Slider

ഉമ്മ

0
Image may contain: Shalom Thomas, smiling, selfie, closeup and indoor

ഇന്നലെ ബസിൽ വെച്ച് ഒരു ഉമ്മയെ പരിചയപെട്ടു......
ഒരു 50, 55 വയസ് ഉണ്ട്, മുഖത്തെ ചുളിവും ശരീരത്തിലെ ക്ഷീണവും കൂടെ കൂട്ടിവായിച്ചാൽ ഈ ഒരു പ്രായം കാണും...
ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങിയതിന്റെ മടുപ്പ് മാറ്റാൻ ഹെഡ്സെറ്റ്ൽ പാട്ടും കേട്ട് ഇരുന്ന എന്നോട് പെട്ടന്നൊരു ചോദ്യം....
ഇങ്ങള് മലയാളിയാ....?
ചിരിച്ചു കൊണ്ട് ഞാൻ തലയാട്ടി....
നാട്ടിൽ എടെയാണ്...?
ചെറിയൊരു കുശലം പറച്ചിൽ കഴിഞ്ഞപ്പോൾ ബാഗിൽ തപ്പിപെറുക്കി ഒരു ചോക്ലേറ്റ് എടുത്തു എനിക്ക് നീട്ടി. ആദ്യം വേണ്ടാ എന്ന് പറഞ്ഞപ്പോൾ ഇങ്ങള് ഏതു പിടിച്ചോളിൻ എനിക്ക് പെണ്ണ് മക്കളെ പെരുത്ത് ഇഷ്ടാ.... എന്നും പറഞ്ഞു എന്റെ കയ്യിൽ മുറുകെ പിടിച്ചു.
ആ ഉമ്മ ആരാ, എന്താ, എന്നൊന്നും എനിക്ക് അറിയില്ല പക്ഷെ കണ്ടപ്പോൾ മുതൽ വാ തോരാതെ ഞങ്ങൾ കുറെ സംസാരിച്ചു. ഉമ്മ എവിടെ പോയതാ എന്ന് ചോദിച്ചപ്പോൾ ഞാൻ മോൾക്കൊരു വള വാങ്ങാൻ പോയതാ, ബസ് കാത്തു കുറെ നേരം നിന്നു,
പിന്നെ ഈ ഡ്രൈവർ കൊച്ചൻ ആണെ ഉരുട്ടി ഉരുട്ടി എപ്പോ എത്തിക്കും ആവോ....
ഉമ്മ പറഞ്ഞതിൽ ഡ്രൈവർ എന്ന് മാത്രം കേട്ട് വണ്ടി ഓടിച്ച ഫിലിപ്പീനി ചെക്കൻ ഞങ്ങളെ നോക്കി ചിരിച്ചു, അവനെ കുറിച്ച് ആണെന്ന് മനസിലാക്കി തന്നെ.
ഫോണിൽ മക്കളുടെയും മരുമക്കളുടെയും ഫോട്ടോ കാണിച്ചു പരിചയപെടുത്തി പിന്നെ മക്കളെ കുറിച്ചുള്ള വിശേഷങൾ ആയിരുന്നു. മക്കളെ പഠിപ്പിച്ച കഥയും, കെട്ടിച്ചു വിട്ടതും,
മക്കൾ എല്ലാരും ഇവിടെ ആണോ ജോലി ചെയ്യുന്നേ, അല്ല മോളെ ഞാൻ ഒറ്റക്ക് അന്ന് ഇവിടെ, ഒരു അറബിടെ വീട്ടിൽ ജോലിക്ക് നിക്കുന്നു, അവിടെ വെച്ചും വിളബിയും ജീവിച്ചു പോന്നു , 25 വർഷം ആയി ഇവിടെ, അടുത്ത മാസം നാട്ടിൽ പോവാ, അത് കേട്ടപ്പോൾ തുടങ്ങിതാ മൂത്ത മോൾക്ക് ഒരു വള വേണം എന്ന്,അല്ലെകിലും എല്ലാവരുടെയും ആവശ്യങ്ങൾ പെട്ടന്ന് ഒന്നും തീരില്ല. എന്നും പറഞ്ഞു കാല് നീട്ടിവെച്ച് ഇരുന്നു. വയ്യാതെ ആയി മോളെ പണിയെടുക്കാൻ കാലിലെ നീര് സമ്മതിക്ക്ണില്ല.
ഫോണിലെ ബാങ്ക് വിളിയുടെ അലാറം അടിച്ചു, "യാ അള്ളാ..... എന്ന് ഉരുവിട്ട് ഉമ്മ പ്രാത്ഥനയിൽ മുഴുകി.
കയ്യിൽ ഇരുന്ന ചോക്ലേറ്ററ്റിലേക്ക് നോക്കി ഞാൻ എന്നോട് തന്നെ ചോദിച്ചു....?
"മക്കളെ എല്ലാം പഠിപ്പിച്ചു, കെട്ടിച്ചു വിട്ടു, എല്ലാരും നല്ല നിലയിലും ആയി, പിന്നെ ഈ പാവത്തിനെ കഷ്ടപ്പെടുത്തണ് എന്തിനാ....?
മക്കൾ ആയി ജനിച്ചാൽ മാത്രം പോരാ അവരെ നോക്കാനും ഉള്ള കടമ ഈ മക്കൾ എന്ന് വിശേഷിപ്പിക്കുന്നവർക്ക് ഇല്ലേ......
ആ കാലുകൾ കണ്ടിട്ട് വല്ലാത്ത വിഷമമം തോന്നി. നമ്മൾ നമ്മുടെ ലൈഫ് സെറ്റ് ആക്കാൻ നോക്കുബോൾ നമ്മളെ ഇങ്ങനെഒക്കെ സെറ്റ് ആക്കാൻ കഷ്ടപ്പെട്ട രണ്ട് ആത്മാക്കൾ ഉണ്ട്, പലപ്പോഴും പലരും മറന്നു പോകുന്ന ആത്മാക്കൾ......
ഇറങ്ങാൻ നേരം ആയപ്പോൾ ആ ഉമ്മയുടെ കാലു തൊട്ട് അനുഗ്രഹം വാങ്ങണം എന്ന് തോന്നി. ഉമ്മ ഞാൻ ഇവിടെ ഇറങ്ങാ എന്നും പറഞ്ഞു ആ കാൽ തൊട്ടപ്പോൾ "അള്ളാഹു അന്റെ കൂടെ ഉണ്ടാകും എന്ന് പറഞ്ഞു തലയിൽ കയ്യ് വെച്ചു. ഇറങ്ങാൻ എണീറ്റപ്പോൾ ഇജ്ജ് സൂക്ഷിച്ചു പോക്കോളിൻ എന്നും പറഞ്ഞു.
ബസ് ഇറങ്ങി ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഇരുട്ടിൽ നിൽക്കുന്ന എന്നെ തിരയുന്ന രണ്ടു കണ്ണുകൾ ഞാൻ കണ്ടു, അതിൽ ഒരു ഉമ്മയുടെ സ്നേഹവും.
ഉറങ്ങാൻ നേരം തമ്പുരാനോട് ഒന്നേ ഞാൻ ആവശ്യപ്പെട്ടോള്ളൂ ആ പാവത്തിന്റെ കൂടെ ഉണ്ടാവണട്ടോ.... നിനക്ക് പറ്റുമെങ്കിൽ ആ ഉമ്മാന്റെ മക്കൾക്ക്‌ സ്നേഹിക്കാൻ ഉള്ള മനസും കൂടെ കൊടുക്കണേ.......
ശാലോം തോമസ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo