നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

***അമ്മ***

***അമ്മ***
കുപ്പിയിൽ നിന്ന് അവസാനത്തെ തുള്ളി മദ്യവും ഗ്ലാസ്സിലേക് കമഴ്ത്തിയപ്പോഴേക്കും അവനിലെ അവൻ ബോധരഹിതനായി.കൈയിലെ പണം തീർന്നതിനാൽ അവിടെ നിന്ന് ഇറങ്ങി. നേരെ വീട്ടിലേക്കെന്ന് ഉൾമനസിൽ മന്ത്രിക്കുന്നുണ്ട്.എങ്കിലും ബോധത്തോടെ നടക്കാൻ കഴിയുന്നില്ലാലോ....എങ്ങനെയൊക്കയോ ഏന്തി വലിഞ്ഞ് വീട്ടിൽ എത്തി.....
വീടിന്റെ ഉമ്മറത്തു തന്നെ അമ്മ കാത്തിരിപ്പുണ്ടായിരുന്നു.മകനെ കണ്ടതും നിറകണ്ണുകളോടെ ആ അമ്മ എഴുന്നേറ്റു...
"നിയെന്തെ ഉണ്ണി ഇ(ത വൈകിയെ"
"അതമ്മേ" വാക്കുകൾ പറഞ്ഞു തീരും മുന്നെ അവൻ മുറ്റത്തേയ്ക്ക് മറിഞ്ഞു വീണു.. വാർദ്ധക്യത്തിന്റെ തളർച്ച ബാധിച്ച കരങ്ങളാൽ ആ അമ്മ തന്റെ മകനെ വാരിയെടുക്കാൻ നോക്കി... അവൻ തന്നെക്കാൾ വളർന്നിരിക്കുന്നു..തന്റെ കരവലയത്തിൽ നിന്നവൻ എത്രയോ അകലെയായിരിക്കുന്നു.. അന്ന് വയസ് പതിനെട്ട്...,വീട്ടിൽ വന്നാലോചിച്ച ബന്ധം..ചെറുക്കൻ സുന്ദരൻ സുമുകൻ മാത്രമല്ല തറവാട്ടുവക സ്വത്തുക്കളാൽ സമ്പന്നൻ..പഠിക്കണം പഠിക്കണമെന്ന തന്റെ ശാഠൃത്തിനു മുന്നിൽ ആരും വഴങ്ങില്ല..പകരം സ്ത്രീ അബലയാണ്...അവളുടെ സൗന്ദര്യം അടുക്കള പാത്രങ്ങളിൽ മാത്രമാസ്വദിച്ചാൽ മതിയെന്ന വീട്ടുകാരുടെയും സമൂഹത്തിന്റെയും ശാഠൃത്തിനു മുന്നിൽ തലകുനിച്ചു കൊടുത്തു... തന്നെക്കാൾ മദ്യവും ദുശീലവും വലുതായി കണ്ട ഭർത്താവ്... ഭാര്യയെന്ന പരിഗണന ഒരിക്കൽ പൊലും നൽകിയില്ല...
എന്നോ പോയ് മറഞ്ഞ ചിരിയും സന്തോഷവും ജീവിതത്തിലേക്ക് വീണ്ടും കൊണ്ട് വന്നത് തന്റെ പുന്നാര മകനായിരുന്നു..അവന്റെ കളി ചിരികളായിരുന്നു...മദ്യപിച്ച് വന്ന് അമ്മയെ തല്ലുന്ന അച്ഛൻ.....
മകനുണരുമെന്നുകരുതി തിരിച്ചു പ്രതികരിക്കാതെ നിശ്ശബ്ദതമായി കരയുന്ന അമ്മയും രാത്രികളിൽ അവന്റെ ഉറക്കം കെടുത്തി..പാതിമയകത്തിൽ നിനുണർന് വന്ന "സാരമില്ലമ്മേ" എന്നുപറഞ്ഞ സമാധാനിപ്പിച്ചിരുന്ന മകൻ.ഒരു മദ്യപാനിയിലെ എല്ല ദോഷവശങ്ങളും കണ്ടറിഞ്ഞ അവൻ ഇങ്ങനാ കുമെന്നുകരുതിയില്ല.. മിടുക്കനായി പഠിച്ചിരുന്നതിനാൽ എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിഷൻ ലഭിച്ചു....ആദ്യ വർഷങ്ങളിലൊക്കെ നന്നായി പഠിച്ചു പോയി...... എന്നാൽ വയസുകൂടി വന്നപ്പോൾ അവനിലും മാറ്റം വന്നു....അഹങ്കാരവും വാശിയും അവനിൽ നടമാടി..ആദ്യമൊക്കെ കൂട്ടുകാരുടെ മുന്നിൽ ആളാകാൻ വേണ്ടി കുഞ്ഞടപ്പുകളിൽ ഒഴിച്ചു തുടങ്ങിയ കുടി...പിന്നെ പിന്നെ ആ അളവ് കൂടി കൂടി ഇന്നിതാ ഒരു കുപ്പിയിൽ എത്തിയിരിക്കുന്നു... "ഉണ്ണി എന്താ മോനെയിത് എഴുന്നേക്ക് മോനെ"........അമ്മ യുടെ കണീർതുള്ളിയിൽ നിന്നാർജ്ജിച്ച ഊർജമാണോ..അവൻ പതിയെ എഴുന്നേറ്റു...ബാല്യകാലത്തിൽ വീഴാതിരിക്കാൻ കൈപിടിച്ചു നടത്തിയ അതേ ശ്രദ്ധയോടെ ആ അമ്മ അവനെ മുറിയിൽ കൊണ്ടാക്കി..എന്നാൽ അന്നുണ്ടായിരുന്ന വാത്സലൃവും പുതു സ്വപ്നങ്ങളിലേയ്ക്ക് മകനെ കൈപിടിച്ചു നടത്തിയ സംതൃപ്തീയ്ക്കും പകരം വിധിയെ കുറിച്ചോർത്തുള്ള വേദനയായിരുന്നു..ആ അമ്മയ്ക്ക്.. കട്ടിലിലേയ്ക്ക് വീണയുടൻ ഉറക്കമവനെ കൂട്ടി കൊണ്ടു പോയി... മകൻറെ ഉറക്കത്തിനു കാവലായ് അവൻറെ മുഖത്തോട് ചേർന്ന് ആ തറയിൽ അമ്മയിരുന്നു.... മദ്യത്തിന്റെ ആല സൃത്തിൽ പുലർക്കാലത്തുണരുന്ന ഒരുറക്കം അവനുറങ്ങി...എന്നാൽ വിധിയും ജീവിതവും കണ്ട് മടുത്ത്,ഇനി ഒരിക്കലും അവ കാണാതിരിക്കുന്ന ഒരുറക്കം ആ അമ്മ ഉറങ്ങി...ഒരിക്കലും ഉണരാത്ത ഉറക്കം.... സൂര്യരശ്മികൾ കണ്ണുകളെ ഉണർത്തി..തലേ ദിവസത്തെ ആലസൃം വിട്ടു പോയിരുന്നില്ല..കട്ടിലിൽ നിന്ന് കാൽവച്ചത് ഐസുപോലെ തണുപ്പുള്ള വസ്തുവിലായിരുന്നു....അവനു തന്റെ കണ്ണുകളെ വിശ്വാസമായില്ലാ...അമ്മ.......തന്നെ ലാളിച്ച,ചോറുവാരി തന്നിരുന്ന,കൈപിടിച്ചു നടത്തിയ വാത്സല്യത്തിന്റെ ചുടുമാത്രമുണ്ടായിരുന്ന അമ്മയുടെ കൈകൾ ഇതാ ഐസ് പോലെ തണുത്തിരിക്കുന്നു....അവൻറെ അമ്മേ എന്ന വിളി ആ കാതുകൾ കേട്ടില്ലാ ......ആ നിമിഷം മുതൽ അവൻ ജീവിച്ചുതുടങ്ങി...ആ അമ്മയുടെ മകനായി...അമ്മ ആഗ്രഹിച്ച മകനായി....ഇനിയൊരിക്കലും അമ്മയെ കാണില്ലെന്ന വേദനയോടെ.......
-സ്നേഹത്തോടെ എല്ലാ അമ്മമാർക്കും
(സാര്യ വിജയൻ)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot