നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്നേഹ സാഗരം

Image may contain: 1 person, beard and eyeglasses


……………….…...…
Haneef Labbakka Pakyara
പതിവ് പോലെ അന്നും അർമാനും
സുഹനയും അതായത് ഇക്കയും പെങ്ങളും
ഒന്നും രണ്ടും പറഞ്ഞ്
ഇണങ്ങിയും
പിണങ്ങിയും ഓരോന്ന് പറയുന്നതിനിടയിൽ
“നിന്റെ കല്ല്യാണം ഒന്ന് കഴിഞ്ഞ് കിട്ടിയാ
മതിയായിരുന്നു,..............
നീ ഈ വീട്ടീന്ന് പോയ്കിട്ടുമല്ലൊ,
പിന്നെ നിന്റെ ശല്ല്യം സഹിക്കണ്ടല്ലൊ”
അർമാൻ സുഹനയോട് ഇത്തിരി ദ്വേഷ്യത്തിലാണ് പറഞ്ഞത്.
“നീ ഒന്ന് മിണ്ടാതിരുന്നെ ന്റെ, അർമാനേ...
അവള് ഇവിടെന്ന് പോകുമ്പോൾ‌ കാണാം
നിന്റെ സങ്കടവും കരച്ചിലും”
“ഉമ്മാക്കിതെന്ത് പറ്റി!”
“ഞാനോ, ഇവള് പോകുമ്പൊ കരയാനോ?!
വേറെ ആളെ നോക്കിയാ മതി"
“ഭർത്താവിന്റെ വീട്ടിലെത്തിയാൽ പിന്നെ നിന്റെ നാടകമൊന്നും നടക്കില്ല മോളെ..,
നന്നായി പണിയെടുക്കേണ്ടി വരും, അവിടെ”
“അത് ഞാൻ സഹിച്ചോളാം..”
സുഹന മറുപടി പറഞ്ഞ് കൊണ്ട്
അകത്തേക്ക് പോയി.
ബന്ധു വീട്ടിൽ കല്ല്യാണത്തിന്റെ ദിവസ്സം,
രാവിലെ സുഹന സ്വയം ഉണ്ടാക്കിയ ഫെയ്സ് പാക്ക് മുഖത്ത് പുരട്ടി
അത് കഴുകിക്കളഞ്ഞ് കണ്ണാടി‌
നോക്കുന്നതിനിടയിലാണ് അർമൻ എത്തിയത്.
“കാക്ക കുളിച്ചാ കൊക്കാവില്ല മോളെ..”
“നീ എനി എന്ത് ചെയ്താലും എന്റെ വെളുപ്പൊന്നും കിട്ടാൻ പോണില്ല കേട്ടോ..”
അതും പറഞ്ഞ് അവളെ തള്ളി മാറ്റി
അവൻ കണ്ണാടിയുടെ മുമ്പിൽ നിന്നു.
“ഉമ്മാ നോക്കിയേ ഈ ഇക്കാ എന്താ ചെയ്യുന്നേന്ന്..”
“ഓ ഒരു ഉമ്മാന്റെ മോള്..”
അതും പറഞ്ഞ് അവൻ മുറിക്ക് പുറത്തേക്ക് പോയി.
പെരുന്നാളിന് ഒരാഴ്ച മുമ്പ് തന്നെ അർമാൻ കൂട്ടുകാരുമൊന്നിച്ച് പോയി
അവർക്കുള്ള ഡ്രസ്സൊക്കൊ‌ സെലക്ട് ചെയ്യാൻ സഹായിച്ചു,
കൂട്ടുകാർ ചോദിച്ചു,“നീ എടുക്കുന്നില്ലേടാ,?”
ഒരു കൂട്ടുകാരൻ പറഞ്ഞു,“എടാ നിനക്ക് ഇത് നന്നായി ചേരും”
“വേണ്ടടാ ഞാൻ ഇപ്പോൾ എടുക്കുന്നില്ല”
പിറ്റേ ദിവസ്സം സുഹനയോട് അർമാൻ പറഞ്ഞു,
“ടീ..വേഗം ഒരുങ്ങിയേ മാർക്കറ്റ് വരെ പോണം.."
“എന്തിനാ എനിക്ക് വയ്യ”
“എന്തിനാ മോനെ അവൾക്കുള്ള ഡ്രസ്സ് കഴിഞ്ഞയാഴ്ച എടുത്തല്ലോ‌!?”, പിന്നെന്തിനാ മാർക്കറ്റിൽ?"
“എനിക്ക് ഡ്രസ്സെടുക്കണം ഉമ്മാ.."
“ഈ കഴുത... വന്ന് സെലക്ട് ചെയ്താലെ എനിക്ക് സമാധാനമാകൂ"
“അവൾ കേൾക്കണ്ട നീ വിളിച്ചത്”
അവർ രണ്ടാളും പോയി ആങ്ങളക്ക് ചേരുന്ന ഡ്രസ്സ് അവൾ സെലക്ട് ചെയ്തു.
മറ്റൊരു ദിവസം ഇളയമ്മാന്റെ മകന്റെ കല്ല്യാണമായിരുന്നു,
അവൾ ഒരുങ്ങിവന്നപ്പോൾ അവൻ വെറുതെ ചിരിച്ചു‌ ചോദിച്ചു,
“ഇതെന്ത് കോലമാടീ..?”
“ഒരു തരം നാടോടി പെണ്ണുങ്ങളെപ്പോലെ”
“ഇപ്പോ ഞാൻ കാണിച്ചു തരാം,
ഉപ്പാ...ഈ ഇക്കാക്ക നോക്കിയേ, എന്നെ..”
“എന്തിനാ അർമാനെ”..
“ഒന്നൂല്ല ഉപ്പാ, അവൾ.. വെറുതെ"
അവൻ കല്ല്യാണത്തിന് പോകാൻ സ്യുട്ട് ഇട്ട് അവളുടെ മുറിയിൽ വന്നു,
“എടീ എനിക്ക് ഇത് ചേരുന്നുണ്ടല്ലോ അല്ലേ..?”
“ഉം..."
“എടീ ഇതിനിറക്കം കുറവില്ലല്ലൊ?”
“ഇല്ല...”
“ഇച്ചിരി ടൈറ്റായിപ്പോയോടീ..?”
“ഇല്ലെന്നേ സൂപ്പറായിരിക്കുന്നു”..
“ആരെങ്കിലും എന്തെങ്കിലും
കുറവ് പറഞ്ഞാ.. നിന്നെ ഞാൻ വെറുതെ വിടില്ല നോക്കിക്കോ,
നീ ഒരുത്തി പറഞ്ഞത് കേട്ടാ
ഞാൻ ഈ കളർ സ്യൂട്ടെടുത്തത്.."
“ഓ..ആയിക്കോട്ടെ”
അവളും വിട്ട് കൊടുത്തില്ല.
കൂട്ടുകാർ എല്ലാവരും എൻഫീൽഡ് വാങ്ങിയത് മുതൽ അവൻ അവളുടെ പുറകിൽ കൂടിയതാ..
“എടീ ഒന്ന് പറയടീ ഉപ്പാനോട്.."
“ശരി നോക്കട്ടെ..”
അവൾ കുറച്ച് ഗൗരവം കാണിച്ചു.
“പിന്നെ ഒരു കാര്യം,
ബൈക്ക് കിട്ടിയാൽ,
ഒരു ദിവസ്സം മുഴുവൻ എന്നെ അതിലിരുത്തി ചുറ്റണം
പറ്റ്വോ...?"
“അതൊക്കെ നോക്കാം..”
“നോക്കാന്നൊന്നും പറഞ്ഞാ പോര"
“ശരി നീ ഒന്ന് ഉപ്പാനെക്കൊണ്ട് സമ്മതിപ്പിച്ചേ..”
പിറ്റേദിവസം ഉപ്പ അവനെ വിളിച്ച് ചെക്ക് കൊടുത്തപ്പോൾ‌ അവൾ അകത്ത്‌ നിന്നും വിളിച്ചു പറഞ്ഞു,
“വാക്ക് മാറ്റാനുള്ള പ്ലാനൊന്നുമില്ലല്ലൊ?"
അവൻ ആംഗ്യത്തിൽ‌ മിണ്ടാതിരിക്കാൻ പറഞ്ഞു അവളോട്.
ബൈക്ക് കിട്ടിയ അന്ന് അവളുടെ ക്ലാസ്സ് കഴിയുന്നത് വരെ അവൻ കാത്തു നിന്നു
അവളെയും കൂട്ടി പോയി അവൾക്ക് ഐസ്ക്രീമും മറ്റും വാങ്ങിച്ചുക്കൊടുത്തു.
അവൾ ചോദിച്ചു,
“നേരത്തെ വന്നോ ഇക്കാ?"
“പിന്നെ,..എനിക്ക് വേറെ പണിയില്ല"
“ഞാൻ ഇതിലെ പോകുമ്പം വെറുതെ നോക്കിയതാ അപ്പോഴേക്ക് നിന്റെ ക്ലാസ്സും വിട്ടു"
“ഉം.. ഉം അതറിയാം എനിക്ക്"
“നിനക്ക് എന്തറിയാൻ ഒരു ചുക്കുമറിയില്ല"
മറ്റൊരു ദിവസം വൈകുന്നേരം അവൻ പുറത്തിറങ്ങാൻ നോക്കിയപ്പോൾ അവന്റെ ഇഷ്ടപ്പെട്ട ഷർട്ട് കണ്ടില്ല.
“എടീ..നീ എന്റെ നീല ഷർട്ട് ഇന്നും
അലക്കിയില്ലെ?"
അവൾ മുകളിലെ മുറിയിൽ
നിന്നും വിളിച്ചു പറഞ്ഞു,
“എനിക്ക് വയ്യ..”
“അവൾ അത് രാവിലെ അലക്കുന്നത് കണ്ടല്ലൊ മൊനെ..,
നിന്നെ ചൂടാക്കാൻ വെറുതെ പറയുന്നതാ"
അവൻ മേലത്തെ മുറിയിൽ‌ പോയി നോക്കി അവന്റെ നീല ഷർട്ടിന്
ഇസ്തിരിയിടുകയായിരുന്നു അവൾ.
“ഇനി അത് കത്തിച്ചേക്കണ്ട.."
“വേണമെങ്കിൽ തനിയെ കത്തിക്കാതെ ഇട്ടോ" എന്ന് പറഞ്ഞ്
അവൾ ഷർട്ട് അവിടെ വെച്ച് പോയി.
അവൻ ഷർട്ടെടുത്ത് നോക്കി
അത് ഇസ്തിരിയിട്ട് കഴിഞ്ഞിരുന്നു.
അവളുടെ കല്ല്യാണം ഉറപ്പിച്ചു.
അവൾക്ക് ആഭരണങ്ങൾ വാങ്ങിക്കാനായ്
ജ്വല്ലറിയിൽ പോയ ദിവസ്സം,
അവൾ അവന് ഒരു വജ്ര മോതിരം കാണിച്ചു പറഞ്ഞു,“ഇത് നല്ല ഭംഗിയുണ്ടല്ലേ ഇക്കാ..”
“ഭംഗിയൊക്കെ ഉണ്ട്, അതും പറഞ്ഞ്
ഉപ്പാന്റെടുത്ത് ചെന്നാലും മതി"
“പറഞ്ഞാ.. എന്റെ ഉപ്പ എനിക്ക് വാങ്ങിത്തരുകയൊക്കെ ചെയ്യും,
പക്ഷെ; എനിക്ക് വേണ്ട"
“ഇക്കാനെപ്പോലെ ഞാനെന്റെ ഉപ്പാനെ ബുദ്ധിമുട്ടിക്കുകയൊന്നുമില്ല”
“ഹോ.. ഒരു ഉപ്പാന്റെ മോള്"
കല്ല്യാണത്തിന്റെ തലേ ദിവസ്സം
കുടുംബക്കാരും കൂട്ടുകാരുമൊക്കെയായി
ആഘോഷപൂർവ്വം മൈലാഞ്ചി നടക്കുന്നു.
അവൻ അവളുടെ അടുത്ത് ചെന്ന് പറഞ്ഞു,“ആ കൈ ഒന്ന് നീട്ടിയേ.."
“എന്താ ഇക്കാ!?"
“കാണിക്കടീ കൈ”..
അവൾ അന്ന് ഇഷ്ടപെട്ട വജ്രമോതിരം അണിയിച്ചു..
അവളുടെ കണ്ണിൽ സന്തോഷത്തിന്റെ വജ്ര തിളക്കം അവൻ കണ്ടു ..
“ഇഷ്ടപ്പെട്ടോടീ തടിച്ചീ.."
അവൾ അവനെ കെട്ടിപ്പിടിച്ച്
പൊട്ടിക്കരഞ്ഞു പോയി.
അപ്പോഴാണ് ഉപ്പ പറഞ്ഞത്
“ആ പുതിയ ബൈക് കൊടുത്തു അല്ലേ?"
“കുറച്ച് പഴയത് ഒരെണ്ണം വാങ്ങിയിട്ടുണ്ട്
ഉപ്പാ.."
“ഉം..മൂളലിൽ ഒതുക്കി ഉപ്പ ഉത്തരം"
സഹോദരിയോടുള്ള സ്നേഹത്തേക്കാൾ വലുതല്ലല്ലോ തന്റെ എൻഫീൽഡ് ബൈക്ക് അവൻ ഓർത്തൂ..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot