Slider

തിരുത്ത്

0
(മാളു എഴുതിയ കവിത സ്കൂൾ മാഗസിനിൽ ടീച്ചറുടെ അശ്രദ്ധമൂലം മറ്റൊരു കുട്ടിയുടെ photo വെച്ച് പ്രസിദ്ധീകരിച്ചതിന്റെ വിഷമം ഏതാനും വരികളിലൂടെ പ്രകടിപ്പിച്ചപ്പോൾ..... )
തിരുത്ത്
*********
ഒടുവിലാ പുലരിയും വന്നണഞ്ഞു....
ഞാൻ കാത്തു കാത്തൊരാ പൊൻപുലരി...
എന്റെ വിദ്യാലയ സ്മരണകൾ തൻ ;
പുസ്തകത്താളിലായെൻ വരികൾ...
അച്ചടിമഷി പുരണ്ടെത്തുകില്ലേ...
ടീച്ചർതൻ കൈയിൽ കെട്ടുകെട്ടായ്....
മേശപ്പുറം വരെയെത്തിയല്ലോ..
ഇനിയില്ല താമസം കൈയിലെത്താൻ...
ഉള്ളിലാനന്ദത്തിരയടിച്ചു..
താമസമില്ലാതെ വന്നണഞ്ഞു..
പുസ്തകമൊന്നെന്റെ കൈവെള്ളയിൽ..
ആകാംഷയോടെ തുറന്നു ഞാനോ...
താളുകളൊന്നായ് മറിച്ചിടുമ്പോൾ...
ഇടയിലൊരുതാളിലായ് കണ്ടുവല്ലോ
എന്റെ പ്രിയതരമാം വരികൾ
കണ്ണിലൊരായിരം പൂത്തിരികൾ,
പിന്നെയൊരു ചെറു പുഞ്ചിരിയും
"എന്റെ വരികൾ കരി പുരണ്ടു.. "
എന്നിലാനന്ദത്തിരയടിച്ചു..
പെട്ടന്നു ഞാനൊരു കാഴ്ചകണ്ടു !!!!!
എന്നെ ഞെട്ടിക്കുന്ന കാഴ്ച കണ്ടു !!
അതിനു താഴെ എന്റെ ചിത്രമല്ലാ ....... .
ഞാനാ കവിതതൻ ആരുമല്ലാ..
ടീച്ചർ പറഞ്ഞു മനസ്സിലാക്കി...
ഓ... അതോ... "കേവലം ഒരു കൈപ്പിഴ.. "
ഒന്നൂടെ നോക്കി ഞാനാവരികൾ ...
എന്റെയല്ലാതായ എൻ വരികൾ...
ഉള്ളിലെൻ ദുഃഖം കടിച്ചമർത്തി..
ഞാനതിൻ താളങ്ങടച്ചു വെച്ചു..
(ആർക്കും തിരുത്താൻ -
കഴിയാത്ത വണ്ണം...
ചെറിയൊരു കൈപ്പിഴ...
ചെറുതൊരെണ്ണം.. ).

Malu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo