Slider

യാത്രചോദിക്കാതെ. *********തുടർ കഥ.****ഭാഗം മൂന്ന്.

0
യാത്രചോദിക്കാതെ.
*********തുടർ കഥ.****ഭാഗം മൂന്ന്.
രാത്രി ഏറെ നേരം വരെ ബാറിലിരുന്നു.
മുന്നിൽ അർദ്ധ നഗ്നയായ് ആടുന്ന കൗമാരക്കാരി.! 
ടേബിളിനടുത്ത് വന്ന് വല്ലാതെ വശ്യമായ് ചിരിച്ചു തോളിൽ കൈവെച്ചു ചിരിച്ചുകുഴഞ്ഞു.
ഒരു പഴയ മലയാളം ജോസ് പ്രകാശ്,ബാലർൻ കെ നായർ ചിത്രത്തിലെ നൃത്തരംഗം ഓർമ്മവന്നു.
നൃത്തം അവസാനിച്ചു. അടുത്തതായി മറ്റൊരുവൾ തുടങ്ങുകയായി
ഞാൻ എണീറ്റു.
ബാറിനു പുറത്തുവന്നപ്പോൾ ഒരു യുവാവ് അരികിൽ വന്നു. ''സാർ ,നിങ്ങൾക്കവളെ ഇഷ്ടമൊയെങ്കിൽ റൂം നമ്പർ പറയൂ സാർ
അവളിന്നു സാറിനോടൊപ്പം അന്തിയുറങ്ങും.
പോക്കറ്റിൽ ഇന്തോനേഷ്യൻ റൂപ്പി എത്രയെന്നറിയില്ല കൈയ്യിൽ തടഞ്ഞത് അവനു കൊടുത്ത് ഞാൻ പറഞ്ഞു '' ഞാൻ വന്നത് പണിക്കല്ല അനിയാ...''
കൈയ്യിലെ കാശിലേക്കും എൻെറ മുഖത്തേക്കും നോക്കി അവൻ നിന്നു.വിശ്വാസം വരാത്തപോലെ.
ഞാൻ റൂമിലേക്കുനടന്നു.
രാവിലെ നേരത്തെ ഉണർന്നു. പ്രഭാത കൃത്യങ്ങളെല്ലാം കഴിഞ്ഞു ചായക്ക് ഓഡർ ചെയ്തു.പിന്നെ ടക്സിയും. ചായ എത്തുന്നതിനു മുന്നേ ടാക്സി എത്തി.
ചായ കുടിച്ചു ഞാൻ ഇറങ്ങി.
പോകേണ്ട സ്ഥലം പറഞ്ഞുകൊടുത്തു ഡ്രൈവർക്ക് നല്ലപോലെ ഇംഗ്ളീഷ് അറിയാം. ഞാൻ ഗൾഫിൽ നിന്നാണെന്നറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷംഅയാൾക്ക്.മുൻപ് ഒമാനിൽ ആറുവർഷം ഹൗസ് ഡ്രൈവറായീ ജോലി ചെയ്തിട്ടുണ്ടത്രെ.!
കുറച്ചു കാശ് സമ്പാദിച്ചു സ്വന്തമായി ടാക്സി ഓടിച്ചു സുഖമായി കഴിയുന്നു.
ദീർഘമായ ഓട്ടം കിട്ടിയതിൻെറ സന്തോഷത്തിലും കൂടിയാണയാൾ..
വിശപ്പു തോന്നിത്തുടങ്ങിയപ്പോൾ ഡ്രൈവറോട് കാര്യം പറഞ്ഞു നഗരം വിട്ട് ഗ്രാമങ്ങളിലൂടെ യുള്ള യാത്ര സുഖമുള്ളതായ് തോന്നി.
സാമാന്യം തെറ്റില്ലാത്ത ഒരു ഹോട്ടലിൽ വണ്ടി നിർത്തി തൃപ്തിയോടെ ഭക്ഷിച്ചു.
ഇൻഡാ എന്ന നഗരത്തിലെത്തി. ഇൻഡാ.നല്ല പേര്.സുന്ദരി എന്നർത്ഥം. സുന്ദര നഗരം തന്നെ.
ഇനിയും മുപ്പത് കിലോമീറ്റർ പോയാൽ എൻെറ യാത്തിയുടെ ഗ്രാമം എത്തും.
ഒരു സൂപ്പർ മാർക്കറ്റിൽ വണ്ടി നിർത്തി 'കാർട്ടിയർ സിഗരറ്റ് നാല് പേക്കറ്റ് വാങ്ങിച്ചു.
എൻെറ പ്രിയപ്പെട്ട ബ്രാൻറ്.
വഴിയിൽ കിട്ടാൻ സാദ്ധ്യത കുറവാണ്.
യാത്തിക്കും ഇഷ്ടം ഈ സിഗരറ്റാണ്
അവളെ സിഗരറ്റ് വലിയും മദ്യവും ശീലിപ്പിച്ചത് ഞാനാണ്.
അവളുടെ മടിയീൽ മലർന്ന് കിടന്ന് സിഗരറ്റിൻെറ പുക അവളുടെ മുഖത്തേക്ക് ഊതി വിടും.
അതവൾക്ക് വല്ലാത്ത ഇഷ്ടവുമാണ്.
അവളുടെ നീണ്ട് ഇട തൂർന്ന മുടി എൻെറ മുഖത്തേക്ക് ഒരു പുതപ്പു പോലെ ഇട്ട് ആ പുക ആസ്വദിക്കുംബോൾ അവളുടെ മുഖം എൻെറ മുഖത്തിനോട് ചേർത്ത് ഞാൻ ഉമ്മവെക്കുമൊയിരുന്നു.
അങ്ങനെ എത്ര നേരമാണ് ഞങ്ങളിരിക്കുക.
എൻെറ ഭാര്യക്ക് സിഗരറ്റ് എന്ന് കേട്ടാൽ കലിയാണ്.
അതുകൊണ്ടു തന്നെ നാട്ടിൽ ഞാൻ വലിക്കില്ല. അഥവാ വലിച്ചാൽ മുഖം സോപ്പിട്ടു കഴുകിയേ വീട്ടിലെത്തു.
യാത്തി.അവൾക്കായ് ഒരിഷ്ടവും ഇല്ല
എല്ലാം എൻെറ ഇഷ്ടത്തിലൂടെയല്ലാതെ.
''സാർ ഇവിടം വരെയെ പോകൂ ''
ഡ്രൈവറുടെ ശബ്ദം ചിന്തയിൽ നിന്നുണർത്തി എന്നെ.
ഞാൻ ചുറ്റും നോക്കി. ആകെ തകർന്നടിഞ്ഞ ഒരു ചെറിയ പട്ടണത്തിനു മുന്നിലാണ് ഞാൻ.
ഭൂമികുലുക്കമെന്നൊക്ക കേട്ടിട്ടും TV യിൽ കണ്ടിട്ടും ഉണ്ടെങ്കിലും നേരിട്ടാ ദുരന്തചിത്രം കാണ്ടപ്പോൾ ചങ്കിനുള്ളിൽ നിന്നുമൊരു നിലവിളി അറിയാതെ ഉയർന്നു.!
ആരോടു ചോദിക്കും.?
ദൂരെയല്ലാത്തിടത്തൊരു പോലീസ് ചെക്പോസ്റ്റ് കണ്ടു.
ദ്വി ഭാഷിയായ ഡ്രൈവറേയും കൂട്ടി ഞാനാ ചെക് പോസ്റ്റിനടുത്തേക്ക് നടന്നു.!
**********തുടരണോ...? *********
അസീസ് അറക്കൽ.
*********************
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo