Showing posts with label RageshCk. Show all posts
Showing posts with label RageshCk. Show all posts

അച്ഛൻ

അച്ഛൻ
*********
അമ്മയുടെ വേർപാടിന്‌ ശേഷമാണ്‌ ഞാൻ അച്ഛനുമായുള്ള അകൽച്ചയെ കുറിച്ച്‌ ചിന്തിക്കുന്നത്‌ എന്തായിരുന്നു ഞങ്ങൾ തമ്മിൽ അകലാനുള്ള കാരണം ഇന്നും എനിക്ക്‌ അതറിയില്ല...
കുഞ്ഞുനാളിൽ പോലും ഒരു ഈർക്കലി കൊണ്ടു പോലും അച്ഛൻ എന്നെ തല്ലിയിട്ടില്ല..തല്ലുകൊള്ളാനുള്ളവ ഉണ്ടായപ്പോൾ പോലും എന്നെ ഒന്ന്‌ നോക്കുക മാത്രമാണ്‌ പതിവ്‌ അതിൽ എല്ലാം ഉണ്ടായിരുന്നു..
അമ്മ തല്ലിയിട്ടുണ്ട്‌ നല്ലതുപോലെ...സഹോദരിയുമായി തല്ലുകൂടുബോൾ കൈയ്യിൽ കിട്ടുന്ന എന്തുമെടുത്ത്‌ ഞാൻ അവളെ നല്ല കീറ്‌ കൊടുക്കും ഉച്ഛത്തിലുള്ള അവളുടെ നിലവിളി കേട്ടുവരുന്ന അമ്മ എനിക്കിട്ടും നല്ല കീറ്‌ തരും..പലപ്പോഴും അവളത്‌ ഒരടവാക്കി മാറ്റി എന്നെ തല്ലുകൊള്ളിക്കാനുള്ള അടവ്‌..
രാവിലെ എഴുന്നേൽക്കുന്ന ഞങ്ങൾക്ക് അമ്മ ഓരോ ജോലി മാറിമാറി ചെയ്യാൻ തരും ഒരു ദിവസം പാത്രങ്ങൾ ഞാൻ കഴുകുബോൾ മുറ്റം അടിക്കുന്ന ജോലി അവൾക്ക് ..അവൾ ഭയങ്കര മടിച്ചിയാ....അവളുടെ മടികാരണമാ എനിക്കും ഈ പണികിട്ടിയത്‌...
അവൾക്ക്‌ മാത്രം ജോലികൊടുക്കുബോൾ കിടന്ന്‌ കരയാൻ തുടങ്ങും ഏട്ടനെകൊണ്ട്‌ അമ്മ ഒന്നും ചെയ്യിക്കില്ല ഞാനും നിങ്ങളുടെ മകളെല്ലേ....ഞാനും ആൺകുട്ടിആയാൽ മതി ആയിരുന്നു....കരച്ചെൽ കൂടുബോൾ പണി എനിക്കും കിട്ടും അമ്മ കാണാതെ കൈയ്യിൽ കിട്ടിയ വടി വെച്ച്‌ ഒന്ന് കൊടുക്കും ...ഫാക്ടറിയിൽ സൈറൺ മുഴങ്ങിയതു പോലെ അവൾ കിടന്ന്‌ കരയുന്നത്‌ കേട്ടുവരുന്ന അമ്മ ഒന്നിന്‌ പകരം രണ്ടോ,മൂന്നോ എനിക്കും തരും ...തന്നജോലി പെട്ടന്ന്‌ തീർത്ത്‌ സ്‌കൂളിൽ പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങും...
ചെറുപ്പത്തിലേ വീട്ടുജോലികളൊക്കെ അമ്മ പഠിപ്പിച്ചതുകൊണ്ട്‌ തന്നെ ഞാനൊരു പ്രവാസിയായി മാറിയപ്പോഴും ഒരു ബുദ്ധിമുട്ടും എനിക്ക്‌ അനുഭവപെട്ടില്ല....വസ്‌ത്രങ്ങൾ അലക്കിതേക്കാനും ,ഭക്ഷണം പാകം ചെയ്യാനും എനിക്ക്‌ അറിയാമായിരുന്നു....മീനിൽ മത്തിമാത്രം ഞാൻ മുറിക്കില്ല ..എത്ര സോപ്പിട്ട്‌ കഴുകിയാലും മാറാത്ത ....ഹോ..
ഹൈസ്‌കൂൾ ജീവിതം തുടങ്ങിയപ്പഴേ എൻെറ വീട്ടുജോലിയൊക്കെ കുറഞ്ഞു സഹോദരിയുമായുള്ള തല്ലുകൂടലും കുറഞ്ഞൂ...അവൾ നല്ല മിടുക്കിയായി പഴയ മടിയൊക്കെ മാറി തല്ലിയാൽ പോലും എഴുന്നേൽക്കാത്ത അവൾ രാവിലെ എഴുന്നേറ്റ്‌ കുളിച്ച്‌ വിളക്ക് കത്തിച്ച്‌ ജോലിയൊക്കെ വേഗത്തിൽ തീർത്ത്‌ എനിക്കുള്ള പേൻെറും ഷർട്ടും വരെ തയ്യാറാക്കിയിട്ടേ സ്‌കൂളിൽ പോകൂ...അമ്മയ്ക്ക് വയ്യാതായി തുടങ്ങിയത്‌ അവൾ മനസിലാക്കി തുടങ്ങിയിരിക്കുന്നു...
അച്ഛനും ഞാനും നല്ല കൂട്ടുകാരെ പോലെ ആയിരുന്നു .കേരളത്തിലെ പ്രധാനക്ഷേത്രങ്ങളിലൊക്കെ അച്ഛൻ എന്നെ കൊണ്ടുപോയിട്ടുണ്ട്‌ എൻെറ കൈയ്യും പിഠിച്ച്‌ ഓരോ ക്ഷേത്രങ്ങളെ കുറിച്ചും ഐതിഹ്യങ്ങളെ യും വിശദമായി പറഞ്ഞുതരും മണ്ടൻ സംശയങ്ങൾക്കും മറുപടിതരും
തീർത്ഥയാത്രകളൊക്കെ പോകുബോൾ ഞാനും അച്ഛനും ഒരേസീറ്റിലായിരിക്കും തിരക്കുകൂടുന്ന ഇടങ്ങളിലൊക്കെ അച്ഛൻെറ കൈ എന്നെ മുറുകെ പിടിക്കും....ആ കണ്ണിൽ ഒരു ഭയം നിഴലിക്കുന്നത്‌ കാണാം...അതിന്‌ ഒരു കാരണം ഉണ്ട്‌ .അമ്മ പറഞ്ഞ അറിവാണ്‌ അഞ്ചുവയസിൽ എന്നെ ശബരിമലയിൽ വെച്ച്‌ മണിക്കൂറുകളോളും അച്ഛന്‌ നഷ്‌ടപ്പെട്ടിരുന്നു.പൊട്ടികരഞ്ഞുകൊണ്ട്‌ ആ മലകൾ അച്ഛൻ ഓടിനടന്നത്ര....ഒരു പോലീസ്‌കാരെൻെറ ചോദ്യത്തിന്‌ ഞാൻ പ.ടി.ഉഷയുടെ നാട്ടിലാ എന്ന മറുപടി അച്ഛൻെറ അടുത്തെത്താൻ എന്നെ സഹായിച്ചത്ര....
അച്ഛൻെറ തോളിൽ കൈവെച്ച്‌ നടക്കുബോൾ പലകണ്ണുകളും അസൂയപോലെ നോക്കുന്നതും പറയുന്നതും ഞാൻ കാണാറുണ്ട്‌
എൻെറ വിവാഹ നിശ്‌ചയത്തിന്‌ വന്നവർ ഞങ്ങളുടെ പെരുമാറ്റം കണ്ട്‌ ഞങ്ങളെ തന്നെ നോക്കി .എന്നെ ചേർത്ത്‌ പിടിച്ച്‌ ജോതിഷ പലകയിലേക്ക്‌ നോക്കി പുഞ്ചിരിക്കുന്ന അച്ഛനും അച്ഛനെ എന്തോ കമൻെറടിച്ച്‌ ചിരിക്കുന്ന ഞാനും ..വന്നവരിൽ തലമൂത്ത ഒരാൾ അച്ഛനും മകനും നല്ലകൂട്ടാണെല്ലേ.....ഇവനെ ഇങ്ങനെ പിടിച്ചില്ലേൽ പറന്നുകളയും അതാ നിങ്ങളുടെ മകളുടെ കൈയ്യിൽ ഏൽപ്പിച്ചാൽ ഞാൻ സ്വസ്ഥമായി അച്ഛൻെറ ആ കമൻെറ്‌ എനിക്ക്‌ പിടിച്ചില്ല വയറിന്‌ ഒരു കുത്തുവെച്ചത്‌ കണ്ട്‌ അവിടെയുള്ളവരൊക്കെ കൂട്ടച്ചിരി.
കല്ല്യാണം കഴിഞ്ഞ്‌ പ്രവാസിയായ ഞാൻ നാട്ടിലേക്ക്‌ വിളിക്കുന്നത്‌ അമ്മയുടെ ഫോണിലാണ്‌ വിവരങ്ങളൊക്കെ അറിഞ്ഞാൽ അമ്മ ഫോണ്‌ അച്ഛന്‌ കൈമാറും ...
എന്താടാ സുഗമാണോ ഫോൺവിളിച്ച്‌ കാശ്‌ തീർക്കെണ്ടാ ഇടക്ക്‌ പെണ്ണിനെയും വിളിക്കെണം
സഹോദരിയെ ആണ്‌ എന്ന്‌ എനിക്കറിയാം
ശരിയച്ഛാ ഫോൺകട്ടാവും അച്ഛനുമായുള്ള സംസാരം കുറഞ്ഞുവന്നതും അങ്ങിനെയാണ്‌
അമ്മയുടെ കർമ്മങ്ങളൊക്കെ കഴിഞ്ഞ്‌ തിരിച്ച്‌ ഗൾഫിൽ എത്തിയ ഞാൻ വേദനിക്കുന്ന മറ്റൊരു വാർത്ത കൂടി അറിഞ്ഞു അതെ അച്ഛന്‌ കേൻസറാണ്‌ ഉടനെ ചികിത്സ തുടങ്ങണം അമ്മയുടെ വേർപാടിൽ നിന്നും കരകയറുന്നതിന്‌ മുബെ വീണ്ടും എന്നെ തളർത്തിയിരുന്നു
നാലുമാസത്തിനുള്ളിൽ രണ്ട്‌ തവണ നാട്ടിൽ പോയ എൻെറ മറ്റൊരു ലീവ്‌ അറബി തള്ളി
ജോലി ഉപേക്ഷിച്ച്‌ നാട്ടിലേക്ക്‌ പോകാനൊരുങ്ങിയെ എന്നെ അച്ഛൻ തടഞ്ഞു
ചികിത്സ തുടങ്ങി കാശ്‌ ഒരുപാട്‌ വേണം ആകെയുള്ള നിൻെറ വരുമാനവും നിലച്ചാൽ നീ വലിയ കടത്തിലാവും അതുകൊണ്ട്‌ നീ വരെണ്ടാന്ന്‌ കർക്കശമായി പറഞ്ഞപ്പോൾ മനസില്ലാമനസോടെ ഞാൻ അനുസരിച്ചു
അച്ഛൻെറ ആരോഗ്യം ദിവസങ്ങൾ കഴിയുന്തോറും കുറഞ്ഞുവരുന്നൂ എന്നത്‌ ഭാര്യയിലൂടെ അറിയുബോൾ വേദനയിൽ നിന്നും വേദനയിലേക്ക്‌ ഞാൻ മാറിയിരുന്നു.
അച്ഛനും ഞങ്ങളെ വിട്ട്‌ അമ്മയുടെ അടുത്തേക്ക് പോയപ്പോൾ എൻെറ സകലബോധവും നഷ്ടപ്പെട്ടുതുടങ്ങി
ഉറക്കമില്ലാത്ത ഈ ഏകാന്തപ്രവാസം എന്നെ ഒരു മദ്യത്തിന്‌ അടിമയാക്കി കണ്ണടയ്ക്കുബോൾ തെളിഞ്ഞ്‌ വരുന്ന അച്ഛൻെറയും അമ്മയുടെയും നല്ല ഓർമ്മകൾ എന്നെ തളർത്തികൊണ്ടേയിരുന്നു
ഉറങ്ങാൻ വേണ്ടിമാത്രമായി കഴിച്ച മദ്യം ഞാൻ പിന്നീട്‌ ജീവിതത്തിൻെറ ഭാഗമാക്കിമാറ്റി.
രാവിലെ ഒരു കപ്പ്‌ ചായക്കുപകരം ഒന്നരപെങ്കടിക്കുന്നതിൽ വരെ
എത്തി അറബിയുടെ നിരദ്ധരമായ ഉപദേശവും ഞാൻ ചെവികൊണ്ടില്ല....
മാനസികവും ശാരീരികവും സാമ്പത്തികവുമായി ഞാൻ കരകേറാനാവാത്ത പടുകുഴിയിലേക്ക്‌ പതിക്കുന്നൂ എന്ന സ്വയം തിരിച്ചറിവ്‌ എന്നെ മാറിചിന്തിക്കാൻ പ്രയരിപ്പിച്ചു.
ജീവിതം കൈവിട്ടുപോകുമായിരുന്ന എന്നെ മാറി ചിന്തിക്കാൻ പ്രയരിപ്പിച്ചത്‌ നിങ്ങൾ പലരുടെയും എഴുത്തുകൾ വായിക്കാൻ അവസരം ലഭിച്ചതുകൊണ്ടാണ്‌ .
ഒഴിവ്‌ സമയങ്ങളിൽ വായിക്കാനും ,എഴുതാനും എന്നെ പ്രയരിപ്പിച്ച പ്രിയ സുഹൃത്തുക്കളെ സ്‌നേഹം നിറഞ്ഞ നന്ദി
Raghesh payyoli

ശരണാലയം

Image may contain: 1 person, beard and indoor

എനിക്ക്‌ ഗൾഫിലേക്ക്‌ തിരിച്ചു പോകേണ്ടത്‌ നാളെയാണ്‌ അച്ഛനെ കാറിലിരുത്തി ഞാൻ യാത്രതുടങ്ങിയിട്ട്‌ മണിക്കൂറുകൾ ആയി ...അച്ഛൻെറ ആവർത്തിച്ചുള്ള ചോദ്യത്തിന്‌ മറുപടി പറയാതെ മുന്നോട്ട്‌ നോക്കി ഞാൻ യാത്രതുടർന്നൂ.....
അച്ഛനും ,അമ്മയും ഒരു സഹോദരിയും അടുങ്ങുന്ന എൻെറ കുടുംബത്തിൽ ആദ്യവിവാഹം സഹോദരിയുടെതായിരുന്നു...
സഹോദരിയുടെ വിവാഹത്തിന്‌ ഗൾഫിൽ നിന്നും പത്തുദിവസം മുബാണ്‌ ഞാൻ വന്നത്‌ വിവാഹം കഴിഞ്ഞ്‌ പെട്ടന്നുതന്നെ ഞാൻ തിരിച്ചു പോയി ലീവ്‌ കുറവായിരുന്നു
അളിയൻ തിരിച്ചുപോകുബോൾ സഹോദരിയേയും കൂടെ കൊണ്ടുപോയി...
വരുബോൾ വിസയും കൊണ്ടാണ്‌ വന്നത്‌...
ആ വലിയ വീട്ടിൽ അച്ഛനും അമ്മയും മാത്രം പുറം പണിക്ക്‌ വല്ലപ്പോഴും ആളുണ്ടാവും .വീട്ടിൽ നിശബ്‌ദതയും ഇരുട്ടും കൂടി വന്നു....
അമ്മയുടെ നിരദ്ധരമായ ഫോൺവിളിയും കരച്ചിലും ഞാനും ഒരു വിവാഹം കഴിക്കാൻ സമ്മതിച്ചു....
വീട്ടിൽ വീണ്ടും വിളക്കുകൾ തെളിഞ്ഞു അകത്തും പുറത്തും ജോലിക്കാരുടെ മേളങ്ങൾ 
ഓടിനടന്ന്‌ ജോലികൾ വേഗത്തിലാക്കുന്ന അച്ഛൻ
വരാൻ പോകുന്ന മരുമകളെ കുറിച്ച്‌ വർണ്ണിക്കുന്ന അമ്മ പണിക്കുവന്ന സ്തീകൾക്ക്‌ ഭക്ഷണം വിളമ്പുന്ന തിരക്കിലും...
അവന്‌ ലീവ്‌ കുറവാണ്‌ വിവാഹം കഴിഞ്ഞ്‌ പെട്ടന്നങ്ങ്‌ പോകും....ഞങ്ങൾക്കിനി മരുമകൾ കൂട്ടുണ്ടാവുമല്ലോ...വാക്കുകളിൽ സന്തോഷം നിറഞ്ഞുതുളുമ്പി...
വിവാഹം കഴിഞ്ഞ്‌ പതിനഞ്ചാം നാൾ ഞാൻ തിരിച്ചു പോയി...നിറഞ്ഞകണ്ണുകളെ പിന്നിലാക്കി പതിവില്ലാത്ത ഒരു വേദന മനസിനെ പിടിച്ച്‌ കുലുക്കികൊണ്ടേയിരുന്നു....അതെ ആവളുടെ മുഖമിയിരുന്നു........
അവൾക്ക്‌ കൊടുത്ത വാക്കുപോലെ തന്നെ മൂന്നാം മാസം അവളെ എൻെറ അരികിലെത്തിച്ചു...
വർഷങ്ങൾ കടന്നുപോയി ഞാൻ മാത്രം നാട്ടിലേക്ക്‌ തിരിച്ചുവന്നു...ഭാര്യഗർഭിണിയാണ്‌ എട്ടാംമാസം അതുകൊണ്ട്‌ തന്നെ യാത്രചെയ്യാനും കഴിയില്ല....
ഫോണിലൂടെ വീട്ടിലെ വിശേഷങ്ങൾ അറിയാറുണ്ട്‌ അച്ഛന്‌ കേൾവി നന്നായി കുറഞ്ഞിരിക്കുന്നു കണ്ണിൻെറ കാഴ്‌ച്ചയും ...
എവിടെയും പോകാറില്ല വല്ലപ്പോഴും വൈദ്യരുടെ അടുത്ത്‌ മാത്രം അതും അമ്മ നിർബദ്ധിച്ചാൽ മാത്രം ....
ഞാൻ വന്നകാര്യം അമ്മയോട്‌ പറഞ്ഞു...
അമ്മയ്‌ക്കുള്ള വിസയുമായാണ്‌ ഞാൻ വന്നത്‌ ഭാര്യയുടെ പ്രസവം നടക്കുബോൾ അമ്മയവിടെ വേണം അച്ഛനെ ഒരു ശരണാലയത്തിൽ ആക്കാൻ ഞാൻ ഏർപ്പാട്‌ ചെയ്‌തിട്ടുണ്ട്‌
പൊട്ടികരഞ്ഞ അമ്മ എന്നെ പിടിച്ചുകുലുക്കി...
ഞാനില്ലാതെ ആ മനുഷ്യന്‌ ജീവിക്കാൻ കഴിയില്ല 
ഈ വീടും അദ്ധേഹത്തെയും വിട്ട്‌ ഞാനെങ്ങോട്ടും വരില്ല അമ്മ കരഞ്ഞുകൊണ്ടേയിരുന്നു....
ആരും ഇല്ല അമ്മേ ഞങ്ങളെ സഹായിക്കാൻ എല്ലാവർക്കും തിരക്കാണ്‌ ജോലിയുടെ തിരക്കുകാരണം എനിക്കും അവളെ കൂടുതലായി നോക്കാൻ കഴിയുന്നില്ല പൂർണ്ണ വിശ്രമം വേണമെന്നാ ഡോക്ടർ പറയുന്നത്‌ .. പ്രസവം കഴിഞ്ഞ്‌ നമ്മുക്ക്‌ ഒരുമിച്ച്‌ നാട്ടിലേക്ക്‌ വരാം 
അതുവരെ മാത്രം അച്ഛനെ നമ്മുക്ക്‌ അവിടെയാക്കാം എൻെറ കണ്ണുനിറഞ്ഞത്‌ കണ്ട്‌ മനസില്ലാമനസോടെ വിങ്ങുന്ന മനസോടെ അച്ഛനോട്‌ ഞാൻ പറയില്ല നീ തന്നെ പറഞ്ഞോളൂ എന്നും പറഞ്ഞ്‌ അമ്മ മുറിയിൽ കയറി കരയാൻതുടങ്ങി......
അമ്മയുടെ വിസയും ടിക്കറ്റും മറ്റും തയ്യാറായി നാളെ ഞങ്ങൾ പോകുകയാണ്‌ ഇതറിയാതെ അച്ഛൻ ...അമ്മയുടെ കണ്ണുനിറയുന്നത്‌ മകൻ തിരിച്ചുപോകുന്നതിലുള്ള വിഷമമാകും എന്ന്‌ കരുതി....
രാവിലെ തന്നെ അച്ഛനെ കുളിച്ചൊരുക്കി പുതിയ വസ്‌ത്രങ്ങളും കുറെ കുപ്പിമരുന്നുകളും അമ്മയുടെ നിർദ്ധേശമനുസരിച്ച്‌ ഞാൻ ബാഗിൽ നിറച്ചു....അമ്മ മുറിയിൽ നിന്നും പുറത്തിറങ്ങാതായി ...
ബാഗ്‌ കൊണ്ടുപോയി കാറിൽ വെച്ച്‌ അച്ഛനെ കൈപിടിച്ച്‌ പതുക്കെ പടികളിറക്കി.....
മോനെ നമ്മളെങ്ങോട്ടാ പോകുന്നത്‌ അമ്മയെ വിട്ടുപോകുന്ന കുട്ടിയെ പോലെ അച്ഛൻ ചോദിച്ചുകൊണ്ടേയിരുന്നു......കാറിലിരുന്ന അച്ഛൻെറ കണ്ണുകൾ എന്തോ തിരയുകയായിരുന്നു അമ്മയെയാണ്‌ .....എവിടെ
നിൻെറ അമ്മ അവള്‌ വരുന്നില്ലേ നമ്മളുടെ കൂടെ ..
കാറ്‌ മുന്നോട്ടെടുത്തു അച്ഛൻെറ വെപ്രാളം കൂടിവന്നു....അവളെ തനിച്ചാക്കി പോകേണ്ടാ സുഗമില്ലാത്തവളാ നിൻെറ അമ്മ ആരുണ്ട്‌ അടുത്ത്‌ ഒരു ആവശ്യംവന്നാൽ ....
മറുപടി പറയാതെ കാറ്‌ മുന്നോട്ടെടുത്ത ഞാൻ മുകളിലെ മുറിയുടെ ജാലകവാതിലിൽ മുഖംപൊത്തികരയുന്ന അമ്മയുടെ മുഖം ഒരു നോട്ടംമാത്രം നോക്കി കാറ്‌ വേഗത്തിൽ ഓടിച്ചു....
യാത്രതുടങ്ങിയിട്ട്‌ മണിക്കൂറുകൾ കഴിഞ്ഞു എവിടെക്കാണെന്നുള്ള അച്ഛൻെറ ചോദ്യത്തിന്‌ മറുപടി ലഭിക്കാതെ അച്ഛനുറങ്ങി......
അച്ഛനുവേണ്ടി ഞാൻ കണ്ടെത്തിയശരണാലയം ഒരു കടൽ തീരത്താണ്‌ ഗെയിറ്റ്‌ കടന്ന്‌ കാർ അകത്തുചെന്നതും അച്ഛനുണർന്നതും ഒരുമിച്ചായിരുന്നു
മോനെ നമ്മളെവിടെയാണ്‌ വാ നമ്മുക്ക്‌ വീട്ടിൽ പോകാം അമ്മയവിടെ കാത്തിരിക്കും വൈകിയാൽ ഒരുഗ്ലാസ്‌ വെള്ളം പോലും അവൾ കുടിക്കില്ല...അതുകൊണ്ട്‌ ഞാനവളെ പിരിഞ്ഞ്‌ ഇതുവരെ നിന്നിട്ടില്ല വാ നമ്മുക്ക്‌ പോകാം..അച്ഛൻെറ വാക്കിൽ ശക്‌തിയും സങ്കടവും ഭയവും ഉണ്ടായിരുന്നു......
ശരണാലയത്തിലെ ജീവനക്കാർവന്ന്‌ അച്ഛനെ കാറിൽനിന്ന്‌ ഇറക്കുബോൾ കൊച്ചുകുട്ടിയെ പോലെ വിതുമ്പുന്നുണ്ടായിരുന്നു....മോനെ...മോനെ ആവിളി എൻെറ കാതിൽ അസുരതാളത്തോടെ 
അലയടിച്ചു....
കാറ്‌ ചെന്ന്‌ നിർത്തിയത്‌ വിജനമായ ആ കടൽ തീരത്ത്‌ ആയിരുന്നു
തിരകളെ നോക്കി വിദൂരതയിലേക്ക്‌ നോക്കി ഞാനങ്ങിനെ നിന്നു ....
ശാന്തമായി ഒഴുകിയിരുന്ന തിരമാലകൾ പൊടുന്നെനെ രൗദ്രഭാവത്തോടെ കടൽ തീരത്തേക്ക്‌ ആഞ്ഞടിച്ചു.....
പോക്കറ്റിലെ ഫോൺ റിങ്ങ്‌ ചെയ്‌തുകൊണ്ടേയിരുന്നു....പരിചയമില്ലാത്ത നംബർ ഫോൺ കട്ട്‌ ചെയ്ത്‌ ഞാൻ ശരണാലയത്തിലേക്ക്‌ ഓടി....
ശരണാലയത്തിൽ ഉപേക്ഷിക്കാനോ അവിടെ കിടന്ന്‌ നരകിച്ച്‌ മരിക്കാനോ അച്ഛനെ വിട്ടുകൊടുക്കാൻ എനിക്ക്‌ മനസുവന്നില്ല...
എത്രയും വേഗം അമ്മയുടെ അടുത്തെത്താനുള്ള അച്ഛൻെറ ആഗ്രഹം നീറവേറ്റാൻ വേണ്ടി ഞാൻ അച്ഛനെയും കൂട്ടി കൊടുത്ത കാശ്‌ പോലും തിരിച്ചുവാങ്ങാതെ ശരണാലയത്തിൽ നിന്നും വീട്ടിലേക്ക്‌ യാത്രതുടങ്ങി....
അച്ഛൻെറ മുകത്ത്‌ സന്തോഷം തിരിച്ചുവന്നു..നഷ്‌ടപ്പെട്ട കളിപ്പാട്ടം തിരിച്ചുകിട്ടിയകുട്ടിയുടെ നിഷ്‌കളങ്കമായ ചിരിയോടെ എനിക്കറിയാം നീ വരുമെന്ന്‌ നീ എൻെറ മോനല്ലേ......അമ്മയെ വിളിച്ചൊന്ന്‌ 
പറഞ്ഞേക്കൂ നമ്മൾ വരുന്നുണ്ടെന്ന്‌
കാറ്‌ അതിവേഗത്തിൽ വീട്ടിലേക്ക്‌ പാഞ്ഞുതുടങ്ങി...അച്ഛൻ നിർത്താതെ സംസാരിച്ചു എൻെറ കുഞ്ഞുനാളിലെ വികൃതിയും വാശിയും സ്‌നേഹവും പറഞ്ഞുകൊണ്ടേയിരുന്നു....ഉറങ്ങി....
വീട്ടിലേക്ക്‌ വിളിച്ചു ഫോൺ ആരും എടുക്കുന്നില്ല
എൻെറ മനസിൽ ആദിയായി...വീണ്ടും വീണ്ടും വിളിച്ചു ...ആരോ ഫോണെടുത്തു ഹലോ ആരാ...എൻെറ ശബ്‌ദം ഇടറി
മറുപുറം പരുക്കനുള്ള ഒരു ശബ്‌ദം ഇവിടുത്തെ അമ്മ മരണപ്പെട്ടു മകനെയും ബദ്ധുക്കളെയും വിളിച്ചുകൊണ്ടിരിക്കുകയാ നിങ്ങൾക്ക്‌ അറിയാമെങ്കിൽ ഒന്നറിയിച്ചോളൂ....ഫോൺകട്ടുചെയ്‌തു...എൻെറ കണ്ണിലേക്ക്‌ ഇരുട്ടുകയറി സൂര്യൻ പൂർണ്ണമായും കടലിൻെറ മടിത്തട്ടിലേക്ക്‌ മടങ്ങിയിരിക്കുന്നു...
തുറന്നു വെച്ച ഗെയിറ്റിലൂടെ കാറ് അകത്തേക്ക്‌ പാഞ്ഞുകയറി ആൾകൂട്ടത്തിൽ നിന്നും ആരോ വിളിച്ചുപറഞ്ഞു ...അച്ഛനും മകനും വന്നൂ....കാർ 
ഡോർ തുറന്ന്‌ ഞാൻ അകത്തേക്ക്‌ ഓടി ...
ഒറ്റത്തിരികത്തിച്ച നിലവിളക്കിന്‌ മുന്നിൽ അമ്മയെ വെള്ളതുണിയിൽ കിടത്തിയിരിക്കുന്നു 
പൊട്ടിക്കരച്ചലിൽ ഞാൻ കേട്ടൂ ഒരു പായ കൂടിവിരിച്ചോളൂ...വിരിച്ച പായയിൽ അമ്മയ്ക്കടുത്തായി അവർ അച്ഛനെയും കിടത്തി
പൊട്ടികരച്ചിലിലും ഞാൻ കേട്ടൂ അമ്മയുടെ ആവാക്കുകൾ ....
മോനേ ....ഞാനില്ലാതെ ആ മനുഷ്യന്‌ ജീവിക്കാൻ കഴിയില്ല.......
ശുഭം...
Raghesh payyoli

ചുബിച്ചുലയ്ക്കാത്ത കറുത്ത പൂവ്‌.


ചുബിച്ചുലയ്ക്കാത്ത കറുത്ത പൂവ്‌.
**********************************
കറുമ്പി എന്ന വിളി കുഞ്ഞുനാളിലേ അവൾ കേൾക്കുന്നതാണ്‌ ആദ്യമൊക്കെ വിഷമം തോന്നിയെങ്കിലും അവൾ വളരുന്നതിന്‌ അനുസരിച്ച്‌ ആ വിഷമവും കുറഞ്ഞുവന്നു...
മീന ആ പേര്‌ തന്നെ വല്ലപ്പോഴും മാത്രമേ അവൾ കേൾക്കാറുള്ളൂ....
മീന അവൾക്ക്‌ അമ്മ മാത്രമേ ഉള്ളൂ...അച്ഛനെ കുറിച്ച്‌ ചോദിക്കുബോൾ കണ്ണുനിറയുന്ന അമ്മയെ കാണുബോൾ പിന്നേയൊന്നും ചോദിക്കില്ല...അമ്മയാണ്‌ അവൾക്ക്‌ എല്ലാം.
വീട്ട്‌ ജോലി ചെയ്താണ്‌ മീനയെ പഠിപ്പിക്കുന്നതും ആ രണ്ട്‌ വയറ്‌ കഴിയുന്നതും ഒഴിവ്‌ ദിവസങ്ങളിൽ അമ്മയ്ക്ക്‌ ഒപ്പം പലവീടിൻെറയും അടുക്കളയിൽ മീനയും ഉണ്ടാവും അമ്മയെ സഹായിക്കാൻ
കോളേജിൽ പോകാൻ തുടങ്ങിയതിൽ പിന്നെ മീനയെ അമ്മ കൂട്ടാറില്ല....മോള്‌ വരണ്ടാ നന്നായി പഠിച്ചോളൂ....നല്ലൊരു ജോലിയും മോൾ നേടണം ബാക്കിയൊക്കെ താനെ വന്നോളും ...അമ്മയുടെ കണ്ണുനിറയുന്നത്‌ കണ്ട മീന...
ഞാൻ നന്നായി പഠിക്കുന്നുണ്ട്‌ നല്ല മാർക്കോട്‌ കൂടി ഞാൻ ജയിക്കുകയും ചെയ്യും...
മീനയുടെ ഉറച്ചവാക്കുകൾ കേട്ട അമ്മ കണ്ണുതുടച്ച്‌ അവളുടെ നെറ്റിയിൽ ഒരുമ്മവച്ചു മീനയുടെ കണ്ണിൽ നിന്ന്‌ പൊടിയുന്ന കണ്ണുനീരിനെ തുടച്ച്‌ മാറ്റി ധൃതിയിൽ പുറത്തിറങ്ങാൻ തുടങ്ങി....
മോളെ ഭക്ഷണം എടുത്തുകഴിക്കണം എന്നെ കാത്തുനിൽകേണ്ടാ ...രണ്ട്‌ മൂന്ന്‌ വീട്ടിൽ ജോലിയുണ്ട്‌ അമ്മയ്ക്ക്‌ ...
മുള്ളു വേലി എടുത്തുമാറ്റി ഇടവഴിയിലൂടെ തിരക്കിട്ട്‌ പോകുന്ന അമ്മയെ നോക്കി അവളങ്ങിനെ നിന്നു.....
കണ്ണുനിറഞ്ഞ അമ്മയുടെ വാക്കുകൾ ആലോചനയിൽ നിന്നും അവളെ ഉണർത്തി..
പഠനം പൂർത്തിയാക്കി നല്ലൊരു ജോലി വാങ്ങണം വീടിൻെറ പണി പൂർത്തിയാക്കണം പിന്നെ സ്വപ്‌നത്തിൽ കാണാറുള്ള ആ യുവാവിനെ പോലെ വെളുത്ത്‌ മെലിഞ്ഞ കട്ടിമീശക്കാരനെ സ്വന്തമാക്കണം....
നല്ലൊരു ഭാര്യയായി ,നല്ലൊരു മരുമകളായി ,ഒരുപാട് കുട്ടികളുടെ അമ്മയാവണം...കയറിചെല്ലുന്ന വീടിൻെറ ഐശ്വര്യമാവണം....
നല്ല കറുത്ത നിറമാണെങ്കിലും മീന സുന്ദരിയാണ്‌
തിളക്കമുള്ള കണ്ണുകൾ ,മുട്ടറ്റം എത്തുന്ന മനോഹരമായ മുടി ചിരിക്കുബോൾ കാണുന്ന മുത്തുപല്ലുകൾ മധുരമായ ശബ്‌ദം ..ഇത്രയൊക്കെയാണെങ്കിലും സ്‌കൂളിലോ കോളേജിലെ കവലകളിലോ വഴിവക്കിലോ അവളെ കാത്ത്‌ ആരും നിന്നിരുന്നില്ല..
ഇഷ്‌ടമാണെന്ന്‌ പറഞ്ഞ പ്രണയലേഖനവും അവളെ തേടിയെത്തിയില്ല...കാമകണ്ണുകൾ അവളെ തലതാഴ്‌ത്തിയില്ല...വേദനിപ്പിക്കുന്ന സ്‌പർശനവും അവൾ അറിഞ്ഞതില്ല...
കൂട്ടുകാരികളുടെ പലപ്രണയകാവ്യങ്ങളും ഇവളിലൂടെ ജനിച്ചൂ....ചെറിയൊരു നിരാശ ആവൾക്ക്‌ തോന്നിയീട്ടുണ്ടാവാംം..അപ്പൊഴൊക്കെ അമ്മയുടെ വാക്കുകൾ അവൾ ചേർത്തുപിടിച്ചു..
മീന ഇന്നൊരു സർക്കാർ ജോലിക്കാരിയാണ്‌ നല്ല ശബളം വീട്‌ പുതുക്കി പണിതു അമ്മയെ ജോലിക്ക്‌ അയക്കാറില്ല ..ഒരു ജീവിതം മുഴുവനുള്ള ജോലി ആ അമ്മ ചെയ്തിരിക്കുന്നു...
അസുഖക്കാരിയായ അമ്മയെ പൂർണ്ണ വിശ്രമം നൽകിയിരിക്കുകയാണ്‌ മീന..ജോലിക്ക്‌ പോകുന്നതിന്‌ മുൻപേ വീട്ട്‌ ജോലി മുഴുവൻ തീർത്ത്‌ അമ്മയ്ക്കുള്ള മരുന്നും എടുത്ത്‌ വച്ചിട്ടേ അവൾ പോകാറുള്ളൂ....
കല്ല്യാണ ആലോചന പലതും നടക്കുന്നു വകയിലെ അമ്മാവനാണ്‌ പലരെയും കൊണ്ട്‌ വന്നത്‌ വന്നവരൊക്കെ വന്നപോലെ പോയി ...അമ്മയുടെ വിഷമം കൂടിവന്നു...ദൈവമേ എൻെറ മകൾ പ്രായവും കൂടുന്നു...
പതിവ്‌ പോലെ ജോലികഴിഞ്ഞ്‌ ഇറങ്ങിയ മീന ബസ്സിറങ്ങി വീട്ടിലേക്ക്‌ നടക്കാൻ തുടങ്ങി....
മീനാ ...പിറകിൽ നിന്നുള്ള വിളി ഗൗനിക്കാതെ വീടിനെ ലക്ഷ്യംവെച്ച്‌ നടന്നു...
മീനാ...ഹലോ ...കറുമ്പി....ആവിളികേട്ടതും അവളവിടെ നിന്നു ...തിരിഞ്ഞ്‌ നോക്കിയതും അയാൾ അടുത്ത്‌ വന്നതും ഒരുമിച്ചായിരുന്നു...
എൻേറ പേര്‌ സദീശൻ നിങ്ങളുടെ ഓഫീസിൻെറ മുന്നിൽ ഒരു കടനടത്തുന്നു ...വീട്ടിൽ അഛൻ അമ്മ ഒരു സഹോദരി ...സഹോദരിയുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നു.....ഇതൊക്കെ ഏന്നോട്‌ എന്തിന്‌ പറയെണം എന്ന മീനയുടെ ഭാവം കണ്ടപ്പോൾ അയാൾ തുടർന്നു....
എനിക്ക്‌ മീനയെ നന്നായി അറിയാം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു ...ഇഷ്‌ടമാണെങ്കിൽ വീട്ടുകാരുമായി ആലോചിക്കാം ...പിന്നാലെ നടന്ന പ്രമംഒന്നും എനിക്ക്‌ തിൽപര്യമില്ല സഹോദരിയുടെ വിവാഹം ശരിയാവാൻ കാത്തിരുന്നതാണ്‌ അതാണ്‌ പറയാൻ വൈകിയത്‌.....മറുപടിക്കായി അവൻ കാത്തുനിന്നു.....
സ്വപ്‌നമാണോ എന്ന സംശയത്തിൽ അവളങ്ങിനെ നിന്നു ...ആദ്യമായാണ്‌ ഒരാൾ ഇഷ്‌ടമാണെന്ന്‌ പറയുന്നത്‌ അതും അവളുടെ സ്വപ്‌നത്തിലെ പോലോരു യുവാവ്....
വെളുത്ത്‌ മെലിഞ്ഞ ഒരു കട്ടിമുശയുള്ള ഒരു പാവത്താൻ ....മറുപടി പറയാതെ അയിളെ മുഖത്തേക്ക്‌ ഒന്നുകൂടി നോക്കി ചെറുതായി പുഞ്ചിരിച്ച്‌ വീട്ടിലേക്ക്‌ ഓടി.....
വീട്ടിലേക്കുള്ള വഴിയിൽ മുഴുവനും ആ യുവാവിൻെറ മുഖം മാത്രമാണ്‌ അവളുടെ മനസിൽ ..അമ്മയോട്‌ പറയെണം മനസിൽ ഉറപ്പിച്ച്‌ വീട്ടിലേക്ക്‌ ഓടികയറി.....കൈയ്യിലെ ബാഗ്‌ സോഫയിലേക്ക്‌ എറിഞ്ഞ്‌ അടുക്കളയിലേക്ക്‌ ഓടി....
ഈ സമയം അമ്മ അടുക്കളയിൽ ആണെന്ന്‌ അവൾക്ക്‌ അറിയാം....ജോലി കഴിഞ്ഞ്‌ വരുന്ന മകൾക്ക്‌ ഒരു കപ്പ്‌ കാപ്പി ആ ജോലി മാത്രമേ ഇപ്പം അമ്മയ്ക്കുള്ളൂ....
തിരക്കിട്ട ജോലിയിലാണമ്മ പിറകിലൂടെ ഛെന്ന മീന അമ്മയെ കെട്ടിപ്പിടിച്ചു...
നീ വന്നോ ...കാത്തിരുന്നു മുഷിഞ്ഞതുപോലൊരു ചോദ്യം...അമ്മേ എനിക്കൊരു കാര്യം പറയാനുണ്ട്‌ അവൾ ചെറുതായി കൊഞ്ചാൻ തുടങ്ങി......അമ്മേ...
കാര്യമൊക്കെ പിന്നെ പറയാം നീ പോയി വസ്‌ത്രം മാറ്റൂ നിന്നെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്‌ ...
എന്നെ ആരും കാണെണ്ടാ ....മീനുവിൻെറ പതിവില്ലാത്ത മറുപടികേട്ട അമ്മയൊന്ന്‌ പരുങ്ങി
എന്താ മോളെ കണ്ണുകൾ നിറയുന്നതുപോലെ തോന്നി.....
ഒന്നുമില്ലമ്മേ.....ഞാനിപ്പം മാറിവരാം.....
മീന മുറിയിൽ കയറി കതകടച്ചു ....ആ മീശക്കാരെൻെറ മുഖം അവളുടെ കണ്ണിൽ നിന്നും മിയുന്നില്ല....ഹോ പലരും വന്നതുപോലെ ഇവരും പിന്നെ തിരിഞ്ഞ്‌ നോക്കില്ലെന്ന്‌ സ്വയം ആശ്വസിച്ച്‌ ഒരുങ്ങിതുടങ്ങി....
പുറത്ത്‌ അമ്മാവൻെറ ശബദം കൂടാതെ വേറെയും ശബദം കേൾക്കാമായിരുന്നു.....
അയലെത്തെ ചേച്ഛിവന്ന്‌ വാതിലിൽ മുട്ടി മീനാ അവര്‌ വന്നൂ കതക്‌ തുറക്കൂ......
അകത്ത്‌ കയറിയ ചേച്ചി അവളെ അടിമുടിയൊന്ന്‌ നോക്കി ......കണ്ണാടിയിൽ നിന്നും ഒരു പൊട്ട്‌ എടുത്ത്‌ നെറ്റിയിൽ തൊട്ട്‌ സുന്ദരിയായിട്ടുണ്ട്‌....
കൈയ്യിൽ ചായയുമായി അമ്മകയറിവന്നു മതി മതി ഇത്‌ കൊണ്ട്‌ പോയി അവർക്ക്‌ കൊടുക്കൂ....
കൈയ്യിലെ കപ്പുകളുമായി അവൾ പതുക്കെ നടന്നു.....അപ്പൊഴും അവളുടെ മനസിൽ ആ മീശക്കാരനായിരുന്നു....
ചായകപ്പുകൾ അവൾ ഓരോരുത്തർക്കായി നീട്ടി അവസാന കപ്പ്‌ ചായയും അവൾ കൊടുത്ത്‌ തിരിയാൻ നേരം അമ്മാവൻ മോളെ ഇതാണ്‌ പയ്യൻ .....മനസില്ലാമനസോടെ തലയുയർത്തി ആ മുഖത്തേക്കൊന്ന്‌ നോക്കി .....
ദൈവമേ ആ മീശക്കാരൻ തലകറങ്ങുന്നതുപോലെ അവൾക്ക്‌ തോന്നി ...
തോന്നലാണോ എന്ന്‌ സംശയിച്ചു നിന്ന അവളെ ചെറുതായി ഒന്ന്‌ തട്ടിഎടോ മറുപടി പറഞ്ഞില്ലാ....
നിറഞ്ഞ്‌ പുഞ്ചിരിച്ച്‌ അവൾ അമ്മയുടെ പിറകിലേക്ക്‌ മാറി നിന്നു ...ലജ്ജകൊണ്ടവൾ തലതിഴ്‌ത്തി കാലുകൊണ്ട്‌ കളം വരച്ച്‌ അമ്മയെ ഒന്ന്‌ നുള്ളി........
ആത്‌മാർത്ഥമായി ആഗ്രഹിക്കൂ അത്‌ നമ്മെ തേടിയെത്തും.....
ശുഭം...
Raghesh payyoli
****************

വിടരാത്ത പൂവ്‌

Image may contain: 1 person, sitting and indoor

ഫോണിൻെറ കാതടപ്പിക്കുന്ന ശബ്‌ദം കേട്ടാണ്‌ ഉറക്കത്തിൽ നിന്നും ഞാനുണർന്നത്‌....ആരാണീ രാവിലെ തന്നെ....
മനസില്ലാ മനസോടെ എഴുന്നേറ്റ്‌ ഫോൺ എടുത്തു നോക്കി
രണ്ടു മിസ്‌ കോൾ ആരാണിത്‌...എനിക്കു പോലും അറിയാത്ത എൻെറ നംബറിലേക്ക്‌ കോൾ ചെയ്‌തത്‌....ആകെ ആറോ ഏഴോ നംബറേ ഇതിൽ സേവ്‌ ചെയ്‌തിട്ടുള്ളൂ....
തിരിച്ചു വിളിക്കാൻ ഫോണിൽ കാശുമില്ല....
ഫോണിൽ നോക്കി വീണ്ടും കിടന്നു.
ഫോൺ മുഴക്കം തുടങ്ങി ആകാംക്ഷയോടെ ഹലോ ആരാ....
ഒന്ന്‌ പെട്ടന്ന്‌ വീട്ടിലേക്ക് വന്നേ....അതൊരു പെൺ ശബ്‌ദമായിരുന്നു...ആരാ എനിക്ക്‌ മനസിലായില്ല.....
ഞാനാ...അനു...അനുപമ....പെട്ടന്ന്‌ ഒന്ന്‌ ബൈക്കുമായി വീട്ടിലേക്ക്‌ വന്നേ....അവൾക്കെന്തോ ഭയമുള്ളതുപോലെ തോന്നി....കിടക്കയിൽ നിന്നും ചാടി എഴുന്നേററ്‌ കൈയ്യിൽ കിട്ടിയ പേൻെറും ഷർട്ടും വലിച്ച്‌ കയററി വണ്ടിയുടെ ചാവി പരതാൻ തുടങ്ങി....അമ്മേ......എൻെറ അട്ടഹാസം കേട്ട്‌ അമ്മയും ചേച്ചിയും ഓടിവന്നു....എന്താടാ നിനക്ക്‌ ....ചേച്ചീ വണ്ടിയുടെ ചാവി കണ്ടോ....പാതിരാത്രിവരെ തെണ്ടിനടന്ന്‌ വെളുപ്പാൻ കാലത്ത്‌ വന്ന്‌ കിടന്ന നൊ ചാവി എവിടെ കൊണ്ട്‌ വെച്ചെന്ന്‌ ഓർത്തുനോക്കൂ....ഇന്നലെ അഴിച്ചിട്ട ഷർട്ടിൻെറ പോക്കറ്റിൽ നിന്നും ചേച്ചി ചാവികൊണ്ടത്തന്നു....നിൻ്റെ കെട്ടുന്നവളുടെ കാര്യം പോക്കാമോനെ....അവൾ പിറു പിറുത്തങ്ങു നടന്നു....തല്ലു കൂടാൻ സമയം ഇല്ലാത്തതുകൊണ്ട്‌ ചാടി വണ്ടിയിൽ കയറി....നേരെ അവളെവീടിനെ ലഷ്യം വച്ചൂ...
എന്തിനായിരിക്കും അവളെന്നെ വിളിച്ചത്‌....
രണ്ടു ദിവസംമുബ്‌ നടന്ന കാര്യം എൻെറ കണ്ണിലേക്ക്‌ തെളിഞ്ഞു വന്നു.....
വീടിന്‌ അടുത്തുള്ള ടെലിഫോൺ ബൂത്തിൽ അവളും ബൂത്തിലെ ഒരു ചേച്ചിയും കഥപറഞ്ഞിരിക്കുബോൾ
അതിലെ പോയ എന്നെ എന്തോ കാര്യം പറയാൻ വിളിച്ചൂ....
തിരക്കിട്ട്‌ അകത്തേക്ക്‌ കയറാൻ നോക്കിയ ഞാൻ മലർന്നടിച്ച്‌ നിലത്ത്‌ വീണു...വേദനയും നാണക്കേടും കാരണം ധൃതിയിൽ ഏഴുന്നേറ്റ്‌ താഴേക്ക്‌ നോക്കി ...ഒരു ഹൈ ഹീൽ ചെരുപ്പ്‌ അതിൽ ചവിട്ടിയാണ്‌ ഞാൻ വീണത്‌....
ദേഷ്യം സഹിക്കാതായപ്പോൾ ചെറുപ്പിൽ ഒന്നെടുത്ത്‌ റോഡിലേക്ക്‌ വലിച്ചെറിഞ്ഞു...തിരിഞ്ഞു നോക്കുബോൾ രണ്ട്‌ കണ്ണുകൾ വളരെ ദയനീയമായി എന്നെ നോക്കുന്നു....
പൊട്ടാറായ വെള്ളം നിറച്ച ബലൂൺ പോലെ കണ്ണുകൾ നിറഞ്ഞിരുന്നു....
പന്തികേട്‌ തോന്നിയ ഞാൻ അവളെ ആശ്വസിപ്പിച്ചു...ഞാനറിഞ്ഞില്ല നിൻെറതാണെന്ന്‌ സോറി ..സോറി....ഇതു കേട്ടതും പൊട്ടി കരയാൻ തുടങ്ങി....
ബൂത്തിലെ ചേച്ചിയും ഞാനും നന്നെ പാടുപെട്ടു അവളുടെ കരച്ചിലൊന്ന്‌ നിർത്താൻ....എറിഞ്ഞ ചെരുപ്പ്‌ എടുക്കാൻ തുനിഞ്ഞ എന്നെ തട്ടിമാറ്റി അവളെടുത്ത്‌ കൈയ്യിൽ പിടിച്ചു..
സോറി പെണ്ണേ....അറിയാതെ പറ്റിയതല്ലേ....
ചെരുപ്പ്‌ എറിഞ്ഞതിൽ അല്ല ...ഞാൻ കരഞ്ഞത്‌....അമ്മപറഞ്ഞതാ ഇത്രയും ഹീലുള്ള ചെരുപ്പ്‌ വേണ്ടാന്ന്‌ അനുസരിക്കാതെ വാങ്ങിയതാ....
നിങ്ങൾ വീണ്‌ കൈപൊട്ടാൻ ഇത്‌ കാരണമായി....എനിക്ക്‌ വേണ്ടാ ഈ ചെരുപ്പ്‌ ...ഇതു പോലുള്ള ചെരുപ്പ്‌ ഞാൻ ഇനി ഉപയോഗിക്കില്ല....കൈയ്യോ....പൊട്ടലോ...ഞാൻ എൻെറ കൈനോക്കി ...ദൈവമേ ചോര....തലകറങ്ങുന്നതോപോലെ തോന്നി....കറങ്ങി വീണാൽ മാനം പോകും....തൻേറടമുള്ള ഒരു ആൺകുട്ടിയായി കാണന്നവളുടെ മുന്നിൽ ചതിക്കല്ലേ ദൈവമേ...ചട്ടമ്പിയെന്നും ഗുണ്ടയെന്നും പോക്കിരിയെന്നും തമശരൂപത്തിൽ അവൾ വിളിക്കാറുണ്ടെങ്കിലും ആ വിളി ഒരു പരിധിവരെ എനിക്ക്‌ ഇഷ്‌ടമായിരുന്നു....
വേദന മുഖത്ത്‌ കാണിക്കാതെ കുഴപ്പ ഇല്ലെടീ ...ഇതൊക്കെ എത്രകണ്ടതാ എന്ന ഭാവത്തിൽ അവിടെ നിന്നും മുങ്ങി...
ബൈക്കിൽ നിന്നും കൈ ഉയർത്തി ഒന്ന്‌ നോക്കി ഉം മുറിവ്‌ ഉണങ്ങിയിട്ടില്ല.....
സിനിമയിൽ കാണുന്നതു പോലെ ഇനി വല്ല പ്രേമം ആണോ...
എങ്കിൽ ലോട്ടറി അടിച്ചതുതന്നെ.....
നാട്ടിലെ ഒരു വിധം ചോക്ലേറ്റ് പയ്യൻമ്മാർ പതിനെട്ടടവും നടത്തിയിട്ടും നടക്കാത്തതാ....
ബൈക്കിലെ കണ്ണാടിയിലേക്കൊന്ന്‌ നോക്കി....ങേ...മുടിവാർന്നിട്ടില്ല...പല്ലുതേക്കുകയോ,മുഖം കഴുകുകയോ ചെയ്‌തിട്ടില്ല...വണ്ടി നിർത്തി കൈകൊണ്ട്‌ മുടിഒതുക്കി...വച്ചുപിടച്ചു അവളെ വീടിനെ ലഷ്യമാക്കി...
ഗെയിറ്റിന്‌ പുറത്ത്‌ അവൾ കാത്തു നിൽക്കുന്നുണ്ടായിരുന്നു..
കൈയ്യിൽവലിയൊരു ബാഗും..അവളുടെ അമ്മ വീടിന്‌ പുറത്തിറങ്ങി നോക്കുന്നുമുണ്ട്‌...വണ്ടിനിർത്തിയതും അവൾ കയറിയതുംഒരുമിച്ചായിരുന്നു......പോകാം......തിരിഞ്ഞു നോക്കി എങ്ങോട്ടാ.....വയനാട്‌ എൻെറ കോളേജിലേക്ക്‌ ....സമയമില്ല ഇന്നെനിക്ക്‌ പരീക്ഷയാ.......ഇപ്പം സമയം ഏഴുമണി എത്തില്ല മോളെ.....നീ എറങ്ങിക്കെ.....രണ്ടരമണിക്കൂർകൊണ്ട്‌ കോളേജിൽ എത്താം നിങ്ങൾ വണ്ടിയെടെന്ന്‌ പറഞ്ഞ്‌ എന്നെ പിടിച്ചൊന്ന്‌ നുള്ളിയവൾ......പുലിവാലായൊല്ലോ എന്നോർത്ത്‌ വണ്ടി എടുത്തു......ഒന്ന്‌ സ്‌പീഡിൽ പോ മാഷെ.....അ മാഷെ വിളി എനിക്കത്ര പിടിച്ചില്ല.....അത്‌ തെറിയാണെന്ന്‌ എനിക്ക്‌ കത്തി....
ഞാനുംചൂടായി.....പരീക്ഷയാണെന്ന്‌ നിനക്ക്‌ ഇപ്പഴാണോ ബോധം വന്നത്‌....ബസ്സിന്‌ പോയാൽ പോരെ.....മറുപടി കിട്ടാതായപ്പോൾ കണ്ണാടി തിരിച്ച്‌ പിറകിലേക്ക്‌ നോക്കി...
അലസമായി പാറുന്ന മുടിയെ കൈകൊണ്ട്‌ ഒതുക്കാൻ ശ്രമിക്കുന്നതിനിടയിലും...വഴിയിലെ കടകളിലേക്കും അവൾ നോക്കുന്നുണ്ടായിരുന്നു........ഒന്നും മിണ്ടാതെ വീണ്ടും കുറെ ദൂരം......പെട്ടന്ന്‌ ഞാൻ ഒന്ന്‌ ബ്രയിക്ക്‌ ചവിട്ടി....എന്താ....അവൾ പൊട്ടിതെറിച്ചൂ.....നീ അവിടെ ഉണ്ടോ എന്ന്‌ നോക്കിയതാ....
വണ്ടിയിൽ പെട്രോളും ഇല്ല എൻെറ കൈയ്യിൽ കാശുമില്ല.....
അതെനിക്കറിയാം അടുത്തുള്ള ഒരു പമ്പിൽ കയറ്റി ഫുൾടാങ്ക്‌ അടിച്ചോളൂ.....ഇപ്പം അവളുടെ സംസാരത്തിന്‌ ഒരു മയം ഉണ്ടായിരുന്നു..പെട്രോളും അടിച്ച്‌ വീണ്ടും യാത്രതുടർന്നു..
പതിഞ്ഞസ്വരത്തിലവൾ മെഡിക്കൽ ഷോപ്പ്‌ കണ്ടാൽ ഒന്ന്‌ നിർത്തണേ........
ശബ്‌ദത്തിൻെറ ഇടർച്ച മനസിലാക്കിയ ഞാൻ കണ്ണാടിയിലൂടെ അവളെ വീണ്ടുമൊന്ന്‌ നോക്കി.....മുഖം ആകെ വിളറിയതു പോലെ.....എന്താ അനു നിനക്ക്‌ സുഖമില്ലേ.....എന്തിനാ മരുന്ന്‌ എന്താ അസുഖം.....ഹേ....ഒന്നു മില്ല.....
കോളേജിലേക്ക്‌ പോകാൻ നാലുമണിക്ക്‌ മുബെ ഞാൻ റെഡി ആയതാ.....ടൗണിൽ നിന്നും അഞ്ചരയ്ക്ക്‌ ഒരുബസ്‌ഉണ്ട്‌ ഒൻപത്‌മണിക്ക്‌ മുബ്‌ കോളേജിൽ എത്തും ഞാൻ പലപ്പോഴും പോകാറുണ്ട്‌......വാക്കുകൾ മുറിയുന്നുണ്ടെന്ന്‌ എനിക്ക്‌ തോന്നി...പിന്നയ എന്തു പറ്റി എനിക്ക്‌ ആകാംക്ഷയായി....
വീട്ടിൽ നിന്നും ഇറങ്ങാൻ നേരം സഹിക്കാനാവാത്ത വയറുവേദന വന്നു...അതാ.....എന്തോ അപരാധം ചെയ്‌തപോലെ അവൾ തലതാഴാതി ഇരുന്നു.....
വേദനകുറഞ്ഞപ്പോൾ സമയവും വൈകി.....അതാഞാൻ നിങ്ങളെ വിളിച്ചത്‌.....നിങ്ങളുടെ കൂടെ യാവുബോൾ എനിക്കും ഭയമില്ല അമ്മക്കും.......
ഇപ്പഴും വേദനയുണ്ടോ,ഡോക്ടറെ കാണിച്ചിരുന്നോ,വല്ലതും വലിച്ച്‌ വാരികയറ്റിക്കാണം അതാ....
ഹേയി ഇതതൊന്നുമല്ല.....ഈ വേദന എനിക്കുണ്ടാവാറുള്ളതാ....
ങേ....എന്നിട്ട്‌ ഡോക്ടറെ ഒന്നും കാണിച്ചില്ലേ....
എൻെറ ചോദ്യം കേട്ടവൾ ചിരിക്കാൻ തുടങ്ങി.....
എടാ മണ്ടാ.....ഇത്‌ പെൺകുട്ടികൾക്ക്‌ സാധാരണ ഉണ്ടാവുന്നതാ.....
ഹോ അത്‌......ഞാൻ മനസിൽ പറഞ്ഞു.....
ഈഉത്തരം എനിക്ക്‌ മുൻപും കിട്ടിയിരുന്നു....
കറക്കം കഴിഞ്ഞ്‌ ഉച്ഛയൂണിന്‌ വീട്ടിൽ കയറിയ ഞാൻ ടേബിളിൽ ചോറ്‌ കാണാതായപ്പോൾ...എടീ....ചേച്ചിയെ....എവിടെടീ ചോറ്‌.....എൻെറ നിലവിളി കേട്ട അമ്മ ...എന്തിനാ നീ ഇങ്ങനെ ഒച്ചവെയ്ക്കുന്നത്‌ ...ചോറ്‌ ഞാൻ വിളമ്പിത്തരാം....
വേണ്ടാ അവളെവിടെ പോയി.....അവളുടെ ഒരു ഉച്ഛയുറക്കം....
ചാരി വച്ച വാതിൽ തള്ളിതുറന്ന എന്നെ ഓടി വന്ന്‌ അമ്മ പിടിച്ചു വച്ചു...വേണ്ടമോനെ അവൾക്ക്‌ സുഗമില്ല.....കിടന്നോട്ടെ....
ഇതു കേട്ടതും എന്നിലെ സഹോദരൻ എഴുന്നേറ്റൂ.........
എന്താ അമ്മേ ചേച്ചിക്ക്‌........അവൾക്ക്‌ വയറോവേദനയാ....നീവാ ചോറ്‌തരാംംം.....
ഡോക്ടറെ കാണിക്കേണ്ടേ......ഇവൾക്കിത്‌ ഇടക്കിടെ വരുനന്നുണ്ടെല്ലേ....അവളോട്‌ മാറ്റാൻ പറ ഹോസ്‌പിറ്റൽ പോകാം.......വേണ്ടമോനെ ഇതൊക്കെ പെൺകുട്ടികൾക്ക്‌ സ്വാഭാവികമാ........പരിപൂർണ്ണമായ ഉത്തരമല്ലെങ്കിലും കാര്യം എനിക്ക്‌ മനസിലായി.......മനസിലാവാഞ്ഞ ഒരു കാലം ഉണ്ടായിരുന്നു.....യു,പി സ്‌കൂളിൽ പഠിക്കുന്ന കാലം ....
ക്ലാസിലെ ഒരു പെൺകുട്ടി ഡസ്‌ക്കിൽ തലവച്ചു കരഞ്ഞതും ടീച്ചർ വന്ന്‌ ആൺകുട്ടികളെ പുറത്താക്കിയതും,കുട്ടിയുടെ അമ്മവന്ന്‌ കുട്ടിയുടെ തലയിലൂടെ ഒരു ഷാൾ പുതച്ച്‌ വീട്ടിലേക്ക്‌ കൊണ്ടു പോയതും എൻെറ മനസിലൂടെ കടന്നുപോയി......
ആൺകുട്ടികൾ അറിയാൻ പാടില്ലാത്ത എന്തോ അവിടെ നടന്നിട്ടുണ്ടെന്ന്‌ മാത്രം മനസിലായി........
അനൂ.....നിനക്ക്‌ വെള്ളം വേണോ.......വേണ്ടാ.......സമയത്തിന്‌ എത്തിയാൽ മതി...പാവം നല്ലവേദനയുണ്ടാവും.........
വണ്ടി പിന്നെ പറക്കാൻ തുടങ്ങി....മുപ്പതിലും നാൽപ്പതിലും വന്നവണ്ടിയിപ്പോൾ അറുപതിൽ താഴെ സൂചി താഴ്ത്തിയില്ല ....ചുരങ്ങളോരോന്നും നിമിഷങ്ങളിൽ കയറാൻ തുടങ്ങി.......പല വണ്ടിക്കാരും തെറിവിളിച്ചു......
കേളേജിന്‌ അടുത്തെത്തിയതും അവൾ വണ്ടി ആ കടയുടെ മുൻപിൽ ഒന്ന്‌ നിർത്തിയേ......ഉം എന്താ വേണ്ടത്‌.....ബേഗിൽ നിന്നും കാശെടുത്ത്‌ എനിക്ക്‌ നേരെ നീട്ടി.......
എനിക്കൊരു പാഡ്‌ വേണം.......എന്ത്‌ പേഡോ.........
അവൾ വീണ്ടും പിറുപിത്തു......ഞാൻ വാങ്ങില്ല നീ തന്നെ വാങ്ങിക്കോ.......നിനക്കെന്താ വാങ്ങിയാല്‌.......
കാശ്‌ നീട്ടികൊണ്ടവൾ ...ആ കടയിലൊരു ഊള വായിനോട്ട കിളവനുണ്ട്‌ അതാ.....ചൊറിയുന്ന ചില സംസാരവും......
കാശും വാങ്ങി കടയിൽ എത്തിയ ഞാൻ എന്ത്‌ പറഞ്ഞിത്‌ വാങ്ങും എന്ന്‌ അലോചിക്കുബോൾ....കടക്കാരൻ എന്താ വേണ്ടേ.......ചില്ലു കൂട്ടിൽ പലനിറത്തിലും പലപേരിലും നിറഞ്ഞുനിനതിൽ ഒന്നിൽ തൊട്ട്‌ ഞാൻ പറഞ്ഞു ഇതു വേണം.
കിളവൻ എന്നെയെന്ന്‌ നോക്കി പിന്നെ വണ്ടിയിൽ ചാരി നിൽക്കുന്ന അനുവിനെയും.....ഒരു ഊള ഞരക്കത്തോടെ കടലാസിൽ പൊതിഞ്ഞ്‌ കവറിൽ ഇട്ടു തന്നു.....കാശ്‌ കൊടുത്തു തിരിഞ്ഞു നടക്കുബോൾ മനസിൽ ഓർത്തു നാട്ടിലാണേൽ കിളവന്‌ രണ്ട്‌ പൊട്ടിക്കായിരുന്നു.......
കവറ്‌അനുവിന്‌ കൊടുത്തു അവളത് ബാഗിൽ കുത്തികയറ്റി ....
വേഗം കേറ്‌ സമയം പോയി......അവളെക്കാളും തിരക്ക്‌ ഇപ്പം എനിക്കായി........വണ്ടി കോളേജിനെ ലക്ഷ്യമാക്കി കുതിച്ചൂ......
കണ്ണാടിയിലൂടെ ഞാനവളെ ഒന്നുകൂടി നോക്കി.....ഇപ്പോളവളുടെ മുഖത്ത്‌ സന്തോഷവും ആത്‌മവിശ്വാസവും കൈവന്നപോലെ.....
കോളേജിൻെറ ഗെയ്റ്റിൽ സെക്കന്ററിയെ വകവെയ്ക്കാതെ വണ്ടി ഓടിച്ച്‌ അകത്തുകയറ്റി......അട്ടഹിച്ചു കൊണ്ട്‌ സെക്യൂരിറ്റിഓടിവരുന്നുണ്ട്‌......വണ്ടി നിർത്തി ഞാൻ സമയം നോക്കി......ഒൻപതരാ..........
വണ്ടിയിൽ നിന്നും ഇറങ്ങിയവൾ ബാഗ്‌ വലിച്ചുകയറ്റി എന്നോടരു യാത്രപോലും പറയാതെ ധൃതിയിൽ നടന്നുതുടങ്ങി.....സെക്യൂരിറ്റിക്കാരൻ എൻെറ അടുത്തെത്തി.......നടന്നകലുന്ന അനുവിനെ നോക്കി ഞാനിങ്ങനെ നിന്നു......ശരീരത്തിൽ നിന്നും എന്തോ നഷ്‌ടപ്പെട്ടതുപോലെ......പെട്ടന്ന്‌ അവളവിടെ നിന്നു എന്നെഒന്ന്‌ തിരിഞ്ഞു നോക്കി......എൻെറ കണ്ണിൽ സന്തോഷത്തിൻെറ ചാത്തമ്മാർ ഉറഞ്ഞുതുള്ളി.......അവൾ എൻെറ അടുത്തേക്ക്‌ ഓടിവരുന്നതുപോലെ എനിക്ക്‌ തോന്നി.....തോന്നലല്ലാ എന്ന്‌ മനസിലാവുന്നതിന്‌ മുബെ അവളെൻെറ കഴുത്തിന്‌ ചുറ്റിപിടിച്ച്‌ നെറ്റിയിൽ ഒരു ചുബനം തന്നു......കരകവിഞ്ഞെഴുകിയ ഒരു പുഴപോലെയായി എൻെറ മനസ്‌.. അനു ക്ലസിൽ കയറുന്നതുവരെ ഞാനവിടെ തന്നെ നിന്നു..........ഉണങ്ങാത്ത എൻെറ കൈയ്യിലെ മുറിവിൽ ആരോ പിടിച്ച്‌ വലിക്കുന്നു...
വേദനകൊണ്ട്‌ ഞാൻ ചാടി എഴുന്നേറ്റൂ......ഞാൻ ഞെട്ടിപ്പോയി
അമ്മയോ.....നിങ്ങളെന്താ ഇവിടെ......ഏത്‌ പാതിരാത്രിയാടാ നീ വന്നത്‌ കണ്ണ്‌ തിരുമി ഞാനൊന്നുകുടെ നോക്കി എൻെറ വീട്‌,അമ്മ......തപ്പിതടഞ്ഞ്‌ ഫോണെടുത്തു....ഒരു മിസ്‌ കോൾപോലും ഇല്ല.....ദൈവമേ....
രാവിലെ കാണുന്ന സ്വപ്നം ഫലിക്കണേ......
ശുഭം.....

by: Ragesh CK

കാതൽ

Image may contain: 1 person, sitting and indoor

പ്രണയം തലക്ക്‌ പിടിച്ച്‌ നടന്നൊരു കാലം ..അവളെ കാണാൻ വേണ്ടിമാത്രം അവളുടെ വീടിൻെറ മുന്നിലൂടെ ദിവസം ഒരുനേരമെങ്കിലും ഞാൻ കുളിച്ച്‌ കുട്ടപ്പനായി അലക്കിതേച്ച വസ്ത്രവും ധരിച്ച്‌ വെറുതെ തേരാപ്പാര നടക്കുമായിരുന്നു....
പുതുതായി താമസം മാറി എൻെറ നാട്ടിലേക്ക്‌ വന്ന അവളുടെ കുടുംബം പെട്ടന്നുതന്നെ ഞങ്ങളുടെ നാട്ടുകാരായി മാറി....
അച്ഛനും അമ്മയും രണ്ടുപെൺകുട്ടികളും അടങ്ങുന്ന ഒരു സാധാരണ കുടുംബം...
ഇളയകുട്ടിയേക്കാൾ ഹൈറ്റ്‌ കുറവുള്ളതിനാൽ
ഒറ്റനോട്ടത്തിൽ തന്നെ എനിക്ക്‌ ഇഷ്‌ടമായി...
ആദ്യമായി ഞാൻ അവളെ കണ്ടതും സംസാരിക്കാൻ തുനിഞ്ഞതും എൻെറ ചുണ്ടുകൾ വിറകൊണ്ട്‌ മിണ്ടാതെ തലകുനിച്ച്‌ നടന്നതും ഇന്നും കണ്ണിൽ നിന്നും മായാതെ നിൽ ക്കുന്നു....
കൂട്ടുകാരുമൊത്ത് കവലയിൽ സെറപറഞ്ഞിരിക്കുബോൾ കൂട്ടുകാരികളുമായി എൻെറ മുന്നിലൂടെ നടന്നുവരുന്ന കുട്ടികളിൽ ഇവളെ ഒഴികെ മറ്റെല്ലാവരെയും എനിക്ക്‌ നന്നായി അറിയാം...ഞാനവളെ തന്നെ നോക്കി തലതാഴ്‌ത്തി നടന്നവൽ പെട്ടന്ന്‌ തല ഉയർത്തി എന്നെയൊന്ന്‌ നോക്കി മനോഹരമായ ആഉണ്ടകണ്ണുകളിലെ തീഷ്‌ണത എന്നിലെ വായ്‌നോട്ടക്കാരനെ തളച്ചിട്ടു...
എന്നെ കടന്നുപോയ അവളെ തലയുയർത്തി വീണ്ടും ഞാനൊന്ന്‌ നോക്കി....മനോഹരമായ മുടിയുടെ ഉടമകൂടിയാണവൾ...
കൂട്ടുകാരികളോട്‌ അവളെന്തോ പറയുന്നതും അവരെല്ലാം തീരിഞ്ഞ്‌ നോക്കി അടക്കത്തിലുള്ള ചിരിയും കണ്ടപ്പോൾ ഞാൻ വല്ലാതായി....
കൂട്ടത്തിലുള്ള ആരോ ചോദിച്ചൂ....ഏതാടാ ആ കാന്താരി....?
പുതുതായി താമസം മാറി വന്നവരാ....
എനിക്ക്‌ ആകാംക്ഷയായി ..എവിടെയാ വീട്‌ ,വീട്ടിൽ ആരൊക്കെയുണ്ട്‌ ,അവളെവിടെയാ പടിക്കുന്നത്‌ ,ഇങ്ങനെ ഒരുകൂട്ടം ചോദ്യം ഒറ്റ ശ്വാസത്തിൽ ..ഇതുകേട്ടതും കൂട്ടുകാരൊക്കെ പരിഹാത്തടെ എന്നെ നോക്കി...
എന്താടാ പതിവില്ലാത്തൊരു ഇളക്കം അവൻെറ കമൻെറ്‌ കേട്ടതും കൂട്ടത്തിലെ സതാചാര എസ്‌ ഐ,നിനക്ക്‌ നന്നായി ചേരും കണ്ടാലേ അറിയാം അവൾ നിന്നെക്കാൾ കാന്താരിയാ...
ദിവസങ്ങൾ കടന്നുപോയി പലപ്പോഴും ഞങ്ങൾ തമ്മിൽ കണ്ടുമുട്ടി ഒന്നും മിണ്ടാതെ കടന്നുപോയി....ഒരു ദിവസം രണ്ടും കൽപ്പിച്ച്‌ അവളോട്‌ എൻെറ ഇഷ്‌ടം പറയാൻ ഞാൻ തീരുമാനിച്ചിറങ്ങി....രാത്രി ഉറങ്ങാതെ അവളോട്‌ പറയാനുള്ളത്‌ മനപ്പാടമാക്കി രാവിലെ കുളിച്ച്‌ കുറിതൊട്ട്‌ വീട്ടിൽ} നിന്നും ഇറങ്ങുബോൾ ഒരു പിൻവിളി എവിടേക്കാ ചേട്ടാ ഇത്രരാവിലെ..
എൻെറ സഹോദരിയാ എന്നെക്കാൾ രണ്ട്‌ വയസ്‌ ഇളയതാണെങ്കിലും എൻെറ കള്ളത്തരങ്ങൾ പിടിക്കാൻ അവൾ സിഐഡി ആണോന്നുപോലും എനിക്ക്‌ തോന്നിയിട്ടുണ്ട്‌..
അബലത്തിൽ പോകുകയാടി....എൻെറ മറുപടി കേട്ടതും ചിരിച്ച്‌ കൊണ്ട്‌ പേൻ്‌ൻെറും ഷൂഒക്കെ ഇട്ടോണ്ടാണോ അബലത്തിൽ...പറുപടിപറയാതെ ഞാൻ നടന്നു..അമ്മേ ചേട്ടനെവിടെയോ മുങ്ങുകയാണ്‌ ടൂറായിരിക്കും.അവളുറക്കെ വിളിച്ചു പറയുന്നത്‌ എനിക്ക്‌ കേൾക്കാമിയിരുന്നു.
അങ്ങിനയും ഒരു ശീലമുണ്ട്‌ വീട്ടുകാരോട്‌ പറയാതെ ഒരുകറക്കം വൈകിട്ടേ പറയൂ ...പോകുന്നതിന്‌ മുൻപെ പറഞ്ഞാൽ വിടില്ല...കൂട്ടുകാരോട്‌ പോലും പറയാതെ അവൾ വരുന്ന വഴിൽ ഞാൻ കാത്തുനിന്നു....
അവളെ കാണാനുള്ള തിടുക്കത്തിൽ സമയം പോലും നോക്കാതെ ഏഴരപുലർച്ച തന്നെ വഴിയരികിൽ കാത്തുനിന്നു...
പലരും കടന്നുപോയി ചിലർ ചോദിച്ചു തുടങ്ങി നീ എന്താ ഇവിടെ ങ്ങോട്ടാ പോകുന്നത്‌....മണിക്കൂറുകൾ കഴിഞ്ഞു ....സമയം പോയതേ അറിഞ്ഞില്ല..ദൂരെ ഒരു പെൺകുട്ടി നടന്നുവരുന്നു അത്‌ അവളാകണെ എന്ന്‌ എൻെറ മനസ്‌ മന്ത്രിച്ചു...അടുത്തടുത്ത്‌ വന്നതും എനിക്ക്‌ മനസിലായി അത്‌ അവൾതന്നെ....ഇന്നവൾ കൂടുതൽ സുന്ദരി ആയിരിക്കുന്നു..കാഞ്ജീപുരം പാവാടയും ബ്ലസും അണഞ്ഞ്‌ മുടി രണ്ടുഭാഗത്തായി മെടഞ്ഞിട്ട്‌ നെറ്റിയിൽ ചുവന്ന കുറിതൊട്ടുവരുന്ന അവളെ കണ്ടപ്പോൾ അതുവരെ സംഭരിച്ച എൻെറ എല്ലാദൈര്യവും ചോർന്നുപോയി....പറയാനുള്ളത്‌ മനസിൽ ഒന്നുകൂടെ ഓർത്തുവെച്ചൂ......
അവൾക്കും എന്നെ ഇഷ്‌ടമാണെന്ന്‌ എനിക്ക്‌ പലപ്പോഴും തോന്നിയിരുന്നൂ....അവളുടെ നോട്ടങ്ങളിൽ ചിലപ്പോഴെക്കെ എനിക്കത്‌ അനുഭവപ്പെട്ടിരുന്നൂ...ആ ദൈര്യത്തിലാണ്‌ കൃത്യത്തിന്‌ ഞാൻമുതിർന്നത്‌ .....
തലതാഴ്ത്തി വന്ന അവൾ എൻെറ മുന്നിൽ എത്തിയതും മുഖമുയർത്തി ചെറുതായി ഒന്നു പുഞ്ചിരിച്ചു...
എവിടെക്കാ.....പെട്ടന്നായിരുന്നു മറുപടി....കണ്ടിട്ടെന്തുതോന്നുന്നു...ഞാനൊന്നു പരുങ്ങി...അവൾ മുൻപിലും ഞാൻ പിറകിലു മായി നടന്നു....നടത്തത്തിൻെറ വേഗത അവളൊന്ന്‌ കുറച്ചപ്പോൾ രണ്ടും അടുത്തടുത്തായപ്പോൾ നിങ്ങൾ എങ്ങോട്ടാണ്‌ ഒരു നിമിഷം ഞാൻ നിശ്‌ചലമായി......അവളുടെ ആ ചോദ്യം കേട്ട്‌ ...എന്ത്‌ പറയണം എന്നറിയാതെ പരിങ്ങി ..രാത്രി ഉറങ്ങാതെ പടിച്ചൊക്കെ മറന്നുപോയതുപോലെ തോന്നി...
എനിക്കറിയാം നിങ്ങൾ എന്നെ കാണാൻ വന്നതല്ലേ....
അതുകേട്ടപ്പോൾ എനിക്ക്‌ ദൈര്യമായി...അതെ എനിക്ക്‌ നിന്നെ ഇഷ്‌ടമാണ്‌ ഒരുപാട്‌.......ചെറുതായി അവളൊന്ന്‌ പുഞ്ചിരിച്ചൂ.
റോഡ്‌ സൈഡിലൂടെ സംസാരിച്ച്‌ നടന്ന ഞങ്ങളെ പലരും നോട്ടത്തിലൂടെയും സംസാരത്തിലൂടെയും കമൻെറാൻ തുടങ്ങി
അങ്ങിനെ പ്രണയം പൂത്തുലഞ്ഞു ആറുവർഷം
ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞുപോയി......
കൂട്ടുകാരിലും നാട്ടുകാരിലും വീട്ടുകാരിലുംഈവാർത്ത കാട്ടുതീ പോലെ പടർന്നിരുന്നു....
ഇണക്കത്തേക്കാൾ പിണക്കം കൂടിയപ്പോൾ രണ്ടു പേരും ഒരുമിച്ച്‌ ഒരു തീരുമാനത്തിൽ എത്തി പിരിയാം......
വീട്ടുകാരുടെ എതിർപ്പിനെ വകവെയ്ക്കാതെ വിവാഹം കഴിച്ചിരുന്നെങ്കിൽ ചിലപ്പോൾ ഒരുവർഷത്തിൽ കൂടുതൽ ആ ദാമ്പത്യം മുൻപോട്ട്‌ പോകില്ലായിരുന്നൂ എന്ന്‌ തോന്നാറുണ്ട്‌...
പ്രണയത്തിന്‌ ഒരു കളങ്കം പോലും ഏൽപ്പിക്കാതെ രണ്ടായി പിരിയുമ്പോൾ ഒരേ ഒരു നിർബദ്ധമേ ഉണ്ടായിരുന്നുള്ളൂ...
കുടുംബവുമായി ജീവിക്കുബോളും ഈ സൗഹൃദം ഒരിക്കലും നശിക്കരുതെന്ന്‌....
ഇന്നും അവളുടെ സന്തോഷവും ദുഖവും ആദൃം അറിയുന്നത്‌ ഞാൻ തന്നെ ആയിരിക്കും.....
ഞാനോ....സന്തോഷം മാത്രമേ അറിയിക്കാറുള്ളൂ.....ഞങ്ങളുടെ തീരുമാനം തെറ്റായിപ്പോയി എന്ന്‌ ഒരിക്കലും ഞാനവളെ റിയിച്ചിട്ടുമില്ല.........
അവളുടെ വിവാഹം കഴിഞ്ഞിട്ട്‌ അഞ്ച്‌ വർഷംആയി കുട്ടികൾ ഇല്ലാത്തതു കാരണം പലപ്പോഴും സംസാരിക്കുബോൾ കണ്ണ്‌ നിറയുന്നത്‌ ദൂരത്താണെങ്കിലും എനിക്ക്‌ കാണാമായിരുന്നു...
എൻെറ ഫോണിൽ പരിചയ മില്ലാത്ത ഒരു നബറിൽ നിന്നും മസേജ്‌ വന്നു ...ത്‌ അവളായിരുന്നു........ഞാൻ ഗർഭിണിയാണെന്നു തോന്നുന്നു ചെക്ക്‌ ചെയ്യാൻ പോകുകയാണ്‌......എനിക്കു വേണ്ടി പ്രാർത്ഥിക്കണം......
ഞാൻ അച്ഛനാകാൻ പോകുന്നൂ എന്ന്‌ കേട്ട ദിവസത്തേക്കാൾ സന്തോഷം തോന്നി......എൻെറ കുട്ടികളെ കാണുബോൾ അവളുടെ മനസ്‌ ഒന്ന്‌ വിങ്ങിയിട്ടുണ്ടാവും ......
ഇന്നവളുടെ രണ്ടാമത്തെ കുട്ടിയുടെ പിറന്നാളാണ്‌.......
ഫോണിൽ ഒരു ആശംസ കുത്തികുറിച്ച്‌ പഴയതൊക്ക ഓർത്തിരുന്ന്‌ ഇനിയുംഎത്രനാൾ......😊😊😊

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo