Slider

കവിയും, മഴയും, മീൻകാരിയും,

0

Image may contain: 3 people, including Shoukath Maitheen, people smiling, indoor

========
കുവൈത്തിൽ നിന്ന് 'പത്ത് ദിവസത്തെ അവധിക്ക് നാട്ടിലേക്ക് പോകണം, എന്ന ഉദ്ദേശത്തോടെ
പ്രവാസി കവി, ലീവെടൂത്തു,
നാട്ടിലെ മഴ കാണണം,
എന്തോരും നാളായി കൊതിക്കുന്നു,
ഒരു മഴക്കാല ലീവ്,
ഏതായാലും ഇത്തവണ തരപ്പെടുത്തി,
മഴയത്ത് കെട്ട്യോളെ കെട്ടിപ്പിടിച്ച്
ഉറങ്ങാതെ കിടക്കണം,
രാത്രി ജനൽ തുറന്നിട്ട് മഴയുടെ ന്യത്തം കാണണം,
അഞ്ചാറ് മഴ കവിത എഴുതണം,
മരുഭൂമി പോലെയുളള തന്റെ
മനസിൽ , കിട്ടിയ
ഈ അവധിയെ ,
മഴയോർമ്മ കൊണ്ട് നിറയ്ക്കണം,
അങ്ങനെ , ആകെ ഒന്ന് നനഞ്ഞിറങ്ങണം , പെയ്ത്ത് മഴയുടെ കീഴെ നിന്ന്, കുളിക്കണം!
ആഗ്രഹങ്ങളെല്ലാം മേഘങ്ങളെ പോലെ ഉരുണ്ടു കൂടി കവിയുടെ മനസിൽ,
മേഘങ്ങൾക്കിടയിലൂടെ വിമാനം പറന്നപ്പോൾ മേഘങ്ങളെ നോക്കി കവി ചിരിച്ചു, സൈഡ് വിൻഡോയിലൂടെ
ഹായ് പറഞ്ഞു,!!
കവിയുടെ ഈ പിരാന്ത് കണ്ട് , കടല കൊറിച്ചു കൊണ്ട്
അടുത്തിരുന്ന യാത്രക്കാരൻ മെല്ലെ അകന്നിരുന്നു,
''സംഗതി പന്തി കേടല്ലെന്ന് അയാൾക്ക് തോന്നി, ആക്രമണം ഉണ്ടായാൽ സീറ്റ് ബെൽറ്റൂരി പിടിച്ചു കെട്ടാം!!''
,യാത്രക്കാരൻ മനസൽ പ്ളാൻ ചെയ്തു, !
ഈ മേഘങ്ങളെല്ലാം ''പെയ്ത്ത് കുടുംമ്പത്തിൽ '' പെട്ടവരായിരിക്കും?
കവി മനസിലോർത്തു,
വിമാനമൊന്ന് നിർത്തിയിരുന്നെങ്കിൽ
മേഘങ്ങളോടൊപ്പം ഒരു സെൽഫി എടുക്കാമായിരുന്നു, !
തുളളിക്കൊരു കുടം പേമാരിക്ക്
ഉദ്ദേശം എത്ര കിലോ മേഘം വേണ്ടി വരും, ?
കവി ആലോചിച്ചു,
അടുത്തിരിക്കുന്നവനോട് ചോദിച്ചാലോ, ?
വേണ്ട, മോന്ത കണ്ടാലറിയാം ഒരു കലാബോധവും ഇല്ലാത്തവനാ,
അവനെന്തു മഴ, അവനെന്തു മേഘം, ?
അല്ല,
കേരളമൊട്ടാകേ മഴ പെയ്യാൻ ഏകദേശം ആയിരം ടൺ മേഘം മതിയോ, ?
പോരന്നെ,
ചില മേഘങ്ങളെ കണ്ടില്ലേ, മെലിഞ്ഞു പേക്കോലം കെട്ട്, , അതിലെങ്ങും ഒരു തുളളിയും കാണൂല, !! ഞെക്കിപ്പിഴിഞ്ഞാൽ ഒന്നോ രണ്ടോ തുളളി അത്രയേ കിട്ടു, !!
കവി വിൻഡോയിലൂടെ മേഘങ്ങളേയും നോക്കിയിരുന്നു,
വിമാനത്തിന്റെ അരികിലൂടെ പായുന്ന മേഘങ്ങളെ കൈ നീട്ടി തൊടാൻ ശ്രമിച്ചു,
അതും കൂടി കണ്ടതോടെ അടുത്തിരുന്ന യാത്രക്കാരൻ കുറച്ചു കൂടി അകന്ന്, സീറ്റ് ബെൽറ്റിൽ കൈ വച്ചു, !! പിന്നെ പ്രാർത്ഥിച്ചു,
''ദൈവമേ തീവ്രവാദി മറ്റോ ആണോയെന്നറിയില്ല, കാത്തോളണെ,
നാട്ടിൽ പുതിയ വീടിന്റെ പാല് കാച്ചലുളളതാണേ, ഇവനെന്നെ കാച്ചാതെ കാത്ത് കൊളളണെ,
ആയിരം,
മെഴുകു തിരി കത്തിച്ചോളാമേ, !!
കുറച്ചു കഴിഞ്ഞപ്പോൾ കവി സീറ്റിലേക്ക് ചാരിക്കിടന്നുറങ്ങി, !!
''ഹൊ, ദൈവം പ്രാർത്ഥന കേട്ടു,
അടുത്തിരുന്ന യാത്രക്കാരൻ കുരിശ് വരച്ചു,
അനൗൺസ്മെന്റ് കേട്ടാണ് കവി ഉണർന്നത്,
എയർപ്പോർട്ടിൽ വെളളപ്പൊക്കം,
റൺവേ കാൺമാനില്ല,
പെരും മഴ,
വിമാനം ഇറങ്ങാൻ പറ്റുന്നില്ല,
കവി വിൻഡോയിലൂടെ നോക്കി,
മഴ തകർക്കുകയാണ്,
കവിയുടെ ഹൃദയം തുടിച്ചു, മഴയത്തേക്കിറങ്ങാൻ,
''ഞാനിവിടെ ഇറങ്ങിക്കോളാം, ''
കവി വിളിച്ചു പറഞ്ഞു,
അടുത്തിരുന്ന യാത്രക്കാരൻ വീണ്ടും സീറ്റ് ബെൽറ്റിൽ കൈവച്ചു, മറ്റെ കൈ കൊണ്ട് കുരിശ് വരച്ചു,
വിമാനം ചെന്നൈ എയർപ്പോർട്ടിലേക്ക് തിരിക്കുകയാണെന്ന് അറിയിപ്പ് വന്നു,
ചെന്നൈയിലിറങ്ങിയവരെ പ്രത്യേക ബസ്സിൽ കേരളത്തിലേക്ക്,
പിറ്റേ ദിവസം കവി കേരളത്തിൽ എത്തി,
കവിയുടെ കഷ്ടകാലം,
കവിയുടെ നാട്ടിലേക്ക് വാഹനമില്ല
റോഡ് ബ്ളോക്ക്, മലയിടിഞ്ഞ് ഗതാഗതം സ്തംഭിച്ചു,
അന്ന് ലോഡ്ജിലുറങ്ങാൻ ഭാര്യ വിളിച്ചു പറഞ്ഞു,
കവി ലോഡ്ജിന്റെ ജനാല മലർക്കെ തുറന്നിട്ടു, മഴയുടെ സംഗീതം ആസ്വദിക്കാൻ,!
ജനാലയോട് ചേർന്ന് കൈയ്യും കെട്ടി പുറത്തേക്കും നോക്കി നിന്നു,
മനസിൽ സംഗീത മഴയുമായി,
ലോഡ്ജിന്റെ പുറത്തുളള മാലിന്യക്കൂമ്പാരത്തിൽ ദാഹിച്ചു വലഞ്ഞിരുന്ന കൊതുകുകൾ ഇടിമിന്നലിന്റെ വെളിച്ചത്തിൽ ജനാലക്കരികെ നില്ക്കുന്ന ''ഗൾപ്പു''കാരനെ കണ്ടു,
ഹോട്ടലിൽ നിന്ന് വന്നടിഞ്ഞ
പഴകിയ പൊറോട്ട കഷണത്തിന്റെ മുകളിൽ മയങ്ങിയിരുന്ന പെൺകൊതുകിനെ, തട്ടി വിളിച്ചു ആൺ കൊതുക്,
പിന്നെ അമാന്തിച്ചില്ല,
ബംഗാളി കളുടെ മുറിയിലേക്ക് ദാഹം തീർക്കാൻ പോയ തന്റെ മക്കളെയെല്ലാം വിളിച്ചു വരുത്തി പെൺകൊതുക്,
അവർ ഫാമിലി സഹിതം കവിയുടെ ശരീരത്തിനെ വലയം ചെയ്തു,
മഴയെ ആസ്വദിച്ചു നിന്ന കവി മെല്ലെ ഇളകാൻ തുടങ്ങി, ബർമുഡ ധരിച്ച കവിയുടെ തുടകളിൽ കൊതുകുകൾ ആവേശത്തോടെ ആഴ്ന്നിറങ്ങി,!!
രക്ഷയില്ല,
കവി പ്രാകി കൊണ്ട്
ജനാല വലിച്ചടച്ചു,
ഫാനിട്ടു, കട്ടിലിൽ കയറി കിടന്നു,
ലൈറ്റണച്ചു, ! തലയിലൂടെ പുതപ്പിട്ട് മൂടി,
ഇരുട്ടത്ത്
ഫാനിന്റെ കാറ്റിൽ കൊതുകുകൾ പരസ്പ്പരം കൂട്ടിമുട്ടി താഴെ വീണു,
ചത്തൊടുങ്ങി, !!
പിറ്റേന്ന് ,
വലിയ ബഹളം കേട്ടാണ് കവി ഉണർന്നത്,
ഹർത്താലാണത്രേ,
കവി ജനാല തുറന്നു,
പുറത്ത് മഴയുണ്ട്,
റോഡിലാകെ വെളളം,
വാഹനങ്ങളില്ല,
അന്നാദ്യമായി കവി മഴയുമായി പിണങ്ങി,
എന്തിനാണ് ഹർത്താലെന്നറിയാൻ
കവി പുറത്തേക്കിറങ്ങി ,
മുദ്രവാക്ക്യം വിളിച്ചു വരുന്ന
ആളുകൾ,
''ഫിഷ് മന്ത്രി രാജി വയ്ക്കുക,
കടലമ്മയെ പരിഹസിച്ച പെൺകുട്ടി മാപ്പ് പറയുക,
ചാളയുടെ പേര് നൈനാൻ ചാള എന്നാക്കുക,
ജാഥ നിന്നു,
വട്ടം കൂടി നിന്നവരിൽ ഒരാൾ മുന്നോട്ടു വന്നു പ്രസംഗം തുടർന്നു,
''പ്രിയമുളളവരെ,
മലയാളക്കരയിലെ മത്സ്യ വ്യാപാരികളെ പരിഹസിച്ച പെൺക്കുട്ടിയുടെ പ്രവർത്തിയിൽ പ്രതിഷേധിച്ച് കേരളമൊട്ടാകെ പ്രതിഷേധ മാർച്ചും,
മത്തി യാത്രയും നടത്താൻ ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ്,
ആയതിനാൽ ഈ ഹർത്താൽ വിജയിപ്പിക്കണമെന്ന് കടലമ്മയുടെ പേരിൽ ഞങ്ങൾ അപേക്ഷിക്കുകയാണ്,
ചാകര ഐക്യം സിന്ദാബാദ്,
കടലമ്മ പാർട്ടി സിന്ദാബാദ്,
തോറ്റിട്ടില്ല തോറ്റിട്ടില്ല,
തോറ്റ ചരിത്രം പഠിച്ചിട്ടില്ല,
അകന്നു പോകുന്ന ജാഥയെ നോക്കി കവി നിന്നപ്പോൾ,
മാനത്ത് മേഘങ്ങൾ സംഘടിക്കുകയായിരുന്നു,
============
ഷൗക്കത്ത് മൈതീൻ, !!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo