Slider

സമയമാകാത്ത യാത്ര

0
സമയമാകാത്ത യാത്ര
------------------===--------------
ഇന്ന് ശ്യാമയുടെ ഭർത്താവ് അവളെ ഭൂമിയിൽ ഒറ്റയ്ക്കാക്കി മറ്റൊരുലോകത്തേക്കു പോയിട്ടു പതിമൂന്നു ദിവസങ്ങൾ ആകുന്നു... ജന്മം കൊടുത്തവർ ആരെന്ന് അറിയാതെ ഒരു അനാഥാലയത്തിൽ ജീവിച്ച അവളെ സ്നേഹിച്ചു കല്ല്യാണം കഴിച്ചതിന്റെ പേരിൽ സ്വന്തം തറവാട്ടിൽ നിന്നും അനന്തനെ പടിയടച്ചു പിണ്ഡം വയ്ക്കുകവരെയുണ്ടായി... എന്നിട്ടു പോലും അവളെ ഉപേക്ഷിക്കാതെ നീ ഇന്നി മുതൽ അനാഥായല്ലാ എന്ന് പറഞ്ഞ് ചേർത്ത് പിടിച്ചിട്ട് ഇപ്പൊ അനന്തൻ മരണമെന്ന ദുരന്തത്തിലൂടെ ശ്യാമയെ വീണ്ടും അനാഥയാക്കിമാറ്റിയിരിക്കുന്നു .മൂന്നുവർഷം വിവാഹം കഴിഞ്ഞു സുഖമായി ജീവിച്ചെങ്കിലും ദൈവമെന്നമഹാൻ ഒരു കുഞ്ഞു വേണും എന്നുള്ള അവരുടെ മോഹം മാത്രം പല രീതിയിലും തട്ടിത്തെറിപ്പിക്കുകയുണ്ടായി....അങ്ങനെ എല്ലാ അർത്ഥത്തിലും ശ്യാമ വീണ്ടും അനാഥയായിരിക്കുന്നു .....
കഴിഞ്ഞ പന്ത്രണ്ടുരാത്രികളിൽ അനന്തനില്ലാത്ത ആ വീട്ടിൽ ശ്യാമ പേടിയോടെ ഒറ്റയ്ക്കു എന്തു കാത്തിരുന്നോ അത് ഇന്നുരാത്രി സംഭവിച്ചു.അനന്തനുള്ളപ്പോൾ പോലും അവളെ കാണുമ്പൊൾ കണ്ണുകൾ അസ്ത്രങ്ങളാക്കി മാറ്റി അവളുടെമേൽ തറപ്പിച്ചിരുന്നവരിൽ ഏതോ ഒരുവൻ കാമവെറിപൂണ്ട് അവൾ ഒറ്റയ്ക്കായി പോയതിന്റെ ദൈര്യത്തിൽ ഇന്ന് ആ വീടിന്റെ വാതിലിൽ മുട്ടുന്നു.... .ശ്യാമ പേടിയോടുകൂടി വിളിച്ചു ചോദിച്ചു ആരാ.... വാതിലിലെ മുട്ടിനോടൊപ്പം അയാളുടെ വാക്കുകൾ ശ്രദ്ധിച്ചപ്പോൾ ശബ്ദത്തിൽ നിന്നും അനന്തന്റെ കൂട്ടുകാരനാണ് അതെന്നു മനസ്സിലായി... .അനന്തൻ ഉള്ളപ്പോ ആട്ടിൻതോൽ ധരിച്ചിരുന്ന കൂട്ടുകാരൻ ഇപ്പൊ തനി ചെന്നായയായി മാറിയിരിക്കുന്നു... .
നിന്നെ കൂടി ഞാൻ നോക്കിക്കോളാം.... ഒരു ആൺ തുണയില്ലാതെ ഒറ്റയ്ക്ക് നിനക്ക് ജീവിക്കുവാൻ കഴിയില്ല.... എന്നോട് സഹകരിക്കു നിനക്ക് വേണ്ടതൊക്കെ ഞാൻ ചെയ്തു തരാം..... അയാൾ പുറത്തു നിന്നും വിളിച്ചു പറയുന്നുണ്ട്... ശ്യാമയാകട്ടെ തനിക്കുണ്ടായ വിധിയെ പഴിച്ചുകൊണ്ട് പേടിച്ചു വിറച്ചു ഒന്നും മിണ്ടാതെയിരുന്നു..... അതു വരെ സൗമ്യമായി സംസാരിച്ച അയാൾ അകത്തു നിന്നും മറുപടി ഒന്നും വരാത്തതുകൊണ്ടാകാം ഭീഷണിയുടെ സ്വരത്തിലേക്ക് നീങ്ങുകയും വാതിലിൽ മുട്ടുന്നതിന്റെ ശക്തി കൂട്ടുകയും ചെയ്തു... .ശ്യാമയ്ക്ക് ഒന്നുഉറപ്പായി ഇനിഅധികസമയം വേണ്ട കാമവെറിപൂണ്ട ചെന്നായ് വാതിൽ പൊളിച്ചു അകത്തെത്താൻ .പിന്നെ താനി വീട്ടിനുളിൽ പിച്ചിച്ചീന്തപ്പെടും ..ഒരു പക്ഷെ മരണം വരെ സംഭവിക്കാം .....എന്തായാലും നാളത്തെ ന്യൂസുകൾ എന്നെ ആഘോഷിക്കും.... .സോഷ്യൽമീഡിയ-യിൽ എന്റെ ഫോട്ടോകൾ പാറിനടക്കും . അനാഥയായ എനിക്ക് സഹോദരന്മാർ ഉണ്ടാകും... .എങ്ങും എന്റെ നീതിയ്‌ക്കുവേണ്ടി അലമുറകൾ ഉയരും....അതെല്ലാം വെറും താൽക്കാലികം മാത്രമായിരിക്കും പുതിയൊരു വാർത്ത വരുമ്പോൾ എന്നെ എല്ലാവരും മറക്കും...അവൾക്ക് ഉറപ്പാണ് ഈ നാട്ടിൽ തനിക്ക് ഒരിക്കലും നീതി ലഭിക്കുകയില്ലന്നു...
ശ്യാമ ഒരു പേപ്പറിൽ ഇങ്ങനെ എഴുതി... ഞാൻ വെറുമൊരു പെണ്ണാണ് അതും ഒറ്റയ്ക്കായി പോയവൾ... എന്റെ ശരീരത്തെ മോഹിക്കുന്ന കഴുകന്മാർ വന്നു കൊണ്ടേയിരിക്കും...ഈ നാട്ടിൽ പീഡനവും തന്മൂലമുണ്ടാകുന്ന കൊലപാതകവുമൊന്നും ഒരു കുറ്റമല്ലാത്തതുകൊണ്ട് കഴുകൻ മാരുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കും.... അവർക്ക് വേണ്ടി ഞാൻ ഈ ശരീരം ഇവിടെ ഉപേക്ഷിക്കുന്നു....
കാമവെറിപൂണ്ടവരുടെ പല്ലും നഖവും ഉപയോഗിച്ചുള്ള അക്രമങ്ങൾക്കു നിന്നുകൊടുക്കാതെ .ചെന്നായ് രൂപം പൂണ്ട മനുഷ്യൻ വാതിൽപൊളിച്ചു അകത്തേക്കു വരുന്നതിനുമുന്നെ.... കറങ്ങിക്കൊണ്ടിരുന്ന ഫാനിന്റെ സ്വിച്ച് ഓഫ്‌ചെയ്തു .ഉറപ്പുള്ള ഒരു സാരിയിൽ തൂങ്ങിയാടുന്ന ഒരു ശരീരം മാത്രമായി മാറി ശ്യാമ.... ഈ ശപിക്കപ്പെട്ട നാട്ടിൽ നിന്നും സ്വന്തം മാനം രക്ഷിക്കുവാൻ സമയമാകുംമുന്നേ ശ്യാമ സ്വയം യാത്രയായി അനന്തൻ പോയ ലോകത്തേയ്ക്ക് ............................
ഡിനുരാജ് വാമനപുരം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo