Slider

അനുഭവങ്ങൾ പാച്ചാളികൾ... sorry പാളിച്ചകൾ

0
..
പത്താം ക്ലാസ്സിൽ sslc എക്സാം കഴിഞ്ഞിരിക്കുന്ന കാലം..ഹോസ്റ്റലിൽ ഞങ്ങൾ 7പേര് ആണ് എക്സാം എഴുതി യത്.... എല്ലാരും തന്നെ ഒരു ആവറേജ് പഠിത്തക്കാർ.എനിക്ക് ആണെങ്കിൽ ഇഷ്ടമില്ലാത്ത ഒരു വിഷയം ആയിരുന്നു Maths.. എന്റെ ഭാവി ഞാൻ അന്നേ പ്രവചിച്ചിരുന്നു എന്നെ 20വയസാകുമ്പോൾ കെട്ടിച്ചു വിടും.. പിന്നെ കഞ്ഞിയും കറിയുംവെച്ച് ഉണ്ടാകുന്ന പിള്ളേരെ കുളിപ്പിച്ച് വീട് നോക്കി വീട്ടിൽ ഇരിക്കണം. ആകെ അറിയേണ്ടത് ചോറ് വെക്കാൻ എത്ര നാഴി അരി ഇടണം.. നാഴിപിന്നെ എല്ലാ വീട്ടിലും കാണും..പിന്നെ എന്തിനാ (a+b)^2=a^2+2ab+b^2 ഇതൊക്കെ പഠിച്ചു നേരം കളയണം... എന്തൊക്കെ ആയാലും ഉള്ളവരിൽ ഇച്ചിരി കണക്കു അറിയാവുന്നത് എനിക്കായിരുന്നു...അത് എല്ലാവർക്കും ഞാൻ പറഞ്ഞും കൊടുത്തിരുന്നു... പക്ഷേ എന്തോ റിസൾട് വന്നപ്പോ എല്ലാരും കണക്കിന് തട്ടി മുട്ടി ജയിച്ചു... ഞാൻ മാത്രം തോറ്റു... ഹോ.... വിഷമം ആയി ഭയങ്കര വിഷമം ആയി.... വേറൊന്നും അല്ല അവർക്കു ട്യൂഷൻ കൊടുത്ത ഞാൻ മാത്രം തോറ്റു... വീട്ടിൽ വിഷയം അവതരിപ്പിച്ചു.അപ്പൊ എനിക്ക് മനസിലായിവീട്ടുകാർ ക്ക്‌ ഇത് നേരത്തെ അറിയാമായിരുന്നു ന്ന്‌... ഭാഗ്യം അയൽക്കാർ അധികം അറിഞ്ഞില്ല കാരണം ഗ്രേഡ് സിസ്റ്റം അല്ലേ മാർക്ക്‌ ഇല്ലല്ലോ... ഞാൻ ഇനി പോകുന്നില്ല എന്ന് പറഞ്ഞു... അപ്പോൾ വീട്ടിൽ നിർബന്ധം ഇപ്പൊ പെൺകുട്ടികൾ മിനിമം പ്ലസ് ടു വരെ എങ്കിലും പഠിച്ചിരിക്കണം.. അങ്ങനെ ഒരു വർഷം കണക്ക് പഠിച്ച എന്നെ വീണ്ടും ഒരു മാസം കൂടെ കണക്കു പഠിപ്പിച്ചു say പരീക്ഷ എഴുതി ക്കാൻ തീരുമാനിച്ചു..ഒരു വർഷം പഠിച്ചിട്ടു മനസിലായില്ല എന്നിട്ടാണ്... വീട്ടുകാരുടെ നിർബന്ധം അങ്ങനെ say എഴുതാൻ തീരുമാനിച്ചു. സെന്റർ കണ്ടു പിടിക്കാൻ പോയ ഒരു ദിവസം... രാവിലെ യാണ്... ബസിൽ വെക്കേഷൻ ആയതു കൊണ്ട് വല്യ തിരക്കൊന്നും ഇല്ല... ഒരു കുട്ടിബസ് ആണ്... എനിക്ക് എന്തായാലും സീറ്റ് കിട്ടി പുരുഷൻ മാരുടെ തൊട്ടു മുമ്പിലെ ലേഡീസ് സീറ്റിൽ ഞാൻ ഇരുന്നു... കുറച്ചു കഴിഞ്ഞപ്പോൾ ഒരു സ്റ്റോപ്പിൽ നിന്നും 3ഫ്രീക്കൻ മാർ കയറി.. അവരെന്റെ സീറ്റിന്റ അടുത്ത് നിന്നു... ഞാൻ അവരെ ഒന്ന് നോക്കി... അവർ എന്നെ യും... രണ്ടു കൂട്ടർക്കും സന്തോഷം... ബസ് മുന്നോട്ട് പോകുന്നു...പൊട്ടി പൊളിഞ്ഞ റോഡ് ഒക്കെ യാണ്...അതിന്റെ ബുദ്ധിമുട്ട് അറിയുന്നുണ്ട്.. കുറച്ചു കഴിഞ്ഞപ്പോൾ എന്റെ മടിയിലേക്കതാ കുറച്ചു മുല്ല പൂക്കൾ വന്നു വീഴുന്നു.. ഇതെന്താ ഞാൻ അവരെ നോക്കി അവർ മൂന്നു പേരും ചിരിക്കുന്നു.. അവർക്കും സന്തോഷം... എനിക്കും.. ഇതാരായിരിക്കും... ഉടനെ വന്ന സ്റ്റോപ്പിൽ മൂന്നു പേരിൽ ഒരാൾ ഇറങ്ങി.... ഇനി രണ്ടു പേര്..വണ്ടി എടുത്തു... അതാ പിന്നെ യും എന്റെ നേർക്ക് പുഷ്പവൃഷ്‌ടി... ശെടാ.... ഇതാരാ.. ഞാൻ വീണ്ടും നോക്കി അവർ ചിരിക്കുന്നു... അവർക്ക് സന്തോഷം.. എനിക്കും... പോട്ടെ... എന്നാലും ഇതിൽ ആരായിരിക്കും.... ഈ പുഷ്പവൃഷ്‌ടി നടത്തുന്നത്... അടുത്ത സ്റ്റോപ്പ്... അതാ രണ്ടു പേരിൽ ഒരാളും കൂടി ഇറങ്ങി.... ഇനി ഇപ്പോ കണ്ടു പിടിക്കാൻ എളുപ്പമായി... അവശേഷിച്ചവനെ ഞാൻ പാളി നോക്കി.... Mmm....മുഖത്തു സന്തോഷം ഉണ്ട്....അധികനേരം സന്തോഷിച്ചില്ല അടുത്ത സ്റ്റോപ്പിൽ അയാളും ഇറങ്ങി...... ശോ.... എന്തോ... വിഷമം.... ആ പോട്ടെ.... മുന്നിൽ വന്ന ഒരു വണ്ടിക്കു സൈഡ് കൊടുത്തു ബസ് മുന്നോട്ടു പോയതും അതാ വീണ്ടും പുഷ്പവൃഷ്‌ടി.... ഇത്തവണ ഞെട്ടി യത് ഞാനാണ്... തിരിഞ്ഞു നോക്കി ആരുമില്ല.... പിന്നെ ഇതെവിടുന്നു... മുകളിലേക്ക് നോക്കി.... അപ്പോൾ അതാ... ഛെ.... രാവിലെ കണ്ടക്ടറോ മറ്റോ വച്ച കുറച്ചു മുല്ല പൂ ആണ്.... ബസ് ഗട്ടർ ചാടുമ്പോൾ സംഭവം താഴോട്ട് വീഴുന്നതാ..... ഛെ....ഭാഗ്യം എന്റെ സ്റ്റോപ്പ്‌ എത്തി....ആരും കണ്ടില്ല ഇനി സെന്റർ തപ്പണം.... Say എഴുതി എങ്ങനെ എങ്കിലും കണക്കിന് ജയിക്കണം....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo