Slider

ചെറുകഥ....💐തോറ്റുപോയവർ..💐

0
ചെറുകഥ....💐തോറ്റുപോയവർ..💐
കഴിഞ്ഞദിവസം ജോലികഴിഞ്ഞുവരുന്ന വഴിക്കു ബസ്സിൽവച്ചാണ് യാദൃശ്ചികമായി ദേവിയെ കണ്ടത്, തിരക്കായതിനാൽ കമ്പിയിൽ തൂങ്ങി നിൽക്കുകയായിരുന്നുഞാൻ...അവൾ സ്ത്രീകളുടെസീറ്റിലും. മടിയിൽ അവളുടെ രണ്ടു വയസ്സുള്ളമകൾഇരിപ്പുണ്ട്,കൂടെ അടുത്തുതന്നെ ഏകദേശം അഞ്ചു വയസ്സുതോന്നിക്കുന്ന അവളുടെമകനും.
എന്നെകണ്ടതും അവൾ ഇവിടിരിക്കാം എന്ന് ആംഗ്യംകാണിച്ചു.ഞാൻ ഒഴിഞ്ഞു മാറിയെങ്കിലും,മകനെ കൂടുതൽ അടുപ്പിച്ചിരുത്തി എനിക്ക്‌ ഇരിക്കാൻ സ്ഥലമുണ്ടാക്കി അവൾവിളിച്ചു, ഞാൻ അവിടെപോയിരുന്നു..
അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്‌ അവളുടെ ഇടത്തേകവിളിൽ തിണർത്തുകരുവാളിച്ച ഒരു പാട്. കഴുത്തിലും ഉണ്ടൊരിണ്ണം. എന്തുപറ്റി എന്നു ഞാൻചോദിച്ചു..അവൾ ഒന്നു ചിരിക്കാൻശ്രമിച്ചു..പിന്നെ മുൻസീറ്റിൽ പിടിച്ചിരുന്ന എന്റെകയ്യിന്മേൽ അവളുടെ ഇടത്തേകൈ പതുക്കെ അമർത്തിപിടിച്ചു.. അവൾക്കെന്തൊക്കെയോ എന്നോട് പറയാനുള്ളതുപോലെ..... ഞാൻ കൈ തട്ടി മാറ്റിയാലോ എന്നുചിന്തിച്ചു..പക്ഷേ തട്ടിമാറ്റാൻ എന്റെമനസ്സനുവദിച്ചില്ല.....
കുട്ടികാലംമുതൽക്കേ ഞങ്ങൾ ഒരുമിച്ചു പഠിച്ചതാണ്,അന്നൊക്കെ മോഡേൺ ഡ്രസ്സ് ധരിച്ചേ അവളെകണ്ടിട്ടുള്ളൂ.ഇപ്പോൾ ഈ മുഷിഞ്ഞ വേഷം അവളുടെ കളറിന് അല്പംമങ്ങളേല്പിക്കുന്നുണ്ട്...........
...........
സ്കൂളിൽ ഉച്ചക്കഞ്ഞി ഉണ്ടായിരുന്നതിനാൽ സ്‌കൂൾ ജീവിതത്തിൽ ഒരിക്കലും എനിക്ക്‌ പട്ടിണിയിരിക്കേണ്ടിവന്നിട്ടില്ല. പക്ഷേ അന്നൊരുദിവസം എനിക്ക് ചെറിയപനി ആയിരുന്നതിനാൽ,വിശപ്പില്ലായ്മമൂലം ഉച്ചക്ക് ഊണുകഴിക്കാൻപോയില്ല..ഞാൻ ക്ലാസ്സിൽതന്നെ ഇരുന്നു.ഡസ്കിൽ കൈകൾപിണച്ചു മുഖംകയ്യുകളിൽ പൂഴ്ത്തി....
അപ്പോഴാണ് അവളുടെ കൈകൾ ആദ്യമായി എന്നെ തൊടുന്നത്.....അവളുടെ വിരലുകൾ പതുക്കെ എന്റെ തലയിൽതലോടി..
ഞാൻ ദേഷ്യം വരുത്തി ഊണ്കഴിക്കാൻ പോയില്ലേ എന്നചോദ്യവും കൈ തട്ടിമാറ്റിയതും ഒരുമിച്ചായിരുന്നു...അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... നിറഞ്ഞു തുളുമ്പിയകണ്ണുകളുമായി അവൾ...........ആ മുഖം കൈകളിലെടുത്തൊരു ഉമ്മ കൊടുക്കാൻ എന്റെഹൃദയം പറഞ്ഞു,പക്ഷേ....അവളുടെ കണ്ണുകൾ.. കാണാതിരിക്കാൻശ്രമിച്ചുഞാൻ മുഖംകുനിച്ചിരുന്നു..രണ്ടു ദിവസം അവളെന്റെ കൂടെമിണ്ടിയതെയില്ല.. ഞാനൊന്നും ചോദിക്കാനുംപോയില്ല......
നാളുകൾ കൊഴിഞ്ഞു വീണു...മറ്റൊരു ദിവസം അവളെന്റെ കണ്ണുകളിലേക്ക് നോക്കി....എന്നോടു ചോദിച്ചു താരകൾ കിന്നാരം ചൊല്ലുന്നത് നീ കേട്ടിട്ടുണ്ടോ എന്ന്..
ഞാൻ വെളിയിലേക്ക് ആകാശത്തേക്കു നോക്കിപറഞ്ഞു..ഇപ്പോൾവെട്ടമാ രാത്രിയാകട്ടെ നോക്കിയിട്ട് വന്നു നാളെ പറഞ്ഞാപ്പോരെ? എന്ന്‌..
അന്നും ആ കണ്ണ് നിറയുന്നത് ഞാൻ കണ്ടു....
ഏഴാംക്ലാസ് കഴിഞ്ഞപ്പോൾ... നമ്മുടെ സ്കൂളിൽ മിക്സഡ്ക്ലാസ്സ് ഇല്ലാതിരുന്നതിനാൽ ഞാനുംഅവളും വെവ്വേറെക്ലാസ്സിലായി.. എന്നാലും സ്കൂൾ വിട്ടുപോകുമ്പോൾ എന്നുംവൈകിട്ടു കുറച്ചുദൂരം എന്നോടൊപ്പം കളിപറഞ്ഞവളുംകാണും.....
ഒടുവിൽ പത്താം കളാസ്സിൽ അവസാനത്തെപരീക്ഷയും കഴിഞ്ഞിറങ്ങുമ്പോൾ, ഓട്ടോഗ്രാഫ് ബുക്കിൽ അവളുടെ സുന്ദരമായ കൈപടയിലെഴുതിയ, ബാലചന്ദ്രൻ ചുള്ളിക്കാടുസാറിന്റെ ഏതോകവിതയുടെ തീവ്രമായനാലുവരികൾ......... കവിത ഞാൻ ഹൃദയത്തിൽ ചേർത്തു വച്ചു.പക്ഷെ....
അവളെ,അവളെ മാത്രം........
കണ്ടക്ടറുടെ സിംഗിൾ ബെല്ലാണ് എന്നെ ഓർമകളിൽ നിന്നുണർത്തിയത്.....എഡോ തനിക്കിറങ്ങേണ്ട സ്റ്റോപ്പ്‌ ഇതല്ലേ? അയാൾ നിഷ്കരുണം പറഞ്ഞു..കയ്യിൽ നിന്ന് കൈവിടുവിച്ചു സ്റ്റോപ്പിൽ യാത്രപറഞ്ഞിറങ്ങുമ്പോൾ വീണ്ടും അവളുടെ കണ്ണു നിറഞ്ഞുവോ? അതോ എനിക്ക് തോന്നിയതാണോ?.....
വീട്ടിലെത്തിയ ഞാൻ അവളെക്കുറിച്ചോർത്ത് ആകെ അസ്വസ്ഥനായിരുന്നു..രാത്രി കിടക്കുമ്പോൾ,
പാഴകിദ്രവിച്ച ഓലക്കീറുകൾക്കിടലൂടെ വാനത്തെ താരകൾ എന്നോട് കിന്നാരം ചൊല്ലി...ഞാനെണീറ്റു.. അടുക്കിവച്ചിരുന്ന
പുസ്തകങ്ങൾക്കിടയിൽനിന്നും ആ ഓട്ടോഗ്രാഫ് വലിച്ചെടുത്തു..ഒരിക്കൽക്കൂടിയത് വായിച്ചു.
"ചൂടാതെ പോയ് നീ, നിനക്കായി ഞാൻ
ചോരചാറി ചുവപ്പിച്ചൊരെൻ പനിനീർ പൂവുകൾ
കാണാതെ പോയ് നീ, നിനക്കായ് ഞാനെന്റെ
പ്രാണന്റെ പിന്നിൽ കുറിച്ചിട്ട വാക്കുകൾ
ഒന്നു തൊടാതെ പോയി വിരൽതുമ്പിനാൽ
ഇന്നും നിനക്കായ് തുടിക്കുമെൻ തന്ത്രികൾ"
നെഞ്ചിൽ അതുചേർത്തുവച്ചു കിടന്നു........ പുലർച്ചെ മഴയുടെ തണുത്ത തുള്ളികളാണ് എന്നെ വിളിച്ചുണർത്തിയത്.
ഞാൻ എണീക്കുമ്പോൾ ചോർന്നൊലിക്കുന്നകൂര......വെള്ളം തളംകെട്ടി നിൽക്കുന്നു...
വെള്ളം വീഴുന്നിടത്തൊക്കെ ചെറിയ പാത്രങ്ങൾ എടുത്തു വച്ചു.. ഇന്ന്നേരത്തേ എത്തണമെന്നാണ് മേസ്തിരി പറഞ്ഞിരിരിക്കുന്നത്.. കോണ്ക്രീറ്റാണ്..കുറച്ചു ദിവസം പണിയില്ലാതിരുന്നിട്ടു കിട്ടിയതാണ്.. പോകണം അല്ലെങ്കിൽപട്ടിണിയാകും..
വേഗംറെഡിയായി, ഇറങ്ങുമ്പോൾ പത്രക്കാരൻ പയ്യൻ എന്റെ മുന്നിലേക്ക് അന്നത്തെ പത്രം വലിച്ചെറിഞ്ഞൂ...ഞാനവനെ രൂക്ഷമായി ഒന്നു നോക്കി...അവനു കയ്യിൽ തരരുതായിരുന്നോ?..ഞാൻ പത്രമെടുക്കാൻ കുനിഞ്ഞു... അപ്പോഴാണ്കണ്ടത്‌ പത്രത്തിന്റെ ഒരുഭാഗത്ത് ദേവിയുടെ ഫോട്ടോ...അതിനൊരു ഹെഡ്‌ഡിങ്ങുമുണ്ട്.. ഞാൻ വായിച്ചു...
' ഭർതൃപീഡനത്തിൽ മനംനൊന്ത് യുവതി രണ്ടു കുഞ്ഞുങ്ങളോടൊപ്പം പുഴയിൽ ചാടി 'കുത്തൊഴുക്കുള്ള പുഴയായതിനാൽ മൃതദേഹത്തിനായി തിരച്ചിൽ തുടരുന്നു...
എന്റെ തല കറങ്ങുന്നത്പോലെ, കാലുകൾ കുഴയുന്നതുപോലെയും....ഞാൻ അവിടെ കണ്ട കല്ലിലേക്ക് വേച്ചിരുന്നുപോയി......പത്തുപതിനഞ്ച് മിനിട്ടുനേരം അങ്ങനെയിരുന്നു....
പതിയെ ഞാനെണീറ്റു..... എനിക്കിന്ന് പണിക്കെത്തിയേപറ്റൂ..പോയാലേപറ്റൂ......മനസ്സു ഭ്രാന്തമായി മന്ത്രിച്ചു, ഞാൻ പണിസ്ഥലത്തേക്കു യാത്ര തിരിച്ചു..... കണ്ണീരുംവിയർപ്പും വഴിയോരത്തും ജോലിക്കിടയിലും മത്സരിച്ചു.......അവസാനം.. കണ്ണീരുതോറ്റുപോയിരുന്നു.........ഞാനും....
.......shajith......

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo