Slider

ചുബിച്ചുലയ്ക്കാത്ത കറുത്ത പൂവ്‌.

0

ചുബിച്ചുലയ്ക്കാത്ത കറുത്ത പൂവ്‌.
**********************************
കറുമ്പി എന്ന വിളി കുഞ്ഞുനാളിലേ അവൾ കേൾക്കുന്നതാണ്‌ ആദ്യമൊക്കെ വിഷമം തോന്നിയെങ്കിലും അവൾ വളരുന്നതിന്‌ അനുസരിച്ച്‌ ആ വിഷമവും കുറഞ്ഞുവന്നു...
മീന ആ പേര്‌ തന്നെ വല്ലപ്പോഴും മാത്രമേ അവൾ കേൾക്കാറുള്ളൂ....
മീന അവൾക്ക്‌ അമ്മ മാത്രമേ ഉള്ളൂ...അച്ഛനെ കുറിച്ച്‌ ചോദിക്കുബോൾ കണ്ണുനിറയുന്ന അമ്മയെ കാണുബോൾ പിന്നേയൊന്നും ചോദിക്കില്ല...അമ്മയാണ്‌ അവൾക്ക്‌ എല്ലാം.
വീട്ട്‌ ജോലി ചെയ്താണ്‌ മീനയെ പഠിപ്പിക്കുന്നതും ആ രണ്ട്‌ വയറ്‌ കഴിയുന്നതും ഒഴിവ്‌ ദിവസങ്ങളിൽ അമ്മയ്ക്ക്‌ ഒപ്പം പലവീടിൻെറയും അടുക്കളയിൽ മീനയും ഉണ്ടാവും അമ്മയെ സഹായിക്കാൻ
കോളേജിൽ പോകാൻ തുടങ്ങിയതിൽ പിന്നെ മീനയെ അമ്മ കൂട്ടാറില്ല....മോള്‌ വരണ്ടാ നന്നായി പഠിച്ചോളൂ....നല്ലൊരു ജോലിയും മോൾ നേടണം ബാക്കിയൊക്കെ താനെ വന്നോളും ...അമ്മയുടെ കണ്ണുനിറയുന്നത്‌ കണ്ട മീന...
ഞാൻ നന്നായി പഠിക്കുന്നുണ്ട്‌ നല്ല മാർക്കോട്‌ കൂടി ഞാൻ ജയിക്കുകയും ചെയ്യും...
മീനയുടെ ഉറച്ചവാക്കുകൾ കേട്ട അമ്മ കണ്ണുതുടച്ച്‌ അവളുടെ നെറ്റിയിൽ ഒരുമ്മവച്ചു മീനയുടെ കണ്ണിൽ നിന്ന്‌ പൊടിയുന്ന കണ്ണുനീരിനെ തുടച്ച്‌ മാറ്റി ധൃതിയിൽ പുറത്തിറങ്ങാൻ തുടങ്ങി....
മോളെ ഭക്ഷണം എടുത്തുകഴിക്കണം എന്നെ കാത്തുനിൽകേണ്ടാ ...രണ്ട്‌ മൂന്ന്‌ വീട്ടിൽ ജോലിയുണ്ട്‌ അമ്മയ്ക്ക്‌ ...
മുള്ളു വേലി എടുത്തുമാറ്റി ഇടവഴിയിലൂടെ തിരക്കിട്ട്‌ പോകുന്ന അമ്മയെ നോക്കി അവളങ്ങിനെ നിന്നു.....
കണ്ണുനിറഞ്ഞ അമ്മയുടെ വാക്കുകൾ ആലോചനയിൽ നിന്നും അവളെ ഉണർത്തി..
പഠനം പൂർത്തിയാക്കി നല്ലൊരു ജോലി വാങ്ങണം വീടിൻെറ പണി പൂർത്തിയാക്കണം പിന്നെ സ്വപ്‌നത്തിൽ കാണാറുള്ള ആ യുവാവിനെ പോലെ വെളുത്ത്‌ മെലിഞ്ഞ കട്ടിമീശക്കാരനെ സ്വന്തമാക്കണം....
നല്ലൊരു ഭാര്യയായി ,നല്ലൊരു മരുമകളായി ,ഒരുപാട് കുട്ടികളുടെ അമ്മയാവണം...കയറിചെല്ലുന്ന വീടിൻെറ ഐശ്വര്യമാവണം....
നല്ല കറുത്ത നിറമാണെങ്കിലും മീന സുന്ദരിയാണ്‌
തിളക്കമുള്ള കണ്ണുകൾ ,മുട്ടറ്റം എത്തുന്ന മനോഹരമായ മുടി ചിരിക്കുബോൾ കാണുന്ന മുത്തുപല്ലുകൾ മധുരമായ ശബ്‌ദം ..ഇത്രയൊക്കെയാണെങ്കിലും സ്‌കൂളിലോ കോളേജിലെ കവലകളിലോ വഴിവക്കിലോ അവളെ കാത്ത്‌ ആരും നിന്നിരുന്നില്ല..
ഇഷ്‌ടമാണെന്ന്‌ പറഞ്ഞ പ്രണയലേഖനവും അവളെ തേടിയെത്തിയില്ല...കാമകണ്ണുകൾ അവളെ തലതാഴ്‌ത്തിയില്ല...വേദനിപ്പിക്കുന്ന സ്‌പർശനവും അവൾ അറിഞ്ഞതില്ല...
കൂട്ടുകാരികളുടെ പലപ്രണയകാവ്യങ്ങളും ഇവളിലൂടെ ജനിച്ചൂ....ചെറിയൊരു നിരാശ ആവൾക്ക്‌ തോന്നിയീട്ടുണ്ടാവാംം..അപ്പൊഴൊക്കെ അമ്മയുടെ വാക്കുകൾ അവൾ ചേർത്തുപിടിച്ചു..
മീന ഇന്നൊരു സർക്കാർ ജോലിക്കാരിയാണ്‌ നല്ല ശബളം വീട്‌ പുതുക്കി പണിതു അമ്മയെ ജോലിക്ക്‌ അയക്കാറില്ല ..ഒരു ജീവിതം മുഴുവനുള്ള ജോലി ആ അമ്മ ചെയ്തിരിക്കുന്നു...
അസുഖക്കാരിയായ അമ്മയെ പൂർണ്ണ വിശ്രമം നൽകിയിരിക്കുകയാണ്‌ മീന..ജോലിക്ക്‌ പോകുന്നതിന്‌ മുൻപേ വീട്ട്‌ ജോലി മുഴുവൻ തീർത്ത്‌ അമ്മയ്ക്കുള്ള മരുന്നും എടുത്ത്‌ വച്ചിട്ടേ അവൾ പോകാറുള്ളൂ....
കല്ല്യാണ ആലോചന പലതും നടക്കുന്നു വകയിലെ അമ്മാവനാണ്‌ പലരെയും കൊണ്ട്‌ വന്നത്‌ വന്നവരൊക്കെ വന്നപോലെ പോയി ...അമ്മയുടെ വിഷമം കൂടിവന്നു...ദൈവമേ എൻെറ മകൾ പ്രായവും കൂടുന്നു...
പതിവ്‌ പോലെ ജോലികഴിഞ്ഞ്‌ ഇറങ്ങിയ മീന ബസ്സിറങ്ങി വീട്ടിലേക്ക്‌ നടക്കാൻ തുടങ്ങി....
മീനാ ...പിറകിൽ നിന്നുള്ള വിളി ഗൗനിക്കാതെ വീടിനെ ലക്ഷ്യംവെച്ച്‌ നടന്നു...
മീനാ...ഹലോ ...കറുമ്പി....ആവിളികേട്ടതും അവളവിടെ നിന്നു ...തിരിഞ്ഞ്‌ നോക്കിയതും അയാൾ അടുത്ത്‌ വന്നതും ഒരുമിച്ചായിരുന്നു...
എൻേറ പേര്‌ സദീശൻ നിങ്ങളുടെ ഓഫീസിൻെറ മുന്നിൽ ഒരു കടനടത്തുന്നു ...വീട്ടിൽ അഛൻ അമ്മ ഒരു സഹോദരി ...സഹോദരിയുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നു.....ഇതൊക്കെ ഏന്നോട്‌ എന്തിന്‌ പറയെണം എന്ന മീനയുടെ ഭാവം കണ്ടപ്പോൾ അയാൾ തുടർന്നു....
എനിക്ക്‌ മീനയെ നന്നായി അറിയാം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു ...ഇഷ്‌ടമാണെങ്കിൽ വീട്ടുകാരുമായി ആലോചിക്കാം ...പിന്നാലെ നടന്ന പ്രമംഒന്നും എനിക്ക്‌ തിൽപര്യമില്ല സഹോദരിയുടെ വിവാഹം ശരിയാവാൻ കാത്തിരുന്നതാണ്‌ അതാണ്‌ പറയാൻ വൈകിയത്‌.....മറുപടിക്കായി അവൻ കാത്തുനിന്നു.....
സ്വപ്‌നമാണോ എന്ന സംശയത്തിൽ അവളങ്ങിനെ നിന്നു ...ആദ്യമായാണ്‌ ഒരാൾ ഇഷ്‌ടമാണെന്ന്‌ പറയുന്നത്‌ അതും അവളുടെ സ്വപ്‌നത്തിലെ പോലോരു യുവാവ്....
വെളുത്ത്‌ മെലിഞ്ഞ ഒരു കട്ടിമുശയുള്ള ഒരു പാവത്താൻ ....മറുപടി പറയാതെ അയിളെ മുഖത്തേക്ക്‌ ഒന്നുകൂടി നോക്കി ചെറുതായി പുഞ്ചിരിച്ച്‌ വീട്ടിലേക്ക്‌ ഓടി.....
വീട്ടിലേക്കുള്ള വഴിയിൽ മുഴുവനും ആ യുവാവിൻെറ മുഖം മാത്രമാണ്‌ അവളുടെ മനസിൽ ..അമ്മയോട്‌ പറയെണം മനസിൽ ഉറപ്പിച്ച്‌ വീട്ടിലേക്ക്‌ ഓടികയറി.....കൈയ്യിലെ ബാഗ്‌ സോഫയിലേക്ക്‌ എറിഞ്ഞ്‌ അടുക്കളയിലേക്ക്‌ ഓടി....
ഈ സമയം അമ്മ അടുക്കളയിൽ ആണെന്ന്‌ അവൾക്ക്‌ അറിയാം....ജോലി കഴിഞ്ഞ്‌ വരുന്ന മകൾക്ക്‌ ഒരു കപ്പ്‌ കാപ്പി ആ ജോലി മാത്രമേ ഇപ്പം അമ്മയ്ക്കുള്ളൂ....
തിരക്കിട്ട ജോലിയിലാണമ്മ പിറകിലൂടെ ഛെന്ന മീന അമ്മയെ കെട്ടിപ്പിടിച്ചു...
നീ വന്നോ ...കാത്തിരുന്നു മുഷിഞ്ഞതുപോലൊരു ചോദ്യം...അമ്മേ എനിക്കൊരു കാര്യം പറയാനുണ്ട്‌ അവൾ ചെറുതായി കൊഞ്ചാൻ തുടങ്ങി......അമ്മേ...
കാര്യമൊക്കെ പിന്നെ പറയാം നീ പോയി വസ്‌ത്രം മാറ്റൂ നിന്നെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്‌ ...
എന്നെ ആരും കാണെണ്ടാ ....മീനുവിൻെറ പതിവില്ലാത്ത മറുപടികേട്ട അമ്മയൊന്ന്‌ പരുങ്ങി
എന്താ മോളെ കണ്ണുകൾ നിറയുന്നതുപോലെ തോന്നി.....
ഒന്നുമില്ലമ്മേ.....ഞാനിപ്പം മാറിവരാം.....
മീന മുറിയിൽ കയറി കതകടച്ചു ....ആ മീശക്കാരെൻെറ മുഖം അവളുടെ കണ്ണിൽ നിന്നും മിയുന്നില്ല....ഹോ പലരും വന്നതുപോലെ ഇവരും പിന്നെ തിരിഞ്ഞ്‌ നോക്കില്ലെന്ന്‌ സ്വയം ആശ്വസിച്ച്‌ ഒരുങ്ങിതുടങ്ങി....
പുറത്ത്‌ അമ്മാവൻെറ ശബദം കൂടാതെ വേറെയും ശബദം കേൾക്കാമായിരുന്നു.....
അയലെത്തെ ചേച്ഛിവന്ന്‌ വാതിലിൽ മുട്ടി മീനാ അവര്‌ വന്നൂ കതക്‌ തുറക്കൂ......
അകത്ത്‌ കയറിയ ചേച്ചി അവളെ അടിമുടിയൊന്ന്‌ നോക്കി ......കണ്ണാടിയിൽ നിന്നും ഒരു പൊട്ട്‌ എടുത്ത്‌ നെറ്റിയിൽ തൊട്ട്‌ സുന്ദരിയായിട്ടുണ്ട്‌....
കൈയ്യിൽ ചായയുമായി അമ്മകയറിവന്നു മതി മതി ഇത്‌ കൊണ്ട്‌ പോയി അവർക്ക്‌ കൊടുക്കൂ....
കൈയ്യിലെ കപ്പുകളുമായി അവൾ പതുക്കെ നടന്നു.....അപ്പൊഴും അവളുടെ മനസിൽ ആ മീശക്കാരനായിരുന്നു....
ചായകപ്പുകൾ അവൾ ഓരോരുത്തർക്കായി നീട്ടി അവസാന കപ്പ്‌ ചായയും അവൾ കൊടുത്ത്‌ തിരിയാൻ നേരം അമ്മാവൻ മോളെ ഇതാണ്‌ പയ്യൻ .....മനസില്ലാമനസോടെ തലയുയർത്തി ആ മുഖത്തേക്കൊന്ന്‌ നോക്കി .....
ദൈവമേ ആ മീശക്കാരൻ തലകറങ്ങുന്നതുപോലെ അവൾക്ക്‌ തോന്നി ...
തോന്നലാണോ എന്ന്‌ സംശയിച്ചു നിന്ന അവളെ ചെറുതായി ഒന്ന്‌ തട്ടിഎടോ മറുപടി പറഞ്ഞില്ലാ....
നിറഞ്ഞ്‌ പുഞ്ചിരിച്ച്‌ അവൾ അമ്മയുടെ പിറകിലേക്ക്‌ മാറി നിന്നു ...ലജ്ജകൊണ്ടവൾ തലതിഴ്‌ത്തി കാലുകൊണ്ട്‌ കളം വരച്ച്‌ അമ്മയെ ഒന്ന്‌ നുള്ളി........
ആത്‌മാർത്ഥമായി ആഗ്രഹിക്കൂ അത്‌ നമ്മെ തേടിയെത്തും.....
ശുഭം...
Raghesh payyoli
****************
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo