നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു തേപ്പിന്റെ ബാക്കി

ഒരു തേപ്പിന്റെ ബാക്കി
------====--------=======-----------
ആകാശ് എത്ര നേരമായി ഈ കാത്തു നിൽപ്പ് തുടങ്ങിയിട്ട്.. .. നീ അവളെ ഒന്ന് വിളിച്ചു നോക്കേടെ... .. കാറിനുള്ളിൽ ഇരുന്ന് കൂട്ടുകാരന്റെ പറയുനുണ്ട്....
അക്ഷമനായി റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് കൊണ്ടിരുന്ന ആകാശ് പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു.... ആദ്യം അവൻ സമയമാണ് നോക്കിയത് ഒരുമണി കഴിഞ്ഞിരിക്കുന്നു... രാത്രിയുടെ നല്ല തണുത്ത കാറ്റ് വീശുന്നുണ്ടെങ്കിലും ആകാശ് വിയർക്കുന്നുണ്ടായിരുന്നു.... അവൻ സുമിയുടെ നമ്പറിലേക്ക് കാൾ ചെയ്തു ബെൽ കേട്ട് കട്ടാകുന്നതല്ലാതെ ആരും കാൾ എടുക്കുന്നില്ല.....
എടാ അവൾ എടുക്കുനില്ലടാ... പതിഞ്ഞ ശബ്ദത്തിൽ കൂട്ടുകാരനോടായി ആകാശ് പറഞ്ഞു....
ഒരു മണിക്കൂറായി ഇ കാത്തുനിൽപ്പ് തുടങ്ങിയിട്ട്... ആരെങ്കിലും കണ്ടോണ്ട് വന്നാൽ ആകെ പ്രശ്നമാകും... ഒന്നാമത് പരിചയമില്ലാത്ത സ്ഥലം... കൂട്ടുകാരൻ അവന്റെ സങ്കടം പറഞ്ഞു....
ഇല്ലടാ അവള് വരുംഎനിക്ക് ഉറപ്പുണ്ട് ....ഒരു പക്ഷേ അവളുടെ അച്ഛനോ അമ്മയോ ഉറങ്ങികാണില്ല... കുറച്ചു ടെൻഷനോട് കൂടി ആകാശ് പറഞ്ഞു..
പിന്നെ പന്ത്രണ്ടിന് വരാന്നല്ലെ അവൾ പറഞ്ഞത് ഇപ്പൊ സമയം ഒരുമണികഴിഞ്ഞിരിക്കുന്നു ....ഇനി അവളെങ്ങാനം തേച്ചതാകുമോ.......ചെറിയ ചിരിയോടെ കൂട്ടുകാരൻ ചോദിച്ചു
പോടാ..... അവൾ അങ്ങനെത്തെ പെണ്ണല്ലാ..... അല്പം ദേഷ്യത്തോടെ ആകാശ് തിരിച്ചു മറുപടി കൊടുത്തു ...
കൈയിൽ ഇരുന്നു മൊബൈൽ റിങ് ചെയ്യുന്നതുകണ്ട് ആകാശ് ഫോണിലേക്ക് നോക്കി സുമിയുടെ കാൾ... ആകാശ് പെട്ടന്ന് കാൾ അറ്റൻഡ് ചെയ്തു കൊണ്ട് ചോദിച്ചു ... എടി നീ ഇതുവരെയും ഇറങ്ങിയില്ലേ .... എത്ര നേരമായന്നോ ഞാൻ ഇവിടെ നിൽപ്പ് തുടങ്ങിയിട്ട്.....
ആകാശ് നീ ക്ഷമിക്കണം.... ഞാൻ കുറെ ആലോചിച്ചു അച്ഛനേം അമ്മയെയും വിഷമിപ്പിച്ചു കൊണ്ട് ഒരു ഒളിച്ചോട്ടമൊന്നും ശരിയാകില്ലടാ.. ...പിന്ന ജാതി വേറെ ആയതുകൊണ്ട് വീട്ടുകാരുടെ സമ്മതത്തോടെ ഒരിക്കലും നമ്മുടെ കല്ല്യാണം നടക്കുകയും ഇല്ല... അതുകൊണ്ട് ഇ പ്രേമമൊക്കെ മതിയാക്കി നമുക്ക് പിരിയമെടാ.......സുമി ഒറ്റശ്വാസത്തിൽ ഇത്രയും പറഞ്ഞു നിർത്തി...
സുമിയുടെ വാക്കുകൾ കേട്ട് തരിച്ചുപോയ ആകാശ് എന്ത് പറയണുമെന്നറിയാതെ ഞെട്ടി നിന്നു പോയി... മറുപടി പറയുവാനായി തുടങ്ങിയപ്പോഴേക്കും മറുതലയ്ക്കൽ നിന്നും ഫോൺ കട്ട്‌ ചെയ്തു...
**************************************************
നീ ഒരു കാര്യം ചെയ്യൂ ഇവിടെ നിന്നോളൂ ഞാൻ മുകളിൽ പോയി കാര്യം തിരക്കി വരാം വെറുതെ കുട്ടിയേയും കൊണ്ട് നീയും കൂടി സ്റ്റെപ് വലിഞ്ഞു കേറണ്ടല്ലോ....... ആകാശ് ഭാര്യയായ ബിന്ദുവിനോട് പറഞ്ഞു....
അവൾ ശരിയെന്ന അർത്ഥത്തിൽ തലയാട്ടി... മുകളിലേക്ക് പോയ ആകാശ് കാര്യമൊക്കെ അന്വേക്ഷിച്ചു തിരിച്ചു ഇറങ്ങുന്നതിനു മുന്നേ മുകളിൽ നിന്നും ബിന്ദു നിൽക്കുന്ന അവിടേയ്ക്ക് നോക്കിയപ്പോൾ അവൾ ഏതോ ഒരു പെൺകുട്ടിയോട് സംസാരിച്ചു കൊണ്ട് നിൽക്കുന്നു......
ആകാശ് ആ പെൺകുട്ടിയെ സൂക്ഷിച്ചു നോക്കി അവൻ ഒന്ന് ഞെട്ടി അതെ പണ്ട് തന്നെ സ്നേഹിച്ചു തേച്ച സുമിയുടെ അതെ മുഖഛായ........
അവൻ വേഗം പടവുകൾ ഇറങ്ങി താഴേക്ക് വന്നപ്പോഴേക്കും ബിന്ദുവിന്റെ അടുത്ത് നിന്ന പെൺകുട്ടി അവിടെ നിന്നും പോയിരുന്നു....
പോയകാര്യം എന്തായി ചേട്ടാ എന്നൊക്കെ ബിന്ദു ചോദിക്കുന്നെണ്ടെങ്കിലും ആകാശിന്റെ മനസ്സിൽ മുഴുവൻ അവിടെ കണ്ട പെൺകുട്ടിയുടെ മുഖമായിരുന്നു... സുമിയുടെ അതെ ഛായാ.....
----========---------
രാത്രിയിൽ കിടക്കുവാൻ നേരം ബിന്ദു ചോദിച്ചു... എന്താ ചേട്ടാ ടൗണിൽ നിന്നും വന്നതിനു ശേഷം ചേട്ടനൊരു അസ്വസ്ഥ പോലെ.... വയ്യേ....
ഓ ഒന്നുമില്ലെടി .. ചെറിയൊരു തലവേദന യാത്ര ചെയ്തതിന്റെ ആകും.... നീ ലൈറ്റ് അണച്ചു വന്ന് കിടക്കു ഒന്ന് ഉറങ്ങി കഴിയുമ്പോൾ ശരിയാകും.... ആകാശ് പറഞ്ഞു....
ലൈറ്റ് അണച്ചു ബിന്ദു വന്ന് കിടന്നപ്പോൾ ആകാശ് പതിയെ ചോദിച്ചു.... നിന്നോട് ടൗണിൽ വെച്ച് സംസാരിച്ച ആ പെണ്കുട്ടിയേതാ....
ചേട്ടൻ മുകളിൽ പോയപ്പോൾ സംസാരിച്ചയല്ലേ... അവള് എന്റുടെ പഠിച്ചതാ... സുനിയെന്നാ പേര്... എന്തെ ചേട്ടാ....
സുനി... സുമി പേരുകളിൽ നല്ല സാമ്യമെന്നോർത്തുകൊണ്ട് ആകാശ് പറഞ്ഞു.. ഏയ് ഒന്നുമില്ലടി.. ചുമ്മാ ചോദിച്ചത് എവിടെയോ കണ്ടപോലെ തോന്നി അവൾക്കു ചേച്ചിയാങ്ങണം ഉണ്ടോ....
ഉണ്ട് ചേട്ടാ സുമിയെന്നാ പേര്... എന്തേ ചേട്ടന് അറിയാമോ...
സുമി ഒരിക്കൽ ജീവന്റെജീവൻ ആയിരുന്നിട്ട് തന്നെ തേച്ച തന്റെ പഴയ കാമുകി... ആകാശിന്റെ ഉള്ളൊന് പിടഞ്ഞു.... അവൻ ഒന്നും മിണ്ടാതെ കിടന്നു....
ബിന്ദു വീണ്ടും പറഞ്ഞു തുടങ്ങി.... പിന്നെ ചേട്ടാ അവള ചേച്ചിയുടെ കാര്യം വലിയ കഷ്ട്ടമാ... പണ്ട് ഒരു പ്രേമം ഉണ്ടായിരുന്നു... കട്ട പ്രേമമാരുന്നെന്ന സുനി പറഞ്ഞിട്ടുള്ളത്.... പക്ഷേ അവർക്ക് ഒന്നിക്കാൻ പറ്റിയില്ല....
ഒന്നിക്കാൻ പറ്റാത്തതല്ലെടി അവള് എന്നെ തേച്ചതാടി.... എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ആകാശ് ചോദിച്ചു.... അതെന്താ....
സുനി പറഞ്ഞു തന്നിട്ടുള്ളതാ....... രണ്ടു ജാതിക്കാരായതുകൊണ്ട് ഒരിക്കലും വീട്ടുകാർ സമ്മതിക്കില്ലാന്ന് അവള ചേച്ചിക്ക് അറിയാരുന്നു അതുകൊണ്ട് ഒരു ദിവസം ഒളിച്ചോടാൻ തീരുമാനിച്ചു ഇറങ്ങിയതിന്റെ അന്ന് രാത്രി കഷ്ടകാലത്തിനു ചേച്ചിയെ വീട്ടുകാർ പൊക്കി.... അവര് ആത്മഹത്യ ചെയ്തുകളയൊന്നും പറഞ്ഞു ചേച്ചിയെ പേടിപ്പിച്ചു ആ രാത്രി തന്നെ കാമുകനെ ഫോണിൽ വിളിച്ചു ഒളിച്ചോട്ടമൊന്നും ശരിയാകില്ല... നമുക്ക് പിരിയാം എന്ന് അവർ ചേച്ചിയെ കൊണ്ട് പറയിപ്പിച്ചു....
ബിന്ദു ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ ആകാശിന്റെ മനസ്സിൽ ഒരു കൊളുത്തിപിടിയുണ്ടായി ഈശ്വര അപ്പൊ സുമി എന്നെ തേച്ചതല്ലേ.........
ബിന്ദു വീണ്ടും തുടർന്നു...... പാവം ചേച്ചി പിറ്റേന്ന് ആ ചേട്ടനെ സത്യാവസ്ഥ ബോധിപ്പിക്കുവാൻ വിളിച്ചപ്പോഴൊക്കെ ആ ദുഷ്ടൻ ഫോൺ എടുക്കാതിരുന്നു... പലരീതിയിലും ആ ചേച്ചി അവനെ കാണുവാൻ ശ്രമിച്ചെങ്കിലും ആ ദുഷ്ടൻ ഉണ്ടല്ലോ ഒന്ന് കാണാനോ ആ ചേച്ചിയോട് സംസാരിക്കുവാനോ നിന്നില്ല.....
ദുഷ്ടനല്ലേ ചേട്ടാ അയാൾ ചേട്ടൻ തന്ന പറ... പിന്നീട് ആ ചേച്ചി വന്നപ്പോൾ അയാൾക്ക്‌ ഒന്ന് മിണ്ടാരുന്നു അല്ലെ...
ബിന്ദു ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ ആകാശിനു ഒന്ന് മനസ്സിലായി... സുമി പാവമായിരുന്നു താനാണ് അവളെ മനസ്സിലാക്കാതിരുന്ന ദുഷ്ടൻ... ശരിയാണ് അവൾ ഫോൺ വിളിച്ചപ്പോൾ ഒരിക്കൽ പോലും ഞാൻ എടുത്തില്ല.... പോരാഞ്ഞിട്ട് സിം തന്നെ മാറ്റികളഞ്ഞു ഞാൻ... ഒന്ന് രണ്ടു പ്രാവശ്യം തന്നെ കാണാൻ ശ്രമിച്ചപ്പോഴും ഞാൻ ഒഴിഞ്ഞു മാറിക്കളഞ്ഞു.... അറിയാതെയാണെങ്കിലും ഇപ്പൊ ശരിക്കും ഞാനാണല്ലോ അവളെ തേയ്ച്ചത്.....
മനസ്സിൽ വന്ന വിഷമം കടിച്ചമർത്തി കൊണ്ട് അവൻ ചോദിച്ചു.... ഇപ്പൊ സുമി വേറെ കല്ല്യാണമൊക്കെ കഴിച്ചില്ലേ.....
ഇല്ല ചേട്ടാ.... ആ പാവം ചേച്ചി വേറെ കെട്ടാതെ വീട്ടിൽ നിന്നും പുറത്ത് പോലും ഇറങ്ങാതെ ഒരു ഭ്രാന്തിയെ പോലെ ജീവിക്കുന്നു.....
ബിന്ദുവിന്റെ വാക്കുകൾ കേട്ട് ആകാശിനു അവന്റെ ഹൃദയം നിലയ്ക്കുന്നത് പോലെ തോന്നി.... പൊട്ടിക്കരയാൻ തോന്നിയെങ്കിലും അവൻ അമർത്തി പിടിച്ചു പക്ഷേ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു.....
തലവേദന കുറവുണ്ടോ എന്ന് നോക്കുവാൻ ആകാശിന്റെ നെറ്റിയിൽ തൊടാൻ ശ്രമിച്ച ബിന്ദുവിന് അവൻ കരയുകയാണെന്ന് മനസ്സിലായി.... അയ്യേ എന്റെ ചേട്ടൻ ഇത്ര ഒരു ചെറിയ കാര്യം കേട്ടപ്പോഴേ കരഞ്ഞു പോയോ...... അത്ര പാവമാണോ എന്റെ ചേട്ടൻ എന്നും പറഞ്ഞുകൊണ്ട് ബിന്ദു ആകാശിനോ കെട്ടിപിടിച്ചു......
അങ്ങനെ കിടക്കുമ്പോൾ ആകാശ് മനസ്സിൽ ചിന്തിച്ചു.. എന്തായാലും സുമിയെ പോയി കാണണും... അവളോട്‌ ക്ഷമ ചോദിക്കണും എന്നൊക്കെ....
അപ്പോൾ അവന്റെ മനസാക്ഷി ഉള്ളിൽ ഇരുന്നു കൊണ്ട് പറഞ്ഞു.... വേണ്ട ആകാശേ ഇന്നി നീ സുമിയെ കാണുന്നത് തെറ്റാണ്... ഒരു പക്ഷേ നിങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ച്ച വീണ്ടും നിങ്ങളെ പഴയ ബന്ധത്തിലേക്ക് നയിക്കും...... അത് വീണ്ടും നിന്റെ ഭാര്യയായ നിന്റെ കുഞ്ഞിന്റെ അമ്മയായ മറ്റൊരു പെണ്ണിന്റെ ജീവിതം നശ്ശിപ്പിക്കുന്നതിനു കാരണമാകും.... അതുകൊണ്ട് അറിഞ്ഞതെല്ലാം ഒരു സ്വപ്നമാണെന്നു കരുതി മറന്നേക്കൂ....
വീണ്ടും വീണ്ടും ചിന്തിച്ചപ്പോൾ അത് ശരിയാണെന്നു ആകാശിനും തോന്നി.... താൻ കാരണം ഒരു പെണ്ണിന്റെ ജീവിതം ഇല്ലാതായി ഇന്നി വീണ്ടും മറ്റൊരു പെണ്ണിനെ കൂടി..... വേണ്ടാ.... എല്ലാം മറക്കാം എന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ട് അവൻ ബിന്ദുവിനെ കെട്ടിപിടിച്ചു കൊണ്ട് കണ്ണുകൾ ഇറുക്കിയടച്ചു....
ഡിനുരാജ് വാമനപുരം

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot