.....പ്രവാസിയുടെ പ്രണയം.....
***************************
"അക്ഷരങ്ങൾ അച്ചടിച്ചു കൂട്ടിയ പുസ്തക താളുകളിൽ നിന്നും മുഖപുസ്തകത്തിൽ നിന്നും നീ പഠിച്ച ഗൾഫല്ല പ്രവാസികളുടെ ഗൾഫ്....കോടിക്കണക്കിന് പ്രവാസികളുടെ വിയർപ്പിന്റെ കണ്ണീരിന്റെ നനവുണ്ടതിന്..മാതാപിതാക്കളുടെയും കൂടപ്പിറപ്പുകളുടെയും വയറും മനസ്സും നിറയ്ക്കാൻ പ്രവാസിയായവന്റെ ഗൾഫ്..താലികെട്ടിയ പെണ്ണിനേയും സ്വന്തം മക്കളേയും ഒരു നോക്ക് കാണാനാകാതെ മരുഭൂമിയിൽ ഉരുകിയുരുകി തീരുന്നവന്റെ ഗൾഫ്..
ആ ഗൾഫാണെടീ ഓരോ പ്രവാസിയുടെയും അന്നത്തിന്റേയും ജീവിതത്തിന്റേയും നിലനിൽപ്പ്.
നിന്നെപ്പോലുള്ളവളുമാർക്ക് അതറിയണമെങ്കിൽ സെൻസുണ്ടാവണം,..... സെൻസിബിലിറ്റിയുണ്ടാകണം,.... സെൻസിറ്റിവിറ്റിയുണ്ടാകണം...."

"യൂ ജസ്റ്റ് റിമംബർ ദാറ്റ്"
പറഞ്ഞു തീർന്നതും സതീശൻ ഹരിയുടെ നടുവിനിട്ട് ചവിട്ടിയതും ഒരുമിച്ചായിരുന്നു..
"എന്റമ്മേ" എന്നുള്ള ഹരിയുടെ നിലവിളി കേട്ട് റൂമിലുള്ളവരെല്ലാം ചാടിയെഴുന്നേറ്റു..
സംഭവമറിഞ്ഞപ്പോൾ ...ദേ ...എല്ലാവരും കൂടി ഹരിയെ നോക്കി ഒരൊന്നൊന്നര ചിരി
"ഒരാഴ്ച മുൻപ് വന്നതല്ലാ ഉള്ളൂ ഹരിയേ നീ ...അതാ നീ ഇങ്ങനെ ചവിട്ട് കൊണ്ടപ്പോ കരഞ്ഞു പോയത്
സതീശന്റെ മിക്കവാറും ഉള്ള കലാപരിപാടിയാ ഈ നടുവിനിട്ടുള്ള ചവിട്ട്..അവനെ തേച്ചിട്ട് പോയ കാമുകിയെ ചവിട്ടുന്ന ചവിട്ടാ ഇതൊക്കെ..."
സതീശന്റെ മിക്കവാറും ഉള്ള കലാപരിപാടിയാ ഈ നടുവിനിട്ടുള്ള ചവിട്ട്..അവനെ തേച്ചിട്ട് പോയ കാമുകിയെ ചവിട്ടുന്ന ചവിട്ടാ ഇതൊക്കെ..."
ജബ്ബാറിക്കാ ഇതും പറഞ്ഞ് ബാത്റൂമിലേക്ക് പോകുമ്പോൾ ഒരു ഇളിച്ച ചിരിയും ചിരിച്ച് അവിഞ്ഞു നാറിയ സോറിയും പറഞ്ഞ് സതീശൻ എഴുന്നേറ്റ് ഹരിയുടെ അടുത്തേക്ക് വന്നു....
"അളിയാ....ഞാൻ അബദ്ധത്തിൽ ചവിട്ടിയതാടാ
ആ അലവലാതിയെ സ്നേഹിച്ചു പോയതിന്റെ കലിപ്പാ ഞാനിങ്ങനെ ചവിട്ടി തീർക്കുന്നത്"
ആ അലവലാതിയെ സ്നേഹിച്ചു പോയതിന്റെ കലിപ്പാ ഞാനിങ്ങനെ ചവിട്ടി തീർക്കുന്നത്"
"എന്നാലും മമ്മൂട്ടി പറയുന്ന ഡയലോഗിനിടയ്ക്ക് നീയെന്തിനാ സുരേഷ്ഗോപിയുടെ ഡയലോഗും കൂടി മിക്സ് ചെയ്യുന്നത്"
"അതോ..അത് അളിയാ ഡയലോഗ് മാത്രം പോരല്ലോ ആക്ഷൻ കൂടി വേണ്ടേ....അതാ ....."
"വെറുതെയല്ലാ അവള് നിന്നെ തേച്ചത്...ഇമ്മാതിരി ചവിട്ട് കിട്ടിയാൽ ആ പെണ്ണിന് പിന്നെ നടുവേ കാണില്ലാരുന്നു"
"എടാ നീ അത് മാത്രം പറയരുത്...ഞാൻ അവളെ സ്നേഹിച്ചത് ആത്മാർത്ഥമായിട്ട് തന്നെയായിരുന്നു.അവളുടെ വീട്ടുകാർക്കും
എന്റെ വീട്ടുകാർക്കും ഈ ബന്ധം ഇഷ്ടവുമായിരുന്നു..
എന്റെ വീട്ടുകാർക്കും ഈ ബന്ധം ഇഷ്ടവുമായിരുന്നു..
ഓരോ വെക്കേഷന് ഞാൻ പോകുമ്പോഴും അവൾക്ക് വേണ്ട സാധനങ്ങളുടെ ലിസ്റ്റ് കണ്ട് പകുതി ബോധം വരെ എനിക്ക് പോയിട്ടുണ്ട്...
ഐഫോൺ സിക്സ് പറഞ്ഞ് ഞാനവൾക്ക് അത് കൊണ്ട് കൊടുത്തു..ഒരു രണ്ട് മാസം കഴിഞ്ഞ്
അവൾ പറയാ സിക്സ് ഒക്കെ ഔട്ട് ഓഫ് ഫാഷനാ..അവൾക്ക് ഐഫോൺ സെവൻ വേണമെന്ന്...
അവൾ പറയാ സിക്സ് ഒക്കെ ഔട്ട് ഓഫ് ഫാഷനാ..അവൾക്ക് ഐഫോൺ സെവൻ വേണമെന്ന്...
ഇപ്പോ പറ്റില്ല നമ്മൾടെ കല്ല്യാണത്തിന് ഞാൻ നാട്ടിൽ വരുമ്പോ വാങ്ങി കൊണ്ടു വരാമെന്ന് പറഞ്ഞ് ഞാൻ ഫോൺ വെച്ചു...
പിറ്റേന്ന് തൊട്ട് ഞാൻ ഫോൺ വിളിച്ചാ അവൾ ഫോണെടുക്കില്ല...എപ്പോ വിളിച്ചാലും നമ്പർ ബിസി...
എന്റമ്മയെ കാര്യമറിയാനായി ഞാനവളുടെ വീട്ടിലേക്ക് പറഞ്ഞു വിട്ടു...
അവളെന്റമ്മയോട് പറയുവാ"
അവളെന്റമ്മയോട് പറയുവാ"
"ഒരു അബുദാബിക്കാരനെ അവൾക്ക് ഭർത്താവായി വേണ്ട...ഗൾഫുകാരുടെ ഉള്ളൊക്കെ പൊള്ളയാ...കടം വാങ്ങി ധൂർത്തടിച്ച് ആഡംബരം കാണിക്കുന്നവരാണെന്നും സ്വർണ്ണം പണയം വെച്ച് പകരം മുക്കുപണ്ടം വാങ്ങി കൊടുക്കുന്നവരാണെന്നും"
"പോരാത്തതിന് യുട്യൂബിൽ ഒരു പെണ്ണ് അബുദാബിക്കാരനെ വേണ്ട എന്നും പറഞ്ഞ് പാടിയ ഒരു പാട്ടില്ലേ അതും കേൾപ്പിച്ചു കൊടുത്തു അവൾ എന്റമ്മയ്ക്ക്
പാവം എന്റമ്മയ്ക്ക് ഒരുപാട് സങ്കടമായി അവളുടെ ആ വർത്തമാനം കേട്ടിട്ട്"
"പോട്ടടാ സതീഷാ...നീ വിഷമിക്കണ്ട..നിനക്ക് അവളേക്കാൾ നല്ലൊരു പെണ്ണിനെ കിട്ടും..പണം കണ്ട് സ്നേഹിക്കുന്നവളേക്കാൾ മനസ്സ് കണ്ട് സ്നേഹിക്കുന്ന ഒരു പെണ്ണിനെയാ ഏതൊരാണും ആഗ്രഹിക്കുന്നത്.അവിടെയേ ആത്മാർത്ഥതയുണ്ടാകൂ..നീ നാട്ടിലെ ഒരുപാട് നിർദ്ധനരായ രോഗികൾക്കും അനാഥാലയത്തിലേക്കും ഒക്കെ ഒരുപാട് സഹായം ചെയ്യാറുണ്ടെന്ന് ഇവിടെ പലരും എന്നോട് പറഞ്ഞു..അതിന്റെ നന്മ
നിനക്കെന്നും ഉണ്ടാകും..പ്രവാസിയുടെ വേദന മനസ്സിലാക്കി സ്നേഹിച്ച് ജീവിക്കാൻ തയ്യാറുള്ള പെൺകുട്ടികളും നമ്മുടെ നാട്ടിലുണ്ട്
നിനക്കെന്നും ഉണ്ടാകും..പ്രവാസിയുടെ വേദന മനസ്സിലാക്കി സ്നേഹിച്ച് ജീവിക്കാൻ തയ്യാറുള്ള പെൺകുട്ടികളും നമ്മുടെ നാട്ടിലുണ്ട്
നിന്നെ സ്നേഹിക്കാൻ അങ്ങനൊരു പെണ്ണിനെ ഭാര്യയായി നിനക്ക് കിട്ടുക തന്നെ ചെയ്യും.."
റൂമിലുള്ളവരുടെ പ്രാർത്ഥന എന്തായാലും ഫലിച്ചു.. തങ്ങൾക്കാർക്കും സതീഷിന്റെചവിട്ട് കിട്ടല്ലേയെന്നുള്ള പ്രാർത്ഥന.....സതീഷന് ഈ പ്രാവശ്യത്തെ വെക്കേഷൻ ആയപ്പോഴേക്കും കെട്ടാനായി അമ്മ നല്ലൊരു പാവം പെൺകുട്ടിയെ കണ്ട് പിടിച്ചു വെച്ചു..
ഇനിയുള്ള ചവിട്ട് ആ പെണ്ണിന് കിട്ടല്ലേയെന്ന് ആശിക്കാം...
ഇനിയുള്ള ചവിട്ട് ആ പെണ്ണിന് കിട്ടല്ലേയെന്ന് ആശിക്കാം...
( സമർപ്പണം.......പ്രവാസികളെ തേച്ചിട്ട് പോകുന്നവർക്കും അവരെ അപമാനിച്ചെഴുതുന്നവർക്കും)
By.......RemyaRajesh
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക