നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രണയരാവിൽ

******** പ്രണയരാവിൽ *******
വാർത്തിങ്കൾ വാനിലുദിച്ചത്
നിൻ തിരുനെറ്റിയ്ക്കഴകായോ
വീശിയെത്തും തെക്കൻകാറ്റും 
നിൻ കൂന്തൽ തഴുകാനോ
ആമ്പൽപൂ വിരിഞ്ഞു നിന്നു
നിൻ മിഴികൾക്കിണയായി
മുല്ലമൊട്ടു പൂത്തുവിരിഞ്ഞത്
നിൻ ചിരിതൻ ഭംഗിയിലോ
പൂങ്കുയിലിൻ സ്വരരാഗം
നിൻ മൊഴിയായ് മാറിയോ
മൂവന്തിയരുണിമ തീർത്തത്
നിൻ കവിളിണകൾ കണ്ടിട്ടോ
മന്ദം മന്ദം നീ വരുമ്പോൾ
അരമണികൾ നാണിയ്ക്കും
നിൻ മേനിഗന്ധമറിഞ്ഞാൽ
പാരിജാതം മിഴിപൂട്ടും
എന്റെ മോഹ സ്വപ്നങ്ങളിൽ
നീയെന്നുമപ്സരസ്സ്
മോഹിനി നീയെൻ ജീവരാഗമായ്
എൻ പ്രണയഗീതമായ്
പ്രാണസഖി നിന്നെയന്ന്
ഒരുനോക്കു കാണുവാനായ്
കളിയോടം തുഴഞ്ഞുവന്നു
നിലാവുള്ള രാത്രിയിൽ
ഞാൻ പാടിയ രാഗത്തിൻ
അനുപല്ലവി നീയും പാടി
സപ്തസ്വരങ്ങൾ കല്യാണി രാഗം
ചേർന്നുപാടി നാം ചേർന്നുപാടി
വാനവും ഭൂമിയും അതേറ്റുപാടി
വിടപറയും നേരത്തെങ്ങോ
നീ നല്കിയ ചുംബനത്തിൽ
പ്രണയ രാഗ സാഫല്യത്തിൻ
കണ്ണുനീരും പുഞ്ചിരിയും
മേലേ വാനിൽ പൂത്തുവിടർന്ന
തുമ്പപ്പൂമൊട്ടുകളും ... നീയും
ചേർന്നെന്നേ യാത്രയാക്കി
എന്നേ യാത്രയാക്കി
ബെന്നി ടി ജെ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot