പുതിയതായി വീട്ടിൽ ജോലിക്കെത്തിയ തന്റെയും പ്രിയയുടെയും ബാല്യകാല സുഹൃത്തായ കമലയെ കണ്ടപ്പോൾ ദത്തൻ അമ്പരന്നു നിന്നുപോയി .
സ്‌കൂളിൽ പഠിക്കുന്ന കാലത്തെ പഠിപ്പിസ്റ്റായിരിന്ന ഇവൾക്ക് വേറെ ജോലിയൊന്നും കിട്ടിയില്ലേ? അതിസുന്ദരിയായ കമലയുടെ വിവാഹം കഴിഞ്ഞില്ലേ?..
ഭാര്യയുടെ കണ്ണുവെട്ടിച്ചു ഒരു ദിവസം കമലയെ കണ്ട് ദത്തൻ ഈ ചോദ്യങ്ങളൊക്ക ചോദിച്ചപ്പോൾ ഒരു വിളറിയ ചിരി മാത്രമായിരുന്നു അവളുടെ മറുപടി.
താൻ ചെയ്‌യുന്ന ജോലിയിൽ ആത്മാർഥത കാണിക്കുന്ന കമലയെ ദത്തന്റെ ഭാര്യ പ്രിയക്കും ഇഷ്ടമാണ്.
സ്ത്രീകളോടുള്ള ദത്തന്റെ പെരുമാറ്റത്തിൽ അസഹ്യത പ്രകടിപ്പിച്ചരുന്ന പ്രിയ അതിസുന്ദരിയായ കമലയെ ജോലിക്കായി നിയമിച്ചതിൽ ദത്തന് ചെറിയൊരു അസ്വഭാവികത തോന്നി. മാത്രമല്ല കമല അയാളോട് അടുത്തിടപഴകുന്നതിൽ പ്രിയ നീരസം പ്രകടിപ്പിക്കുന്നുമില്ല.
'പ്രിയക്ക് തന്നെവിശ്വാസമായിരുക്കുന്നു' അയാൾ മനസ്സിലോർത്തു.
ഒരു ദിവസം ദത്തൻ ഉച്ചസമയത്ത് വീട്ടിലെത്തി. പ്രിയ ജോലികഴിഞ്ഞ് വൈകുന്നേരം മാത്രമേ വരുകയുള്ളൂ എന്ന അയാൾ ഫോൺ ചെയ്ത് ഉറപ്പാക്കി.

"ഉണ് റെഡിയാണ്" കമല പുഞ്ചിരിയോടുകൂടി പറഞ്ഞു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ അയാൾ അറിയാത്ത ഭാവത്തിൽ അവളുടെ വിരലുകളിൽ സ്പർശിച്ചു. ഒരു നേർത്ത പുഞ്ചിരി മാത്രം സമ്മാനിച്ച് അവൾ അടുക്കളയിലേക്ക് നടന്നു. അയാൾക്ക് സന്തോഷമായി.
അടുക്കളയിൽ പാത്രം കഴുകുകയായിരുന്ന കമലയുടെ തോളിൽ അയാൾ പതുക്കെ കൈ വെച്ചു.
"കൈ തോളിൽ നിന്നെടുക്കു മാഷെ" മുഖത്തെ അവളുടെ ചിരി മാഞ്ഞുപോയിട്ടില്ല!!
"ഐ ലവ് യു കമല" അയാൾ പിറുപിറുത്തു.
"എനിക്കറിയാം..."അവൾ അതു പറഞ്ഞുകൊണ്ട് സ്വീകരണമുറിയിലേക്ക് പതുക്കെ നടന്നു.
"വുഡ്ഡ് യു ലവ് മി? " അയാൾ വിടാനുള്ള ഭാവമില്ല. എന്നാൽ അവൾ ഒന്നും പറഞ്ഞില്ല.
"എന്താ നിനക്കെന്നെ ഇഷ്ടമല്ലേ ?"അയാൾ വീണ്ടും ചോദിച്ചു.
"ഇഷ്ടമാണ് ദത്തൻ, ഒരുപാടിഷ്ടമാണ്. ഉയർന്ന ജാതിയിലുള്ള, പണക്കാരനും സുന്ദരനുമായ താങ്കളെ താഴ്ന്ന ജാതിയിലുള്ള പാവപ്പെട്ടവളായ ഞാൻ ഇഷ്ടമല്ല എന്ന് പറയുന്നതെങ്ങനെ?പക്ഷെ..".
"പക്ഷെ ?" അയാൾക്ക് ക്ഷമ നശിച്ചു തുടങ്ങിയിരുന്നു.
"എനിക്ക് പ്രിയയെയും ഇഷ്ടമാണ്" അവൾ ചിരിച്ചു.
"അവളോട് പോയി തുലായാൻ പറയൂ... അവളിതൊന്നും അറിയുകയില്ല" ദത്തൻ പറഞ്ഞു.
"അറിയും ദത്തൻ, നമ്മുടെ വിവാഹം നടക്കണമെങ്കിൽ ആദ്യം പ്രിയയെ ഉപേക്ഷിക്കണം"
"നോ... പ്രിയയെ ഉപേഷിക്കാനോ? സാധ്യമല്ല"
"അപ്പോൾ നമ്മുടെ വിവാഹം? അവൾ അയാളോടടുത്തു.
"വിവാഹമോ? നീ എന്താണ് പറയുന്നത്?" അയാൾ ഒരടി പിന്നോട്ട് മാറി.
"അതെ.വിവാഹം തന്നെ. ഉടനെ വേണ്ട ഞാൻ ഒരു വർഷം സമയം തരാം"

"യു ഇഡിയറ്റ് " അയാൾക്ക് അവിടെ നിന്നും രക്ഷപ്പെട്ടാൽ മതി എന്നായി. അവളുടെ നോട്ടം നേരിടാനാകാതെ അയാൾ വിഷമിച്ചു. അവൾ അയാളോട് അടുത്തു നിന്നുകൊണ്ട് ചോദിച്ചു.
"വിവാഹം കഴിക്കുവാൻ പറ്റില്ലെങ്കിൽ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞതെന്തിനാണ്?"
"ഞാൻ ...അത് വെറുതെ ..."അയാൾ പരുങ്ങി.
"ദത്തന്റെ ജീവിതത്തിൽ എന്ത് റോളാണ് എനിക്ക് നിശ്ചയിച്ചിരുന്നത്?" അവൾ ചോദിച്ചു.
ഉത്തരം കിട്ടാതെ വിഷമിച്ച അയാളുടെ ചെവിയിൽ വീണ്ടും അവളുടെ ശബ്ദം മുഴങ്ങി.
"ആത്മാഭിമാനത്തിന്റെ അളവു കോൽ ജാതി, പണം, ലിംഗവ്യത്യാസം ഒന്നുമല്ല ദത്തൻ "

അടിയേറ്റ ദത്തൻ രാത്രിയിൽ കിടക്കറയിൽ ചെന്നപ്പോൾ പ്രിയയോട് പറഞ്ഞു.
"നാളെത്തന്നെ കമലയെ പിരിച്ചു വിടണം"
"എന്തു പറ്റി?പെട്ടെന്നിങ്ങനെ തോന്നുവാൻ.?"
"എനിക്കിഷ്ടമില്ല" പ്രിയയുടെ മുഖത്തു
നോക്കാതെ തന്നെ അയാൾ പറഞ്ഞു.
പ്രിയ അയാളെ തന്നിലേക്കടുപ്പിച്ചു. അവളുടെ ശ്വാസം അയാളുടെ മുഖത്തു തട്ടി.
"ദത്തൻ, കമല എന്നോടെല്ലാം പറഞ്ഞു. നിങ്ങളെക്കാൾ വിശ്വാസമാണ് എനിക്ക് അവളെ"
"എന്നാൽ അവളോടൊത്ത് ജീവിക്ക് ഞാൻ ഒഴിഞ്ഞു തന്നേക്കാം" അയാൾ കോപിഷ്ഠനായി.
"ഇത്രക്കും ചീപ്പ് ആകരുത് മാഷെ" അവൾ പൊട്ടിച്ചിരിച്ചു. അയാളെ തന്നിലേക്കടുപ്പിച്ച് അവൾ തുടർന്നു."കുറച്ചു തെമ്മാടിത്തരമുണ്ടെങ്കിലും എന്നെ എന്റെ ദത്തന് ജീവനാണെന്ന് എനിക്കറിയാം ..."

ദത്തൻ ഒന്നും പറഞ്ഞില്ല. അവളെ തന്നിലേക്കടുപ്പിക്കുമ്പോൾ മനസ്സിൽ ഉറച്ച ചില തീരുമാനങ്ങൾ അയാൾ എടുത്തു കഴിഞ്ഞിരുന്നു.
അനിൽ കോനാട്ട്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക