ഒടുവിൽ മീനുവിനു കല്യാണം ആയി. ഞങ്ങളുടെ ക്ലാസ്സിലെ കുട്ടി ആണ് മീനു. എന്തൊരു അലമ്പായിരുന്നു എന്നോ. ഒരു 4-5 ലൈൻ എങ്കിലും ഉണ്ടായിരുന്നു. മുഴുവൻ ആൺപിള്ളേരാ കൂട്ട്. പിന്നെ ഒരു ജാതി ഫെമിനിസ്റ്റും. അടക്കവും ഒതുക്കവും ഇല്ല. ഉറക്കെ കാറി കൂവി വർത്താനം പറഞ്ഞു നടക്കും. ഞങ്ങൾ പണ്ട് ഹോസ്റ്റലിൽ ഇടയ്ക്കു ഒക്കെ പി ഡി സി മീറ്റിംഗ് കൂടുമായിരുന്നു.അതെ അത് തന്നെ പരദൂഷണ കമ്മറ്റി തന്നെ. മിക്കപ്പോഴും ഇവളെ പറ്റി ചർച്ച വരാറുണ്ട്. ക്ലാസ്സിലെ ആൺകുട്ടികൾ ക്ക് ഇവളെ കാണുന്നതേ ചതുർത്ഥിയാണ്
എന്തായാലും കെട്ടുവാണല്ലോ അത് തന്നെ വല്യ കാര്യം. ഒരിക്കലും വിചാരിച്ചതല്ല ഇവൾ ഓകെ കെട്ടും എന്ന് . എത്ര കാലം നിൽക്കുമോ ആവോ?
ഷൈലജ ഓടി പോയി ലാൻഡ്‌ലൈൻ എടുത്തു സ്വന്തം കൂട്ടുകാരി വീണയെ വിളിച്ചു കാര്യം പറഞ്ഞു 'മീനുവിന്റെ കല്യാണം '. എല്ലാവരോടും പറഞ്ഞപ്പോൾ വയറു നിറഞ്ഞ ഒരു ഫീൽ കിട്ടി.
ഷൈലജ ഓടി പോയി ലാൻഡ്‌ലൈൻ എടുത്തു സ്വന്തം കൂട്ടുകാരി വീണയെ വിളിച്ചു കാര്യം പറഞ്ഞു 'മീനുവിന്റെ കല്യാണം '. എല്ലാവരോടും പറഞ്ഞപ്പോൾ വയറു നിറഞ്ഞ ഒരു ഫീൽ കിട്ടി.
.ജീവിതമേ ഒരു പരീക്ഷയാണല്ലോ. കല്യാണദിവസവും മീനുവിന് ഒരു പരീക്ഷ പോലെ ആയിരുന്നു . സ്വന്തം വീട്ടിൽ ഉണ്ടായിരുന്നപ്പോൾ ക്യാമറ മാൻ ന്റെ നിരീക്ഷണ വലയത്തിൽ..കെട്ട്യോന്റെ വീട്ടിൽ ചെന്നപ്പോൾ ബന്ധുമിത്രാദികൾ ആ ജോലി ഏറ്റെടുത്തു.എല്ലാത്തിലും എങ്ങനെയോ അവൾ വിജയിച്ചു പോന്നു. ഭാഗ്യം എന്നോണം സപ്പോർട്ടീവ് ആയ ഒരു കെട്ട്യോന്നേം, ചൊറി ഇല്ലാത്ത, സ്നേഹം ഉള്ള അപ്പനമ്മമാരേം അവൾക്കു കിട്ടി.
നാക്കിനു കടിഞ്ഞാൺ ഇടാൻ പ്രായം കൊണ്ട് അവൾ പഠിച്ചു. മൗനം എവിടെ വേണമെന്നും ഏതു അറ്റം വരെ വേണം എന്നും ഇന്നവൾക്ക് അറിയാം. പക്ഷെ കാര്യം അതല്ല ഇന്നും കോളേജ് റീയൂണിയൻ നു പോകുമ്പോൾ കൂട്ടുകാർ പറയും പാവം അവളുടെ കെട്ട്യോന്റെ കഷ്ടകാലം എന്ന്. അത് കേട്ടു അവൾ മനസ്സിൽ ചിരിക്കും "പണ്ടത്തെ ജാൻസി റാണി ഇന്നത്തെ പോപ്പി കുട്ടി " അതെ അതാണ് സത്യം.
ദിവസങ്ങൾ മാസങ്ങൾ ആയി മാസങ്ങൾ വർഷങ്ങളായി.... മീനുവിനു ഒരു വാട്സപ്പ് മെസ്സേജ് വന്നു. അവളുടെ ഒരു പഴയ കൂട്ടുകാരി ഷൈലജ. ആള് ദുബായിലായിരുന്നു. കെട്ട്യോനും ആയി കട്ട കല്ലിപ്പാണെന്നു കേട്ടിരുന്നു.
സുഖവിവരങ്ങൾ തിരക്കി എന്ന് വരുത്തിയിട്ട് അവൾ ചോദിച്ചു "നീ കല്യാണത്തിനെയും, ഇന്ത്യയിലെ സമ്പ്രദായങ്ങളെ പറ്റിയൊക്കെ ഫേസ്ബുക്കിൽ എഴുതുന്ന കണ്ടല്ലോ? സുഖല്ലേ നിനക്ക്". സുഖം ആണ് എന്ന് പറയുന്നതിന് മുൻപ് മീനു പറഞ്ഞു "ഞാനും മോഹനും ഇപ്പോഴും ഭാര്യ ഭർത്താക്കൻ മാരാണ് പിരിഞ്ഞിട്ടില്ല. പിന്നെ എന്റെ എഴുത്തു എന്റെ കാഴ്ചപ്പാടാണ് അതിനു കയറും പൊട്ടിച്ചു വന്നിട്ടു കാര്യം ഇല്ല. "
"അതല്ല മീനു ഞാൻ ഇപ്പൊ ഡിവോഴ്സ് ആണ്. വീട്ടിലും നാട്ടിലും ഒക്കെ ആളുകൾ വല്ലാതെ ആണ് എന്നോട് പെരുമാറുന്നത്. നിന്നോട് ഒന്നു മനസ് തുറക്കാം എന്ന് കരുതി വിളിച്ചതാണ് " . ഷൈലജയുടെ തൊണ്ട ഇടരുന്നത് മീനു കേട്ടു.
"എന്റെ പൊന്നു ഷൈലജ നിന്റെ ജീവിതത്തിനു മാർക്ക് ഇടാൻ എന്നും ആളുകൾ ഉണ്ടാക്കും. പക്ഷെ ആർക്കും ഉപദ്രവം ഉണ്ടാകാത്ത നിന്റെ ശെരികളിൽ നീ ഉറച്ചു നിൽക്കണം.എന്നിട്ട് കൂടെ ഉള്ളവർ മതി എന്ന് വയ്ക്കണം . ആദ്യം പോയി നിർത്തിയ പഠിത്തം പൂർത്തി ആക്കി ഒരു ജോലി മേടിക്കാൻ നോക്ക് ". ഇത്രയും പറഞ്ഞു കൊണ്ടു സന്തോഷത്തോടെ അവർ കാൾ കട്ട് ആക്കി.
ചിലപ്പോഴെങ്കിലും ഒട്ടും പ്രതീക്ഷിക്കാത്തവരാകും തകർന്നു നിൽക്കുന്ന സമയത്തു നമുക്ക് ഒരു സപ്പോർട്ട് ആവുന്നത്.
***ജിയ ജോർജ് ***
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക