നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മക്കയിൽ .( കവിത )

Image may contain: Azeez Arakkal, beard and closeup

****************
മക്കയെന്ന ഹൈടെക് നഗരത്തിലാണ്
ഞാനിപ്പോൾ നില്കുന്നത്!
ഹാജറ കൈ കുഞ്ഞുമായ് നിന്ന
മരുഭൂമി ഞാനിവിടെ കാണുന്നില്ല.!
എങ്ങും അംബരചുംബികളായ
കെട്ടിടങ്ങളും ,
ആഡംബര വാഹനങ്ങളും
ജനക്കൂട്ടങ്ങളും മാത്രം!
ഈ വിസ്മയ കാഴ്ച്ചകളൊന്നും
എന്നെ മാടി വിളിക്കുന്നില്ല.!
മനസ്സുനിറയെവിശ്വാസികളുടെ
മക്കയാണിപ്പോൾ!
ഹാജറയുടെ വിഹ്വലതയും ,
പരിഭ്രമവും, ദാഹനീരിനായ് കേഴുന്ന
ഇസ്മയിലിന്റെ രോദനവും
ഞാൻ ഇവിടെകേൾക്കുന്നു.!
ദൈവകല്പന നിറവേറ്റാൻ
സ്വപുത്രനെ ബലിയർപ്പിക്കാൻ
സന്നദ്ധനായ,
ഇബ്രാഹീം നബിയുടെ
വിശ്വാസ തീവ്രതയും, പ്രപഞ്ചനാഥന്റെ സാന്നിദ്ധ്യവും
ഞാനറിയുന്നു!
നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും നിലക്കാത്ത
ധീര ബിലാലിന്റെ തക്ബീർ ധ്വനികളുടെസംഗീതവും ,
ഹിറയുടെ ഗുഹാന്തരീക്ഷത്തിൽ
"വായിക്കുക. നിന്റെ നാഥന്റെ നാമത്തിൽ "
എന്ന സന്ദേശവും ഞാൻകേൾക്കുന്നു.!
വിശുദ്ധ വചനങ്ങൾ ഉരുവിടുമ്പോൾ
പൊട്ടിക്കരയാറുള്ള അബൂബക്കറിനെയും ,
പനയോലയിൽ കിടന്നുറങ്ങുന്ന
ഉമറിനെയും തിരയുകയാണ് ഞാനിവിടെ .!
അബൂജാഹിൽ നിന്നു വിറച്ച മണ്ണ്.!
അബൂലഹബിന് ശാപമേറ്റ മണ്ണ്.!
അന്ധവിശ്വാസങ്ങളും ,
അനാചാരങ്ങളും തോറ്റോടിയ
ഈ മണ്ണിൽ,
ഞാനെന്റെ പാപങ്ങളത്രയും
ഇറക്കി വെച്ച് ,
കഅബം പ്രദക്ഷിണം വെക്കുകയാണ് 
കറയെല്ലാം കഴുകിക്കളഞ്ഞ്
പുതിയൊരു മനുഷ്യനാവാൻ.!
സഫയുടെയും, മർവ്വ യുടെയും
താഴ് വരയിലൂടെ, നന്മയുടെയും,
അനുഗ്രഹത്തിന്റേയും "സംസം''
തേടുകയാണ്.!
ഞാൻ കി സ് വ പിടിച്ചു കരയുകയാണിപ്പോൾ .
വിശുദ്ധ വചനങ്ങൾ കേട്ട് ചെവി
പൊത്തി പോയ
ഒരു സമുദായത്തെ ഓർത്ത് .
വിശ്വാസവും, വിശുദ്ധിയും നഷ്ടപ്പെട്ട
മാനവ സമൂഹത്തെ ഓർത്ത്.!
സ്വയം കൃതാനർത്ഥങ്ങളിൽ
വിലപിക്കുന്ന മാനവ സമൂഹമേ ...
വരിക. ഈ പുണ്യ ഗേഹത്തിലേക്ക്.
മടങ്ങുക;സ്നേഹത്തിന്റെ
വിശ്വ ശാന്തിയുടെ, മാനവികതയുടെ
നിർവൃതിയുമായ് .
ഈ മണ്ണിൽ നിന്നും.!!
*******************
അസീസ് അറക്കൽ
ചാവക്കാട് .
*****************

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot