Showing posts with label ദിനുരാജ് വാമനപുരം. Show all posts
Showing posts with label ദിനുരാജ് വാമനപുരം. Show all posts

ചെകുത്താൻ കോട്ടയിലെ സുന്ദരി (1)

ചെകുത്താൻ കോട്ടയിലെ സുന്ദരി
--------------------------------------=---------------
ഇരുട്ടിനെ വകഞ്ഞുമാറ്റി അയാൾ ഓരോ ചുവടും വളരെ ശ്രദ്ധാപൂർവം മുന്നോട്ട് വച്ചു നടക്കുകയാണ് ...നല്ല തണുത്തകാറ്റ് ദേഹം മുഴുവൻ തഴുകി കൊണ്ട് കടന്നു പോകുന്നതു അയാളിൽ വളരെയേറെ കുളിർമ്മയുണ്ടാക്കി... കാറ്റിനോടൊപ്പം കെട്ടുപിണഞ്ഞപോലെ വരുന്ന വിരിഞ്ഞ പാലപൂവിന്റെ സുഗന്ധം മൂക്കിലേക്ക് തുളച്ചു കയറുന്നത് ഒരു ഉന്മാദനെ പോലെ ഉള്ളിലേക്ക് വലിച്ചെടുത്ത്‌ ആസ്വദിച്ചു കൊണ്ടാണ് നടപ്പ്... . പല രാത്രികളിലെയും ഇരുട്ടിനെ കണ്ടിട്ടുണ്ടെങ്കിലും ഇന്നത്തെ രാത്രിയിലെ ഇരുട്ടിനു എന്തോ വളരെയേറെ ഭംഗിയുള്ളതായി അയാൾക്ക്‌ അനുഭപ്പെട്ടു ... ഇടയ്ക്കിടയ്ക്ക് പ്രകൃതിയുടെ വൈദ്യുതാലങ്കാരം പോലെ കൊള്ളിയാൻ മിന്നുന്നത് ആ ഇരുട്ടിനെ കൂടുതൽ മനോഹാരിയാക്കി മാറ്റുന്നുണ്ടായിരുന്നു ...കൊള്ളിയാന്റെ പ്രകാശത്തിൽ നടന്നു പോകുന്നതിന്റെ ഇരുവശത്തുമുള്ള പച്ചപ്പിന്റെ തിളക്കം പകൽവെളിച്ചത്തിൽ കാണുന്നതിനേക്കാളും കൂടുതൽ ഭംഗി ഉള്ളതായും തോന്നിപ്പിച്ചു ... ഓരോ ചുവടുകൾ മുന്നോട്ടു വയ്കുമ്പോഴും പട്ടുമെത്തയിൽ കാല് വയ്ക്കുന്നത് പോലെയാണ് അനുഭപ്പെടുന്നത്.... ആരോ നിയന്ത്രിക്കും പോലെ ഏതോ ലക്ഷ്യസ്ഥാനം നോക്കി അയാൾ പൊയ്ക്കൊണ്ടിരുന്നു...
ദൂരെ എവിടെയോ ഇരുന്നു കാലൻകോഴി ഉച്ചത്തിൽ കൂവുന്നുണ്ടായിരുന്നു....ചെന്നായ്ക്കളുടെ ഓരിയിടൽ അതിലും ഉച്ചത്തിൽ ആയിരുന്നു.... അത് ഏറ്റു പിടിക്കുന്നത് പോലെയായിരുന്നു നായ്ക്കളുടെ കുര.... ആരോ വഴി കാട്ടുന്നത് പോലെ അയാൾ നടന്നു കൊണ്ടേയിരുന്നു.... കൊള്ളിയാന്റെ മിന്നൽ ഏറെ കുറെ അവസാനിച്ചിരുന്നു...പെട്ടന്നാണ് തൊട്ടു മുന്നിൽ എന്തോ മുരളുന്നത് പോലെ തോന്നിയത്... അയാളുടെ കാലുകളുടെ ചലനം നിന്നു.... എങ്ങും കട്ട പിടിച്ച ഇരുട്ട് മാത്രമായിരുന്നു.... പക്ഷേ ആ ഇരുട്ടിലും മുന്നിലുള്ള രണ്ടു തിളങ്ങുന്ന കണ്ണുകൾ അയാൾ വ്യക്തമായി കണ്ടു... പെട്ടന്ന് കൊള്ളിയാൻ ഒന്ന് മിന്നി.... തിളങ്ങുന്ന കണ്ണുകളുടെ ഉടമയായ ഒരു പുലിയോളം വലുപ്പം വരുന്ന കരിംപൂച്ച മുന്നിൽ അതിന്റെ മൂർച്ചയേറിയ പല്ലുകളും പുറത്തു കാട്ടി ക്രൂര ഭാവത്തോടെ നിൽക്കുന്നു .... എന്ത് ചെയ്യണമെന്നറിയാതെ അയാൾ കുഴങ്ങി.... .ഒരു നിമിഷം അയാൾ തന്റെ ലക്ഷ്യത്തെ കുറിച്ച് ചിന്തിച്ചു.... പെട്ടന്ന് ആരോ എടുത്തെറിഞ്ഞ പോലെ ആ തിളക്കമുള്ള കണ്ണുകളുടെ പ്രകാശത്തോടൊപ്പം ആ കരിംപൂച്ചയും ദൂരേക്ക് തെറിച്ചു പോയപോലെ അയാൾക്ക്‌ തോന്നി ... കൂട്ടത്തിൽ അതിന്റെ ദയനീയമായ നിലവിളിയും... കരച്ചിൽ കേട്ട ഭാഗത്തേക്ക്‌ അയാൾ നോക്കി.... തിളങ്ങുന്ന കണ്ണുകൾ അവിടെ കണ്ടെങ്കിലും അത് ആ ഇരുട്ടിലേക്ക് ലയിച്ചു ചേർന്നു....
കുറച്ചു ദൂരെയായി... വെളിച്ചം കണ്ടു തുടങ്ങി... അയാളുടെ നടത്തിന്റെ വേഗം കൂടി..... ലക്ഷ്യത്തിൽ എത്തിയിരിക്കുന്നു... പൂത്തപാല പൂവുകൾ തറയിൽ നിറയെ അടർന്നു കിടക്കുന്നു അതിന്റെ ഗന്ധം അവിടെയാകെ പടർന്നിരുന്നു ... വലിയൊരു മാളികയായിരുന്നു അത്... അവിടെ മാത്രം വെളിച്ചം തിളങ്ങി നിന്നു... ചുറ്റും കൂരിരുട്ടും... തലയെടുപ്പോടു കൂടി ഉയർന്നു നിൽക്കുന്ന ആ മാളിക...മുൻവശത്തെ ഭിത്തിയിലെല്ലാം... പലരൂപങ്ങൾ കൊത്തിവച്ചിരിക്കുന്നു.... ഭീതി പെടുത്തുന്ന രൂപങ്ങൾ... അവയെല്ലാം അയാളെ നോക്കി അട്ടഹസിക്കുന്നുണ്ട് അയാൾ അതൊന്നും കണ്ടതായി ഭാവിച്ചില്ല .... വാതിൽ തുറന്നു കിടക്കുകയാണ്....വരൂ അകത്തേക്ക് കയറി വരു..... മധുരമുള്ള ഒരു സ്ത്രീ ശബ്ദം.... അയാൾ കാലുകൾ ആ പടിയിലേക്ക് വച്ചു പെട്ടന്ന് വലിയൊരു ചിറകടിയോടു കൂടി ഒരു വവ്വാൽ അയാളുടെ കവിളിന്റെ അരികിലൂടെ പറന്നു പോയി...... കവിളിൽ ചെറിയൊരു നീറ്റൽ തോന്നി... ഒരു വിരൽ കൊണ്ട് കവിളിൽ ഒന്ന് തൊട്ടു.... ചുടു ചോര വിരലിലേക്ക് ഒലിച്ചിറങ്ങി.... അയാൾ വിരൽ കണ്ണുകൾക്ക് നേരെ പിടിച്ചു വിരലിൽ നിന്നും ചോര കൈപ്പത്തിയിലൂടെ ഒലിച്ചു തറയിലേക്ക് വീണു..... വളരെ വേഗത്തിൽ അകത്തു നിന്നും ഒരു നാക്ക് പുറത്തേക്കു നീണ്ടു വന്നു തറയിൽ നിന്നും ചോര നക്കികൊണ്ട് പോയി......... അയാൾ വീണ്ടും കവിളിൽ നിന്നും ചോര തറയിലേക്ക് ഉറ്റിച്ചു.... പക്ഷേ നാക്ക് പുറത്തേക്കു വന്നില്ല..... അയാൾ ചോരയെ മറി കടന്നു കാലുകൾ മുന്നോട്ട് വച്ചു...... അകത്തു നിന്നു ഒരു കൈ പുറത്തേക്കു നീണ്ടു വന്നു അയാളുടെ കഴുത്തിൽ പിടത്തമിട്ടു............ ആരാണ്... നീ... എന്തിനിവടെ വന്നു... അലർച്ചപോലുള്ള ചോദ്യമായിരുന്നു....... കഴുത്തിലെ പിടുത്തം കൂടുതൽ മുറുകി അയാൾ ശ്വാസം എടുക്കുവാൻ പാടുപെട്ടു.... എന്നാലും പറഞ്ഞു.... ഞാനാണിത്... നിന്റെ ദേവൻ....
എന്റെ ദേവൻ ഇതല്ല... എന്റെ ദേവന്റെ ചോരയുടെ രുചിയിതാല്ലാ....എന്നും പറഞ്ഞു നീണ്ടുവന്ന കൈ ഒറ്റ തള്ളായിരുന്നു അയാൾ പുറത്തേക്കു തെറിച്ചു വീണു.... ചിറകടിച്ചു കൊണ്ട് ഒരു വലിയ വവ്വാൽ അകത്തേക്ക് പോയി....കൈയും ചെറുതായി ചെറുതായി അകത്തേക്ക് പോയി.... വലിയൊരു ശബ്ദത്തോടെ ആ വാതിൽ അടഞ്ഞു.... പുറത്തുള്ള രൂപങ്ങൾ ഉച്ചത്തിൽ അലറി വിളിച്ചു.... പ്രകാശം മുഴുവൻ മാഞ്ഞു എങ്ങും ഇരുട്ട് മാത്രമായി.... അയാൾ അലറി വിളിച്ചു... ഞാനാണ് ഇത് നിന്റെ ദേവൻ.... ആത്മാവ് എന്റേതാണ്.... ശരീരം മാത്രമേ മറ്റൊരാളിന്റേതുള്ളു..... അയാൾ തറയിൽ നിന്നും എഴുനേറ്റു....പെട്ടന്ന് വീണ്ടും തിളങ്ങുന്ന രണ്ടു കണ്ണുകൾ അയാൾക്ക്‌ മുന്നിൽ...കൊള്ളിയാൻ ഒന്ന് മിന്നി അയാൾ വ്യക്തമായി കണ്ടു ആ കരിംപൂച്ച അയാളെ ലക്ഷ്യമാക്കി ചാടുന്നത്...
(തുടരും )
ഡിനുരാജ് വാമനപുരം

സമയമാകാത്ത യാത്ര

സമയമാകാത്ത യാത്ര
------------------===--------------
ഇന്ന് ശ്യാമയുടെ ഭർത്താവ് അവളെ ഭൂമിയിൽ ഒറ്റയ്ക്കാക്കി മറ്റൊരുലോകത്തേക്കു പോയിട്ടു പതിമൂന്നു ദിവസങ്ങൾ ആകുന്നു... ജന്മം കൊടുത്തവർ ആരെന്ന് അറിയാതെ ഒരു അനാഥാലയത്തിൽ ജീവിച്ച അവളെ സ്നേഹിച്ചു കല്ല്യാണം കഴിച്ചതിന്റെ പേരിൽ സ്വന്തം തറവാട്ടിൽ നിന്നും അനന്തനെ പടിയടച്ചു പിണ്ഡം വയ്ക്കുകവരെയുണ്ടായി... എന്നിട്ടു പോലും അവളെ ഉപേക്ഷിക്കാതെ നീ ഇന്നി മുതൽ അനാഥായല്ലാ എന്ന് പറഞ്ഞ് ചേർത്ത് പിടിച്ചിട്ട് ഇപ്പൊ അനന്തൻ മരണമെന്ന ദുരന്തത്തിലൂടെ ശ്യാമയെ വീണ്ടും അനാഥയാക്കിമാറ്റിയിരിക്കുന്നു .മൂന്നുവർഷം വിവാഹം കഴിഞ്ഞു സുഖമായി ജീവിച്ചെങ്കിലും ദൈവമെന്നമഹാൻ ഒരു കുഞ്ഞു വേണും എന്നുള്ള അവരുടെ മോഹം മാത്രം പല രീതിയിലും തട്ടിത്തെറിപ്പിക്കുകയുണ്ടായി....അങ്ങനെ എല്ലാ അർത്ഥത്തിലും ശ്യാമ വീണ്ടും അനാഥയായിരിക്കുന്നു .....
കഴിഞ്ഞ പന്ത്രണ്ടുരാത്രികളിൽ അനന്തനില്ലാത്ത ആ വീട്ടിൽ ശ്യാമ പേടിയോടെ ഒറ്റയ്ക്കു എന്തു കാത്തിരുന്നോ അത് ഇന്നുരാത്രി സംഭവിച്ചു.അനന്തനുള്ളപ്പോൾ പോലും അവളെ കാണുമ്പൊൾ കണ്ണുകൾ അസ്ത്രങ്ങളാക്കി മാറ്റി അവളുടെമേൽ തറപ്പിച്ചിരുന്നവരിൽ ഏതോ ഒരുവൻ കാമവെറിപൂണ്ട് അവൾ ഒറ്റയ്ക്കായി പോയതിന്റെ ദൈര്യത്തിൽ ഇന്ന് ആ വീടിന്റെ വാതിലിൽ മുട്ടുന്നു.... .ശ്യാമ പേടിയോടുകൂടി വിളിച്ചു ചോദിച്ചു ആരാ.... വാതിലിലെ മുട്ടിനോടൊപ്പം അയാളുടെ വാക്കുകൾ ശ്രദ്ധിച്ചപ്പോൾ ശബ്ദത്തിൽ നിന്നും അനന്തന്റെ കൂട്ടുകാരനാണ് അതെന്നു മനസ്സിലായി... .അനന്തൻ ഉള്ളപ്പോ ആട്ടിൻതോൽ ധരിച്ചിരുന്ന കൂട്ടുകാരൻ ഇപ്പൊ തനി ചെന്നായയായി മാറിയിരിക്കുന്നു... .
നിന്നെ കൂടി ഞാൻ നോക്കിക്കോളാം.... ഒരു ആൺ തുണയില്ലാതെ ഒറ്റയ്ക്ക് നിനക്ക് ജീവിക്കുവാൻ കഴിയില്ല.... എന്നോട് സഹകരിക്കു നിനക്ക് വേണ്ടതൊക്കെ ഞാൻ ചെയ്തു തരാം..... അയാൾ പുറത്തു നിന്നും വിളിച്ചു പറയുന്നുണ്ട്... ശ്യാമയാകട്ടെ തനിക്കുണ്ടായ വിധിയെ പഴിച്ചുകൊണ്ട് പേടിച്ചു വിറച്ചു ഒന്നും മിണ്ടാതെയിരുന്നു..... അതു വരെ സൗമ്യമായി സംസാരിച്ച അയാൾ അകത്തു നിന്നും മറുപടി ഒന്നും വരാത്തതുകൊണ്ടാകാം ഭീഷണിയുടെ സ്വരത്തിലേക്ക് നീങ്ങുകയും വാതിലിൽ മുട്ടുന്നതിന്റെ ശക്തി കൂട്ടുകയും ചെയ്തു... .ശ്യാമയ്ക്ക് ഒന്നുഉറപ്പായി ഇനിഅധികസമയം വേണ്ട കാമവെറിപൂണ്ട ചെന്നായ് വാതിൽ പൊളിച്ചു അകത്തെത്താൻ .പിന്നെ താനി വീട്ടിനുളിൽ പിച്ചിച്ചീന്തപ്പെടും ..ഒരു പക്ഷെ മരണം വരെ സംഭവിക്കാം .....എന്തായാലും നാളത്തെ ന്യൂസുകൾ എന്നെ ആഘോഷിക്കും.... .സോഷ്യൽമീഡിയ-യിൽ എന്റെ ഫോട്ടോകൾ പാറിനടക്കും . അനാഥയായ എനിക്ക് സഹോദരന്മാർ ഉണ്ടാകും... .എങ്ങും എന്റെ നീതിയ്‌ക്കുവേണ്ടി അലമുറകൾ ഉയരും....അതെല്ലാം വെറും താൽക്കാലികം മാത്രമായിരിക്കും പുതിയൊരു വാർത്ത വരുമ്പോൾ എന്നെ എല്ലാവരും മറക്കും...അവൾക്ക് ഉറപ്പാണ് ഈ നാട്ടിൽ തനിക്ക് ഒരിക്കലും നീതി ലഭിക്കുകയില്ലന്നു...
ശ്യാമ ഒരു പേപ്പറിൽ ഇങ്ങനെ എഴുതി... ഞാൻ വെറുമൊരു പെണ്ണാണ് അതും ഒറ്റയ്ക്കായി പോയവൾ... എന്റെ ശരീരത്തെ മോഹിക്കുന്ന കഴുകന്മാർ വന്നു കൊണ്ടേയിരിക്കും...ഈ നാട്ടിൽ പീഡനവും തന്മൂലമുണ്ടാകുന്ന കൊലപാതകവുമൊന്നും ഒരു കുറ്റമല്ലാത്തതുകൊണ്ട് കഴുകൻ മാരുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കും.... അവർക്ക് വേണ്ടി ഞാൻ ഈ ശരീരം ഇവിടെ ഉപേക്ഷിക്കുന്നു....
കാമവെറിപൂണ്ടവരുടെ പല്ലും നഖവും ഉപയോഗിച്ചുള്ള അക്രമങ്ങൾക്കു നിന്നുകൊടുക്കാതെ .ചെന്നായ് രൂപം പൂണ്ട മനുഷ്യൻ വാതിൽപൊളിച്ചു അകത്തേക്കു വരുന്നതിനുമുന്നെ.... കറങ്ങിക്കൊണ്ടിരുന്ന ഫാനിന്റെ സ്വിച്ച് ഓഫ്‌ചെയ്തു .ഉറപ്പുള്ള ഒരു സാരിയിൽ തൂങ്ങിയാടുന്ന ഒരു ശരീരം മാത്രമായി മാറി ശ്യാമ.... ഈ ശപിക്കപ്പെട്ട നാട്ടിൽ നിന്നും സ്വന്തം മാനം രക്ഷിക്കുവാൻ സമയമാകുംമുന്നേ ശ്യാമ സ്വയം യാത്രയായി അനന്തൻ പോയ ലോകത്തേയ്ക്ക് ............................
ഡിനുരാജ് വാമനപുരം

ഒരു തേപ്പിന്റെ ബാക്കി

ഒരു തേപ്പിന്റെ ബാക്കി
------====--------=======-----------
ആകാശ് എത്ര നേരമായി ഈ കാത്തു നിൽപ്പ് തുടങ്ങിയിട്ട്.. .. നീ അവളെ ഒന്ന് വിളിച്ചു നോക്കേടെ... .. കാറിനുള്ളിൽ ഇരുന്ന് കൂട്ടുകാരന്റെ പറയുനുണ്ട്....
അക്ഷമനായി റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് കൊണ്ടിരുന്ന ആകാശ് പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു.... ആദ്യം അവൻ സമയമാണ് നോക്കിയത് ഒരുമണി കഴിഞ്ഞിരിക്കുന്നു... രാത്രിയുടെ നല്ല തണുത്ത കാറ്റ് വീശുന്നുണ്ടെങ്കിലും ആകാശ് വിയർക്കുന്നുണ്ടായിരുന്നു.... അവൻ സുമിയുടെ നമ്പറിലേക്ക് കാൾ ചെയ്തു ബെൽ കേട്ട് കട്ടാകുന്നതല്ലാതെ ആരും കാൾ എടുക്കുന്നില്ല.....
എടാ അവൾ എടുക്കുനില്ലടാ... പതിഞ്ഞ ശബ്ദത്തിൽ കൂട്ടുകാരനോടായി ആകാശ് പറഞ്ഞു....
ഒരു മണിക്കൂറായി ഇ കാത്തുനിൽപ്പ് തുടങ്ങിയിട്ട്... ആരെങ്കിലും കണ്ടോണ്ട് വന്നാൽ ആകെ പ്രശ്നമാകും... ഒന്നാമത് പരിചയമില്ലാത്ത സ്ഥലം... കൂട്ടുകാരൻ അവന്റെ സങ്കടം പറഞ്ഞു....
ഇല്ലടാ അവള് വരുംഎനിക്ക് ഉറപ്പുണ്ട് ....ഒരു പക്ഷേ അവളുടെ അച്ഛനോ അമ്മയോ ഉറങ്ങികാണില്ല... കുറച്ചു ടെൻഷനോട് കൂടി ആകാശ് പറഞ്ഞു..
പിന്നെ പന്ത്രണ്ടിന് വരാന്നല്ലെ അവൾ പറഞ്ഞത് ഇപ്പൊ സമയം ഒരുമണികഴിഞ്ഞിരിക്കുന്നു ....ഇനി അവളെങ്ങാനം തേച്ചതാകുമോ.......ചെറിയ ചിരിയോടെ കൂട്ടുകാരൻ ചോദിച്ചു
പോടാ..... അവൾ അങ്ങനെത്തെ പെണ്ണല്ലാ..... അല്പം ദേഷ്യത്തോടെ ആകാശ് തിരിച്ചു മറുപടി കൊടുത്തു ...
കൈയിൽ ഇരുന്നു മൊബൈൽ റിങ് ചെയ്യുന്നതുകണ്ട് ആകാശ് ഫോണിലേക്ക് നോക്കി സുമിയുടെ കാൾ... ആകാശ് പെട്ടന്ന് കാൾ അറ്റൻഡ് ചെയ്തു കൊണ്ട് ചോദിച്ചു ... എടി നീ ഇതുവരെയും ഇറങ്ങിയില്ലേ .... എത്ര നേരമായന്നോ ഞാൻ ഇവിടെ നിൽപ്പ് തുടങ്ങിയിട്ട്.....
ആകാശ് നീ ക്ഷമിക്കണം.... ഞാൻ കുറെ ആലോചിച്ചു അച്ഛനേം അമ്മയെയും വിഷമിപ്പിച്ചു കൊണ്ട് ഒരു ഒളിച്ചോട്ടമൊന്നും ശരിയാകില്ലടാ.. ...പിന്ന ജാതി വേറെ ആയതുകൊണ്ട് വീട്ടുകാരുടെ സമ്മതത്തോടെ ഒരിക്കലും നമ്മുടെ കല്ല്യാണം നടക്കുകയും ഇല്ല... അതുകൊണ്ട് ഇ പ്രേമമൊക്കെ മതിയാക്കി നമുക്ക് പിരിയമെടാ.......സുമി ഒറ്റശ്വാസത്തിൽ ഇത്രയും പറഞ്ഞു നിർത്തി...
സുമിയുടെ വാക്കുകൾ കേട്ട് തരിച്ചുപോയ ആകാശ് എന്ത് പറയണുമെന്നറിയാതെ ഞെട്ടി നിന്നു പോയി... മറുപടി പറയുവാനായി തുടങ്ങിയപ്പോഴേക്കും മറുതലയ്ക്കൽ നിന്നും ഫോൺ കട്ട്‌ ചെയ്തു...
**************************************************
നീ ഒരു കാര്യം ചെയ്യൂ ഇവിടെ നിന്നോളൂ ഞാൻ മുകളിൽ പോയി കാര്യം തിരക്കി വരാം വെറുതെ കുട്ടിയേയും കൊണ്ട് നീയും കൂടി സ്റ്റെപ് വലിഞ്ഞു കേറണ്ടല്ലോ....... ആകാശ് ഭാര്യയായ ബിന്ദുവിനോട് പറഞ്ഞു....
അവൾ ശരിയെന്ന അർത്ഥത്തിൽ തലയാട്ടി... മുകളിലേക്ക് പോയ ആകാശ് കാര്യമൊക്കെ അന്വേക്ഷിച്ചു തിരിച്ചു ഇറങ്ങുന്നതിനു മുന്നേ മുകളിൽ നിന്നും ബിന്ദു നിൽക്കുന്ന അവിടേയ്ക്ക് നോക്കിയപ്പോൾ അവൾ ഏതോ ഒരു പെൺകുട്ടിയോട് സംസാരിച്ചു കൊണ്ട് നിൽക്കുന്നു......
ആകാശ് ആ പെൺകുട്ടിയെ സൂക്ഷിച്ചു നോക്കി അവൻ ഒന്ന് ഞെട്ടി അതെ പണ്ട് തന്നെ സ്നേഹിച്ചു തേച്ച സുമിയുടെ അതെ മുഖഛായ........
അവൻ വേഗം പടവുകൾ ഇറങ്ങി താഴേക്ക് വന്നപ്പോഴേക്കും ബിന്ദുവിന്റെ അടുത്ത് നിന്ന പെൺകുട്ടി അവിടെ നിന്നും പോയിരുന്നു....
പോയകാര്യം എന്തായി ചേട്ടാ എന്നൊക്കെ ബിന്ദു ചോദിക്കുന്നെണ്ടെങ്കിലും ആകാശിന്റെ മനസ്സിൽ മുഴുവൻ അവിടെ കണ്ട പെൺകുട്ടിയുടെ മുഖമായിരുന്നു... സുമിയുടെ അതെ ഛായാ.....
----========---------
രാത്രിയിൽ കിടക്കുവാൻ നേരം ബിന്ദു ചോദിച്ചു... എന്താ ചേട്ടാ ടൗണിൽ നിന്നും വന്നതിനു ശേഷം ചേട്ടനൊരു അസ്വസ്ഥ പോലെ.... വയ്യേ....
ഓ ഒന്നുമില്ലെടി .. ചെറിയൊരു തലവേദന യാത്ര ചെയ്തതിന്റെ ആകും.... നീ ലൈറ്റ് അണച്ചു വന്ന് കിടക്കു ഒന്ന് ഉറങ്ങി കഴിയുമ്പോൾ ശരിയാകും.... ആകാശ് പറഞ്ഞു....
ലൈറ്റ് അണച്ചു ബിന്ദു വന്ന് കിടന്നപ്പോൾ ആകാശ് പതിയെ ചോദിച്ചു.... നിന്നോട് ടൗണിൽ വെച്ച് സംസാരിച്ച ആ പെണ്കുട്ടിയേതാ....
ചേട്ടൻ മുകളിൽ പോയപ്പോൾ സംസാരിച്ചയല്ലേ... അവള് എന്റുടെ പഠിച്ചതാ... സുനിയെന്നാ പേര്... എന്തെ ചേട്ടാ....
സുനി... സുമി പേരുകളിൽ നല്ല സാമ്യമെന്നോർത്തുകൊണ്ട് ആകാശ് പറഞ്ഞു.. ഏയ് ഒന്നുമില്ലടി.. ചുമ്മാ ചോദിച്ചത് എവിടെയോ കണ്ടപോലെ തോന്നി അവൾക്കു ചേച്ചിയാങ്ങണം ഉണ്ടോ....
ഉണ്ട് ചേട്ടാ സുമിയെന്നാ പേര്... എന്തേ ചേട്ടന് അറിയാമോ...
സുമി ഒരിക്കൽ ജീവന്റെജീവൻ ആയിരുന്നിട്ട് തന്നെ തേച്ച തന്റെ പഴയ കാമുകി... ആകാശിന്റെ ഉള്ളൊന് പിടഞ്ഞു.... അവൻ ഒന്നും മിണ്ടാതെ കിടന്നു....
ബിന്ദു വീണ്ടും പറഞ്ഞു തുടങ്ങി.... പിന്നെ ചേട്ടാ അവള ചേച്ചിയുടെ കാര്യം വലിയ കഷ്ട്ടമാ... പണ്ട് ഒരു പ്രേമം ഉണ്ടായിരുന്നു... കട്ട പ്രേമമാരുന്നെന്ന സുനി പറഞ്ഞിട്ടുള്ളത്.... പക്ഷേ അവർക്ക് ഒന്നിക്കാൻ പറ്റിയില്ല....
ഒന്നിക്കാൻ പറ്റാത്തതല്ലെടി അവള് എന്നെ തേച്ചതാടി.... എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ആകാശ് ചോദിച്ചു.... അതെന്താ....
സുനി പറഞ്ഞു തന്നിട്ടുള്ളതാ....... രണ്ടു ജാതിക്കാരായതുകൊണ്ട് ഒരിക്കലും വീട്ടുകാർ സമ്മതിക്കില്ലാന്ന് അവള ചേച്ചിക്ക് അറിയാരുന്നു അതുകൊണ്ട് ഒരു ദിവസം ഒളിച്ചോടാൻ തീരുമാനിച്ചു ഇറങ്ങിയതിന്റെ അന്ന് രാത്രി കഷ്ടകാലത്തിനു ചേച്ചിയെ വീട്ടുകാർ പൊക്കി.... അവര് ആത്മഹത്യ ചെയ്തുകളയൊന്നും പറഞ്ഞു ചേച്ചിയെ പേടിപ്പിച്ചു ആ രാത്രി തന്നെ കാമുകനെ ഫോണിൽ വിളിച്ചു ഒളിച്ചോട്ടമൊന്നും ശരിയാകില്ല... നമുക്ക് പിരിയാം എന്ന് അവർ ചേച്ചിയെ കൊണ്ട് പറയിപ്പിച്ചു....
ബിന്ദു ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ ആകാശിന്റെ മനസ്സിൽ ഒരു കൊളുത്തിപിടിയുണ്ടായി ഈശ്വര അപ്പൊ സുമി എന്നെ തേച്ചതല്ലേ.........
ബിന്ദു വീണ്ടും തുടർന്നു...... പാവം ചേച്ചി പിറ്റേന്ന് ആ ചേട്ടനെ സത്യാവസ്ഥ ബോധിപ്പിക്കുവാൻ വിളിച്ചപ്പോഴൊക്കെ ആ ദുഷ്ടൻ ഫോൺ എടുക്കാതിരുന്നു... പലരീതിയിലും ആ ചേച്ചി അവനെ കാണുവാൻ ശ്രമിച്ചെങ്കിലും ആ ദുഷ്ടൻ ഉണ്ടല്ലോ ഒന്ന് കാണാനോ ആ ചേച്ചിയോട് സംസാരിക്കുവാനോ നിന്നില്ല.....
ദുഷ്ടനല്ലേ ചേട്ടാ അയാൾ ചേട്ടൻ തന്ന പറ... പിന്നീട് ആ ചേച്ചി വന്നപ്പോൾ അയാൾക്ക്‌ ഒന്ന് മിണ്ടാരുന്നു അല്ലെ...
ബിന്ദു ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ ആകാശിനു ഒന്ന് മനസ്സിലായി... സുമി പാവമായിരുന്നു താനാണ് അവളെ മനസ്സിലാക്കാതിരുന്ന ദുഷ്ടൻ... ശരിയാണ് അവൾ ഫോൺ വിളിച്ചപ്പോൾ ഒരിക്കൽ പോലും ഞാൻ എടുത്തില്ല.... പോരാഞ്ഞിട്ട് സിം തന്നെ മാറ്റികളഞ്ഞു ഞാൻ... ഒന്ന് രണ്ടു പ്രാവശ്യം തന്നെ കാണാൻ ശ്രമിച്ചപ്പോഴും ഞാൻ ഒഴിഞ്ഞു മാറിക്കളഞ്ഞു.... അറിയാതെയാണെങ്കിലും ഇപ്പൊ ശരിക്കും ഞാനാണല്ലോ അവളെ തേയ്ച്ചത്.....
മനസ്സിൽ വന്ന വിഷമം കടിച്ചമർത്തി കൊണ്ട് അവൻ ചോദിച്ചു.... ഇപ്പൊ സുമി വേറെ കല്ല്യാണമൊക്കെ കഴിച്ചില്ലേ.....
ഇല്ല ചേട്ടാ.... ആ പാവം ചേച്ചി വേറെ കെട്ടാതെ വീട്ടിൽ നിന്നും പുറത്ത് പോലും ഇറങ്ങാതെ ഒരു ഭ്രാന്തിയെ പോലെ ജീവിക്കുന്നു.....
ബിന്ദുവിന്റെ വാക്കുകൾ കേട്ട് ആകാശിനു അവന്റെ ഹൃദയം നിലയ്ക്കുന്നത് പോലെ തോന്നി.... പൊട്ടിക്കരയാൻ തോന്നിയെങ്കിലും അവൻ അമർത്തി പിടിച്ചു പക്ഷേ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു.....
തലവേദന കുറവുണ്ടോ എന്ന് നോക്കുവാൻ ആകാശിന്റെ നെറ്റിയിൽ തൊടാൻ ശ്രമിച്ച ബിന്ദുവിന് അവൻ കരയുകയാണെന്ന് മനസ്സിലായി.... അയ്യേ എന്റെ ചേട്ടൻ ഇത്ര ഒരു ചെറിയ കാര്യം കേട്ടപ്പോഴേ കരഞ്ഞു പോയോ...... അത്ര പാവമാണോ എന്റെ ചേട്ടൻ എന്നും പറഞ്ഞുകൊണ്ട് ബിന്ദു ആകാശിനോ കെട്ടിപിടിച്ചു......
അങ്ങനെ കിടക്കുമ്പോൾ ആകാശ് മനസ്സിൽ ചിന്തിച്ചു.. എന്തായാലും സുമിയെ പോയി കാണണും... അവളോട്‌ ക്ഷമ ചോദിക്കണും എന്നൊക്കെ....
അപ്പോൾ അവന്റെ മനസാക്ഷി ഉള്ളിൽ ഇരുന്നു കൊണ്ട് പറഞ്ഞു.... വേണ്ട ആകാശേ ഇന്നി നീ സുമിയെ കാണുന്നത് തെറ്റാണ്... ഒരു പക്ഷേ നിങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ച്ച വീണ്ടും നിങ്ങളെ പഴയ ബന്ധത്തിലേക്ക് നയിക്കും...... അത് വീണ്ടും നിന്റെ ഭാര്യയായ നിന്റെ കുഞ്ഞിന്റെ അമ്മയായ മറ്റൊരു പെണ്ണിന്റെ ജീവിതം നശ്ശിപ്പിക്കുന്നതിനു കാരണമാകും.... അതുകൊണ്ട് അറിഞ്ഞതെല്ലാം ഒരു സ്വപ്നമാണെന്നു കരുതി മറന്നേക്കൂ....
വീണ്ടും വീണ്ടും ചിന്തിച്ചപ്പോൾ അത് ശരിയാണെന്നു ആകാശിനും തോന്നി.... താൻ കാരണം ഒരു പെണ്ണിന്റെ ജീവിതം ഇല്ലാതായി ഇന്നി വീണ്ടും മറ്റൊരു പെണ്ണിനെ കൂടി..... വേണ്ടാ.... എല്ലാം മറക്കാം എന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ട് അവൻ ബിന്ദുവിനെ കെട്ടിപിടിച്ചു കൊണ്ട് കണ്ണുകൾ ഇറുക്കിയടച്ചു....
ഡിനുരാജ് വാമനപുരം

അമ്മയെന്ന ത്യാഗം

അമ്മയെന്ന ത്യാഗം
---------------------------------------
സമയം വെളുപ്പിന് മൂന്ന് മണി കഴിഞ്ഞിരിക്കുന്നു.... പുറത്താണെങ്കിൽ മരം കോച്ചുന്ന തണുപ്പ്.. വെളിച്ചം വീണിട്ടില്ല... ഉറക്കം തെളിഞ്ഞില്ലെങ്കിലും അതൊന്നും വക വെയ്ക്കാതെ ദേവകി കിടക്കവിട്ടെഴുന്നേറ്റു.. ഡിസംബർ മാസമാണ് അസ്ഥികൾ വരെ കുളിരുന്നു... ദേവകി പാല് കറക്കുവാനുള്ള പാത്രവും വെള്ളവുമായി തൊഴുത്തിലേക്കു നടന്നു... കറവയുള്ള മൂന്ന് പശുക്കളുണ്ടവിടെ .. എന്തോ തൊഴുത്തിൽ രാമൻ ഇല്ലാഞ്ഞിട്ടാകും ദേവകിയുടെ നെഞ്ചൊന്ന് പിടഞ്ഞു... നല്ല ലക്ഷമൊത്ത ഒരു മൂരികുട്ടൻ ആയിരുന്നു രാമൻ.. ഇന്നലെ അവന്റെ കയർ കൈമാറുമ്പോൾ വല്ലാത്ത സങ്കടം തോനിയിരുന്നു... ദയനീയമായി അവനും നോക്കുന്നുണ്ടായിരുന്നു... ദേവകി വളരെ വേഗം തന്നെ പാല് കറന്നു... ഇനിയിത് ഇ മരംകോച്ചുന്ന തണുപ്പിൽ എല്ലാ വീടുകളിലും കൊണ്ട് എത്തിച്ചു കൊടുക്കണം... പാലും കൊണ്ട് പോകുന്നതിനു മുന്നേ ദേവകി തലേന്നത്തെ ചാമ്പൽ മാറ്റി അടുപ്പിൽ തീ കൂട്ടി... പഠിക്കുവാനായി മോൻ(സുരേഷ് ) എഴുന്നേറ്റിട്ടുണ്ടാകും അവനു ഒരു കട്ടൻ ഇട്ടു കൊടുക്കണം അത് പതിവാണ്.. വിറകു വെന്തു മരിക്കാൻ ഭയന്നാകണും പുകഞ്ഞു കൊണ്ടേയിരുന്നു.. ദേവകി പിറുപിറുത്തു കൊണ്ട് അടുപ്പിലേക്ക് ശക്തിയായി ഊതിക്കൊടുത്തു.. ദൈവമേ എന്റെ ഈ കഷ്ടപാട് നീ കാണുനില്ലേ.. എന്നാണാകൊ ഇതിൽ നിന്നും എനിക്കൊരു മോചനം നീ തരുന്നത്.. ദേവകി ദൈവത്തിനോടായി ചോദിച്ചു...
ദേവകിയുടെ ഭർത്താവ് കൃഷ്ണൻ പാറമടയിലെ ഒരു അപകടത്തിൽ മരണപെട്ടതിനു ശേഷമാണ് ദേവകിക്ക് ഈ കഷ്ടപ്പാടുകൾ ആരംഭിച്ചത്..... അന്ന് സുരേഷിന് വെറും മൂന്നു വയസ്സ് പ്രായമായിരുന്നു... അവിടന്നു ഇന്ന് വരെ സുരേഷിനെ കഷ്ടപെട്ടായാലും ദേവകി ഒരു കുറവും അറിയിക്കാതെയാണ് വളർത്തിയത്‌... പഠിക്കാൻ മിടുക്കനായ അവൻ എല്ലാ ക്ലാസ്സിലും ഒന്നാമനായാണ് ജയിച്ചു കയറിയത്... അവനിലാണ് ദേവകിയുടെ മുഴുവൻ പ്രതീക്ഷയും... അവനെ നല്ല നിലയിൽ എത്തിക്കുവാനാണ് ദേവകി എല്ലുമുറിയെ പണിയെടുക്കുന്നത്... കട്ടനുവച്ച വെള്ളം തിളച്ചു മറിയുന്നു ദേവകി അതിലേക്കു തേയിലയും പഞ്ചസാരയും ഇട്ടു... പഠിച്ചു കൊണ്ടിരുന്നു സുരേഷിന്റെ അടുത്തു ദേവകി കട്ടൻ കൊണ്ട് വച്ചു...
മോനെ ഇതെടുത്തു കുടിക്കു അമ്മ പാൽ കൊണ്ട് കൊടുത്തിട്ട് വരാം...
ഈ തണുപ്പത്ത് അമ്മയെങ്ങാനായ പോകുന്നത് പുതയ്ക്കാൻ ഒരു കമ്പിളി പോലും ഇല്ല. ഇന്ന് ഞാൻ കൊണ്ട് പോകാം അമ്മയ്ക്ക് വയ്യാതിരിക്കയല്ലേ..
വേണ്ട മോനെ അടുത്ത ആഴ്ച നിനക്ക് പരീക്ഷയല്ലേ.. നീ പഠിക്കു നിന്റെ ആഗ്രഹം പോലെ മെഡിസിന് തന്നെ ചേരണും... അതിനു വേണ്ടിയല്ലേ അമ്മ ഇങ്ങനെ കഷ്ടപെടുന്നത്. എല്ലാം ദൈവം കാണുന്നുണ്ടല്ലോ..
ദേവകി പുറത്തേക്കിറങ്ങി തണുപ്പിനെ വകവെയ്ക്കാതെ മൂടൽ മഞ്ഞിലൂടെ നുഴഞ്ഞിറങ്ങി വേഗത്തിൽ നടന്നു... തിരികെ വന്ന് മോന് കഴിക്കുവാൻ വല്ലോം ഉണ്ടാക്കിയിട്ട് വേണും പാടത്തു പുല്ലരിയാൻ പോകാൻ... അത് കഴിഞ്ഞു അടുത്ത വീട്ടിൽ അല്ലറ ചില്ലറ പുറംപണിയുമുണ്ട്... ദൈവമേ എന്റെ മോന്റെ ആഗ്രഹം നിറവേറ്റുവാനുള്ള ആയുസ്സും ആരോഗ്യവും എനിക്ക് തരണേ... പകലന്തിയോളം പണിയെടുക്കുന്നതൊക്കയും ദേവകി ഉറുമ്പ്‌ ധാന്യമണി കൂട്ടിവയ്ക്കും പോലെയാണ് കൊണ്ട് വയ്ക്കുന്നത്... അവനൊരു ഡോക്ടർ ആയി കഴിഞ്ഞാൽ എന്റെ ഈ കഷ്ടപ്പാടെല്ലാം മറുമല്ലോ അതാണ് ദേവകിയുടെ ശക്തി മുഴുവൻ... ഞാൻ ഇ കഷ്ടപെടുന്നതൊക്കെ കൃഷ്ണേട്ടൻ എവിടെയോഇരുന്നു കാണുന്നുണ്ടാകും..
ദിവസ്സങ്ങൾ പെട്ടന്ന് കഴിഞ്ഞു പോയി.. എൻട്രൻസ് റിസൾട്ട്‌ വന്നു.. പ്രതിക്ഷ പോലെ സുരേഷും റാങ്ക്ലിസ്റ്റിൽ ഉണ്ട്... ദേവകിക്കു ഈ ലോകം മുഴുവൻ വെട്ടിപ്പിടിച്ച സന്തോഷമായിരുന്നു അപ്പോൾ... കുറച്ചു ദൂരെയുള്ള കോളേജിൽ ആയിരുന്നു സുരേഷിന് കിട്ടിയത്... ഫീസിനും മറ്റുമൊക്കെയായി കുറെയധികം പണം ചിലവായി... കൂട്ടി വച്ചത് പോരഞ്ഞിട്ട് അവിടന്നുംഇവിടന്നുമൊക്കെയായി കുറച്ചു കടവും വാങ്ങേണ്ടി വന്നു... മാസാമാസം ഹോസ്റ്റൽ ഫീസിനും മറ്റുമൊക്കെയായി ദേവകി കാളയെപ്പോലെ പണിയെടുത്തു പണം അയച്ചുകൊടുത്തു... ആഴ്ച തോറും വരുന്ന കത്തുകളായിരുന്നു ദേവകിയുടെ സന്തോഷവും..... കൂട്ടും...
കാലം കടന്നു പോയതനുസരിച്ച് കത്തുകൾക്കിടയിലുള്ള ദൈർഖ്യവും കൂടി... പഠിക്കാൻ ഒരുപാടുള്ളതല്ലേ എന്ന് ചിന്തിച്ചു ദേവകി സ്വയം സമാധാനം കണ്ടെത്തി... പണം ചോദിക്കുമ്പോഴെല്ലാം മുടങ്ങാതെ അയച്ചു കൊടുത്തു കൊണ്ടിരുന്നു... ആകെയുണ്ടായിരുന്ന വീടും പുരയിടവും കൂടി പണയത്തിലായി..നാളുകൾക്ക് ശേഷം കത്തിന്റെ വരവ് നിശ്ശേഷം ഇല്ലാതായി... ഇടയ്ക്ക് വീട്ടിൽ വന്നാലോ രണ്ടു ദിവസം തികച്ചുനിൽക്കില്ല..... പഠിക്കാനുണ്ടെന്ന് പറഞ്ഞു പോകും... പഴയപോലെ കളിയും ചിരിയും ഒന്നുമില്ല... ദേവകി എല്ലാം കണ്ട്‌ മൗനമായി കണ്ണീരൊഴുക്കി.. അവൻ ഇപ്പൊ വലിയ കുട്ടിയല്ലേ... പോരഞ്ഞിട്ട് ഡോക്ടറിന് പഠിക്കുന്നു... പഠിക്കാൻ ഒരുപാട് കാണും ദേവകി സ്വയം ആശ്വസിപ്പിച്ചു.. ഇന്ന് മാസം രണ്ടായി അവന്റെ ഒരു വിവരവും ഇല്ല. ആരോട് ചോദിക്കുവാനാണ്... അറിയില്ല എന്നാലും ദേവകി ഉള്ളതെല്ലാം നുള്ളി പെറുക്കി അവിടത്തേക്ക് വണ്ടി കയറി.. കോളേജിൽ വരാറേയില്ലന്നായിരുന്നു അവരുടെ മറുപടി... ഹോസ്റ്റലിൽ തിരക്കിയപ്പോൾ അവിടെയുമില്ല.. മകനെ കാണാനില്ലെന്നും പറഞ്ഞു പൊട്ടിക്കരഞ്ഞ ദേവകിയെ ആരെക്കെയോ പോലീസ് സ്റ്റേഷനിൽ കൊണ്ടാക്കി....
പോലീസ് കാരുടെ തിരച്ചിലിനൊടുവിൽ... മയക്കു മരുന്നിനടിമയായി..സമനില തെറ്റിയ സുരേഷിനെ കണ്ടെത്തി... ഭ്രാന്താശുപത്രിയുടെ സെല്ലിനുള്ളിൽ മുഴുഭ്രാന്തനായ... തന്റെ മകനെക്കണ്ട ദേവകിക്ക് ഒന്ന് കരയുവാനുള്ള ശക്തി പോലും ഉണ്ടായിരുന്നില്ല... ദേവകിയുടെ പ്രതീക്ഷയും ആഗ്രഹങ്ങളുമായിരുന്നു ആ സെല്ലിനുള്ളിൽ ഭ്രാന്ത്പിടിച്ചുകിടന്നത് ... മയക്കുമരുന്നിൽ സുഖം കണ്ടെത്തി ഭ്രാന്ത്‌ പിടിച്ച അവൻ അറിയുന്നുവോ ഈ അമ്മ സർവ്വവും ത്യജിച്ചതു അവനു വേണ്ടിയായിരുന്നെന്ന്.. എല്ലുന്തിയ ശരീരവും കുഴിയിൽ വീണ കണ്ണുകളുമായി ആ അമ്മ വിലപിക്കുമ്പോൾ അവൻ അറിയുന്നുണ്ടോ അവൻ നശിപ്പിച്ചത് ഒരു മനുഷ്യായുസ്സിന്റെ മുഴുവൻ പ്രാർത്ഥനകളും.. കഠിനാധ്വാനവുമാണെന്ന്... അവന്റെ സുഖങ്ങൾക്ക് വേണ്ടി അവൻ അവന്റെ വഴി തിരഞ്ഞെടുത്തപ്പോൾ.. ഒരമ്മയ്ക്ക് നഷ്ടമായത് ഈ ലോകം തന്നെയായിരുന്നു...
ഡിനുരാജ് വാമനപുരം

മനസ്സിന്റെ മോചനം

മനസ്സിന്റെ മോചനം
-----------------------------------
ജയിലിനു സമാനമായ ആ ഇടുങ്ങിയ മുറിയുടെ അഴികൾ പോലുള്ള വാതിലിന്റെ വശങ്ങളിലുള്ള കമ്പികളിൽ രണ്ടു കൈയും മുന്നോട്ടു നീട്ടി പിടിച്ചു കൊണ്ട് അഴികളിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയാണ് ഞാൻ....
ഇരുട്ട് വീണ് മൂടി കിടന്ന എന്റെ മനസ്സിനുള്ളിൽ ഇപ്പൊ വെളിച്ചത്തിന്റെ നേരിയവെട്ടം കത്തുന്നത് എനിക്ക് മനസ്സിലാക്കുവാൻ കഴിയുന്നുണ്ട്.... ഇരുൾ വീണ് മൂടിയ എന്റെ മനസ്സിലേക്ക് പുതിയ വെളിച്ചം തെളിയിച്ചു തന്ന ഡോക്ടറിനെ ഞാൻ ഇപ്പോൾ ദൈവമായി മനസ്സിൽ കുടിയിരുത്തിയിരിക്കുന്നു .... കഴിഞ്ഞ 17ദിവസങ്ങൾക്കു മുന്നേ ആണ് മാനസികനിലയാകെ തകർന്നു ഇരുൾ വീണ മനസ്സുമായി എന്നെ എന്റെ മുത്തച്ഛൻ ഇവിടെ കൊണ്ട് വരുന്നത്....
മദ്യവും മയക്കുമരുന്നും ഇല്ലാതെ ഒരു ദിവസം പോലും കഴിച്ചു കൂടുവാൻ കഴിയാതിരുന്ന എനിക്കിപ്പോൾ ഇ 17ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞപ്പോൾ അതൊന്നും ഇല്ലാതെയും ജീവിക്കുവാൻ കഴിയുമെന്നു മനസ്സിലാകുന്നു...
കൗമാരപ്രായം പോലും കഴിയാത്ത എന്റെ മനസ്സിൽ അന്ന് കൂരിരുൾ പടർന്നു പിടിക്കും മുന്നേ അതൊന്ന് കെടുത്തി വെളിച്ചം തെളിയിച്ചു എന്നെ നേർവഴിക്കു നയിക്കുവാൻ എന്റെ മാതാപിതാക്കൾക്ക് കഴിഞ്ഞില്ല...
കഴിഞ്ഞില്ലാ എന്ന് പറയുന്നത് ശരിയല്ല അവര് അതിനു ശ്രമിച്ചില്ല എന്ന് പറയുന്നതാണ് സത്യം.അതിനുള്ള സമയവും അവർക്ക് ഇല്ലായിരുന്നു..
ആവശ്യത്തിലേറെ പണം ഉണ്ടായിരുന്നിട്ടും വീണ്ടും വീണ്ടും പണത്തെ മാത്രം സ്നേഹിച്ചു അതുണ്ടാക്കുവാൻ വേണ്ടി ജീവിക്കുന്ന അച്ഛനും... പണത്തിന്റെ അഹങ്കാരം എന്ന വണ്ണം ഉടുത്തൊരുങ്ങി ക്ലബ്ബിലും പാർട്ടികൾക്കും വേണ്ടി മാത്രം സമയം കണ്ടെത്തുന്ന അമ്മയും....
കൗമാരപ്രായത്തിലോട്ട് അടുത്തുകൊണ്ടിരുന്ന എന്നെ ശ്രദ്ധിക്കാതെ അവർ അവരുടെ മാത്രം സുഖം തേടി പോകുന്നത്... എന്റെ മനസ്സിൽ ഇരുൾ വീഴ്ത്തി തുടങ്ങിയിരുന്നു...
സ്നേഹം കൊതിച്ചിരുന്ന പ്രായത്തിൽ എന്നെ അവർ സ്നേഹിച്ചത് പണം തന്നുകൊണ്ടായിരുന്നു.. എത്ര ചോദിച്ചാലും എന്തിനെന്നുപോലും തിരക്കാതെ പണം തരുന്നതിൽ അവർക്ക് ഒരു മടിയും ഇല്ലായിരുന്നു....
ഇഷ്ടത്തിനനുസരിച്ചു പണം ചിലവാക്കുന്ന എന്നോട് ഒരിക്കലും അച്ഛനും അമ്മയും കണക്കുചോദിച്ചിരുന്നില്ല.... ആ പണമാണ് എന്റെ മനസ്സിൽ ഇരുൾ വീഴ്ത്തി തുടങ്ങിയത്..
സ്കൂളിൽ നിന്നും വന്നു കഴിഞ്ഞാൽ... പിന്നെ എന്റെ കൂട്ടുകാർ എന്നെക്കാളും പ്രായമുള്ളവരായിരുന്നു.... പ്രായത്തിന്റെ എല്ലാ വികൃതികളും കൈയിലുണ്ടായിരുന്ന അവർ എന്റെ മനസ്സിനെ നന്മയുടെ വെളിച്ചത്തിലേയ്ക്കു നയിക്കാതെ കൂടുതൽ ഇരുട്ടിലേക്ക് തള്ളിയിടുകയായിരുന്നു...
എന്നെ സ്നേഹിച്ചതിനെക്കാളും കൂട്ടുകാർ എന്റെ കൈയിൽ ഉണ്ടായിരുന്ന പണത്തയാണ് സ്നേഹിച്ചിരുന്നത്... കൗമാരപ്രായക്കാരനായ എനിക്ക് ഒരു മടിയും ഇല്ലാതെ അവർ മദ്യം ഒഴിച്ച് തന്ന്..... ആണത്തത്തിന്റെ ലക്ഷണമാണ് മദ്യപാനം എന്ന് പറഞ്ഞപ്പോൾ ഞാനും അവർക്കൊപ്പം കുടിക്കുവാൻ തുടങ്ങി..
ചെറിയരീതിയിൽ തുടങ്ങിയത് ദിവസങ്ങൾ കഴിയും തോറും വലിയരീതിയിൽ ആയി മാറി.... പണം ആവശ്യത്തിലധികം ഞാൻ കൊണ്ട് വരുന്നതുകൊണ്ട് മദ്യത്തിൽ നിന്നും മയക്കു മരുന്നിലേക്കുള്ള ദൂരം എളുപ്പത്തിൽ എത്തി പിടിക്കുവാൻ കഴിഞ്ഞു...
നല്ല കുറെ കൂട്ടുകാർ ഇ ദുഷിച്ച ശീലങ്ങളിൽ നിന്നും എന്റെ മനസ്സിനെ മാറ്റുവാൻ ശ്രമിച്ചെങ്കിലും....ആവശ്യത്തിലേറെ പണവും... അത് തരുന്ന ലഹരിയും ഒന്നും അറിഞ്ഞൂടാത്ത ഇ പ്രായത്തിൽ കൈയിൽ വരുന്നതുകൊണ്ട് അവരുടെ ഉപദേശമൊന്നും ഞാൻ ചെവികൊണ്ടില്ല..
ഒരിക്കൽ പോലും അച്ഛനോ അമ്മയോ... എന്റെ ഈ മാറ്റം ശ്രദ്ധിക്കാതേ അവരുടെ സുഖങ്ങളിൽ മാത്രം മുഴുകി ജീവിച്ചത് ... എന്നെ കൂടുതൽ ആഴത്തിൽ മയക്കുമരുന്നിന്റെ അടിമയാക്കി മാറ്റി...... ദിവസവും ലഹരി കിട്ടാതെ ജീവിക്കുവാൻ കഴിയില്ലെന്ന അവസ്ഥയിലേക്ക് ഞാൻ മാറി...
പതിയെ പതിയെ സ്കൂളിൽ പോക്ക് ഞാൻ നിർത്തി..... അവിടെയായിരുന്നു എന്റെ നല്ല കാലം ആരംഭിച്ചത്.... ഉത്തരവാദിത്തമുള്ള ടീച്ചർമാർ എന്നെ തിരക്കി തുടങ്ങിയതിൽ നിന്നും.... അവർ എന്റെ ഈ അവസ്ഥ മനസ്സിലാക്കിയെടുത്തു..
ടീച്ചർമാർ മുൻകൈയെടുത്തു എന്റെ മാതാപിതാക്കളോട് കാര്യം അവതരിപ്പിച്ചെങ്കിലും... പ്രായത്തിന്റെ പ്രശ്നമാണ് ഇത് കുറെ കഴിയുമ്പോൾ മാറിക്കോളും എന്ന് പറഞ്ഞു അവർ... അവരുടെതായ സുഖത്തിലേക്ക് നീങ്ങി...
അവസാനം എന്റെ മുത്തച്ഛൻ കാര്യങ്ങൾ അറിഞ്ഞു..... എന്നെ ഇവിടെ കൊണ്ടെത്തിച്ചു....കൂരിരുട്ട് വീണ് കലങ്ങിപ്പോയ എന്റെ മനസ്സ് കുറച്ചു നല്ല ആൾക്കാരുടെ പരിശ്രമഫലമായി ഇന്ന് എനിക്ക് തിരികെ കിട്ടിയിരിക്കുന്നു.....
ഡോക്ടറിനോടും..... ടീച്ചർമാരോടും.... മറ്റുള്ളവരോടും.... എല്ലാത്തിനുമുപരി ദൈവത്തിനോടും ഇപ്പൊ ഞാൻ നന്ദി പറയുകയുകയാണ്......
ഒരിക്കൽ പോലും എന്റെ മാതാപിതാക്കൾക്ക് എന്റെ ഇ അവസ്ഥ കണ്ട്‌ കുറ്റബോധം തോന്നിയില്ല എന്നതിൽ എനിക്ക് ഏതൊരു അത്ഭുതവുമില്ല.... കാരണം അവർ അവരുടെതായ ജീവിതസുഖം മാത്രം ആഗ്രഹിക്കുന്നവരാണ്....മക്കളോടുള്ള സ്നേഹം പോലും പണത്തിലൂടെ കാണുന്നവരാണ് അവർ....
ഇന്നിയും തുടർന്നുള്ള ജീവിതത്തിലും എന്റെ മാതാപിതാക്കൾ ഇങ്ങനെ തന്നെയായിരിക്കും......എന്നിരുന്നാലും ഇനി ഒരിക്കലും നശിക്കുന്ന രീതിയിലേക്ക് നീങ്ങാതെ എന്റെ മനസ്സിനെ സ്വയം നിയന്ത്രിക്കുവാൻ കഴിയുമെന്ന വിശ്വാസം ഇപ്പൊ എനിക്കുണ്ട് ..................
ഡിനുരാജ് വാമനപുരം

വിമർശകർ

വിമർശകർ
------//---=-----------
അനിലെന്ന ഒരു ചെറുപ്പകാരൻ എഴുതിയ കഥയ്ക്കാണ് ആ വർഷത്തെ മികച്ച കഥയ്ക്കുള്ള അവാർഡ്‌ ലഭിച്ചത്... ഓൺലൈനിൽ എഴുതി തെളിഞ്ഞ അനിലിനെ സംബന്ധിച്ചിടത്തോളും ഈ അവാർഡ്‌ പ്രതീക്ഷിച്ചതിലും അപ്പുറത്തുള്ള ഒരു സമ്മാനമായിരുന്നു... അങ്ങനെ അവാർഡ്‌ വാങ്ങുന്ന വേദിയിൽ പലമേഘലകളിലും അവാർഡ്‌ ലഭിച്ചവരുടെ കൂട്ടത്തിൽ അനിലും ഇരിക്കുകയാണ്... ഓരോരുത്തരും അവാർഡ്‌ വാങ്ങുന്നതും അതിനുശേഷം അവർ പ്രസംഗിക്കുന്നതുമെല്ലാം അനിൽ വീക്ഷിച്ചു കൊണ്ട് ഇരിക്കുകയാണ്..... അടുത്തത് അനിലിന്റെ ഊഴമാണ്... മൈക്കിലൂടെ സംഘാടകരിൽ ഒരാൾ വിളിച്ചു പറയുകയാണ്....
ഇ വർഷത്തെ മികച്ച കഥയ്ക്കുള്ള അവാർഡ്‌ ലഭിച്ച ശ്രീ അനിലിനെ അത് ഏറ്റുവാങ്ങുവാനായി ഈ വേദിയിലേക്ക് ക്ഷണിക്കുകയാണ്....
വളരെ വിനീതനായി സദസ്സിനെ നോക്കി കൈകൂപ്പിയതിനു ശേഷം... വിശിഷ്ടാതിഥിയിൽ നിന്നും അനിൽ ആ അവാർഡ്‌ ഏറ്റു വാങ്ങി..... അപ്പോൾവീണ്ടും സംഘാടകന്റെ വാക്കുകൾ .... പ്രിയമുള്ളവരെ... ഹൃദയത്തിന്റെ ഭാഷയിൽ അക്ഷരങ്ങൾ കൊണ്ട് വിസ്മയം തീർത്തു അത് കഥകളാക്കി മാറ്റുന്ന അനിലിനെ നിങ്ങളോട് രണ്ടു വാക്ക് സംസാരിക്കുവാനായി ക്ഷണിക്കുകയാണ്..
.
അനിൽ വേദിയിൽ ഇരിക്കുന്നവരെയും.... കാണികളെയും എല്ലാം അഭിസംബോധന ചെയ്തതിനു ശേഷം പ്രസംഗിച്ചു തുടങ്ങി... പ്രിയമുള്ളവരേ മുഖപുസ്തകത്തിലെ പ്രശസ്ഥമായ ഒരു ഓൺലൈൻ സാഹിത്യ ഗ്രുപ്പിലാണ് ഞാൻ ആദ്യമായി എഴുതി തുടങ്ങിയത്..... പുതിയ എഴുത്തുകാരെ പിന്തുണയ്ക്കുന്നതിൽ ഒരു വേർതിരിവും കാണിക്കാതിരുന്നത് കൊണ്ട് ഞാൻ കൂടുതൽ കൂടുതൽ കഥകൾ എഴുതി തുടങ്ങി... ലൈകും കമെന്റ്കളും ലഭിക്കാറുണ്ടെങ്കിലും.... നന്നായിട്ടുണ്ട്.... ഗുഡ്... നൈസ്.... എന്നിങ്ങനെ ലഭിക്കുന്ന കമെന്റ്കൾക്കിടയിലും... ആരെങ്കിലും വിമർശിക്കുന്നത് എന്നെ വളരെ തളർത്തുകയുണ്ടായി.... വിമർശിക്കുന്നവരെ കൊല്ലുവാനുള്ള ദേഷ്യം ഉണ്ടായിരുന്നെങ്കിലും ക്രെമേണ ഞാൻ ചിന്തിച്ചു തുടങ്ങി എന്തുകൊണ്ടാണ് അവർ വിമർശിക്കുന്നതെന്നു....അങ്ങനെ വിമർശനങ്ങൾ ഒരു ഉപദേശമായി കണക്കാക്കി ഞാൻ എന്റെ രചനയിലെ തെറ്റുകുറ്റങ്ങൾ കണ്ടെത്തി... തുടർന്നുള്ള എഴുത്തുകളിൽ ആ തെറ്റുകൾ ഉണ്ടാകാതെ എഴുതി തുടങ്ങി... ഇ അവസരത്തിൽ എന്നെ വിമർശിച്ചു... എന്നെ ഈ രീതിയിലേക്ക് വളരുവാൻ സഹായിച്ച വിമർശകർക്ക് എനിക്ക് ലഭിച്ച ഇ അവാർഡ്‌ ഞാൻ സർപ്പിക്കുന്നു.... അതുപോലെ എനിക്ക് നിങ്ങളോട് പറയുവാൻ ഉള്ളത് ഈ കൂട്ടത്തിൽ പുതിയതായി എഴുതിത്തുടങ്ങിയവർക്ക് നമ്മൾ എഴുതുന്നതെല്ലാം തന്നെ നല്ലതായിരിക്കും പക്ഷെ അത് വായിച്ച് വിമർശിക്കുന്നവരോട് തർക്കിക്കാതെ... അവരോടു കയർക്കുവാൻ നിൽകാതെ അത് നമുക്കുള്ള ഒരു ഉപദേശമായി കണക്കാക്കണും എന്നാണ്.....
ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ സദസ്സിൽ നിന്നും കൂട്ടകരഘോഷം മുഴുങ്ങുകയുണ്ടായി..... അനിൽ തന്റെ പ്രസംഗം അവസാനിപ്പിച്ച്‌..... അവിടെ നിന്നും ഇറങ്ങുമ്പോൾ തന്റെ രചനകളിലെ തെറ്റുകൾ കണ്ടെത്തി അത് വിമർശനമായി രേഖപ്പെടുത്തി തന്നെ ഈ രീതിയിലേക്ക് വളരാൻ സഹായിച്ച വിമർശകർക്ക് മനസ്സിൽ നന്ദി പറയുകയായിരുന്നു....
ഡിനുരാജ് വാമനപുരം

സുമേഷിന്റെ ബുദ്ധി (നർമ്മകഥ )


സുമേഷിന്റെ ബുദ്ധി (നർമ്മകഥ )
-------------------------------------
അന്നൊരു പുതിയ സംഭവവും ആയാണ് സുമേഷ് ക്ലാസ്സിൽ വന്നത്.... പൊതുവേ മണ്ടത്തരങ്ങളാണ് സുമേഷ് എഴുന്നള്ളിക്കാറുള്ളെങ്കിലും... ഇന്നത്തെ സംഭവം സുമേഷിന്റെ പ്ലസ്ടു ക്ലാസ്സിലെ എല്ലാർക്കും ഇഷ്ടപ്പെട്ടു.... സംഭവം വെറും സിംപിളായിരുന്നു സ്മാർട്ട്‌ ഫോൺ കളവുപോകുകയാണെങ്കിൽ കണ്ട്‌ പിടിക്കുവാനുള്ള ഒരു വിദ്യയായിരുന്നു... സംഗതി ഇതാണ് ഫോണിൽ *#06# എന്ന് ഡയൽ ചെയ്യുമ്പോൾ ഒരു നമ്പർ തെളിഞ്ഞ് വരും ആ നമ്പർ എവിടെയെങ്കിലും എഴുതി സൂക്ഷിച്ചു വയ്ക്കുക... ഫോൺ മോഷണം പോകുകയാണെങ്കിൽ ഈ നമ്പരും... ഫോണിന്റെ ഡീറ്റൈൽസും അഡ്രസ്സും മറ്റ് വിവരങ്ങളും കൂടി cop@vsnl.net എന്ന ഐടിയിലേക്ക് മെയിൽ ചെയ്താൽ സിം കാർഡ്‌ മാറിയാൽ പോലും ഫോൺ ഇപ്പൊ എവിടയാണ് എന്നുള്ള ലൊക്കേഷൻ മനസ്സിലാക്കുവാൻ കഴിയും.....
സുമേഷിന്റെ ക്ലാസ്സിൽ ഈ സംഭവം അറിഞ്ഞൂടാത്തവരെല്ലാം.... ഇങ്ങനെ ഒരു വിവരം തന്നതിനു സുമേഷിനോട് നന്ദി പറഞ്ഞു... അന്നാദ്യമായി മണ്ടൻ എന്ന ലേബലിൽ നിന്നും മാറി സുമേഷ് ക്ലാസ്സിൽ ഒരു ചെറിയ സ്റ്റാറായി... തിരക്കുള്ള സർക്കാർ ബസ്സിലുള്ള യാത്രയിൽ ആ ക്ലാസ്സിലെ ഒന്ന് രണ്ടു പേരുടെയൊക്കെ ഫോൺ കളവുപോയിട്ടുണ്ട്.... എന്തായാലും എല്ലാവരും ഫോണിൽ നിന്നും ആ നമ്പർ കണ്ടെത്തി ബുക്കിലും മറ്റുമൊക്ക എഴുതി സൂക്ഷിച്ചു...
അങ്ങനെ ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു..... ഇതിനിടയിലൊന്നും ആരുടെയും ഫോൺ കളവുപോകാത്തതുകൊണ്ട് സുമേഷിനും കൂട്ടുകാർക്കും ഇതൊന്നു പരീക്ഷിച്ചു നോക്കുവാൻ കഴിഞ്ഞില്ല.... ഒരു ദിവസം ദൈവംസഹായിച്ചു സ്കൂളിലേക്ക് വരുന്ന വഴിയിൽ ബസ്സിനുള്ളിൽ വച്ചു സുമേഷിന്റെ ഫോൺ മോഷണം പോയി.... ക്ലാസ്സിലെത്തിയ സുമേഷും കൂട്ടുകാരും കൂടി ഫോണിന്റെ ലൊക്കേഷൻ കണ്ടെത്തുവാൻ വേണ്ടി ഉടനെ തന്നെ ഒരു കൂട്ടുകാരന്റെ ഫോണിൽ മെയിൽ ഐഡിയൊക്കെ അടിച്ചു തയ്യാറായി... സുമേഷിനോട് കൂട്ടുകാരാൻ നമ്പർ പറയുവാൻ ആവശ്യപ്പെട്ടു... അപ്പോഴാണ് സുമേഷ് ആ ഞെട്ടിക്കുന്ന സത്യം വെളിപ്പെടുത്തിയത്... "നമ്പർ മറന്നു പോകാതിരിക്കുവാൻ.... ഫോണിലാണ് സേവ് ചെയ്തു ഇട്ടേക്കുന്നതെന്നത്"........................ നി ശരിക്കും മണ്ടൻ തന്നെയാണല്ലോടെ എന്ന കൂട്ടുകാരുടെ കമെന്റും കേട്ട് സുമേഷ്.........
നമ്പർ മറക്കാതിരിക്കുവാൻ താൻ ചെയ്ത ബുദ്ധിയും ഓർത്ത് മിണ്ടാതിരുന്നു...
ഡിനുരാജ് വാമനപുരം

സുമതി


സുമതി
------------------
സുമതി എന്ന് കേൾകുമ്പോൾ നിങ്ങൾക്ക് തോന്നും ഒരു കിളവിയാരിക്കൊന്നു.... അല്ലേ തോന്നും അതൊരു പഴഞ്ചൻ പേര് ആണെന്ന്‌... പക്ഷെ എന്റെ മനസ്സിൽ സുമതി കയറി കൂടിയിട്ട് കുറെ നാളുകൾ ആകുന്നു .... എന്നും രാവിലെ ഞാൻ ഓഫീസിൽ പോകുവാൻ ബസ്സ്‌ കാത്തു നിൽകുമ്പോൾ എന്റെ മുന്നിലൂടെ വേഗത്തിൽ കടന്നു പോകുന്ന സുമതി മനസ്സിൽ ആഴത്തിൽ തറഞ്ഞു പോയി..... അവൾ വളരെ വേഗത്തിൽ ആണ് എന്നെ കടന്നു പോകുന്നതെങ്കിലും രണ്ടു കണ്ണുകളും ചിമ്മി കൊണ്ട് ഒന്ന് തന്നെ നോക്കാറുണ്ടെന്നുള്ള സത്യം എനിക്കറിയാം ... സുമതിയ്ക്ക് എന്നെ ഇഷ്ടമാണെന്നാണ് തോന്നുന്നത് കാരണം സുമതിക്ക് ആരെയും വെറുക്കാൻ കഴിയില്ല... . ഒരു പക്ഷെ സുമതിയുടെ പിറകെ പതിവായി അവളുടെ ഒരു ബന്ധു കൂടിയായ രാജേഷ്‌ വരുന്നത് കൊണ്ട് മാത്രമാരിക്കും സുമതി തന്റെ അടുത്തു എത്തുമ്പോൾ അത്രയും വേഗത്തിൽ പോകുന്നത്...
ഇന്ന് ഞാൻ ഒരു കാര്യം ഉറപ്പിച്ചാണ് വിട്ടിൽ നിന്നും ഇറങ്ങിയത്‌... സുമതിയെ തടഞ്ഞു നിർത്തണും..... ബസ്സ്‌ സ്റ്റോപ്പിലേക്ക് വന്ന് സുമതിയുടെ വരവും നോക്കി ഞാൻ നിന്നു.... പതിവുപോലെ ആ സ്റ്റോപ്പിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു... സുമതി വരുവാനുള്ള സമയമായി എന്റെ ഹൃദയം പടപടാ ഇടിക്കുവാൻ തുടങ്ങി... വളവിലേക്കു ഞാൻ നോക്കിയപ്പോൾ അതാ വളവു തിരിഞ്ഞ് സുമതി കുണുങ്ങി കുണുങ്ങി വരുന്നു.... പിന്നെ ഞാൻ ഒന്നും ചിന്തിച്ചില്ല റോഡിന്റെ നടുവിലായി കയറി നിന്നു... വളവു കഴിഞ്ഞതും സുമതിയുടെ വേഗം കൂടിയത് എനിക്ക് മനസ്സിലായി... ഞാൻ രണ്ടു കൈയും മുകളിലേക്ക് ഉയർത്തി നിന്നു.... എന്നെ തൊട്ടു തൊട്ടില്ലാന്നാ മട്ടിൽ സുമതി മുന്നിൽ വന്നു നിന്നു... ഞാൻ ഓടി പോയി സുമതിയുടെ അകത്തു കയറി... കണ്ടക്ടർ എന്തൊക്കയോ പിറുപിറുക്കുന്നുണ്ടാരുന്നു.... എന്റെ കാതിൽ അതൊന്നും കേട്ടില്ല വളവിന്റെ അപ്പുറത്ത് ഉച്ചത്തിൽ ഹോൺ മുഴകുന്ന... രാജേഷിന്റെ ശബ്ദം മാത്രമേ ഉണ്ടാരുന്നുള്ളു......
ഡിനുരാജ് വാമനപുരം

അമ്മ ദൈവമാണ്


അമ്മ ദൈവമാണ്
----------==-===-------
എന്റെ ഒരു കൂട്ടുകാരാൻ അവന്റെ അമ്മയോട് പറഞ്ഞ... ഒരു കാര്യം പിന്നിട് അവൻ എന്നോട് പറഞ്ഞു... അത് കേട്ട എനിക്ക് അവൻ പറഞ്ഞത് ഒരിക്കലും ശരിയുള്ള കാര്യമല്ലെന്ന് തോന്നി... എന്റെ മനസ്സിൽ അത് വലിയ വിഷമവും ഉണ്ടാക്കി..... അതാണ് ഞാൻ ഇന്ന് ഇവിടെ കുറിക്കുന്നത്.... ഇത് വായിക്കുന്നവർക്ക് എനിക്ക് തോന്നിയപോലെ തന്നെയായിരിക്കും തോന്നുന്നതെന്നു ഞാൻ ചിന്തിക്കുന്നു... ചെറിയേ ഒരു വാചകമാണ് സംഭവം......എന്നാലും എന്റെ അഭിപ്രായം ഒരിക്കലും അങ്ങനെ പറയാൻ പാടില്ലെന്നാണ്....
സൗദിയിൽ ആണ് ഞാൻ വർക്ക്‌ ചെയ്യുന്നത്.... ഇവിടെ നമ്മുടെ കമ്പനിയിലുള്ള മലയാളികളെക്കാളും അടുപ്പം എനിക്ക് ഞാൻ ഇവിടെ പറയാൻ പോകുന്ന തമിൾ നാട്ടുകാരനായ എന്റെ ഇ കൂട്ടുകാരനോടാണ്.... മിക്കവാറും അവൻ അവന്റെ വീട്ടിൽ നടക്കുന്ന കാര്യങ്ങളെല്ലാം എന്നോട് പറയാറുണ്ട്..... രണ്ടു മക്കളാണ് അവർ.... ഇവന്റെ അനിയൻ കോളേജിൽ പൊയ്ക്കൊണ്ടിരുന്ന സമയത്തെ കൂടെ പഠിച്ച ഒരു കുട്ടിയെ ആരും അറിയാതെ കല്ല്യാണം കഴിച്ചു കൊണ്ട് വന്നതാണ്.... ഇവനാകട്ടെ ഒരു പെൺകുട്ടിയെ സ്നേഹിച്ചു അവളുടെ വീട്ടുകാരുടെ സാനിദ്യത്തിൽ ഇവന്റെ വീട്ടുകാരെ അറിയിക്കാതെ കല്ല്യാണം കഴിക്കുകയുണ്ടായി..... രണ്ടു മക്കളുടെയും കല്ല്യാണം ആ അമ്മയ്ക്ക് കൂടാൻ പറ്റിയിട്ടില്ല... അതൊന്നും അല്ല ഇവിടത്തെ വിഷയം...
ഇന്നലെ അവൻ വിട്ടിലേക്ക് ഫോൺവിളിച്ചതിനു ശേഷം എന്നോട് വന്നു പറയുകയുണ്ടായി.... അമ്മ ഭയങ്കര കരച്ചിലാരുന്നു.... എന്താന്ന്‌ ഞാൻ ചോദിച്ചപ്പോൾ അവൻ പറഞ്ഞു.... അമ്മയും അനിയനും അവന്റെ ഭാര്യയും അങ്ങനെ എല്ലാരും കൂടി ഒരു ക്ഷേത്രത്തിൽ പോയിരുന്നു... അവിടെ വച്ച് അമ്മ എന്തോ ദേഷ്യത്തിൽ അനിയനോട് പറഞ്ഞു.... അവനാകട്ടെ ആൾക്കൂട്ടത്തിനിടയിൽ വച്ചു അമ്മയെ തലങ്ങും വിലങ്ങും തല്ലിയെന്ന്‌ അതും പറഞ്ഞാരുന്ന്‌ അമ്മ കരഞ്ഞെതെന്നു ........ അമ്മയെ തല്ലുന്ന മകനോ മനസ്സിൽ ചിന്തിച്ചു കൊണ്ട് ഞാൻ പറഞ്ഞു... അമ്മ എന്ത് തന്നെ പറഞ്ഞാലും ഒരിക്കലും അമ്മയെ തല്ലുവാൻ പാടില്ലായിരുന്നു... നീ അനിയനെ വിളിച്ചു സംസാരിക്കണും..... ഇത് കേട്ട് ഉടനെ അവൻ പറഞ്ഞ.... ആ മറുപടിയാരുന്നു എനിക്ക് സഹിക്കാൻ കഴിയാതിരുന്നത്.... അത് ഇതായിരു... ഏയ്‌ അവൻ അമ്മയെ തല്ലിയതിനു ഒരു കുഴപ്പവുമില്ല.... കുഞ്ഞുംനാളിൽ നമ്മളെ അവരു ഒരു പാട് തല്ലിയിട്ടില്ലേ അതൊക്കെ തിരിച്ചു കൊടുക്കുന്നതായി കരുതിയ മതിയെന്ന്..... എന്നോട് മാത്രമല്ല കരഞ്ഞു കൊണ്ട് ഫോണിൽ സംസാരിച്ച അവന്റെ അമ്മയോടും ഇത് തന്ന അവൻ പറഞ്ഞത്.... അമ്മയെ ദൈവമായി കാണുന്ന ആർക്കും അവൻ പറഞ്ഞതിനോട് യോജിക്കാൻ കഴിയിലല്ലു........
ഡിനുരാജ് വാമനപുരം

സ്വത്തിനോടുള്ള സ്നേഹം


സ്വത്തിനോടുള്ള സ്നേഹം
----/-----------------------=-----------------/-----
അന്ന് ആ പട്ടണത്തിൽ പതിവിൽ കൂടുതൽ തിരക്കുള്ളതായി എനിക്ക് അനുഭവപ്പെട്ടു... ഞാൻ വിട്ടിലേക്ക് പോകുവാൻ ബസ്സ്‌ പിടിക്കുവാനായി ബസ്സ്‌ സ്റ്റാന്റിലേക്ക് നടക്കുകയായിരുന്നു.... അപ്പോഴാണ് പിറകിൽ നിന്നും.. മോനെ.. എന്നൊരു വിളി കേട്ട് ഇതാരാന്നു ചിന്തിച്ചുകൊണ്ട് ഞാൻ തിരിഞ്ഞു നോക്കി... 70വയസ്സോളം പ്രായം തോന്നിപ്പിക്കുന്ന വയസ്സായ ഒരു അമ്മ..ഞാൻ അവരെ അടിമുടി ഒന്ന് നോക്കി.. മാന്യമായ രീതിയിൽ വസ്ത്രമൊക്കെ ധരിച്ച അവരെ കണ്ടാൽ തന്നെ ഏതോ നല്ല കുടുംബത്തിലെ അമ്മയെ പോലെ തോന്നി ...ഇങ്ങനെ ചിന്തിച്ചു നിന്നപ്പോൾ .... ദാഹിച്ചു വയ്യ മോനെ ഒരു വെള്ളം വാങ്ങി തരുമോ..... എന്ന് ആ അമ്മ എന്നോട് ചോദിച്ചു..... അതിനെന്താ വരൂ എന്ന് പറഞ്ഞു ഞാൻ അവരെയും വിളിച്ചു അടുത്തുള്ള ഒരു കടയിൽ കയറി ... ഒരു വെള്ളം വാങ്ങി കൊടുത്തു.. അവരതു കുടിക്കുന്നത് കണ്ടപ്പോൾ എനിക്ക് മനസ്സിലായി പാവത്തിന് നല്ല ദാഹമുണ്ടായിരുനെന്നു... ... അമ്മ എവിടെ നിന്നും വരുന്നു.. ഒറ്റയ്ക്കേ ഉള്ളോ....ഞാൻ ചോദിച്ചു..ആ അമ്മ പറഞ്ഞു... ഒറ്റയ്ക്കല്ല മോനെ കൂടെ മോനും മരുമോളും ഉണ്ടായിരുന്നു...കാറിലാ നമ്മളു വന്നത് എവിടേയോ കാർ നിർത്തി നമ്മൾ മൂന്നുപേരും ഇറങ്ങി നടന്നതാ കുറെ കഴിഞ്ഞു നോക്കിയപ്പോൾ അവരെ കാണുനില്ല..... കാണുന്നില്ലന്ന് കേട്ടതും എന്റെ മനസ്സിൽ എന്തക്കയോ ചിന്തകൾ കടന്നു വന്നു ഞാൻ വീണ്ടും ചോദിച്ചു... അമ്മയുടെ സ്ഥലം എവിടായ..... ഇവിടെ എന്തിനാ വന്നത്.... ആ അമ്മ പറഞ്ഞു... സ്ഥലം....ഇവിടെന്നും അല്ല മോനെ കുറെ ദൂരയാ.... ഇവിടെ വന്നത് എന്തിനാണോ എന്തോ അറിയില്ല ...ഒരു സ്ഥലം വരെ പോകുവാൻ ഉണ്ട് അമ്മകൂടി വന്നോളു എന്ന് പറഞ്ഞത് കൊണ്ട് ഞാനും അവരുടെ കൂടെ വന്നതാ... ...
ഇത്രയും കേട്ടതോടെ എന്റെ മനസ്സിലെ സംശയങ്ങൾക്ക് ബലം കൂടി... ഒന്ന് ഞാൻ ഉറപ്പിച്ചു ... ദൂരെ എവിടെ നിന്നോ വന്നു...ഇ പട്ടണത്തിലെ തിരക്കിനിടയിൽ ആ മോനും മരുമോളും കൂടി അമ്മയെ ഉപേക്ഷിച്ചു കടന്നു കളഞ്ഞതാകും എന്ന്.. ... ഇന്നി എന്തു ചെയ്യും...ഇ അമ്മ ഒരു പക്ഷെ എനിക്കൊരു ബാധ്യതയാകുമോ... അങ്ങനെ നൂറുകണക്കിന് കാര്യങ്ങൾ എന്റെ മനസ്സിലൂടെ കടന്നു പോയി....എന്റെ ചിന്ത കണ്ടിട്ടാകാം ആ അമ്മ പറഞ്ഞു... മോൻ ചിന്തിക്കും പോലെ എന്നെ അവർ ഉപേക്ഷിച്ചു പോകില്ല കേട്ടോ....പാവം എന്റെ മോൻ ഇപ്പൊ എന്നെ കാണാതെ തിരക്കി നടക്കുകയാകും... എന്തായാലും അവൻ എന്നെ തിരക്കി കണ്ടുപിടിച്ചോളും..... അമ്മയുടെ ആ വാക്കുകൾ കേട്ട് എനിക്ക് സങ്കടം വന്നു കാരണം ഞാൻ ഉറപ്പിച്ചായിരുന്നു ഇ അമ്മയെ അവർ ഉപേക്ഷിച്ചത് തന്നെയെന്ന്..... പാവം അമ്മ..... മകൻ ഉപേക്ഷിച്ചതാന്നു അറിയാതെ തന്നെ തിരക്കി മോൻ വരുമെന്ന് പ്രതിക്ഷിച്ചു നിൽക്കുന്ന അവരെ ഇന്നി എന്ത് ചെയ്യും എന്നായി എന്റെ ചിന്ത .... അവസാനം ഞാൻ കരുതി ആ അമ്മയെ പോലീസ് സ്റ്റേഷനിൽ കൊണ്ട് ഏല്പിക്കാമെന്നു... അങ്ങനെ അവരേയും കൂട്ടി അടുത്തുള്ള പോലീസ്സ്റ്റേഷനിലേക്ക് ഞാൻ നടന്നു...
പോകുന്ന വഴിയിലൊക്കെ മകൻ എവിടയാണോ എന്തോ ... പാവം അവൻ തന്നെ കാണാതെ വിഷമിക്കുന്നുണ്ടാകും എന്നൊക്കെ ആ അമ്മ പറഞ്ഞു കൊണ്ടിരുന്നു....
പോലീസ് സ്റ്റേഷൻ എത്തുന്നതിനു മുന്നേ...... ആ അമ്മയുടെ മകനും മരുമോളും വിയർത്തു തളർന്ന വേഷവുമായി... നടന്നു പൊയ്ക്കൊണ്ടിരുന്ന ഞങ്ങൾക്ക് മുന്നിൽ എത്തി.... ദാ എന്റെ മോൻ....എന്നോടായി ആ അമ്മ പറഞ്ഞു... അപ്പോഴേക്കും മോനും അമ്മയെ കണ്ടിരുന്നു..... അമ്മാ....വന്നപ്പോഴേ പറഞ്ഞതല്ലേ കൈവിട്ടു പൊയ്കളയല്ലേയെന്നു... ഞാനും ഇവളും കൂടി ഇ വെയിലത്ത്‌ എവിടെയെല്ലാം അമ്മയെ തിരക്കി നടനെന്നോ .... എന്തിനാ അമ്മ പറയാതെ കാറിൽ നിന്നും ഇറങ്ങി പോയത്‌.... ബാക്കിയുള്ളവരെ വിഷമിപ്പിക്കുവാൻ എന്നും പറഞ്ഞു ആ മകൻ അമ്മയെ കെട്ടിപിടിച്ചു...ആ സമയത്ത് മരുമോളുടെ മുഖത്തേക്ക് ഞാൻ നോക്കിയപ്പോൾ അവരുടെ മുഖത്തും അമ്മയെ കണ്ട സന്തോഷം എനിക്ക് കാണുവാൻ കഴിഞ്ഞു...... . ആ അമ്മയും മോനും എന്നോട് നന്ദി പറഞ്ഞു അവരുടെ കാർ കിടക്കുന്നിടത്തേക്ക് നടന്നു ....ഒരു നിമിഷമെങ്കിലും ആ മോനെയും മരുമോളെയും കുറിച്ച് അരുതാത്തത് ചിന്തിച്ചതിൽ എനിക്ക് വിഷമം തോന്നി.... വയസ്സായ അമ്മയോട് ഇത്രയധികം സ്നേഹം ഇ കാലത്തും കാണിക്കുന്ന അവരെ കുറിച്ച് ഓർത്തപോൾ എനിക്ക് രോമാഞ്ചം ഉണ്ടാകുന്നതു പോലെ തോന്നി ... ഈ കാലത്ത് മാതാപിതാക്കളെ ഒരു ബാധ്യതയായി കാണുന്ന മക്കൾക്കിടയിലും ഇങ്ങനെ നന്മയുള്ളവർ ഉണ്ടല്ലോ എന്ന് ചിന്തിച്ചു കൊണ്ട് ഞാൻ ബസ്സ്‌ സ്റ്റാൻറ്റിലേക്ക് നടക്കാൻ തുടങ്ങിയപ്പോ... പിറകിൽ നിന്നും വീണ്ടും ആ അമ്മയുടെ മോനെ എന്നുള്ള വിളി കേട്ട് ഞാൻ തിരിഞ്ഞ് നോക്കി.....അപ്പോഴേക്കും അമ്മ എന്റെ അടുതെത്തിയിരുന്നു ... ഞാൻ നോക്കിയപ്പോൾ മോനും മരുമോളും കുറെ ദൂരെ നമ്മളെ നോക്കി നില്കുന്നു... എന്താ അമ്മേ... ഞാൻ ചോദിച്ചു.... അവർ ഒരു ചെറിയ ചിരിയോടെ പറഞ്ഞു തുടങ്ങി.... മോനെ ഇപ്പൊ നിന്റെ മനസ്സിൽ എന്റെ മോനെയും മരുമോളെയും കുറിച്ച്... ഭയങ്കരമായ ധാരണകൾ ആയിരിക്കും അല്ലേ... എന്നാലേ അത്തരം ധാരണകൾ ഒന്നും വേണ്ട കേട്ടോ... ഇ കാണിച്ചതൊക്കെ വെറും പൊള്ളയായ സ്നേഹമാണ്.... ആ അമ്മയുടെ വാക്കുകൾ കേട്ട് ഞാൻ വായും തുറന്ന് നിന്നു അവർ വീണ്ടും തുടർന്നു.... എന്റെ കെട്ടിയോൻ ഉണ്ടല്ലോ അയാൾ മരിക്കാൻ കിടക്കുന്ന സമയത്ത് സ്വത്തെല്ലാം എഴുതി നമ്മുടെ ഇടവകയിലെ അച്ഛനെ ഏല്പിച്ചു... അയാൾക്ക് മോനെ അത്രയ്ക്ക് വിശ്വാസമുള്ളതുകൊണ്ട് അതിൽ ഇങ്ങനെ എഴുതി വച്ചിരുന്നു..... എന്നെ മരിക്കുംവരെ നല്ലപോലെ നോക്കിയാൽ സ്വത്ത് മോന്... അല്ലെങ്കിൽ പളളിയിലെ അനാഥാലയത്തിനെന്നു.... അതുകൊണ്ട് ആ സ്വത്തിനോടുള്ള സ്നേഹമാണ് ഇ കാണിക്കുന്നത്...... അതുകൊണ്ടാണ് മോനെ എന്നെ തിരക്കി അവരു വരുമെന്ന് എനിക്ക് വിശ്വാസമുണ്ടാരുന്നത്..... ഇതും പറഞ്ഞു ആ അമ്മ തിരിച്ചു നടന്നുപോയി....എന്റെ മനസ്സിൽ ആകട്ടെ ആ മോനെയും മരുമോളെയും കുറിച്ച് അതുവരെ ഉണ്ടാരുന്നതെല്ലാം ഒറ്റ നിമിഷം കൊണ്ട് അലിഞ്ഞു പോയി....... മനസ്സിൽ മുഴുവൻ ആ അമ്മയുടെ കെട്ടിയോന്റെ ബുദ്ധിയെ കുറിച്ചാരുന്നു......
ഡിനുരാജ് വാമനപുരം

യഥാർത്ഥ ദൈവം


യഥാർത്ഥ ദൈവം
---------------------------------------
സ്വർഗ്ഗത്തിന്റെയും, നരകത്തിറ്റെയും കവാടത്തിനു മുന്നിൽ വലിയ തർക്കം നടക്കുകയാണ്.....സ്വർഗനരകങ്ങളുടെ ദേവനും കുറച്ചു ഉപദേവന്മാരും ഒരു ഭാഗത്തു.... മറു ഭാഗത്താകട്ടെ അവിടത്തെ ദേവിയും അവർക്കൊപ്പം കുറച്ചു ദേവന്മാരും.....ഇതിനിടയിലായി ഭൂമിയിൽ നിന്നും മരിച്ചു അവിടെ എത്തിയ രണ്ടു സ്ത്രീകൾ എന്ത് ചെയ്യണമെന്നു അറിയാതെ നിൽകുന്നു.... അവരെ ചൊല്ലിയാണ് അവിടെ തർക്കം നടക്കുന്നത്....ദേവൻ ഒന്നാമത്തെ സ്ത്രീയ്ക്ക് സ്വർഗ്ഗവും... രണ്ടാമത്തവൾക്ക് നരകവും ആണ് വിധിച്ചത്.... അതാണ് അവിടെ പ്രശ്നങ്ങൾക്ക് കാരണമായത്.... എന്തെന്നാൽ ഇ രണ്ടു സ്ത്രീകളും ഭൂമിയിൽ ജീവിച്ചത് വേശ്യാവൃത്തി ചെയ്താണ്....
ദേവൻ പറയുകയുണ്ടായി ഒന്നാമത്തെ സ്ത്രീയെ ഞാൻ സ്വർഗ്ഗത്തിലേക്കും രണ്ടാമത്തവളെ നരകത്തിലേക്കും വിടുകയാണ്... ഇതുകേട്ട ദേവി ഇടയിൽ കയറി ചോദിച്ചു അല്ലയോ ദേവാ അതെങ്ങനെ ശരിയാകും രണ്ടുപേരും ഒരേ തെറ്റ് ചെയ്തവരല്ലേ... ദേവൻ വീണ്ടും പറഞ്ഞു ഒന്നാമത്തവൾ സാഹചര്യങ്ങൾ മൂലം വേശ്യയായി മാറിയവളാണ്... രണ്ടാമത്തവൾ ആകട്ടെ സ്വന്തം വീട്ടുകാരെ ഉപേക്ഷിച്ചു മറ്റൊരുവനോട് പോയി അത് മൂലം വേശ്യയായവൾ ആണ്.... അതുകൊണ്ട് ആണ് രണ്ടു പേർക്കും ഞാൻ വ്യത്യസ്ത സ്ഥലങ്ങൾ നൽകുന്നത്..... വീണ്ടും ദേവി പറഞ്ഞു എങ്ങനെ നോക്കിയാലും രണ്ടു പേരും ചെയ്തത് വേശ്യാവ്യത്തി ആണല്ലോ അതുകൊണ്ട് രണ്ടു പേരെയും ഒന്നുകിൽ സ്വർഗ്ഗത്തിലേക്ക് അല്ലങ്കിൽ നരകത്തിലേക്ക് വിടണും എന്നാണ് എന്റെ അഭിപ്രായം... .... അങ്ങനെ തർക്കം മുറുകി കൊണ്ടിരുന്നു അവസാനം ദേവൻ ഒരു വഴി. കണ്ടെത്തി...
ദേവൻ എല്ലാവരോടും ആയി പറഞ്ഞു.... ഇ രണ്ടു പേർക്കും വീണ്ടും ജീവൻ നൽകി 30ദിവസത്തേക്ക് ഭൂമിയിലേക്ക്‌ അയക്കുകയാണ്.... ആ 30നാൾ ഇവരുടെ ജീവിത രീതി എങ്ങനയോ അതനുസരിച്ച് വിധി നിർണയിക്കാം.... ദേവന്റെ അഭിപ്രായത്തിനോട് എല്ലാവരും യോജിച്ചു...... അങ്ങനെ അവർക്ക് ജീവൻ തിരികെ നൽകി.... ഭൂമിയിലേക്ക്‌ അയക്കുവാൻ നേരം ദേവൻ അവരോടു പറഞ്ഞു.... നിങ്ങൾക്ക് ഇവിടെ നടന്നതെല്ലാം ഓർമ്മയിൽ നിൽകും... പക്ഷെ ഒന്നും ആരോടും പറയാൻ കഴിയില്ല..... 30ദിവസമാണ് നിങ്ങളുടെ ആയുസ്സ്... ആ 30നാൾ സ്വർഗ്ഗം ലഭിക്കുവാൻ വേണ്ടി ജീവിക്കു.... ഇങ്ങനെഎല്ലാം പറഞ്ഞു അവരെ ഭൂമിയിലേക്ക്‌ തിരിച്ചയച്ചു.....
30ദിവസങ്ങൾ കടന്നു പോയി... വീണ്ടും പഴയപോലെ അവർ സ്വർഗ്ഗനരക കവാടത്തിനു മുന്നിലെത്തിപെട്ടു... എല്ലാവരും അവിടേക്ക് വന്നു.... ദേവൻ പറഞ്ഞു... ദേവി നിനക്ക് ഞാൻ ഇവരുടെ വിധി നിർണ്ണയിക്കുവാൻ വിട്ടു തരുകയാണ്.... കഴിഞ്ഞ 30ദിവസങ്ങളിലെ അവരുടെ ജിവിതം ഇപ്പൊ നിന്റെ മനസ്സിലേക്ക് തെളിഞ്ഞ് വരും..... ദേവിയുടെ മനസ്സ് കഴിഞ്ഞ 30ദിവസങ്ങളിലേക്ക് നീങ്ങി.... ഒന്നാമത്തവളുടെ ജീവിതം..... അവൾ പോയ 30ദിവസങ്ങളും പണ്ട് ജീവിച്ചതിനെക്കാളും കൂടുതലായി വേശ്യാവ്യത്തിയിൽ ഏർപ്പെട്ടു ജീവിച്ചു... രണ്ടാമത്തവളുടെ ജീവിതം....... 30ദിവസങ്ങളും ദൈവചിന്തകളുമായി അവൾ ദൈവസന്നിധിയിൽ ഭജനമിരിയ്ക്കുകയായിരുന്നു.... മറ്റൊനും ചിന്തിച്ചില്ല ദേവി പറഞ്ഞു രണ്ടാമത്തവൾ സ്വർഗ്ഗം അർഹിക്കുന്നു... മറ്റവൾ നരകവും.... ഇത് കേട്ട് ദേവൻ പറഞ്ഞു.... ഒരിക്കലും ശരിയാകില്ല അത് നേരെ തിരിച്ചാണ് സംഭവിക്കേണ്ടതു.... അതിനുള്ള കാരണം ഇതാണ് ദേവൻ പറഞ്ഞു .... രണ്ടാമത്തവൾ സ്വർഗ്ഗം ലഭിക്കുവാൻ വേണ്ടി.... ദൈവത്തെ പ്രാർത്ഥിച്ചു.... ശരിയാണ് പക്ഷെ യഥാർത്ഥ ദൈവം എന്നത് സ്വന്തം അച്ഛനും അമ്മയും ആണെന്ന് അവൾ മറന്നു..... തളർന്ന് കിടക്കുന്ന അവരെ തിരിഞ്ഞ് നോക്കാതെ... അവർക്ക് ഒരു നേരത്തെ ആഹാരം കൊടുക്കാതെ മരണശേഷം തനിക്ക് കിട്ടുന്ന സുഖം മാത്രം മനസ്സിൽ കണ്ട്‌ ജീവിച്ച ഇവളെകാളും.... തനിക്ക് നരകം ലഭിച്ചാലും സാരമില്ലായെന്നു ചിന്തിച്ചു.... സ്വന്തം മാതാപിതാക്കളെ ദൈവമായി കണ്ട്‌ മറ്റ് നിവർത്തി ഇല്ലാത്തതു കൊണ്ട് വീണ്ടും വേശ്യാവ്യത്തിയിൽ ഏർപ്പെട്ട് അവരെ സംരക്ഷിച്ച ഇവളാണല്ലോ യഥാർത്ഥത്തിൽ സ്വർഗ്ഗം അർഹിക്കുന്നത്... ദേവന്റെ വാക്കുകൾ കേട്ട് ദേവിക്ക് കാര്യങ്ങൾ ദേവൻ പറയുന്നതാണ് ശരിയെന്ന്‌ മനസ്സിലായി ..... അങ്ങനെ അവരെ സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കും കടത്തി വിട്ടു..... ദേവൻ വീണ്ടും ദേവിയോട് പറഞ്ഞു..... എപ്പോഴും ദൈവം എന്നത് സ്വന്തം മാതാപിതാക്കൾ തന്നെയാണെന്ന് മനസ്സിലാക്കുന്നവർക്ക് തീർച്ചയായും എപ്പോഴും സ്വർഗ്ഗകവാടം തുറന്ന് തന്നെ കിടക്കും.....
ഡിനുരാജ് വാമനപുരം

വരൾച്ച (മിനിക്കഥ )

Image may contain: 1 person, stripes

അയാൾക്ക്‌ ഒരു വീട് വയ്ക്കണും മനസ്സിൽ തോന്നി തുടങ്ങി... ചുറ്റുമുള്ളവരെക്കാളും വലിയൊരു വിടായിരിക്കണുമെന്നതു അയാൾക്ക് നിർബന്ധം ഉണ്ടായിരുന്നു ... അങ്ങനെ പറമ്പിൽ ഉണ്ടായിരുന്ന മരങ്ങളൊക്കെ മുറിച്ചു മാറ്റി അവിടെ അയാളും വച്ചു മാനം മുട്ടെ പൊങ്ങി നിൽക്കുന്ന വലിയൊരു കോൺക്രീറ്റ് സൗധം .... പറമ്പിൽ ഉണ്ടായിരുന്നതിൽ ഉപയോഗമില്ലാത്ത തടികളൊക്കെ മാറ്റിയിട്ടു...ഉപയോഗമുള്ള പ്ലാവും.... തേക്കും... മഹാഗണിയുമൊക്കെ ... വീടിനു വേണ്ട കതകിലും,ജനലിലും , കോണിപ്പടിയിലെ അലങ്കാരങ്ങൾക്കും ഉപയോഗിച്ചു... എന്തിനേറെ പറയുന്നു വീടിന്റെ സിറ്റ്ഔട്ടിൽ വരെ തടികൾ കൊണ്ട് അലങ്കരിച്ചു.....
പിന്നും അയാൾക്ക് ഒരാഗ്രഹം വീടിന്റെ മുറ്റം.... വെറും മണ്ണായി കിടക്കുന്നത് ശരിയല്ല ... അങ്ങനെ കോൺക്രിറ്റിൽ തീർത്ത മനോഹരമായ തറയോടുകൾ കൊണ്ട് മുറ്റം മുഴുവൻ പാകി ഭംഗിയിൽ ചെയ്തെടുത്തു.... അവസാനം കിണറ്റിൽ ഒരു തുള്ളി വെള്ളമില്ലാതെയും.... മഴ ദൈവങ്ങൾ കനിയാതെയും.... ഒരു തുള്ളി വെള്ളത്തിനായി അയാളും ഓടി നടക്കേണ്ടി വന്നു.....
ഡിനുരാജ് വാമനപുരം

സ്വാർത്ഥത


സ്വാർത്ഥത
-------------------
ബസ്‌സ്റ്റോപ്പിലേക്കു നടന്നിട്ടു എത്താത്തത് പോലെ തോന്നി അയാൾക്ക്... ബൈക്കിനു പണിമുടക്കാൻ കണ്ട സമയത്തെ പ്രാകികൊണ്ട് അയാൾ കാലുകൾ കുറച്ചു കൂടി നീളത്തിൽ വലിച്ചു വെച്ചു നടന്നു.... നടന്നാണ് പോകുന്നതെങ്കിലും അമ്പലത്തിൽ കയറുന്നത് ഒഴിവാക്കുവാൻ അയാൾക്ക് കഴിയില്ല കാരണംഎന്ന് ജോലി കിട്ടി പോയിത്തുടങ്ങിയോ അന്നു മുതലുള്ള ശീലമാണത്.... അമ്പലനടയിലെ ഗേറ്റിനു മുന്നിൽ ചെരുപ്പ്ഊരികൊണ്ടിരുന്നപ്പോൾ....... "സാർ ഹാരം വേണോ "എന്നു അടുത്തുള്ള പൂക്കടയിൽനിന്ന്‌ ഒരു ചോദ്യം....... അയാൾ അങ്ങോട്ട്‌ നോക്കാതെ മനസ്സിൽ ചിന്തിച്ചു... കഴിഞ്ഞരണ്ടുവർഷമായി ഞാൻ ഇവിടെ മുടങ്ങാതെ വരുന്നു ആ പൂക്കടയിൽ നിന്നുംഎന്തെങ്കിലും വേണോന്നു ഇങ്ങനെ ചോദിച്ചിട്ടുമില്ല....ഞാൻ ഒന്നും ഇതുവരെയും വാങ്ങിയിട്ടുമില്ല...... ഇന്നെന്താ പതിവില്ലാത്തൊരു ചോദിപ്പെന്നു കരുതി അയാൾ തലയുയർത്തി അങ്ങോട്ടു നോക്കി.... ഓ കടയിലെ ആള് മാറിയിരിക്കുന്നു പുതിയ ആളാണ് പത്ത് പതിനഞ്ച് വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി..............
അയാൾ വാച്ചിലേക്കുനോക്കി ബസ്സ്‌ വരുവാൻ സമയം ഇനിയും ബാക്കിയുണ്ട്.... പെണ്കുട്ടിയായതുകൊണ്ടോ വിളിച്ചതുകൊണ്ടോ എന്തായാലും അയാൾ കടയുടെ അടുത്തേക് ചെന്നു...അയാളുടെ വരവിൽ എന്തേലും വില്കാമെന്നുള്ള പ്രതീക്ഷ ആ കുട്ടിയുടെ മുഖത്തു പടർന്നു..ആ പ്രതീക്ഷ തെറ്റിക്കാതെ അയാൾ ഒരു ഹാരം വാങ്ങി.... പൈസ കൈയിലേക്ക് വാങ്ങുമ്പോൾ അവൾ ചെറു പുഞ്ചിരിയോട് കൂടി പറഞ്ഞു... "സാർ ഇതു എന്റെ ആദ്യത്തെ കച്ചവടമാണ്"...അതുകേട്ടു അയാളുംഒന്നു പുഞ്ചിരിച്ചു എന്നിട്ടു അമ്പലത്തിനകത്തേക്ക് നടന്നു പോയി.. .തൊഴുതു മടങ്ങി വന്നപ്പോഴും ആ പെൺകുട്ടി അയാളെ നോക്കി പുഞ്ചിരിച്ചു...... തിരിച്ചും ചെറിയൊരു ചിരി അയാളും സമ്മാനിച്ചു....
ആ പെണ്കുട്ടിയുടെ മുഖത്ത് കണ്ട നിഷ്കളങ്കമായ ചിരി...അയാളെ കൊണ്ട് ഹാരം വാങ്ങിക്കൽ പതിവാക്കി മാറ്റി. പതിയെ പതിയെ ആ പെണ്കുട്ടിയെപ്പറ്റി അയാൾ കൂടുതൽ അറിഞ്ഞുകൊണ്ടിരുന്നു..... കഴിഞ്ഞ ഒരുമാസം മുന്നേ അവളുടെ അമ്മമരിച്ചുപോയെന്നും അമ്മയാണ്കടനടത്തിയിരുന്നതെന്നും.... വീട്ടിൽ ഇപ്പൊ രണ്ടാനച്ഛനുംമുത്തശ്ശിയും മാത്രമേ ഉള്ളെന്നും....മുഴുകുടിയനായ രണ്ടാനച്ഛൻ വീട്ടുകാര്യങ്ങൾ ഒന്നും നോക്കാത്തതുകൊണ്ടാണ് അവൾക്കു ഇപ്പൊ പഠിത്തം മതിയാക്കി പൂക്കട നോക്കി നടത്തേണ്ടി വന്നത് എന്നുള്ള കാര്യങ്ങളെല്ലാം അയാൾക്കു അറിയാൻ കഴിഞ്ഞു.......തന്റ്റെ മകളുടെ പ്രായമുള്ള ആ പെൺകുട്ടി അയാളുടെ മനസ്സിൽ വലിയൊരു നൊമ്പരമായി മാറി.........
നല്ല മനസ്സുകൊണ്ടാണോ... . അതോ ദൈവത്തിൻറ്റെ കാരുണ്യമാണോ... അയാളുടെ പ്രമോഷൻ പേപ്പർ എല്ലാം ശരിയായിവന്നിരിക്കുന്നു....... ഇപ്പൊ കിട്ടികൊണ്ടിരിക്കുന്ന ശമ്പളം ഇരട്ടി അകാൻ പോകുന്നു...ഓരോ മാസവും കഷ്ടിച്ച് തള്ളിനീക്കികൊണ്ടിരുന്നതനിക്കു ഇനി സുഖമായി മുന്നോട്ടു പോകാം.... ഭാര്യക്കും മക്കൾക്കുംഇന്നി മുതൽ തന്റ്റെ കണക്കുകൂട്ടലുകൾ കേൾക്കാതെ സുഖമായി ഉറങ്ങാം ...അതെല്ലാം ചിന്തിച്ചു അയാളുടെ മനസ്സിൽ സന്തോഷം അലയടിച്ചുകൊണ്ടിരുന്നു .......നാളെ ഞായറാഴ്ച എംഡി വിദേശത്തു നിന്നും വരും ഇന്നി എം ഡിയുടെ ഒരു ഒപ്പ് കൂടി മാത്രം മതി... അയാളുടെ പ്രമോഷന്... തിങ്കളാഴ്ച വെളുപ്പിനെ എംഡിക്ക് തിരിച്ചുപോകേണ്ടതിനാൽ...പേപ്പറുമായി ഞായറാഴ്ച 4മണിക്ക് എം ഡിയുടെ ഗസ്റ്റ്ഹൗസ്സിൽ ചെല്ലുവാൻ പറഞ്ഞിട്ടുണ്ട്....എംഡിയോട് വളരെ അടുപ്പമുള്ള കമ്പനിയിലെ മാനേജർ കൂടി തന്നോടൊപ്പംഗസ്റ്റ്ഹൗസ്സിലേക്ക് വരാം എന്ന് പറഞ്ഞത് അയാൾക്ക് വലിയൊരു ആശ്വാസം ആയിരുന്നു...... അന്ന് രാത്രിയിൽ മനോഹരമായ സ്വപ്നങ്ങളുമായി അയാൾ സുഖമായി ഉറങ്ങി......
ഞായറാഴ്ച വൈകുന്നേരം 3മണി ആയപ്പോഴേ അയാൾ റെഡിയായി..... അപ്പൊ ദാ വരുന്നു..മൊബൈലിൽ മാനേജരുടെ കാൾ..... അറ്റൻഡ് ചെയ്തു......ഹലോ പറഞ്ഞു......
എനിക്കു ഒഴിച്ചുകൂടാൻ പറ്റാത്ത മറ്റൊരു ആവശ്യം വന്നുപോയി അത്കൊണ്ട് എനിക്ക് കൂടെ വരാൻ കഴിയില്ല.... സാരമില്ല താൻ പൊയ്ക്കോളൂ ഞാൻ എംഡിയെ വിളിച്ചുപറഞ്ഞിട്ടുണ്ട്.... ....പിന്നേ ഗസ്റ്ഹൗസിൽ പലതും നടക്കും അതൊന്നും ശ്രദ്ധിക്കാൻ നിൽക്കണ്ട കേട്ടോ....
ശരിയെന്നു മറുപടികൊടുത്തുകൊണ്ട് അയാൾ കാൾ കട്ടുചെയ്തു.... മൊബൈൽ പോക്കറ്റിൽ ഇട്ടു ബൈക്ക് സ്റ്റാർട്ടാക്കി ........... 4മണി ഗസ്റ്ഹൗസിന് മുന്നിൽ എത്തിയ അയാൾ വലിയ ഗേറ്റ് തുറന്ന് അകത്തേക്കുനടന്നു....ഗസ്റ്റ് ഹൗസിൻറ്റെ വാതിലിനുമുന്നിലായി ഒരു കുടിയൻ ഇരിക്കുന്നു ""ആരാ...... കുഴഞ്ഞ സൗണ്ടിൽ കുടിയൻ ചോദിച്ചു.... എംഡി പറഞ്ഞിട്ട് വന്നതാണ് എന്നുള്ള മറുപടി കേട്ടിട്ടാകാം പിന്നെ ഒന്നും അയാൾ ചോദിച്ചില്ല...കോളിങ് ബെല്ലിൽ മെല്ലെ അയാൾ വിരലമർത്തി... ബെൽ കേട്ട് തീർന്നതും എംഡി വാതിൽ തുറന്നുവന്നു കൂടെ രൂക്ഷമായ മദ്യത്തിന്റെ നാറ്റവും ....താൻ എത്തിയോ കയറി അകത്തേയ്ക്കു വാ... എന്ന് പറഞ്ഞു കൊണ്ട് എംഡി പേപ്പറും വാങ്ങി ഉള്ളിലേക്കു പോയി ഒപ്പിടുവാൻ ........അയാൾ അകത്തു കയറി അവിടെ കിടന്ന ഒരു കസേരയിൽ ഇരുന്നു.....
സാർ.... സാർ.... എന്നുള്ള പരിചിതമായ ഒരു വിളി അയാളുടെ ചെവികളിൽ മുഴങ്ങി... സൗണ്ട്‌ കേട്ട ഭാഗത്തേക്ക് അയാൾ നോക്കി അവിടെ ഒരു ജനലിന്റെ അപ്പുറത്തു നിന്നും കമ്പികളിൽ പിടിച്ചു കൊണ്ട് കരഞ്ഞുകലങ്ങിയ കണ്ണുകളുമായി പൂക്കാരിപെൺകുട്ടി തന്നെയും നോക്കി നില്ക്കുന്നു.... സാർ..... എന്ന രക്ഷിക്കൂ സാർ.... അയാൾ എന്നെ നശിപ്പിക്കും ..അവൾ കരഞ്ഞുകൊണ്ട് അയാളെ നോക്കി... വിളിച്ചുപറയുന്നുണ്ട്... അയാളുടെ തലച്ചോറിൽ ഒരുകൊള്ളിയാൻമിന്നി ..തന്റെ ദയയും കാത്തു സ്വന്തം മാനം രക്ഷിക്കുവാൻ തനിക്കു അറിയാവുന്ന താൻ നിത്യവും കാണുന്ന തന്റെമകളാകാൻ പ്രായമുള്ള ഒരു കുട്ടി നില്കുന്നു ....ഒരു നിമിഷത്തേക്ക് താൻ എന്തിനാണ് അവിടെവന്നേക്കുനേന്നു അയാൾ മറന്നു അവളെ രക്ഷപെടുത്താനായി ആ വാതിൽ ലക്ഷ്യമാക്കി നടന്നു .....പെട്ടന്ന് പിന്നിൽ നിന്നും എംഡിയുടെ ശബ്ദം ഇതാ.... പേപ്പറുകളെല്ലാം ..അയാൾ ഒന്നുതിരിഞ്ഞു നോക്കി നീട്ടിപ്പിടിച്ച പേപ്പറുമായിഎംഡി നില്കുന്നു മറുവശത്തു ദയനീയമായി ഒരു പെൺകുട്ടിയും......... അയാളുടെ മനസ്സിൽ താൻ എന്ന ചിന്ത വന്നു തനിക്കു കിട്ടാൻപോകുന്ന പ്രമോഷൻ ഇരട്ടിയാകുന്ന സാലറി തന്റെമക്കൾ തന്റെ ഭാര്യ തന്റെജീവിതം ... തന്റെ കാര്യങ്ങൾ മാത്രം അയാളുടെ മനസ്സിലേക്ക് കടന്നു വന്നു ആ പെൺകുട്ടിയുടെ മുഖമോ നിലവിളിയോ ഒന്നും പിന്നീട് ഓർമ്മ വന്നില്ല .....സ്വാർത്ഥതയോടു കൂടി അയാൾ പേപ്പറും വാങ്ങി പിച്ചിച്ചീന്തപ്പെടുവാൻ കാത്തു കിടക്കുന്ന ആ പെൺകുട്ടിയെ ഒന്ന് നോക്കെ പോലും ചെയ്യാതെ അയാൾ നടന്നു നീങ്ങി ............
ഡിനുരാജ് വാമനപുരം

പൊയ്മുഖങ്ങൾ


പൊയ്മുഖങ്ങൾ
-------------------
ദീപ ഉറങ്ങാനായി കിടക്കുകയാണ്... ഉച്ചഉറക്കത്തിനായി....... കിടക്കുമ്പോൾ തന്നെഉറങ്ങാൻ കഴിയുന്നത്ഒരുഭാഗ്യമാണ്...‌ ദീപയുടെ ആ ഭാഗ്യമൊക്കെപോയിട്ടു ഇപ്പൊ കുറച്ചു മാസങ്ങളാകുന്നു ...അവൾ ചിന്തിക്കുകയാണ് വിവാഹംകഴിഞ്ഞ ആദ്യനാളുകൾ എന്തു സന്തോഷമുള്ള സമയങ്ങൾ ആരുന്നു... വിവാഹമെന്ന് പറയാൻ കഴിയില്ല രണ്ടുവീട്ടുകാരെയും വെറുപ്പിച്ചു കൊണ്ടു ജോബിയ്‌ക്കൊപ്പം ഒളിച്ചോടുകയായിരുന്നു .. അന്നത്തെ ആ ഒളിച്ചോട്ടവും വീട്ടുകാരെ ഉപേക്ഷിച്ചു വന്നതും ഒരിക്കൽ പോലും ദീപയ്ക് വിഷമം ഉണ്ടാക്കിയില്ല.... ജോബിഗൾഫിലേക്ക് തിരിച്ചു പോയപ്പോൾ താനൊറ്റയ്ക് ആയപ്പോൾ പോലുംവിഷമിക്കാതെ പിടിച്ചുനിന്നതെല്ലാം അവൾ ഓർത്തു. ...ജോബിയുടെ മണിക്കൂര്കളോളം ഉള്ളഫോൺവിളികൾ മതിയാരുന്നു താനൊറ്റയ്ക്കായിപ്പോയി എന്നുള്ള ചിന്ത വരാതിരിക്കാൻ .... വർഷത്തിലുള്ള ജോബിയുടെ ലീവിനു വരവും ആ സമയത്തുള്ള അടിച്ചുപൊളിയും ഇടയ്ക്കു പുതിയ അഥിതിയുടെ കടന്നുവരവും എല്ലാം കൂടി 5വർഷം കടന്നുപോയി ...കഴിഞ്ഞ ലീവിനു ശേഷം എല്ലാം തകിടംമറിഞ്ഞു ജോബിപോയിട്ടു 4മാസമാകുന്നു ഒരുമാസമേ പൈസ അയച്ചുള്ളു കമ്പനിയിൽ എന്തോ പ്രോബ്ലം എന്ന് പറയുന്നു സാലറി കിട്ടുന്നില്ല ...മണിക്കൂറുകളോളം സംസാരിച്ചിരുന്ന ജോബിയുടെ ഫോൺ വിളി 5മിനിറ്റിൽ കൂടുതൽ ഇപ്പൊ ഇല്ല ........... വീട്ടുകാരെ ഉപേക്ഷിച്ചു വന്നതിന്റെ വേദന ദീപയ്ക് ഇപ്പോഴാണ്‌ മനസ്സിലായി തുടങ്ങിയത് ..കഴിഞ്ഞ കുറച്ചു നാളുകളായി അത്രമാത്രം ഒറ്റപ്പെടൽ ആണ് അവൾ അനുഭവിക്കുന്നത്.................
മൊബൈലിന്റെ നിർത്താതെയുള്ള ബെല്ലിന്റെ ശബ്ദം അവളുടെ ഉറക്കത്തെ മുറിച്ചു... ജോബിയുടെ കാൾ ആരുന്നു ഇന്ന് സാലറി കിട്ടുന്ന തീയതിആണെന്ന് ദീപയ്ക് അറിയാംസന്തോഷമുളള വാർത്ത‍ കേൾപ്പിക്കണെ എന്ന് സകല ദൈവങ്ങളേം വിളിച്ചു പ്രാത്ഥിച്ചുകൊണ്ട് അവൾ കാൾ എടുത്തു....... ഹലോ പറഞ്ഞു മറുതലയ്ക്കൽ ജോബി പറഞ്ഞു തുടങ്ങി....
"ഹലോ എടി ഞാനാ ഇന്നും പൈസ കിട്ടിയില്ല ....എന്തു ചെയുവാനാ നിൻറ്റെയും മോൻറ്റെയും കാര്യം ആലോചിക്കുമ്പോൾ എനിക്ക് സഹിക്കാൻ കഴിയുന്നില്ല....
"ദീപ മൂളികൊണ്ടു എല്ലാം കേട്ടു കൊണ്ടിരുന്നു... അങ്ങോട്ട്‌ ഒന്നും പറഞ്ഞില്ല. .... കുറച്ചു സമയംകൂടി സംസാരിച്ചിട്ടു ഫോണിൽ ബാലൻസ് ഇല്ല എന്നുപറഞ്ഞു ജോബി ഫോൺ കട്ട്‌ ചെയ്തു...
കഴിഞ്ഞ മാസങ്ങളിൽ വീട്ടുചിലവും മോൻറ്റെ ആവശ്യങ്ങളും എല്ലാ പലയിടത്തുന്നായി കടംവാങ്ങി നടത്തി... ഇനിയും അതിനു കഴിയില്ല ....ഇടയ്ക്ക് എപ്പോഴോ അടുത്ത വീട്ടിലെ ചേച്ചി ജോലിയ്ക്ക് പോകുന്ന ഷോപ്പിൽ ഒരു ഒഴിവുണ്ടെന്നു പറഞ്ഞാരുന്നു... ജോബി അറിയാതെ അതിനു പോകുവാൻ അവൾ തിരുമാനിച്ചു ...താൻ ജോലിയ്ക്ക് പോകുന്നത് ജോബി അറിഞ്ഞു കഴിഞ്ഞാൽ അവനു അത് വലിയ വിഷമംഉണ്ടാക്കും അത്രയ്ക്ക് സ്നേഹമാണ് ജോബിക്ക് തന്നോടു.... അവൾ മനസ്സിൽ ഓർമ്മിച്ചു ............അപ്പോൾ തന്നെ മൊബൈൽ എടുത്ത്‌ ദീപ അയലത്തെ ചേച്ചിയെ വിളിച്ചു.... ഭാഗ്യത്തിന് മറ്റാരും ജോലിയ്ക്കു എത്താത്തത് കൊണ്ട് നാളെ മുതൽ അവളോട്‌ വന്നുകൊള്ളുവാൻ പറഞ്ഞു.... നാളെമുതൽ ജോലിയ്ക്ക് പോകുവാനുള്ള തയ്യാറെടുപ്പുകൾ ദീപ ആരംഭിച്ചു തുടങ്ങി...... ..
*****************************
ജോബി തകർത്തു സംസാരിക്കുകയാണ് മൊബൈലിൽ ദീപയോട് അല്ലെന്നു മാത്രം....... അവന്റെ പുതിയ കാമുകിയോട്........
"അറിയാം മോളെ അടുത്ത ആഴ്ച്ചയല്ലേ നാളെത്തന്നെ ഗിഫ്റ്റ് ഞാൻ അയക്കും ഇന്ന് സാലറി വന്നതേ ഉള്ളു കഴിഞ്ഞ കുറെ മാസങ്ങളായി ഇ ഡേറ്റിലല്ലേ ഞാൻ പൈസ അയച്ചുതരുന്നത് മറന്നു പോയോ"..............
ചിരിയോടുകൂടി മണിക്കൂര്കളോളം ജോബിയുടെ ഫോൺ വിളി തുടർന്നുകൊണ്ടേയിരുന്നു... ദീപയാകട്ടെ നാളെ മുതൽ പോകുവാനുള്ള തയ്യാറെടുപ്പും നടത്തിക്കൊണ്ടിരുന്നു ............
പിറ്റേദിവസം വെള്ളിയാഴ്ച ആരുന്നു ദീപ ജോലിയ്ക്കു പോകുവാനായി ഇറങ്ങി.... മോനെയും കൂടെക്കൂട്ടി പോകുന്ന വഴിക്കു ഒരു ഡേകെയർ ഉണ്ട് അവനെ അവിടെ നിർത്താം .....ദീപ നടന്നു പോകുകയാണ്..... താൻ ജോലിയ്ക്കു പോകുന്ന കാര്യം ഒരിക്കലും ജോബി അറിഞ്ഞു അവന്റ്റെ മനസ്സ് വിഷമിപ്പിക്കാൻ ഇടവരുത്തരുതേയെന്ന് എന്ന പ്രാർത്ഥനയോടെ........ ........മറ്റൊരാളോട് സ്നേഹമുള്ള ജോബിയാകട്ടെ സന്തോഷത്തോടുകൂടി....കാമുകിയെ കുറിച്ച് ചിന്തിച്ചുകൊണ്ട്... ... താൻ സ്നേഹിച്ചു കെട്ടിയ ദീപയെയും തന്റ്റെ സ്വന്തം മോനെയും മറന്നു കൊണ്ട്..... ... കാമുകിയ്ക്കു ഗിഫ്റ്റ് വാങ്ങുവാനായി ഇ സമയം ഒരു ഷോപ്പ് നോക്കി നടന്നു നീങ്ങുകയാണ് ..........
ഡിനുരാജ് വാമനപുരം

യക്ഷിയും ഞാനും


യക്ഷിയും ഞാനും
....................................
എന്റ്റെ അടുത്ത കൂട്ടുകാരൻറ്റെ പെങ്ങളുടെ വിവാഹത്തിൻറ്റെ തലേദിവസമായിരുന്നു അന്ന് .... പഴയ കൂട്ടുകാരെല്ലാംവളരെ നാളുകൾക്ക് ശേഷം ഒത്തുകൂടിയ ദിവസമായിരുന്നു അത്... അതുകൊണ്ട് തന്നെ നല്ല ആഘോഷവും നടന്നു....ഏത് പരിപാടിക്കും മദ്യമൊഴിച്ചുകൂടാൻ പറ്റാത്തത് ആയതുകൊണ്ട് സാമാന്യം തെറ്റില്ലാതെ ഞാനും കൂട്ടുകാരും മദ്യപിക്കുകയും ചെയ്തു.. നാളെ വെളുപ്പിനെ പോകാം എന്നു കൂട്ടുകാരൻ പറഞ്ഞതൊന്നും കേൾക്കാൻ നിൽക്കാതെ ഞാൻ രാത്രിയിൽ ഏകദേശംഒരു 11മണി കഴിഞ്ഞപ്പോൾ അവിടെ നിന്നും തിരിച്ചു .... ഇവിടെനിന്നും 20കിലോമിറ്ററോളം ദൂരമുണ്ട് എൻറ്റെ വിട്ടിലേക്ക്‌..എങ്കിലും ഞാൻ കാറിൽ വന്നതുകൊണ്ട് ദൂരം ഒരു പ്രശ്നമല്ലായിരുന്നു .... നന്നേ മദ്യപിച്ചിട്ടുണ്ടെങ്കിലും വണ്ടി എന്നേ ചതിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് കാറുമായി ഞാൻ അവിടെ നിന്നും തിരിച്ചു...
പാതിരാത്രി ആയതുകൊണ്ടാകാം റോഡിലൊന്നും അധികം വണ്ടികളൊന്നും ഇല്ലായിരുന്നു...ഞാൻ സുഖമായി ഡ്രൈവ് ചെയ്തു മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു... ഏകദേശം 5കിലോമിറ്റർ പിന്നിട്ടു കഴിഞ്ഞു ഞാൻ ഇന്നി കുറെ ദൂരം ചെറിയൊരു വനമേഖലയാണ്.... വശങ്ങളിലൊന്നും വീടുകളോ.... കടകളോ... എന്തിനു തെരുവ് വിളക്കുകളോ പോലുമില്ല...ചെറിയ നിലാവുണ്ടെങ്കിലും മരങ്ങളുടെ വളർച്ച കാരണം പുറത്ത് നല്ല കൂരിരുട്ടു തളംകെട്ടി നിന്നു ... കാറിന്റെ വശങ്ങളിലെ ഗ്ലാസ്‌ താഴ്ത്തി വച്ചിരിക്കുന്നത് കൊണ്ട്... പുറത്ത് നിന്നും വീശുന്ന നല്ല തണുത്ത കാറ്റ് ദേഹത്ത് പതിച്ചു കൊണ്ടിരുന്നത് എനിക്ക് നല്ല സുഖമായി തോന്നി ... ചെന്നായ്ക്കളുടെ ഓരിയിടലും ചീവിടുകളുടെ വിളിയും മറ്റു ചില ജന്തുക്കളുടെ ശബ്ദവുമെല്ലാം ... ആരെയും ഒന്ന് പേടിപ്പിക്കുന്ന രീതിയിൽ ഉള്ളതായിരുങ്കിലും ... മദ്യത്തിന്റെ ലഹരി തലയ്ക്കു പിടിച്ചിരിക്കുന്നത് കൊണ്ട് എനിക്ക് പേടി എന്നൊരു സംഭവമേ തോന്നിയില്ല .... സ്റ്റിയറിങ് ഇടയ്ക്ക് ഇടയ്ക്ക് ചെറുതായി പാളുന്നുണ്ടെങ്കിലും... ദൈവം സഹായിച്ച് കുഴപ്പമൊന്നും ഇല്ലാതെ കാർ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു... പെട്ടെന്ന് ഒരു വളവുതിരിഞ്ഞ് കഴിഞ്ഞപ്പോൾ ആണ് ഹെഡ് ലൈറ്റിൻറ്റെ വെളിച്ചത്തിൽ ഞാൻ ആ കാഴ്ച്ച കണ്ടത് കാറിന്റെ മുന്നിലായി റോഡിൽ ഒരു പെണ്ണ് നിൽക്കുന്നത് ... ഞാൻ പെട്ടന്ന് ബ്രേക്ക് ചെയ്തു... തന്റ്റെ പുറകിൽ ഒരു കാർ വന്നു നിന്നിട്ട് പോലും ആ പെണ്ണ് തിരിഞ്ഞൊന്നു നോക്കാതെ അങ്ങനെ തന്നെ നിന്നു....
ഈ പാതിരായ്ക്ക് ഈ പെണ്ണ് ഇവിടെ എന്തിനാ ഒറ്റയ്ക്ക് നിൽക്കുന്നതെന്ന് ചിന്തിച്ചു കൊണ്ട് ഞാൻ കാറിൽ നിന്നും പുറത്തിറങ്ങി.... ഇന്നി വല്ല യക്ഷി ആയിരിക്കുമോ എന്ന് എനിക്ക് തോന്നിയെങ്കിലും പേടി എന്നൊരു സംഭവം മനസ്സിൽ വരാത്തതുകൊണ്ട് ഞാൻ മെല്ലെ അവളുടെ അടുത്തേക്ക് നടന്നു..മദ്യത്തിൻറ്റെ ലഹരി ഒറ്റയ്ക്ക് ഒരു പെണ്ണിനെ കണ്ടത് എന്റ്റെ മനസ്സിൽ ചില വേണ്ടാത്ത ചിന്തകളെല്ലാം കടത്തി വിട്ടു.........
ആ സമയത്ത് കാറ്റിൻറ്റെ ശക്തി കൂടതലായിരുന്നു ... ചെന്നായ്ക്കളുടെ ഓരിയിടൽ മുന്നെത്തേക്കാളും ഉച്ചത്തിലായിക്കൊണ്ടിരുന്നു...അതൊന്നും ആ സമയത്ത് എന്റ്റെ മനസ്സിൽ പ്രതേകിച്ചു ഒന്നും തോന്നിപ്പിച്ചില്ല.... ഞാൻ ആ പെണ്ണിന്റെ അടുത്തേക്ക് നടന്നു .... തറയോളം മുട്ടിക്കിടക്കുന്ന അവളുടെ മുടി കാറ്റിൽ പാറികൊണ്ടിരുന്നു വെള്ള സാരിയുടെ തുമ്പ് തറയിൽ മുട്ടിക്കിടക്കുന്നുണ്ടായിരുന്നു .. എന്റ്റെ കാലൊച്ച കേട്ടാകാം അവൾ മെല്ലെ തിരിഞ്ഞു അപ്പോൾ ഞാൻ കണ്ട്‌ അവളുടെ കണ്ണുകൾതിളങ്ങുന്നത് .....തല തിരിച്ചു അവൾ മെല്ലെ റോഡ്‌ വിട്ടു വനത്തിനുള്ളിലേക്കു നടന്നു... ആരായെന്നു ചോദിച്ചു കൊണ്ട് ഞാൻ പിറകെയും.... തറയിലൂടെ ഇഴഞ്ഞു നീങ്ങുന്ന മുടിയുമായി അവൾ തിരിഞ്ഞ് നോക്കാതെ നടന്നു പൊയ്ക്കൊണ്ടിരുന്നു കാറ്റ് നന്നായി വീശിഅടിക്കുന്നുണ്ടായിരുന്നു ..... ചെന്നായ്ക്കളുടെ ഓരിയിടലിൻറ്റെ ശക്തി കൂടിക്കൊണ്ടിരുന്നു......
ചെറിയ നിലാവുള്ളതു കൊണ്ട് ഇരുട്ടിനെ ഭേദിച്ചു നടന്നു പോകുന്ന അവളെ എനിക്ക് കാണാമായിരുന്നു... ..ഞാൻ അവളുടെ അടുത്തെത്തുവാൻ നടത്തത്തിന്റെ വേഗം കൂട്ടുന്നതിനനുസരിച്ചു അവളുടെ വേഗവും കൂടികൊണ്ടിരുന്നു.... എത്ര ശ്രമിച്ചിട്ടും എനിക്ക് അവളുടെ കൂടെ എത്തുവാൻ കഴിയുന്നില്ലായിരുന്നു .. കുറെ ദൂരം പിന്നിട്ടു കഴിഞ്ഞു മദ്യത്തിന്റെ ലഹരി ചെറുതായി എന്നിൽ നിന്നും മാഞ്ഞ് തുടങ്ങി. എന്റ്റെ മനസ്സിലേക്ക് ചെറിയൊരു ഭയംകടന്നു തുടങ്ങി ... രക്തമൂറ്റിക്കുടിക്കുന്ന യക്ഷിയാങ്ങണം ആണോ ഇത് ... വെള്ളസാരിയും തിളങ്ങുന്ന കണ്ണുകളും... തറയോളം നീണ്ട മുടിയും.... പേടി എന്റ്റെ മനസ്സിൽ ശക്തമായി കൊണ്ടിരുന്നു......അതുകൊണ്ട് തന്നെ ഞാൻ നടത്തം നിർത്തികൊണ്ട് അവിടെ നിന്നും ചുറ്റും തിരിഞ്ഞ് നോക്കി... ചെറിയ നിലാവുണ്ടെങ്കിലും എങ്ങുംഎനിക്ക് കൂരിരുട്ടായിമാത്രംതോന്നി ... വിണ്ടും അവളെ ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ... തിളങ്ങുന്ന കണ്ണുകളുമായി അവൾ എന്നെ നോക്കി നിൽക്കുന്നു... എന്റ്റെ ധൈര്യമെല്ലാം ചോർന്നുപോയി ഞാൻ ഞെട്ടി വിറച്ചു പെട്ടന്ന് അവൾ ഒരു വശത്തേക്ക് മാറി.... ആ സമയം പുറകിൽ നിന്നും ഉച്ചത്തിലുള്ള ഒരു പൊട്ടിച്ചിരികേട്ട് ... ഞെട്ടിവിറച്ചുകൊണ്ട് ഞാൻ തിരിഞ്ഞുനോക്കി ഭാഗ്യം ആരുമില്ലായിരുന്നു .... മുന്നിൽ എന്തോ അനങ്ങുന്ന ശബ്ദംകേട്ട് തല മെല്ലെ തിരിച്ചു നോക്കിയപ്പോൾ എന്നെ നോക്കികൊണ്ട്‌ തിളങ്ങുന്ന കണ്ണുകളുമായി വീണ്ടും അവൾ എങ്ങുനിന്നൊക്കയോ പൊട്ടിച്ചിരിയുടെ ശബ്ദവും ........ അയ്യോ അമ്മേ... എന്ന് നിലവിളിച്ചു കൊണ്ട് സർവശക്തിയുമെടുത്ത്‌ ഞാൻ അവിടെ നിന്നും ഓടി ... ഓടുന്ന കൂട്ടത്തിലും പൊട്ടിച്ചിരിയുടെ ശബ്ദംഎന്റ്റെ കാതുകളിൽ മുഴങ്ങി കേട്ടുകൊണ്ടിരുന്നു.... എങ്ങോട്ട് എന്ന് അറിയാതെ ആ കൂരിരുട്ടിൽ ഞാൻ ജീവനും കൊണ്ട് ഓടുകയാണ്... പലപ്പോഴും മരങ്ങളുടെ വശങ്ങളിലുംവള്ളിപ്പടർപ്പുകളിലും കൈയും കാലും ചെന്നിടിച്ചു ചോര പൊടിയുന്നുണ്ടാരുനെങ്കിലും ഒരിക്കൽ പോലും പുറകോട്ടു തിരിഞ്ഞ് നോക്കാതെ ഞാൻ ഓടി കൊണ്ടേയിരുന്നു .. ദൈവത്തിൻറ്റെ സഹായംകൊണ്ട് എങ്ങനെയൊക്കയോ ഞാൻ റോഡിൽ എത്തിപ്പെട്ടു.....
വളരെ വേഗം കാറിൽ കയറി കാർ സ്റ്റാർട്ട്‌ ചെയ്തു.. അപ്പോഴും ആ പൊട്ടിച്ചിരി മുഴങ്ങി കേട്ടുകൊണ്ടിരുന്നു ....എന്റ്റെ കാല് ആക്സിലേറ്ററിൽ ഞെരിഞ്ഞമർന്നു... കാർ വേഗതയിൽ പാഞ്ഞു കൊണ്ടിരുന്നു....ഏകദേശം വനമേഖല കഴിഞ്ഞു തെരുവ് വിളക്കുകൾ ഉള്ള സ്ഥലം എത്തിയപ്പോഴാണ് എനിക്ക് ആശ്വാസം തോന്നിയത്...പേടിച്ചിട്ടു എന്താണ് സമഭവിച്ചതെന്നു എനിക്ക് മനസ്സിലാകുന്നേയില്ലായിരുന്നു . .യക്ഷിയുടെ കൈയിൽ നിന്നും കഷ്ട്ടിച്ചു രക്ഷപ്പെട്ടത് ഓർത്ത് ഞാൻ ആശ്വാസംകൊണ്ടു...... കഴുത്തിൽ കിടന്ന മാലയിലെ കുരിശിലേക്ക്‌ കൈവച്ചു കൊണ്ട് ഞാൻ മനസ്സിൽ ഓർത്തു... ഈ കുരിശു മാല ഉള്ളതുകൊണ്ടാകാം യക്ഷിക്ക് തന്നെ ഒന്നും ചെയ്യാതിരിക്കാൻ കഴിയാതിരുന്നതെന്നു ..... സമയം അറിയാൻ വേണ്ടി ഞാൻ ഒരു കൈകൊണ്ടു സീറ്റിൽ വച്ചിരുന്നു മൊബൈൽ തപ്പി .... മൊബൈൽ കൈയിൽ കിട്ടുന്നില്ല...
പേടി ഉണ്ടായിരുന്നെങ്കിലും ഒരു വശം ചേർത്തു കാർ നിർത്തി ഞാൻ ഉള്ളിലെ ലൈറ്റ് ഓൺ ചെയ്തു.... സീറ്റിനടിയിലൊക്കെ നോക്കി മൊബൈൽ കാണുനില്ല.... അപ്പോഴാണ് പേഴ്സും സീറ്റിൽ വച്ചിരുന്നത് ഓർമ്മയിൽ വന്നത്... അതും കാണുനില്ല.... പുറകു സീറ്റിൽ വച്ചിരുന്ന ലാപ്ടോപ്പിലേക്കു എന്റ്റെ കണ്ണുകൾ നീങ്ങി ബാഗ്‌ ഉൾപ്പെടെ അതും അവിടെ കാണുവാനില്ല... അന്നേരമാണ് എനിക്ക് ഒരു കാര്യം മനസ്സിലായത് ...ഒരു പെണ്ണിനെ ഒറ്റയ്ക്ക് കണ്ടപ്പോൾ മദ്യത്തിന്റെ ലഹരിയിൽ അവൾക്കു പിന്നാലെ ഒന്നും ചിന്തിക്കാതെ ഇറങ്ങിപ്പോയ ഞാൻ എന്തൊരു മണ്ടനാണെന്നു ... ഇത്രയേറെ പേടിച്ചിട്ടും ഞാൻ ബോധംകെട്ടുവീഴാതിരുന്നതിനു കർത്താവിനോടു നന്ദിപറഞ്ഞു... കാരണം ബോധംപോയിരുന്നെങ്കിൽ കഴുത്തിലെ മാലയും.. കൈയിലെ മോതിരവും......കൂടി അവർ കൊണ്ടുപോയെനെ...... എന്തായാലും സമ്മതിക്കണം പാതിരായ്ക്ക് യക്ഷിയുടെ വേഷോം കെട്ടി ആ വനത്തിലൂടെ ഒറ്റയ്ക്ക് നടന്നു ആളിനെ പറ്റിക്കുന്ന സ്ത്രീയുടെ ഒരു ദൈര്യത്തെ .... എന്നോർത്ത് കൊണ്ട് ശരീരത്തിൽ അവിടവിടയൊക്കെയുള്ള വേദനയും സഹിച്ചുകൊണ്ട് ഞാൻ കാർ സ്റ്റാർട്ട്‌ ചെയ്തു ഓടിച്ചു പോയി...........
ഡിനുരാജ് വാമനപുരം

ചാറ്റിങ് കാമുകൻ



ഓഫീസിൽ നിന്നും ഇറങ്ങി കാറിൽ കയറുവാൻ ലിജോ കാറിന്റെ ഡോർ തുറന്നപ്പോൾ ആണ് മൊബൈലിൽ കാൾ വരുന്നത് ശ്രദ്ധിച്ചത് നോക്കിയപ്പോൾ ഒരു പുതിയ നമ്പർ... പരിചയം ഇല്ലാത്ത നമ്പർ ആണെങ്കിലും ലിജോ കാൾ അറ്റൻഡ് ചെയ്തു....
ഹെലോ ലിജോ അല്ലേ.....
അതെ ലിജോയാണു.. ഇതാരാ മനസിലായില്ലല്ലോ...
Mr ലിജോ... ഞാൻ ആരാണെന്നു വഴിയെ താങ്ങൾക്ക്‌ മനസ്സിലാകും.... ഇപ്പൊ പറയുന്നത് ശ്രദ്ധിച്ചു കേട്ടാൽ മതി....
താനാരാന്നും എനിക്ക് അറിയണ്ട തൻറ്റെ കാര്യവും കേൾക്കണ്ട . ഇപ്പൊ എനിക്ക് അതിനുള്ള സമയവും ഇല്ല...... ദേഷ്യത്തിൽ ലിജോ മറുപടി കൊടുത്തു
ഹെലോ ഇത് നിങ്ങളുടെ ജീവിതത്തെ.. ബാധിക്കുന്ന കാര്യങ്ങൾ ആണ്.... അതുകൊണ്ട് ഒന്ന് കേട്ടെ പറ്റു....
ജീവിതത്തെ ബാധിക്കുന്ന കാര്യം എന്ന് കേട്ട് ലിജോ ഒന്ന് ഞെട്ടി.....എന്നിട്ട് പറഞ്ഞു.. എന്തായാലും പറഞ്ഞു തുലയ്ക്ക്...
ലിജോ ഞാൻ നിങ്ങളുടെ ഭാര്യ സൈനയുടെ ... കാമുകൻ ആണ്.... പേടികണ്ട കേട്ടോ കാമുകൻ എന്ന് കരുതി... നിങ്ങൾ ഇല്ലാത്ത നേരത്ത് വിട്ടിൽ ഒളിച്ചു വനിട്ടൊന്നും ഇല്ല .... സൈനയും ഞാനും ചാറ്റിൽ കൂടെ പരിചയപ്പെട്ടു.... കുറച്ചു പാട് പെട്ടു ഒന്ന് വളച്ചെടുക്കാൻ...
ലിജോയുടെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി... ലിജോ വിറച്ചു കൊണ്ട് ചോദിച്ചു..... നിങ്ങൾ ആരാണ് നിങ്ങൾക്ക് എന്ത് വേണും....
ഞാൻ ആരാന്നു അറിയേണ്ട കാര്യം ഇല്ല... പിന്നെ എനിക്ക് എന്ത് വേണം എന്ന്.... ലിജോയുടെ വാട്സ്അപ്പിലേക്ക്‌ ഒരു അക്കൗണ്ട്‌ നമ്പർ സെൻറ് ചെയ്യാം അതിലേക്കു ഒരു ഒരുലക്ഷം ഇട്ടേക്കു...
ഒരുലക്ഷമോ...എന്തിനു... അതൊന്നും നടക്കില്ല... ലിജോ പെട്ടന്ന് പറഞ്ഞു
നടന്നില്ലേ... പിന്ന ചാറ്റിൻറ്റെ.. സ്ക്രീൻഷോട്ടും... സൈനയുടെ പല തരത്തിലുള്ള ഫോട്ടോസും എല്ലാം... സോഷ്യൽ മിഡിയകളിൽ പറന്നുനടക്കുന്നത് ലിജോയ്ക്ക് കാണാം...
ആ കേട്ടത് ലിജോയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല....... പ്ലീസ് അങ്ങനെയൊന്നും ചെയ്യല്ലേ... എനിക്ക് ഒരു 2ദിവസം സമയം വേണും... പൈസ റെഡിയാക്കുവാൻ... ലിജോ അയാളോട് കെഞ്ചി....
ഓക്കേ... അപ്പൊ മറക്കണ്ടാ 2ദിവസം.....
ലിജോ എങ്ങനെയൊക്കയോ ഡ്രൈവ് ചെയ്തു വീട്ടിൽ എത്തി... മനസ്സ് മുഴുവൻ ഫോൺ വിളിച്ചവൻ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു.. സൈനയിൽ നിന്നും ഇങ്ങനെ ഒരു ചതി ലിജോ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.. പതിവുപോലെ ലിജോ വന്നപാടെ സൈന അവന്റ്റെ അരികിലേക്ക് വന്നു... അന്നാദ്യമായി ലിജോ സൈനയുടെ കൈയിലിരിക്കുന്ന മൊബൈലിലേക്ക് വെറുപ്പോടെ നോക്കി.... എന്നതയെയും പോലെ അവൾ അവന്റ്റെ ബാഗും വാങ്ങി അകത്തേക്ക് പോയി... മനസ്സിലുള്ള ദേഷ്യം മുഴുവൻ കടിച്ചമർത്തി കൊണ്ട് ലിജോ സോഫയിലേക്ക് ഇരുന്നു...പതിവില്ലാതെ സൈനയും ലിജോയുടെ അടുത്തായി വന്നിരുന്നു.....
ലിജോ പതിഞ്ഞ ശബ്ദത്തിൽ അവളോട്‌ ചോദിച്ചു... സൈന നീ എന്നോട് ഒരു തെറ്റ് ചെയുണ്ടല്ലോ....
അത് കേട്ട് സൈന തെറ്റോ എന്ന ഭാവത്തിൽ ലിജോയെ നോക്കി....
നീ നോക്കണ്ട ആ തെറ്റിന് ഇപ്പൊ 1ലക്ഷം രൂപയാണ് വില... ലിജോ പറഞ്ഞു... ഒന്നും മനസ്സിലാകാതെ സൈന ലിജോയുടെ മുഖതേക്ക് നോക്കി..
സൈന ഞാൻ പറഞ്ഞു വരുന്നത്... നിന്റ്റെ ചാറ്റിങ് കാമുകന്റെ കാര്യമാണ്...
ലിജോയുടെ വാക്കുകൾ സൈനയിൽ ഒരു ഞെട്ടൽ ഉണ്ടാക്കി.... കുറ്റബോധം അവളുടെ മുഖത്ത് നിഴലിച്ചു... അവൾ എന്തോ പറയാൻ തുടങ്ങിയതും അതിനുള്ള അവസരം കൊടുക്കാതെ ലിജോ വീണ്ടും പറഞ്ഞു....
അങ്ങനെയൊന്നും ഇല്ല എന്നൊന്നും പറയണ്ട... നിന്റ്റെ ചാറ്റിങ് കാമുകൻ ഇന്ന് എന്നെ ഫോൺ വിളിച്ചാണ്..നീയും അവനും തമ്മിലുള്ള കാര്യങ്ങളെല്ലാം പറഞ്ഞത്...പിന്നെ ഒന്നുകൂടി പറഞ്ഞു ഒന്നും പുറത്തറിയാതിരിക്കാൻ അവന്റ്റെ അക്കൗണ്ടിലേക്ക് 1ലക്ഷം രൂപകൂടി ഇട്ടു കൊടുക്കണം എന്ന്....
ലിജോ എന്നോട് ക്ഷമിക്കണം... ഒരു അബദ്ധം പറ്റിപോയി.... കരഞ്ഞു കൊണ്ട് സൈന പറഞ്ഞു....
അബദ്ധം എന്ന് പറയണ്ട... അത് ആ വാക്കിന് കൂടി നാണക്കേട് ഉണ്ടാക്കും... പിന്ന നീ കൊച്ചുകുട്ടിയല്ല ഒരു ഭാര്യയാണെന്ന് ഓർക്കണുമാരുന്നു.......
.... സൈനയുടെ കരച്ചിലിൻറ്റെ ശക്തി കൂടിക്കൊണ്ടിരുന്നു.... ലിജോ വീണ്ടും പറഞ്ഞു തുടങ്ങി..
നിന്നോട് ക്ഷമിക്കാൻ എനിക്ക് കഴിയും കാരണം.. ഞാനാണ്‌ തെറ്റുകാരൻ നിനക്ക് ഇത് പോലൊരു ഫോൺ വാങ്ങി തന്നു എന്നത് കൊണ്ടല്ല... മറിച് ഒരു ഭർത്താവ് എന്നെ നിലയിൽ നിന്നെ ഞാൻ സ്നേഹിച്ചില്ല ഞാൻ എപ്പോഴും എന്റ്റെ ജോലിയെ മാത്രം സ്നേഹിച്ചു... നിന്റ്റെ ഇഷ്ട്ടങ്ങളെ കുറിച്ച് ഒരിക്കലും ചോദിച്ചിട്ടില്ല... നിന്നെ ചില ദിവസങ്ങളിൽ കിടപ്പറയിലെ ഒരു ഉപകരണമായി മാത്രമേ ഞാൻ സ്നേഹിച്ചുള്ളു... അതുകൊണ്ട് എനിക്ക് ഇപ്പൊ മനസ്സിലാകുന്നു...അവന്റെത് കപടസ്നേഹം ആയിരുന്നെങ്കിലും സ്നേഹം കിട്ടാൻ കൊതിച്ചിരുന്ന നീ അവന്റ്റെ മധുരവാക്കുകളിലൂടെ .... ചതി കുഴിയിലേക്ക് വീഴുവാൻ ഒരു പരുതിവരെ കാരണക്കാരൻ ഞാനാണല്ലോ അത് ഒന്ന് കൊണ്ട് മാത്രം എനിക്ക് ഒരുപക്ഷേ നിന്നോട് ക്ഷമിക്കാൻ കഴിഞ്ഞേക്കും.......
ശരിയാണ് ലിജോ നിന്നിൽ നിന്നും ഉണ്ടായ അവഗണനകൾ എന്നെ കൊണ്ട് തെറ്റ് ചെയ്യിപ്പിച്ചു ... ഇന്നി ഒരിക്കലും ഞാൻ ഇങ്ങനെയൊന്നും ആകില്ല.. കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു... ...
കരഞ്ഞിട്ടു കാര്യമില്ല... ഒരുലക്ഷം കൊടുത്തേ പറ്റു... അല്ലേ നിന്റ്റെ പലരീതിയിലുള്ള ഫോട്ടോസും പലരും കാണും.... ലിജോ പറഞ്ഞു....
പലരീതിയിലുള്ള ഫോട്ടോസൊ... എന്തൊക്കെയാ ലിജോ പറയുന്നത്... കുറച്ചു ചാറ്റി എന്നല്ലാതെ ഞാൻ അങ്ങനത്തെ ഫോടോയോന്നും അയച്ചിട്ടില്ല.... എന്നും പറഞ്ഞു അവൾ മൊബൈൽ എടുത്തു ഓൺ ആക്കി..... പക്ഷേ ചാറ്റ് മൊത്തോം ഡിലീറ്റ് ചെയ്തത് ഓൺ ചെയ്തതിനു ശേഷമാണ് ഓർമ്മ വന്നത്......
അവൾ വീണ്ടും പറഞ്ഞു... ഇല്ല ലിജോ മറ്റൊരു രീതിയിലുള്ള ഒരു ഫോട്ടോയും ഞാൻ അയച്ചിട്ടില്ല.... അതുകൊണ്ട് ഭീക്ഷണിക്കു മുന്നിൽ പേടിക്കേണ്ട കാര്യവുമില്ല... .. ഞാൻ ഇപ്പൊ തന്നെ അവനെ ബ്ലോക്ക്‌ ചെയ്‌തേക്കാം.......
സാരമില്ല സൈന നമുക്ക് പൈസ കൊടുക്കാം..... ജീവിതം വച്ചൊരു കളി വേണ്ട ... ഞാൻ ചെയ്ത തെറ്റാണു ഇ അവസ്ഥ നമുക്ക് വരുത്തിയത്..... എന്നും പറഞ്ഞു ലിജോ അകത്തേക്ക് കയറി പോയി...
തകർന്നിരുന്നു സൈന ലിജോയുടെ ഫോൺ അവിടെ ഇരിക്കുന്ന കണ്ട്‌.... അതെടുത്തു അവസാനം വന്ന നമ്പറിലേക്ക് കാൾ ചെയ്തു.... ആ സമയം പുറത്തേക്ക് വന്ന ലിജോ സൈന ഫോൺ ചെയ്യുന്നത് കണ്ട്‌ അങ്ങോട്ട്‌ ചെല്ലാതെ അവിടെ നിന്നു.....
ഫോൺ കണക്ട് ആയി മറുതലയ്ക്കൽ നിന്നും..... ഹലോ ലിജോ ഞാൻ താങ്ങളുടെ കാൾ ഇന്ന് പ്രതീക്ഷിച്ചില്ല..... കേട്ടോ
ഇത് ലിജോയല്ലടാ നിന്റ്റെ കാമുകി സൈനയാടാ.... നിനക്ക് ഒരുലക്ഷം തരാം ഒന്നും ചെയല്ലേ എന്ന് പറയാൻ വിളിച്ചതല്ലടാ... മറ്റേ മോനെ.........നിന്നോട് ചാറ്റിയതു എനിക്ക് പറ്റിയൊരു തെറ്റുതന്നെ....ആ സാഹചര്യത്തിൽ അങ്ങനെ പറ്റിപോയി.. പിന്നെ ഇപ്പോൾ ഇങ്ങനയൊക്കെ സംഭവിച്ചത് കൊണ്ട് ലിജോയ്ക് അവൻ എന്നോട് കാണിച്ച അവഗണകൾ ശരിയല്ലായെന്നു മനസ്സിലാക്കുവാൻ കഴിഞ്ഞു .. ഭർത്താവിൽ നിന്നുംഭാര്യക്ക് സ്നേഹവും സംരക്ഷണവുമാണ് വേണ്ടതെന്നും ലിജോയ്ക്കും ഇതിലൂടെ തിരിച്ചറിയാൻ കഴിഞ്ഞു..... എന്നാലും ഞാൻ ചെയ്തത് തെറ്റ് തന്നയാണ് എനിക്കും ബോധ്യം വന്നു... ... ഇന്നി നിനക്ക് ചെയാൻ പറ്റുന്നത് നീ ചെയ്യു.... അവസരം കിട്ടിയാൽ സ്വന്തം അമ്മയുടെ ഫോട്ടോ എടുത്തു അച്ഛനെ കാണിച്ചു പൈസ ചോദിയ്ക്കാൻ മടിക്കാത്ത.... നിന്നോട് ചാറ്റി പോയത്‌ ഓർത്തു ഞാൻ നാണിക്കുന്നു ........... അവൾ ഇത്രേം പറഞ്ഞപ്പോൾ കാര്യങ്ങൾ കൈവിട്ടു എന്ന് മനസ്സിലാക്കി മറുതലയ്ക്കൽ ഫോൺ കട്ട്‌ ആയി........
ലിജോയും സൈനയും പരസ്പ്പരം സ്നേഹിച്ചു ഇപ്പൊ സുഖമായി കഴിയുന്നുണ്ടെങ്കിലും തന്റ്റെ ഭാര്യയുടെ മറ്റേ രീതിയിലുള്ള ഫോട്ടോസ് എന്നേലും പ്രചരിക്കുമോ എന്നുള്ള ഭയം ലിജോയ്ക്ക് ഇല്ലാതില്ല.............
ഡിനുരാജ് വാമനപുരം

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo