്‍ സാറെല്ലെ...എന്നെ ഓർമ്മയുണ്ടോ എന്ന്‌ ചോദിക്കുന്നത്‌...
സാറോ????....ആളു മാറി പോയോ എന്ന്‌ ഒരു നിമിഷം സംശയിച്ചു പോയി ഷാജഹാന്‍.....
ഒരു ചമ്മലോടെ ഷാജഹാന്‍ എന്ത്‌ പറയണമെന്നറിയാതെ നിന്നപ്പോള്‍ ജിഎം തുടർന്നു....ഷാജഹാന്‍ സർ...ഇത്‌ ഞാനാണു റിയാസ്‌...സാറിന്‌ ചിലപ്പോള്‍ എന്നെ ഓർമ്മയുണ്ടാകില്ല...കുറച്ച്‌ വർഷങ്ങള്‍ക്ക്‌ മുമ്പ്‌ ഞാന്‍ സാറിന്റെ എല്‍ എന്‍ പി ക്‌ളാസില്‍ പങ്കെടുത്തിരുന്നു..സാറിന്റെ ആ ഒരൊറ്റ ക്‌ളാസാണു എന്നെ ഇന്ന്‌ ഈ നിലയില്‍ എത്തിച്ചതു....എന്റെ ജീവിതം തന്നെ മാറ്റി മറിച്ചു..ജീവിതത്തില്‍ എനിക്കൊരു ലക്ഷ്യമുണ്ടായി...സാറ്‌ പറഞ്ഞപോലെ ഞാന്‍ എന്റെ ഗോള്‍ സെറ്റ്‌ ചെയ്‌തു..അതിനായി ആത്‌മാർത്ഥമായി പ്രയത്‌നിച്ചു...ഞാന്‍ പലപ്പോയും സാറിനെ കാണണമെന്ന്‌ ആഗ്രഹിച്ചിരുന്നു....ഓരോ തിരക്കുകള്‍ കാരണം നീണ്ടു പോയതാണു.....
ഒരു സ്വപ്‌നത്തില്‍ എന്ന പോലെയാണു ഷാജഹാന്‍ അതല്ലാം കേട്ടതു....എന്റെ ക്‌ളാസ്‌ കേട്ട്‌ വിജയിച്ച ഒരാളാണു തന്റെ മുമ്പില്‍ നില്‍ക്കുന്നത്‌ എന്ന്‌ ഷാജഹാഌ വിശ്വസിക്കാന്‍ കഴിഞ്ഞില്ല....അന്ന്‌ താനെടുക്കുന്ന എല്‍ എന്‍ പി ക്‌ളാസുകളില്‍ ഏതെങ്കിലും ഒന്നെങ്കിലും തന്റെ ജീവിതത്തിലേക്ക്‌ അപ്‌ളൈ ചെയ്‌തിരുന്നെങ്കില്‍ തനിക്ക്‌ ഇന്ന്‌ ഈ ഗതി വരില്ലായിരുന്നു എന്ന്‌ കുറ്റബോധത്തോടെ ഓർത്തു പോയി ഷാജഹാന്‍.......
പിന്‍കുറിപ്പ്‌..... ഇന്ന്‌ യൂട്യൂബ്‌ തുറന്നാല്‍ ഒരുപാട്‌ മോട്ടീവേഷന്‍ വീഡിയോ കാണാം...എങ്ങിനെ പണക്കാരനാകാം...എങ്ങിനെ നല്ല ബിസിനസ്‌കാരനാകാം...ചിന്തകളെ എങ്ങിനെ നിയന്ത്രിക്കാം തുടങ്ങി പല പല വിഷയങ്ങള്‍....ഈ മോട്ടീവേറ്റർമാരൊക്കെ സത്യത്തില്‍ ജീവിതത്തില്‍ വിജയിച്ചവരാണോ??എന്റെ ഒരു സംശയം മാത്രമാണു.

By: Rehees Chalil
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo