Slider

വിധവ ..

0


.....................
തന്റെ വീട്ടിൽ കല്യാണാലോചനകൾ നടക്കുന്ന വിവരം അറിഞ്ഞപ്പോൾ മുതൽ നാൻസി വെള്ളവസ്ത്രങ്ങൾ മേടിച്ചുടുക്കാൻ തുടങ്ങി...
കാരണം ചോദിച്ചവരോട് വെള്ള വിശുദ്ധിയുടെ നിറമാണെന്ന് വച്ചുകാച്ചി. എന്നിട്ടുള്ളിൽ അർത്ഥംവച്ചു ചിരിച്ചു...
കല്യാണ ദിവസമൊഴികെ ബാക്കിയെല്ലാ ദിവസങ്ങളിലും അവൾ വെള്ളവസ്ത്രങ്ങൾ തന്നെ ധരിച്ചുപോന്നു...
ഇവളുടെ വെള്ളഭ്രാന്ത് കണ്ട് അവൾക്ക് മാച്ചാകാൻ വേണ്ടി കെട്ടിയോൻ ചെറിയാച്ചനും പിന്നീട് വെള്ളവസ്ത്രം ശീലിച്ചു തുടങ്ങി...
കുറച്ചു നാളുകൾക്കുശേഷം അറ്റാക്ക് വന്ന് ചെറിയാച്ചൻ മരിച്ചു. ശവസംസ്കാര ദിവസവും, അതു കഴിഞ്ഞുള്ള ദിവസങ്ങളിലും അവൾ പതിവുപോലെ വെള്ളവസ്ത്രങ്ങൾ തന്നെ ഉപയോഗിച്ചുപോന്നു...
പക്ഷെ, അപ്പോഴാണ് അവൾക്കാവസ്ത്രം നന്നായി ചേരുന്നതെന്ന് നാട്ടിലെ ചില സദാചാരികൾ പറയാതെ പറഞ്ഞു...
ഇങ്ങനൊരവസ്ഥ തന്റെ ജീവിതത്തിൽ സംഭവിച്ചാൽ എന്തു ചെയ്യുമെന്നോർത്ത്, കല്യാണാലോചനകൾ നടക്കുന്ന സമയത്ത് തന്നെ, മുൻകൂട്ടി ചിന്തിച്ച് വെള്ളവസ്ത്രമുടുത്ത് ശീലിച്ചതിനാൽ വിധവയായ നാൻസിയെ സമൂഹമൊന്നും പറഞ്ഞില്ല...
കാരണം വിധവയ്ക്ക് സമൂഹം കൽപ്പിച്ച വസ്ത്രത്തിന് വെള്ളനിറമായിരുന്നു...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo