Slider

അതിജീവനം

0
Image may contain: Giri B Warrier, beard


***********
പണ്ടൊരിക്കലൊരു വേനലവധിയില്‍
ജന്മനാട്ടിലേക്കൊരു യാത്ര പോയി.
വൈകീട്ടച്ഛന്റെ കൂടെ അങ്ങാടിയില്‍
പോയി വന്നയെന്‍ അഞ്ചുവയസ്സുകാരന്‍
പുത്രന്‍ ഓടിവന്നാശ്ചര്യത്തോടെ-
യെന്നോട് ചൊല്ലി.
"അച്ഛാ.. അങ്ങാടീല്‍ മുഴുവന്‍
മലയാളികളാ.. എല്ലാവർക്കും
മലയാളമറിയാം.."
വര്‍ഷങ്ങള്‍ കഴിഞ്ഞിപ്പോള്‍
നാട്ടില്‍ പോയിവന്ന മകന്‍
വീണ്ടും ആശ്ചര്യത്തോടെ ചൊല്ലി..
"അച്ഛാ, അങ്ങാടീല്‍ നിറയെ
ഹിന്ദിക്കാരാ., കച്ചവടക്കാരൊക്കെ
നല്ലോണം ഹിന്ദി പറയാൻ പഠിച്ചു"
നമ്മൾ മലയാളികൾ
ജീവിതമാർഗ്ഗം തേടി
പുറം നഗരങ്ങളിൽ പോയി,
പുറം രാജ്യങ്ങളിൽ പോയി,
മറാഠിയും ബംഗാളിയും
തമിഴും കന്നഡയും
തെലുങ്കും പഞ്ചാബിയും
അറബിക്കും സ്പാനിഷും
ജെർമ്മനും ഫ്രെഞ്ചും അങ്ങിനെ
അവിടവിടുത്തെ ഭാഷകൾ പഠിച്ചു
ഇപ്പോൾ നമ്മൾ മലയാളികൾ
പഠിക്കുന്നു അന്യഭാഷകൾ
കേരളത്തിനുള്ളിൽ
അതിജീവനത്തിനായി !!
ഗിരി ബി വാരിയർ
(Giri B Warrier)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo