Slider

മസാലദോശ! (കഥ):

0
Image may contain: drawing

രാവിലെ ഓരോ ആവശ്യങ്ങൾക്കായി ചുറ്റാനിറങ്ങി. പത്തുമണിയായി കാണും. രാവിലെ ആറുമണിക്ക് കഴിച്ച പുട്ടും കടലയുമെല്ലാം മറന്ന് വയർ വിശപ്പിന്റെ സൂചനകൾ നൽകി തുടങ്ങി.
ഇടയ്ക്ക് fbയിൽ നോക്കിയപ്പോൾ ഒരു ഫോട്ടോ !
ഫോട്ടോയിൽ പ്ലേറ്റിൽ മടക്കിവച്ച മസാലദോശയും തേങ്ങാചമ്മന്തിയും സാമ്പാറും !
ഭക്ഷണസാധനങ്ങളുടെ ഫോട്ടോയെടുക്കുന്നതും share ചെയ്യുന്നതും ഇഷ്ടമില്ലാത്ത ഒരാളാണു താനെന്ന് അയാൾ കമന്റ് ചെയ്തില്ല!
പകരം അയാളുടെ വായിൽ കൊതികൊണ്ട് വെള്ളമൂറി.
പിന്നെ അതു മറന്നു. ഓരോ തിരക്കുകളിൽ മുഴുകി.
ഉച്ചയായപ്പോൾ ഭക്ഷണം കഴിക്കാൻ വരുന്നില്ലേന്ന് ചോദിച്ച് ഭാര്യയുടെ ഫോൺ. രാത്രിയിലേ വീട്ടിലെത്തൂ എന്നറിയിച്ച ശേഷം ഫോൺ വച്ചു.
ഉച്ചക്കും വൈകിട്ടുമെല്ലാം ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ കയറിയെങ്കിലും രാവിലെ വായിൽ വെള്ളമൂറ്റിച്ച മസാലദോശയുടെ കാര്യം മറന്നുകഴിഞ്ഞിരുന്നു.
രാത്രി വീട്ടിലേക്ക് പുറപ്പെടുമ്പോഴാണ് വീണ്ടും വിശപ്പിന്റെ ആളൽ വയറ്റിൽ! ഉടനെ രാവിലത്തെ മസാല ദോശയുടെ ഫോട്ടോ ഓർമ വന്നു. വായിൽ വെള്ളമൂറി!
ശ്ശോ! മസാല ദോശ പാർസൽ വാങ്ങാമായിരുന്നു. വീടെത്താറായി. അടുത്തെങ്ങും ഹോട്ടലുമില്ല!
വീടെത്തിയപ്പോഴേക്കും വീണ്ടും മസാലദോശയുടെ കാര്യം മറന്നു.
വസ്ത്രം മാറി കുളിക്കാനായി പുറത്തേക്ക് പോകാൻ അടുക്കളഭാഗത്തെത്തിയപ്പോൾ ദോശമൊരിയുന്ന ഗന്ധം! അടുക്കളയിലേക്ക് ചെന്നപ്പോൾ അവിടെ ഭാര്യ മസാലദോശയുണ്ടാക്കുകയാണ്!
അയാൾ സ്തബ്ദനായി നിന്ന് കുറേനേരം അവളെ നോക്കി!
അവൾ ചോദിച്ചു: "എന്താ ഇങ്ങനെ നോക്കണേ....?"
അയാൾ ചോദിച്ചു: "ഇതെന്താ പതിവില്ലാതെ മസാലദോശ ?
ഭാര്യ: "ഒന്നൂല... എനിയ്ക്കങ്ങനെ തോന്നി. പോയി കുളിച്ചിട്ട് വന്നാട്ടെ..."
അയാൾ പറഞ്ഞു: "ഹ ഹ ഹ .... നീയാരെന്ന് നിനക്കറിയില്ലാന്ന് കരുതി എനിക്കറിയാം...."
അയാൾ ഒരു മൂളിപ്പാട്ടും പാടി ബാത്റൂമിലേക്ക് നടന്നു.
--ശുഭം -
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo