നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചീത്തക്കുട്ടിയും മഴയും നീയും

 Image may contain: Aneesh Sundaresan, beard, outdoor and closeup
------------------------------
“എന്തിന്നാണ് നീ ഈടെ ഈ ചാമ്പമരത്തിന്റെ ചോട്ടില് നിക്കണത് ?”
“നീ മാനം കണ്ടില്ലേ, ഇപ്പോ മഴ പെയ്യും .”
“അപ്പൊ നീ നനയൂലെ ?”
“ഞാൻ മഴ നനയാൻ നിക്കേണ്..”
“ അമ്മ പറഞ്ഞൂല്ലോ ചീത്തക്കുട്ടികളാ മഴ നനയ്യാന്ന് “
“ആഹ്.. ഞാൻ ചീത്തക്കുട്ടിയാ”
“ചീത്തക്കുട്ട്യോളോട് മിണ്ടാൻ പാടില്ലെന്നാ അമ്മ പറഞ്ഞെ”
“അപ്പൊ നീയെന്തിനാ എന്നോട് മിണ്ടാൻ വന്നേ ?”
“അതിനു അമ്മ അറിയൂല്ലലോ, പുറത്തു പോയിരിക്കുവല്ലേ?”
“നീ വീട്ടി പൊക്കോ, മഴ നനഞ്ഞു പനി പിടിക്കണ്ട ”
“അപ്പൊ നിനക്ക് പനി പിടിക്കൂലേ ?”
“ ചീത്തക്കുട്ട്യോൾക്ക് മഴ നനഞ്ഞാ പനി പിടിക്കൂല”
“നല്ല രസാ മഴകൊള്ളാൻ ?”
“ഹും.. നല്ല രസാ.. നല്ല കുളിരാ”
“ ന്നാ.. നിക്കും മഴ കൊള്ളണം”
“ന്നാ.. ഈടെ എന്റെ കൂടെ നിന്ന് മഴ നനഞ്ഞോ”
“ ഹായ് .. നല്ല രസോണ്ട്...മഴ നനയാൻ ”
“കുളിരണുണ്ടോ ?”
“ഹും.. നല്ല സൊകോള്ള കുളിരു”
“ഇഷ്ട്ടായോ ?”
“ഒത്തിരി ഇഷ്ട്ടായി..”
പിന്നെന്തിനാണ് നീ, എന്നെ ഒറ്റയ്ക്ക് മഴയത്തു നിർത്തി അമ്മയുടെ സാരിത്തലപ്പിന്റെ ചൂടിലേക്ക് ഓടിപ്പോയത്?
© അനീഷ് സുന്ദരേശൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot