നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്റെ പിറന്നാൾ സമ്മാനം


എന്റെ പിറന്നാൾ സമ്മാനം
അന്ന് ഞാൻ 5 ക്ലാസ്സിൽ മറ്റോ ആണ് പഠിക്കുന്നേ
ഒരു ചേട്ടൻ ഇല്ലാതെ പോയത് ഒരു തീരാ നഷ്ടം ആയിട്ടാണ് അന്ന് എനിക്ക് തോന്നിയിരുന്നത്. ഞാൻ ഒരു ആൺകുട്ടി ആയി ജനിച്ചില്ലലോ എന്നുള്ള ഒരു വലിയ ദുഖവും ഉണ്ടായിരുന്നു.
വലുതാകുമ്പോൾ വീട് നോക്കാനും വീട്ടുകാരെ നോക്കാനും ആണ്കുട്ടികൾക്കല്ലേ പറ്റൂ.
അങ്ങനെ ഇരികുമ്പോളാണ് വീടിന്റെ അടുത്ത ഒരു ചേട്ടനെ ഞാൻ ശ്രദ്ധിച്ചത്. നല്ല 6 അടി ഉയരം ...കാണാൻ കൊള്ളാം. ചേട്ടന് ആണെകിൽ ആ കാലഘട്ടത്തിലെ അടിപൊളി ബൈക്ക് ആയ യമഹയും ഉണ്ട്. അതിനു ഒരു പ്രത്യേക സൗണ്ട് ആണ് .
സ്വന്തമായി ഒരു ചേട്ടൻ ഇല്ലാത്ത ദുഃഖം ഇതൊക്കെ കണ്ടപ്പോൾ എനിക്ക് കൂടി .ആ ചേട്ടൻ എന്റെ ചേട്ടൻ ആയില്ലലോ...എനിക്ക് ആകെ സങ്കടം തോന്നി..ഞന അത് വീട്ടിൽ പറയുകയും ചെയ്തു ....അങ്ങനെ ഒരു ചേട്ടനെ ആണ് എനിക്ക് വേണ്ടിയിരുന്നത്....അടുത്ത ജന്മത്തിൽ എങ്കിലും കിട്ടണേ....
അപ്പോൾ 'അമ്മ പറഞ്ഞു ആ ചേട്ടൻ ഒരു എഞ്ചിനീയർ ആണെന്ന്....അതും റാങ്ക് കാരൻ...ഹോ എല്ലാം തീർന്നു....ഞാൻ എഞ്ചിനീയർ ആവണം ഏന് ആഗ്രഹിച്ചിരുന്നു....റാങ്ക് എന്തായാലും കിട്ടില്ല...അതിനും മാതരം മൂള നമുക്കില്ല...
ചേട്ടനോട് ഒന്ന് മിണ്ടാണെങ്കിലും സാധിച്ചിരുന്നെകിൽ...
വീട്ടിൽ ആണെങ്കിൽ എന്നെ കളിയാക്കാൻ തുടങ്ങി....ആ ചേട്ടൻ വരുന്നത് കണ്ടാൽ ചേച്ചി അപ്പോ തുടങ്ങും 'ദേ നിനക്ക് ജനിക്കാത്ത പോയ ചേട്ടൻ വരുന്നുണ്ട് ' ആ ചേട്ടൻ ഇത് വല്ലതും അറിയുന്നുണ്ടോ ...
ചേട്ടന് ആണെകിൽ സ്വന്തമായി ഒരു ചേച്ചി ഉള്ളത് കൊണ്ട് ഇല്ലാത്തവന്റെ വേദന അറിയില്ലലോ
ഒരു ദിവസം ഞാൻ രണ്ടും കല്പിച്ചു ചേട്ടനോട് മിണ്ടാൻ ചെന്നൂ. അന്ന് എന്റെ ബര്ത്ഡേ ആയിരുന്നു...ഇത് തന്നെ അവസരം...ചേട്ടൻ ഫുട്ബോൾ മറ്റോ കളിച്ചിട്ട് വരുന്ന വഴി ആണ്...മിട്ടായി കൊടുക്കാൻ ഞന ചേട്ടന്റെ മുന്നിൽ ചെന്നൂ...
ചേട്ടൻ എന്റെ വീടിന്റെ മുന്നിൽ എത്തിയപ്പോൾ ഞാൻ ചേട്ടനെ വിളിച്ചു...
'ചേട്ടാ, ഇന്ന് എന്റെ ബിർത്ഡേയ് ആണ് ഇന്ന മിട്ടായി 'എനിക്ക് ആകെ ഒരു ടെൻഷൻ ആയിരുന്നു...കാരണം ഇ ചേട്ടന് എന്നെ അറിയുക പോലും ഇല്ലല്ലോ.
ചേട്ടൻ അപ്പോ തന്നെ മറുപടി പറഞ്ഞു..'ഞന ആകെ വിയർത്തിരിക്കുവാനു...പിന്നെ തന്നാൽ മതി'
അത്രയും ചമ്മി പോയ ഒരു അവസരം വേറെ ഇല്ലാ.ശരി എന്നും പറഞ്ഞു തിരിച്ചു വീട്ടിൽ കേറിയ ഞാൻ വേറെ ആരെയും നോക്കിയില്ല....ഇതും പറഞ്ഞു ഇനി എത്ര കളിയാക്കാൻ കിടക്കുന്നു...എന്നാലും ഇത്ര ജാട പാടില്ലാ ...ഒരു മിട്ടായി എടുക്കാനല്ലേ ഞാൻ പറഞ്ഞുള്ളു .മിട്ടായി എടുത്തു ഒരു ഹാപ്പി ബിർത്ഡേയ് എന്ന് പറഞ്ഞാൽ എന്താ റാങ്ക് എങ്ങാനും ഓടി പോകുമോ....ഞാൻ ആകെ നിരാശയിൽ ആയി ...
കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി വന്നു ചോദിച്ചു 'നീ വിയർത്തിരിക്കുവാണോ...ഭക്ഷണം വേണോ അതോ വേണ്ടായോ 'പിന്നെ ഒരു പൊട്ടിച്ചിരി ആയിരുന്നു....എനിക്ക് അത് കൊലച്ചിരി ആയി ആണ് തോന്നിയത്...സവാന്തമായി ചേച്ചി ഉള്ളപ്പോൾ അത് പോരാ ചേട്ടൻ ആണ് ബേസ്ഡ് എന്നും പറഞ്ഞു പോയതിന്റെ ദേഷ്യം അവൾശരിക്കും ആഘോഷിച്ചു 'അമ്മ വന്നത് കൊണ്ട് ഞാൻ അപ്പോ രക്ഷപെട്ടു.
പിറ്റേന്നു വൈകിട്ട് ഞാൻ ചെടി ക്കു വെള്ളം ഒഴിക്കുമ്പോൾ ചേട്ടൻ ദേ പിന്നെയും കാളി കഴിഞ്ഞു വരുന്നു....ഞാൻ എന്ന് ആരോ വിളിച്ചപോലെ വേഗം അകത്തു കയറി....ഇനി അവിടെ നിന്നാൽ ചേച്ചി ടെ ആക്കിയ ചിരി കാണേണ്ടി വരും. എനിക്ക് ചേട്ടനും വേണ്ട അനിയനും വേണ്ട...
അപ്പോ തന്നെ 'അമ്മ എന്നെ പുറത്തേക്കു വിളിച്ചു . ആ നേരത്തു 'അമ്മ എന്നെ വിളിച്ചത് എനിക്ക് ഇഷ്ടപ്പെട്ടില്ല എങ്കിലും ഞാൻ അങ്ങോട്ട് ചെന്നൂ
ദൈവമേ ദേ നിൽക്കുന്നു ചേട്ടൻ ....കംപ്ലൈന്റ്റ് വല്ലതും ആണോ ...ഇന്നലെ കണ്ടത് എന്നെ അല്ല എന്ന് പറഞ്ഞാലോ...അമ്മയുടെ അടുത്ത് പോയി നിന്ന്...
'ബിലേറ്റഡ് വിഷസ് ' എന്നും പറഞ്ഞു ഒരു ഗിഫ്റ് തന്നു...ഒരു PARKER പേന...' മിട്ടായി എടുക്കുമ്പോൾ ഞാൻ ബിർത്ഡേയ് ഗേൾ നു ഗിഫ്റ് എന്തെകിലും തരണ്ടേ....അതാ അങ്ങനെ പറഞ്ഞത് ...വേറെ ഒന്നും പറയാൻ വന്നില്ല.. 'ചേട്ടൻ പറഞ്ഞു
വേഗം മിട്ടായി എടുത്തു ചേട്ടന് കൊടുത്തു...ചേട്ടൻ അത് വാങ്ങി അപ്പോ തന്നെ പോകുകയും ചെയ്തു...
വിജയശ്രീ ലാളിതആയി ഞാൻ ആ പേനയും കൊണ്ട് ചേച്ചിടെ മുന്നിലൂടെ തലങ്ങും വിലങ്ങും നടന്നു...വെറുതെ ഒരു ആശ്വാസം....
അത്ര നേരം ചിരിച്ചു കൊണ്ടിരുന്ന ചേച്ചി....ഒരു പേനയിൽ എന്തിരിക്കുന്നു എന്നുള്ള ഭാവത്തിൽ പുച്ഛിച്ചിട്ടു അവിടെ നിന്ന് പോയി...
ഇന്ന് 20 വര്ഷങ്ങള്ക്കു ശേഷം വീണ്ടും ഒരു ബിർത്ഡേയ് വന്നിരിക്കുന്നു ...എനിക്ക് ആദ്യം കിട്ടിയ ആ പേന ഞാൻ ഒന്നും കൂടെ എടുത്തു നോക്കി...അപ്പോൾ ആ പേന എന്നോട് പറഞ്ഞു...' ഞാൻ വിയർത്തിരിക്കുവാനു '

Divya

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot