അവസാന ദിവസം പരീക്ഷക്ക് എത്തിയ അവളെ കണ്ടു എല്ലാവരും ഞെട്ടി. ആരും പ്രതീക്ഷിച്ചില്ല അവൾ വരും എന്ന്. കോറിഡോർ ഉള്ള എല്ലാ കണ്ണുകളും അവളുടെ മേലെ ആയിരുന്നു. ഐ ലൈനർ ഉം മസ്ക്കരയും ഇട്ട സുന്ദരികണ്ണുകളും, ഇന്നലെ അടിച്ച ജവാന്റെ ഹാങ്ങോവർ മാറാത്ത കലങ്ങിയ കണ്ണുകളും. പഠിച്ചു പഠിച്ചു ചില്ലു ജനാലയ്ക്ക് പിന്നിൽ ആയ കണ്ണുകളും ഒക്കെ അവളെ തുറിച്ചു നോക്കി.
ഇഷ നടന്നു വരുന്നത് തന്നെ കാണാൻ ഒരു കൗതുകം തോന്നും. അഞ്ചടി പൊക്കം നീണ്ട പനം കുല പോലത്തെ തലമുടി, ചെറിയ കണ്ണുകൾ . അതിൽ ഉരുണ്ടു ഉരുണ്ടു വരുന്നപോലെ.നിറ ഗർഭിണി ആയിരുന്നു അവൾ.ഇതിന്റെ ഒക്കെ ആവശ്യം ഉണ്ടോ ചേച്ചി എന്ന് ചോദിക്കുന്ന ജൂനിയർസ്, സാരമില്ല എന്ന് പറഞ്ഞു ആശ്വസിപ്പിക്കുന്ന കൂട്ടുകാർ അതിന്റെ ഇടയിലും അവളുടെ മനസ്സ് മന്ത്രിച്ചു "നിന്റെ അമ്മേടെ ജിമ്മയ്കും കമ്മലും ".
സ്വന്തമായും ലോകത്തോടും ദേഷ്യം തോന്നുമ്പോൾ ഇഷ മനസ്സിൽ പറയുന്ന വരികൾ ആണവ. ബെൽ ശബ്ദം മുഴങ്ങി. ഹാൾ ടിക്കട്റ്റ് എടുത്തു അവൾ ഹാൾ ലേക്ക് കയറി. ബെഞ്ചിൽ എങ്ങനെ ഇരിക്കും രണ്ടു മൂന്നു മണിക്കൂർ എന്നുള്ള അവളുടെ ആശങ്ക ഭഗവാൻ മുൻകൂട്ടി കണ്ടപോലെ. പ്രിൻസിപ്പൽ അവൾക്കു വേണ്ടി ഒരു മേശയും കസേരയും ഒരുക്കി ഇരുന്നു.
നിന്നും ഇരുന്നും ആയി ആ പരീക്ഷ മുഴുവിപ്പിക്കുന്ന ഓരോ നിമിഷവും അവൾ ഇക്കയോടും വാപ്പച്ചിയോടും മനസ്സിൽ നന്ദി പറഞ്ഞു കൊണ്ടേ ഇരുന്നു. മടക്കി മാറ്റി വച്ച പുസ്തകം വീണ്ടും തുറക്കാനും, കോളേജിന്റെ പടി വീണ്ടും കയറാനും കാരണം ഇക്ക ആണ്. ഗർഭിണി ആയപ്പോൾ എല്ലാം തീർന്നു എന്നു കരുതിയ എന്നോട് ഇക്ക പറഞ്ഞു "നീ ടെൻഷൻ അടിക്കണ്ട ഗർഭം പ്രസവം ഒക്കെ സ്ത്രീകളുടെ ജീവിതഭാഗം ആണ്. അതിനു വേണ്ടി പഠിപ്പു മുടക്കണ്ട ".
അടിക്കടി ബാത്റൂമിലും, പിന്നെ നിന്നും ഇരുന്നും ഒക്കെ കഷ്ടപ്പെടുന്ന അവളെ കണ്ടു ഗോപി സർ ചിരിച്ചു. "ഇതിനൊക്കെ എന്ത് കാര്യം വീട്ടിൽ ഇരുന്നാൽ പോരെ". ഒളിഞ്ഞും പാത്തും പലപ്പോഴായി അദ്ദേഹം അടിച്ച ഡയലോഗ് ആണിത്. ഗോപി സർ നെ കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ല ജീവിതത്തിൽ ഒരിക്കൽ എങ്കിലും തന്റേതല്ലാത്ത കാരണങ്ങൾ കൊണ്ട്, സ്ത്രീ ആയതു കൊണ്ട് അവസരങ്ങൾ നഷ്ടപെടണം എങ്കിൽ മാത്രമേ അത് മനസിലാവുള്ളു.
മൂന്നു മണിക്കൂർ കൊണ്ട് തീരേണ്ട പരീക്ഷ അവൾ ഒന്നൊര മണിക്കൂർ കൊണ്ട് എങ്ങനെയോ ഒപ്പിച്ചു. എന്തിനു ഗോപി സർ നെ പറയുന്നു വയറ്റിൽ നിന്നും കുഞ്ഞാവ സമരം തുടങ്ങിയിരുന്നു.വേദന സഹിക്കാൻ വയ്യാതായപ്പോൾ അവൾ പേപ്പർ നൽകി. കോളേജ് അധികൃതകർ ഒരു ആംബുലൻസിൽ ഹോസ്പിറ്റലിൽ ലേക്ക് വിട്ടു.
കുറച്ചു സമയത്തെ കാത്തിരിപ്പു. ഇക്കയോട് ആരോ വിവരം പറഞ്ഞു പുള്ളി പാഞ്ഞെത്തി.
കുറച്ചു സമയത്തെ കാത്തിരിപ്പു. ഇക്കയോട് ആരോ വിവരം പറഞ്ഞു പുള്ളി പാഞ്ഞെത്തി.
അധികം വൈകാതെ തന്നെ സന്തോഷ വാർത്തയും ആയി നേഴ്സ് വന്നു.ഇഷ പ്രസവിച്ചു ആൺകുഞ്ഞു. ചിരിച്ച മുഖവും ആയി കുഞ്ഞിനെ നോക്കി കിടന്ന ഇഷയുടെ മനസ്സ് പരീക്ഷയെ കുറിച്ചുള്ള ചിന്തകൾ കൊണ്ടു നിറഞ്ഞു.......
രണ്ടു മാസം കഴിഞ്ഞു എല്ലാവരെയും ഞെട്ടിച്ചു റിസൾട്ട് വന്നു. ഇഷ യൂണിവേഴ്സിറ്റി ടോപ്പേർ ആയി. തന്റെ പരിശ്രമം കൊണ്ട് പലരുടെയും നാവടപ്പിക്കാൻ അവൾക്കു കഴിഞ്ഞു. വിവരം അറിഞ്ഞ അമ്മായിഅമ്മ പറഞ്ഞു "ഓൻ അല്ലേ എല്ലാ പറഞ്ഞു കൊടുത്തേ അപ്പോൾ പാസ്സ് ആകും എന്ന് ". ഇഷ ചിരിച്ചു കുടുംബ പ്രാരാബ്‌ദം കൊണ്ട് പത്തിൽ പഠിത്തം ഉപേക്ഷിച്ചു ജോലിക്ക് കേറിയ ആളാണ് ഇക്ക............ അവളുടെ വിജയം അദ്ദേത്തിന്റെ കൂടെ ആകുന്നതിൽ അവൾക്കു സന്തോഷമേ ഉള്ളു.. അയ്യോ...... ദേ കുഞ്ഞു കരച്ചിൽ തുടങ്ങി അവൾ അകത്തോട്ടു ഓടി.
***ജിയ ജോർജ് ***
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക