ജന്മദിനം ഒരു മരണദിനം
************************
************************
മാളവിക ഈ സിറ്റിയിലേക്ക് താമസം മാറിയിട്ട് 4 ദിവസമേ ആയുള്ളൂ. മാളവികയും ഭർത്താവ് അനീഷും ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നത് കൊണ്ട് അവർക്ക് ഈ സിറ്റിയിലേക്ക് ഒരുമിച്ചു തന്നെയാണ് ട്രാൻസ്ഫർ കിട്ടിയതും. അവിടെനിന്നും കുറച്ചുമാറി ഒരു ഗ്രാമത്തിലാണ് അവർക്ക് താമസം ശരിയായിരിക്കുന്നത്. വീടിനടുത്ത് ഒന്നോ രണ്ടോ അയല്പക്കക്കാർ ഒഴിച്ചാൽ ഒഴിച്ചാൽ മറ്റു വീടുകളൊന്നും ആ ഭാഗത്തു ഉണ്ടായിരുന്നില്ല. അനീഷിന്റെയും മാളവികയുടെയും കല്യാണം കഴിഞ്ഞിട്ട് 2 മാസം ആകുന്നതേ ഉള്ളൂ.
അന്നത്തെ പ്രഭാതം ഉണർന്നത് നടുക്കുന്ന ഒരു വാർത്ത കേട്ടുകൊണ്ടായിരുന്നു. കേട്ടവർ കേട്ടവർ ആ വീടിലേക്ക് പാഞ്ഞു. പതുക്കെ പതുക്കെ ആ വീടിന്റെ മുറ്റം ജനങ്ങളെ കൊണ്ടു നിറയുകയായിരുന്നു. അന്നത്തെ പത്രങ്ങളിലെല്ലാം ഒരു തലക്കെട്ടിനാണ് പ്രാധാന്യം കൊടുത്തത് "ഭാര്യ ഭർത്താവിനെ കുത്തി കൊലപ്പെടുത്തി". വായിച്ചവർ വായിച്ചവർ മുഴുവൻ മൂക്കത്തു വിരൽ വെച്ചു. എല്ലാവരും വിധി എഴുതി രഹസ്യബന്ധം.... പോലീസ് വണ്ടികൾ അവരുടെ വീടിന്റെ മുന്നിലേക്ക് പാഞ്ഞു വന്നു. എല്ലാവരും പ്രതിയെ കാണാൻ ആകാംഷയോടെ നിൽക്കുകയായിരുന്നു. കരഞ്ഞു തളർന്ന കണ്ണുകളുമായി, കൈയിൽ വിലങ്ങും വിലങ്ങും അണിഞ്ഞു മാളവിക വീടിനു പുറത്തിറങ്ങി. ജനക്കൂട്ടം ബഹളം വെച്ചു തുടങ്ങി. ഒരു ഭ്രാന്തിയെ പോലെ അവൾ അലറി. ആ അലർച്ച ഒരു പൊട്ടി കരച്ചിലിൽ ആയിരുന്നു അവസാനിച്ചത്. പോലീസ് അകത്തു കടന്നു അനീഷിന്റെ ബോഡി പരിശോധിച്ചു. നാലു കുത്ത് കിട്ടിയിരിക്കുന്നു.അതും ലിവറിൽ ആയതു കൊണ്ട് അപ്പോൾ തന്നെ മരണം സംഭവിച്ചിരിക്കുന്നു. അവിടെ നിന്നും പോലീസ് ഒരു സാന്താക്ലോസിന്റെ മുഖംമൂടിയും കണ്ടെടുത്തിരുന്നു. ഇതാണ് അവർക്ക് കൊലയാളി പുറത്തു നിന്നുള്ള ആളാണോ എന്ന സന്ദേഹം ഉണ്ടാക്കിയത്. പക്ഷെ മാളവികയുടെ ഉറച്ച മൊഴിയായിരുന്നു താനാണ് അനീഷിനെ കൊന്നതെന്ന്. മാളവികയുമായി പോലീസ് വണ്ടികൾ ദൂരേക്ക് മറഞ്ഞു. ജനക്കൂട്ടം പതുക്കെ പിൻവാങ്ങി തുടങ്ങി.
മാളവികയുടെ ചിന്തകൾ പുറകോട്ടു പായുകയായിരുന്നു. അന്ന് തന്റെ ജന്മദിനം ആയിരുന്നു. അനീഷേട്ടന് ഓവർടൈം ഡ്യൂട്ടി ഉള്ളത് കൊണ്ട് ലേറ്റ് ആകുമെന്ന് പറഞ്ഞിരുന്നു. കേക്കും വാങ്ങി വരാമെന്നു പ്രോമിസ് ചെയ്താണ് ഫോൺ വെച്ചത്. അനീഷേട്ടനെ വിളിച്ചു കഴിഞ്ഞ് രാത്രിക്ക് പായസം വെക്കാനുള്ള സാധനങ്ങളും വാങ്ങി വേഗം തന്നെ വീട്ടിലെത്തി. നേരം രാത്രി 9.30 ആയി. സാധാരണ അനീഷേട്ടൻ 9 മണിക്കെങ്കിലും എത്താറുണ്ട്. പല വട്ടം വിളിച്ചു നോക്കി. പക്ഷെ ഏട്ടൻ ഫോൺ ബിസി ആക്കുകയായിരുന്നു. ക്ലോക്കിൽ സമയം 10 അടിച്ചു. പെട്ടെന്നാണ് പുറകിലെ വാതിലിൽ ആരോ ശക്തിയായി അടിക്കുന്ന ശബ്ദം കേട്ടത്. മാളവിക പേടിച്ചു വിയർക്കാൻ തുടങ്ങി. സകലധൈര്യവും സംഭരിച്ചു അവൾ പുറകിലേക്ക് നടന്നു. പുറത്തു നായ ഓരിയിടുന്ന ശബ്ദം കേൾക്കാം. അവൾ അടുക്കളയുടെ ജനലിലൂടെ പുറത്തേക്ക് നോക്കി. ഠോ.... ഹാളിൽ എന്തോ പൊട്ടുന്ന ശബ്ദം. അതോടെ എല്ലാ ലൈറ്റുകളും ഓഫ് ആയി. അവളുടെ നെഞ്ചിടിപ്പ് കൂടി വന്നു. അവളുടെ മുടിയിഴകളെ എന്തോ തഴുകി കടന്നു പോയതു പോലെ അവൾക്കു തോന്നി. ഇരുട്ടായതിനാൽ ഒന്നും വ്യക്തമായില്ല. അവൾ ബെഡ്റൂമിലേക്ക് ഒരു ഉദ്ദേശ്യം വെച്ചു ഓടി കൈയിൽ തടഞ്ഞത് മൊബൈൽ ആയിരുന്നു. മൊബൈൽ ന്റെ വെളിച്ചത്തിൽ അവൾ എമർജൻസി ലാംപ് തേടി. പക്ഷെ അത് അവിടെ ഉണ്ടായിരുന്നില്ല. മാളവികക്ക് ഒരു കാര്യം മനസ്സിലായി തന്നെ കൂടാതെ മറ്റാരോ ഈ വീട്ടിൽ ഉണ്ട്. മൊബൈലിൽ വീണ്ടും അനീഷിനെ ട്രൈ ചെയ്‌തു. പക്ഷെ അവൻ ബിസി ആക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച വായിച്ചതേ ഉള്ളൂ വർദ്ധിച്ചു വരുന്ന ബംഗാളികളുടെ കൊലപാതകങ്ങളെ കുറിച്ച്. ഇല്ല്യാ... ഞാൻ അവരുടെ ഇരയാകില്ല. അവൾ മൊബൈൽ വെളിച്ചത്തിൽ അടുക്കള ലക്ഷ്യമാക്കി നടന്നു. പെട്ടെന്ന് അവളെ പിന്നിൽ ആരോ പിടിച്ചു തള്ളി. തിരിഞ്ഞു നോക്കിയപ്പോൾ ആരുമില്ല. കിച്ചണിൽ നിന്നു അവൾക്കു ആദ്യം കയ്യിൽ കിട്ടിയത് കത്തിയാണ്. വാങ്ങിയിട്ട് രണ്ടു ദിവസമായേ ഉള്ളൂ. അവൾ അത് കയ്യിലെടുത്തു ബെഡ്റൂമിലേക്ക് നടന്നു. പെട്ടെന്ന് കിച്ചണിൽ പാത്രങ്ങൾ പടാ പടാ വീഴുന്ന ശബ്ദം കേട്ടു. ആരോ അവളുടെ അടുത്തു കൂടി കടന്നു പോയി. പിന്നിൽ നിന്നും ആരോ അവളുടെ മുടിയിൽ തഴുകുന്നത് പോലെ അവൾക്കു തോന്നി. മാളവിക സർവശക്തിയുമെടുത്തു ആഞ്ഞാഞ്ഞു കുത്തി... പെട്ടെന്നു തന്നെ കറന്റും വന്നു. എല്ലാ ലൈറ്റുകളും കത്തി. ആ പ്രകാശത്തിൽ ഒരു രൂപം താഴെ ചോരയിൽ കുളിച്ചു കിടക്കുന്നത് കണ്ടു അവൾ. അയാൾ ഒരു സാന്താക്ലോസിന്റെ മുഖംമൂടി അണിഞ്ഞിരുന്നു. അയാളുടെ കയ്യിൽ ഒരു ബർത്ത്ഡേ കാർഡ് തിളങ്ങുന്നുണ്ടായിരുന്നു. അതിൽ ഇങ്ങനെ എഴുതിയിരുന്നു... "happy birthday molu...ഈ സർപ്രൈസ് എന്റെ മോളൂട്ടിക്ക് എന്നും ഓർമയിലുണ്ടായിരിക്കട്ടെ. ഒരു ഞെട്ടലോടെ അവൾ ആ മുഖംമൂടി എടുത്തു മാറ്റി. അതെ തന്റെ അനീഷേട്ടൻ ആയിരുന്നു അത്. എന്റെ അനീഷേട്ടനെ ഞാൻ കൊന്നു. എന്റെ പ്രാണന്റെ പാതിയായ അനീഷേട്ടനെ കൊന്നു ഈ പാപി. അവൾ ഒരു ഭ്രാന്തിയെപ്പോലെ അലറി കരഞ്ഞു. കരഞ്ഞു കരഞ്ഞു അവൾ തളർന്നു എപ്പോളോ ഉറങ്ങി. രാവിലെ നേരം വെളുത്തപ്പോൾ താൻ തന്നെയാണ് പോലീസ് സ്റ്റേഷനിൽ വിളിച്ചു പറഞ്ഞത്. ആത്മഹത്യ ചെയ്യാനുള്ള ധൈര്യം ഉണ്ടായില്ല. അത് കൊണ്ടു മാത്രം നീതിന്യായത്തിന്റെ വിധിക്കായി കാത്തിരിക്കുന്നു. ഒരു തൂക്കുമരം വേണം. അനീഷേട്ടന്റെ ലോകത്തെത്താൻ ഈ തൂക്കുമരം തനിക്ക് കിട്ടിയേ മതിയാകൂ. ഈ ലോകത്തു നിന്നു എന്നെന്നേക്കുമായി എനിക്ക് വിട പറയണം. ഇവിടെ ഇനി ഞാൻ മാത്രമായി വേണ്ട.... അനീഷേട്ടാ മാപ്പ്. അറിഞ്ഞു കൊണ്ടല്ലെങ്കിലും അനീഷേട്ടന് ഒരു വേദനിപ്പിക്കുന്ന മരണം തന്നതിന് മാപ്പ്.....
By..
CeePee..
CeePee..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക