Slider

ഫീനിക്സ് പക്ഷി

0
Image may contain: 1 person, smiling, closeup and outdoor

°°°°°°°°°°°°°°°°°°°
#ഹനാൻ
എന്റെ മുഖത്ത്
ഒരു പുഞ്ചിരിയുണ്ട്,
എന്റെ പ്രതീക്ഷകളുടെ
നക്ഷത്രത്തിളക്കം നിങ്ങൾക്കിതിൽ കാണാം.
പക്ഷേ,
ഇതെന്റെ അഹങ്കാരമല്ല;
കണ്ണീരു മാത്രം നൽകുന്ന
ജീവിതത്തോടുള്ള
എന്റെ
അതിജീവന സമരമാണ്...
എനിക്കുയരണം
ഉയിർത്തെഴുന്നേൽക്കണം...
എനിക്കും ഉണ്ട് ഒരു പുത്തനുടുപ്പ്,
എനിക്കും ഉണ്ട് ഒരു മുത്തുമാല,
എനിക്കും ഉണ്ട് ഒരു കുഞ്ഞു മോതിരം.
പക്ഷേ,
ഞാനൊരു ധനികയല്ല.
എല്ലാം
ഞാൻ വിയർപ്പൊഴുക്കി സാക്ഷാത്കരിച്ച
എന്റെ മോഹങ്ങളാണ്.
എന്റെ മാത്രം
ഇഷ്ടങ്ങളുമാണ്.
എനിക്കും ഉയരണം
ഉയിർത്തെഴുന്നേൽക്കണം...
എന്റെ വാക്കുകളിൽ
ആത്മ വിശ്വാസമുണ്ട് ;
പക്ഷേ
ഇതെന്റെ ധിക്കാരമല്ല.
എന്റെ മനസ്സിനെ തളരുവാൻ
ഞാൻ അനുവദിക്കാറില്ല;
അത്ര മാത്രം...
ഈ ചാരത്തിൽ നിന്ന്,
എനിക്കുയരണം
ഉയിർത്തെഴുന്നേൽക്കണം...
കല്ലെറിയല്ലേ,
ഈ ഇളം ചിറകുകളിൽ...
ചെളി വാരിയെറിയല്ലേ,
എന്റെ വർണ സ്വപ്‌നങ്ങളിൽ..
ഒന്നു ശ്വസിച്ചോട്ടെ ഞാൻ...
ചിറകു വിരിച്ച്
ഒന്നു പറന്നോട്ടെ ഞാൻ...
എനിക്കുയരണം
ഉയിർത്തെഴുന്നേൽക്കണം...
ഞാൻ ആഗ്രഹിക്കുന്ന ചക്രവാളങ്ങൾ
കീഴടക്കണം.
കൂടെയുണ്ടാകുമോ
നിങ്ങൾ ?
°°°°°°°°°°°°
സായ് ശങ്കർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo