Slider

പഴമയുടെ ഓര്‍മ്മകള്‍

0
Image may contain: Giri B Warrier, closeup


*******************
പണ്ടെന്റെ മുത്തച്ഛനൊരു
കറുത്ത തടിച്ച ഫ്രെയ്മുള്ള
കണ്ണടയുണ്ടായിരുന്നു...
മുത്തച്ഛന്റെ കൂട്ടുകാരന്‍
ഗോപാലന്‍ നായരുടെ കാതില്‍
ഒരു ചുകന്ന കടുക്കന്‍ ഉണ്ടായിരുന്നു.
ചെവി കേള്‍ക്കാത്ത
പട്ടരുമഠത്തിലെ സ്വാമിയുടെ
ചെവിയില്‍ ഒരു കേള്‍ക്കാനുള്ള
യന്ത്രമുണ്ടായിരുന്നു.
പാടത്ത് പണിക്കു വരുന്ന
വേലാമിയുടെ കൈകളില്‍
ശിവന്റെ രൂപം പച്ച
കുത്തിയിട്ടുണ്ടായിരുന്നു.
ഭഗവതിപ്പറയുടെ കൂടെ വരുന്ന
വെളിച്ചപ്പാടിനു കഴുത്തറ്റം
മുടിയുണ്ടായിരുന്നു,
പുറംപ്പണിക്ക് വരുന്ന കുറുമ്പ
വായില്‍ വിറ്റിലയിട്ട് എപ്പോഴും
ചവച്ചുകൊണ്ടിരിക്കുമായിരുന്നു...
എല്ലാം മറന്നിരിക്കുകയായിരുന്നു ...
ഇന്നലെയെന്റെ കൂട്ടുകാരന്റെ
മകന്‍ വീട്ടില്‍ വന്നിരുന്നു.
കറുത്ത തടിച്ച ഫ്രെയ്മുള്ള കണ്ണടയും
കാതില്‍ ചുകന്ന കടുക്കനും
ചെവിയില്‍ ഇയര്‍ഫോണും
കൈകളില്‍ ഡ്രാഗന്റെ ടാട്ടുവും
നീട്ടി വളര്‍ത്തി കെട്ടിവെച്ച മുടിയും
വായില്‍ ച്യുവിൻഗവും...
അവൻ യാത്ര പറയുമ്പോൾ
എനിക്കെല്ലാവരേയും ഓര്‍മ്മ വന്നു
എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു.
ഗിരി ബി വാരിയര്‍
27 ജൂലൈ 2018
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo