Slider

ദൈവം കൺഫ്യൂഷനിലാണ്

0
Image may contain: 3 people, including Shoukath Maitheen, people smiling, indoor

==============
'അമ്മേ,=
ടിപ്പു സുൽത്താന്റെ വാള്
എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്,?
ആർക്കറിയാം,
ഇന്നലെ രാത്രി അപ്പൻ
''വാള് '' വച്ചത് ആ അമ്മിക്കല്ലിന്റെ ചോട്ടിലുണ്ട്,!!
''അമ്മേ, എനിക്ക് പഠിക്കാനുളളതാ
പറഞ്ഞ് താ, ! മകൻ ചിണുങ്ങി,!
'അപ്പനോട് ചോദിക്കെടാ, !! പഞ്ചമിക്ക് ദേഷ്യം,, !!
മകൻ അപ്പന്റെ അരികിലേക്കോടി,
മൊബൈലിനെ തടവി കൊണ്ടിരിക്കുകയായിരുന്നു
അച്ഛൻ മനോഹരൻ,!
അച്ഛാ, ടിപ്പു വിന്റെ വാൾ എവിടെയാണ് ?
''മൊബൈലിൽ നിന്ന് കണ്ണെടുക്കാതെ അച്ഛൻ പറഞ്ഞു,,
''ടിപ്പുവിന്റെ വാള്, അയാളുടെ എഫ് ബിയിലാടാ, !!
'എഫ് ബിയിലോ, ? മകന് സംശയം,!
''അതേന്ന്, അവരവരുടെ വാള് അവരവരുടെ ടൈംലൈനിൽ തന്നെയാണ്, ! ടിപ്പുവിന്റെ വാള്
എന്നു പറഞ്ഞാൽ അയാളുടെ ടൈംലൈനാണ്, !!
''അച്ഛാ, ആ വാളല്ല, യുദ്ധത്തിനുപയോഗിച്ച തല കൊയ്യുന്ന വാള്, !!
''തല കൊയ്യുന്ന വാള് ,അത് അയാളുടെ വാട്സാപ്പിൽ കാണും, !!
''വാട്സാപ്പിലോ, ?
'ങാ, തല വെട്ടി മാറ്റുന്നതിന് മോർഫിങ്ങ് എന്നാണ് പറയുന്നത്, അത്തരം പരിപാടി വാട്സാപ്പിലാ, !! അതിരിക്കട്ടെ,
ഈ ടിപ്പു നിന്റെ ആരാ, ?
എഫ് ബി ഫ്രണ്ടാ, അയാളെ ബ്ളോക്കാക്കിയേക്ക്, !
''മകൻ നെറ്റിയിൽ കൈവച്ചു,
'അടുക്കളയിലേക്കോടി, !!
അമ്മേ, അച്ഛൻ പറഞ്ഞത് അമ്മ കേട്ടോ, !!!
'' കേട്ടു മോനെ ,
നിന്റെപ്പന് അറിയാവുന്ന
രണ്ട് വാളേയുളളു,
എഫ് ബി വാളും, ബിവറേജ് വാളും, !!
''രാവിലെ മുതൽ വൈകിട്ടു വരെ മൊബൈലിനെ തടവാൻ
അതിയാന് സമയമുണ്ട്,,
ലേശം തൈലം പുരട്ടി എന്റെ നടുവൊന്ന് തിരുമ്മാൻ അങ്ങേർക്ക് സമയമില്ല, !! പഞ്ചമി ഉച്ഛത്തിൽ പറഞ്ഞത് മനോഹരൻ കേട്ടു, !!
''എടി, മൊബൈലിനെ തടവാൻ തൈലം വേണ്ട, അതുമല്ല തടവിയാൽ ലൈക്കും കിട്ടും, നിന്റെ ഉണക്ക നടു തിരുമ്മിയാൽ ഒരു താങ്ക്സ് പോലും നീ പറയത്തില്ല, !!
''ഹും, ഇപ്പം ഇത് ഉണക്ക നടുവാ അല്ലേ,?!!
ആദ്യരാത്രിയിൽ പറഞ്ഞത് ഞാൻ മറന്നിട്ടില്ല, '' നിന്റെ ശരീരം ഒരു ശില്പ്പമാണ് മോളെ ' എന്ന്, !
ഹും, ഈ
ആണെന്ന വർഗമേ ശരിയല്ല, !! പഞ്ചമി ,
പിറുപിറുത്തു, !
ടിപ്പുവിന്റെ വാൾ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്, മോനെ, !!
'മ്യൂസിയത്തിലോ, ?
''ഉം, !!
''അമ്മേ, ഒരു ഹെൽപ്പ് ചെയ്യണം, ??
'' എന്താ, !!?
ടീച്ചറു പറഞ്ഞു, നാളെ
കളിമണ്ണു കൊണ്ടൊരു പ്രൊജക്ട് ചെയ്തു കൊണ്ട് ചെല്ലണമെന്ന്, !!
''അതിനു വഴിയുണ്ട് മോനെ, !!
''എങ്ങനെ, ?
''നിന്റെപ്പന്റെ തലയുടെ സെൽഫി എടുത്ത് ടീച്ചറിനെ കാണിച്ചാൽ മതി,
കളിമണ്ണു കൊണ്ടുണ്ടാക്കിയ ഒന്നാന്തരം പ്രൊജക്ടാ അത്, !!!
''പഞ്ചമിയേ, ?!====!?
പുറത്ത് നിന്നൊരു വിളി, !
മുറ്റത്തേക്കിറങ്ങി ചെന്നു പഞ്ചമി,
അയൽക്കാരിയും, നാട്ടിലെ മഹിളാരത്നവുമായ ജഗദമ്മ,
''ആണുങ്ങൾക്കെവിടേം കേറാം,
പെണ്ണുങ്ങൾക്ക് അയിത്തമാണല്ലോ, !?
തിണ്ണയിലേക്ക് കയറി കൊണ്ട് ജഗദമ്മ പറഞ്ഞു, !!
''ഇങ്ങോട്ട് കേറുന്ന കാര്യമാണോ ,? ഇവിടെ അയിത്തമൊന്നുമില്ല ജഗദമ്മേടത്തി,!
''ഇതു കേട്ടു കൊണ്ടു വന്ന മനോഹരൻ
''എന്താ ജഗദമ്മേടത്തി ,രാവിലെ നല്ല ചൂടിലാണല്ലോ, ?
''അല്ല ശബരിമലയിൽ സ്ത്രികൾക്ക് പ്രവേശനമില്ലല്ലോ, അവിടെ പെണ്ണ് കയറിയാൽ എന്താ കുഴപ്പം, ??
''എടി ജഗദമ്മേ, !!!
''ആ വിളി കേട്ട് മൂവരും ഗേറ്റിലേക്ക് നോക്കി,
ജഗദമ്മയുടെ കെട്ട്യോൻ ഭാസ്ക്കരൻ,
''എടി, ശബരിമലയിൽ പെണ്ണുങ്ങൾ കേറുകയോ, കേറാതിരിക്കുകയോ ചെയ്യട്ടെ ,
അയ്യപ്പ സ്വാമിയെ ഓർത്ത് നീ അടുക്കളയിലേക്കൊന്ന് കേറ്, !! അടുക്കള പണി ചെയ്ത് ഞാൻ മടുത്തല്ലോ . ന്റെ വാവര് സ്വാമീ, !
ഭാസ്ക്കരൻ കൈകൾ കൂപ്പി മേലോട്ട് നോക്കി, !
'നാലഞ്ച് ദോശയുണ്ടാക്കാൻ പറഞ്ഞതിനാ, !!ജഗദമ്മ മനോഹരനെ നോക്കി,
''അല്ല മനോഹര, വൃദ്ധരായ സ്ത്രീകളെങ്ങനെ പതിനെട്ടാം പടി ചവിട്ടും, ആരോഗ്യത്തോടെ ഇരിക്കുമ്പോഴല്ലേ മല ചവിട്ടാനൊക്കു,
ഇതിന് സർക്കാരോ, ദേവസ്വം ബോർഡോ ഒരു വഴി കണ്ടെത്തണം, !!
''എന്തു വഴി, ? മനോഹരൻ ചോദിച്ചു, !
'' ഒന്നാം പടിയിൽ നിന്ന് ലിഫ്റ്റ് സംവിധാനം ഏർപ്പെടുത്തണം, അതും വൃദ്ധരായ ഭക്തന്മാർക്ക് വേണ്ടി, !!
മുസ്ലീങ്ങൾക്ക് ഹജ്ജിനു പോകാൻ സർക്കാർ ക്വാട്ട എന്ന പേരിൽ ഇളവുണ്ടല്ലോ, !?
''അതു നേരാ, ! പഞ്ചമി പിന്താങ്ങി, !!
''എടി, ജഗ്ഗു, !ഭാസ്ക്കരൻ വിളിച്ചു,
ഈ ലിഫ്റ്റ് സംവിധാനം പമ്പയിൽ നിന്ന് വേണോ, ? അതയോ എരുമേലിയിൽ നിന്ന് വേണോ, ?? എരുമേലിയിൽ നിന്നാകുമ്പോൾ വാവര് സ്വാമിയേയും കണ്ട് ഒരൊറ്റ പോക്ക്, നേരെ ശാസ്ത്താവിന്റെ മുന്നിൽ, !! ആ ലിഫ്റ്റിൽ തന്നെ റിട്ടേൺ എരുമേലിയിലെത്താം, !!
''അപ്പോൾ അരവണ ?, മനോഹരൻ ,
''അത് ഓൺലൈനിൽ വാങ്ങാനുളള സംവിധാനം ഉണ്ടാക്കണം, !! ജഗദമ്മ,!
''ഇരുമുടിക്കെട്ടിന്റെ ഫോട്ടോ എടുത്ത് ദേവസ്വം ബോർഡിലേക്കയച്ച് ആദ്യം ഓൺലൈനിൽ രജിസ്ട്രേഷൻ ചെയ്യണം, !! രജിസ്ട്രേഷൻ ഉറപ്പായാൽ
ഭക്തൻ പോയാൽ മതി, !!
ജഗദമ്മയുടെ അഭിപ്രായം കേട്ട്,
ഭാസ്ക്കരൻ പറഞ്ഞു,
ജഗ്ഗു , പറഞ്ഞതിലും കാര്യമുണ്ട്,
കാലം പുരോഗമിച്ചല്ലോ, !! ഇപ്പം എല്ലാം ഓൺലൈനല്ലേ, !!
''ഇവിടെ ആരുമില്ലേ, ?! എന്ന ചോദ്യവുമായി മുറ്റത്തേക്ക് വന്ന ആളെ കണ്ട് മനോഹരൻ എണീറ്റു,
''ആരിത്, കുഞ്ഞാലീക്കായോ, ?
തിണ്ണയിലേക്ക് കയറിയ കുഞ്ഞാലീക്ക എല്ലാവരേയും നോക്കി,
''ആഹാ എല്ലാവരുമുണ്ടല്ലോ, ! കുഞ്ഞാലീക്ക എല്ലാവരേയും മാറി മാറി നോക്കി,
''അതെ ഞമ്മടെ അപ്രത്തെ മമ്മദ് ഉംറയ്ക്ക് പോകുവല്ലേ, ഞാൻ ഒന്നവിടെ വരെ പോയതാ, !!
''അല്ല കുഞ്ഞാലിക്ക, ഇങ്ങളെന്താ ഉംറയ്ക്ക് പോകാത്തത്, ? ഭാസ്ക്കരൻ ചോദിച്ചു,
''എന്റെ പടച്ചോനെ, എബടെ ചെന്നാലും ഈ ചോദ്യമാണ്, മരിച്ചിടത്ത് ചെന്നാലും, കല്ല്യാണ ബീട്ടിൽ ചെന്നാലും ഈ ചോദ്യമാണ്, !
മനുശേന്മാർക്ക് ഇന്ന്
ഉംറ ഒരു ഫാഷനാ,
ചിലർക്കത് ബിസിനസാ, മക്കത്ത് പോയി സെൽഫി എടുക്കണം,
അതിനുളള
ഒരു വിനോദയാത്ര ,
ചിലർ ഒന്നിൽ കൂടുതൽ ഉംറ ചെയ്യുന്നു,
ഒരു ഉംറ ചെയ്ത് നല്ല വിശ്വാസിയായി, നല്ല മനുശ്യനായി മാറിയാൽ പേരെ, !!! ഉംറ,
ചെയ്തിട്ട് വന്നവർ അറാമ്പറപ്പിന്റെ ഉസ്ത്താദന്മാരായി വെലസുകയാ ഇവിടെ , !!
''എന്റെ കുഞ്ഞാലീക്കാ, ദൈവങ്ങളുടെ പേരിലാണ് മനുഷ്യൻ തമ്മിലടിക്കുന്നത്, പെണ്ണിനൊരു ദൈവം, ആണിനൊരു ദൈവം,
കുല ദൈവം, ലോകത്ത്
മനുഷ്യരെക്കാൾ കൂടുതൽ ദൈവങ്ങളാണ്, !!
'' അല്ല, ഒരു മനുഷ്യനെ പോലെ ഏഴു പേരുണ്ടെന്നല്ലേ, അപ്പോൾ ഒരു ദൈവത്തെ പോലെ എഴുപത് ദൈവവും കാണുമായിരിക്കും,
ഭാസ്ക്കരന്റെ സംശയം, !!
''വർഗീയത തുലയട്ടെ,'' എന്നെഴുതി പോസ്റ്റിട്ടവൻ നോക്കുന്നത്, നമ്മടെ മതത്തിലുളള എത്ര പേർ ആ പോസ്റ്റിന് ലൈക്കടിച്ചിട്ടുണ്ട് എന്നാ,!
മനുഷ്യൻ മനുഷ്യനെ കൊന്ന് സ്വർഗത്തിലേക്ക് പായുന്നു,!!!
സ്വർഗമെന്താ ജയിലാണോ, കൊലയാളികളെ സ്വീകരിക്കാൻ, !
മനോഹരന്റെ അഭിപ്രായം കേട്ട്
കുഞ്ഞാലീക്ക പറഞ്ഞു,
''ദുനിയാവും, ആകാശവും, സ്വർഗവും, നരകവും, സർവ്വചരാചരങ്ങളേയും സ്യഷ്ടിച്ച ദൈവത്തിന് അതിന്റെ മേൽ അവകാശമുണ്ട്,
, പക്ഷേ, ഒരവകാശം അത് മനുഷ്യനാ തീരുമാനിക്കുന്നത്, ? ദൈവത്തിന് അവകാശമില്ല, !!
''അതേതാ ആ അവകാശം, ?
''ആര്, സ്വർഗത്തിൽ പ്രവേശിക്കുമെന്ന് ഉറപ്പ് പറയുന്നത് ഇവിടുത്തെ മത വിഭാഗങ്ങളല്ലേ, ഒരു മതത്തിൽ തന്നെ സ്വർഗത്തിലേക്ക് വിടുന്ന പല വിഭാഗങ്ങളില്ലേ നാട്ടിൽ,
ദൈവം കൺഫ്യൂഷനിലാണ് !!
''എല്ലാവരും ചിരിക്കുന്നു,
ദൈവമേ, !!ഭാസ്ക്കരൻ തലയിൽ കൈവച്ചു, !!
''എന്താ, ? ജഗദമ്മ ചോദിച്ചു,
''ജഗ്ഗു, ദോശ ഗ്യാസടുപ്പിലിരിക്കുവാ, ! കത്തിക്കരിഞ്ഞിട്ടുണ്ടാകും, !!
'ഭഗവാനെ, ഇങ്ങേര് കാരണം
എന്റെ ഗ്യാസ് തീർന്നുകാണും, കഷ്ടം, ജഗദമ്മ പുറത്തേക്കോടി,, ആ ഓട്ടം കണ്ട്, ഭാസ്ക്കരൻ ഉച്ഛത്തിൽ വിളിച്ചു പറഞ്ഞു,
''ശബരിമലയിൽ കേറാൻ നടക്കണു, പോയി അടുക്കളയിൽ കേറെടി, !!
അവിടെ , കൂട്ടച്ചിരി ഉയർന്നു, !!
========
ഷൗക്കത്ത് മൈതീൻ,
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo