യാത്ര ചോദിക്കാതെ.
***********തുടർ കഥ. ഭാഗം നാല്.******
പോലീസുകാരനോടൊരു സലാം ചെല്ലി ഞാൻ.
ഇംഗ്ളീഷിൽ എന്നെ പരിചയപ്പെടുത്തി.
ഭാഗ്യം നല്ല ഓഫീസർ അയാൾക്കും ഇംഗ്ളീഷ് അറിയാം.
ഞാൻ യാത്തിയുടെ ചിത്രങ്ങളും , കഥയും അദ്ധേഹത്തോട് പറഞ്ഞു. എല്ലാം കേട്ട് ഓഫീസർ മറ്റൊരാളെ വിളിച്ചു
അവരുടെ ഭാഷയിൽ എന്തെക്കെയോ സംസാരിച്ചു.എന്നിട്ട് എന്നെ നോക്കി പറഞ്ഞു ;'' താങ്കൾക്ക് എല്ലാ വിധ സഹായങ്ങളും ഞങ്ങൾ നല്കാൻ തയ്യാറാണ്. ധൃതി വെക്കരുത്.ഞങ്ങളോട് സഹകരിക്കുക. കുറച്ചു നേരം ആ കസേരയിൽ ഇരിക്കൂ...''
വിനയാനിതനായ ഓഫീസറുടെ വാക്കുകൾ .
''ഓകെ. '' ഞാൻ ഓഫീസിലെ കസേരയിൽ ഇരുന്നു.
ആ പോലീസ് ചെക് പോസ്റ്റിലെ വൈഫൈ പാസ് വേർഡ് ഓഫീസർ എനിക്കു തന്നു. ഞാനെൻെറ ആപ്പിൾ 7 ൻെറ വൈഫൈ ഓണാക്കി. കുറേ മെയിലുകൾ ,വാട്സാപ്പ് മെസേജുകൾ , തുരുതുരാ വന്നുകൊണ്ടിരുന്നു.
ഞാനവനോക്കി ചിലതിനെല്ലാം മറുപടി കൊടുത്തു.
അതിനിടയിൽ ഓഫീസർ ചായ വരുത്തിച്ചു തന്നു.
അതും നന്ദി പറഞ്ഞ് ഞാൻ കുടിച്ചു.
രണ്ടു മണിക്കൂർ കഴിഞ്ഞു
മറ്റൊരു ഓഫീസർ വന്ന് ആദ്യ ഓഫീസറോട് അവരുടെ ഭാഷയിൽ എന്തൊക്കെയോ പറഞ്ഞൂ.
ഓഫീസർ തലയാട്ടി മറുപടി കൊടുത്തുകൊണ്ടിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ഒരു അമ്പതു വയസ്സു പ്രായമുള്ള ഒരാൾ ഓഫീസിലേക്കു കടന്നു വന്നു.അദ്ധേഹത്തെ കണ്ടപ്പോൾ ഞാൻ അറിയാതെ എണീറ്റു നിന്നു.!
അതെ. അതവളുടെ ബാപ്പയായിരുന്നു.!
ഫോട്ടോ കണ്ടിട്ടുള്ളതുകൊണ്ട് എനിക്കയാളെ വേഗം തിരിച്ചറിയാൻ കഴിഞ്ഞു.
അയാൾക്കും എന്നെ അറിയാം.ഞങ്ങൾ വീഡിയോ കോളിലൂടെയും,ഫോട്ടോയിലൂടെയൂം പരസ്പരം കണ്ടിട്ടുള്ളവരായിരുന്നു.
അദ്ധേഹം സലാം ചൊല്ലി,എന്നെ വന്ന് കെട്ടിപ്പിടിച്ചു.!
ക്ഷീണിച്ചവശനായ അദ്ധേഹത്തോട് ഇന്തോനേഷ്യൻ ഭാഷയിൽ ഞാൻ ചോദിച്ചു എവിടെ എൻെറ യാത്തീ..? ''
അയാൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് പൊട്ടിക്കരഞ്ഞു.
'' നീ വന്നല്ലോ...മോനെ...നീ വന്നല്ലോ...
ഞങ്ങൾക്കതു മതി.''
പോലീസുകാരൻ എനിക്ക് പരിഭാഷപ്പെടുത്തി തന്നു.
ഞാനാകെ വല്ലാത്ത ഒരവസ്ഥയിലായി.!
കൂറേ നേരം മൗനത്തിലായി ഞങ്ങൾ.
പിന്നെ ഞങ്ങൾ പുറത്തിറങ്ങി.
മുന്നിൽ തകർന്നടിഞ്ഞ ഭൂമിയിൽ നിന്നും എന്തെങ്കിലും കിട്ടിയെങ്കിലെന്നു കരുതി തിരഞ്ഞൂ നടക്കുന്ന മനുഷ്യരെയാണ് ചുറ്റും കാണുന്നത് .
റെഡ്ക്രോസും,സൗദി റെഡ്ക്രസൻറും, മെഡിക്കൽ യൂണിറ്റുകളും സജീവമാണ്.
എമിറേറ്റ്സിൻെറ സഹായ ട്രക്കുകളും പാർക്ക് ചെയ്തിട്ടിരിക്കുന്നു. ഞാൻ വന്നിറങ്ങിയപ്പോൾ കണ്ണിൽ പെടാതിരുന്ന സജീവമായ രക്ഷാ പ്രവർത്തനങ്ങൾ.!
ഞാൻ യാത്തിയുടെ ബാപ്പയെയും കൂട്ടി ടാക്സിയിൽ കയറി കുറച്ചു ദൂരെയുള്ള ഭക്ഷണ ശാലയിലേക്ക് ചെന്നു. ഞങ്ങൾ മൂന്നുപേരും നല്ലപോലെ ഭക്ഷണം കഴിച്ചു.
യാത്തിയുടെ ബാപ്പയോട് ഞാൻ സാവകാശം ചോദിച്ചു ''എവിടെ എൻെറ യാത്തീ.?''
അയാളാ തകർന്ന ഭൂമിയിലേക്ക് ചൂണ്ടികാട്ടി.
എനിക്കൊന്നും മനസിലായില്ല.
ഞാൻ ഡ്രൈവറോട് എന്നെ പരിഭാഷപ്പെടുത്താനും അദ്ധേഹത്തിൻെറ വാക്കുകൾ എനിക്കു പറഞ്ഞു തരാനും ആവശ്യപ്പെട്ടു.
അയാൾ എനിക്കു പരിഭാഷപ്പെടുത്തികൊണ്ടിരുന്നു....
''....ആ ദിവസം അവൾ വല്ലാതെ സന്തോഷവതിയായിരുന്നു.
അടുത്തുള്ള ഗ്രാമത്തിൽ പോയി മുത്തശ്ശിയെകണ്ടു,മുത്തച്ഛനെ കണ്ടു. അവരോടൊപ്പം ഭക്ഷണം കഴിച്ചു.
പിന്നെ തിരിച്ചു വന്നു.പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. കുറച്ചു നേരം അവൾ മഴയത്തൂ നിന്നു.ഞാനും അവളുടെ ഉമ്മയും വഴക്കു പറഞ്ഞപ്പോൾ അവളുടെ ഭർത്താവിന് മഴ കൊള്ളുന്നതിഷ്ടമാണെന്നു പറഞ്ഞു വീണ്ടും അല്പനേരം മഴകൊണ്ടവൾ നിന്നു.
നിങ്ങളെ കുറിച്ച് പറയാത്ത ഒരു നിമിഷവും ഇല്ലവൾക്ക്.
ഞങ്ങടെ യാത്തിയെ ഇത്രക്ക് സന്തോഷവതിയായ് ഞങ്ങളിന്നു വരെ കണ്ടട്ടില്ല.
അവളുടെ പ്രസവത്തിന് നിങ്ങളെത്തുമെന്നും,നിങ്ങളെത്തിയേ പ്രസവിക്കൂന്ന് വാശി പിടിക്കുന്ന യാത്തി ഇന്നും കൺ മുന്നിലുണ്ട്.
മുത്തശ്ശിക്ക് രാത്രി തീരെ വയ്യാതായി എന്ന് ഫോൺ വന്നപ്പോൾ ഞാൻ രാത്രി തന്നെ അവിടേക്ക് പോയി.അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു. കിഴക്കേ മാനത്ത് മിന്നലിനും ശക്തി കൂടിയിരുന്നു.
പെട്ടെന്നായിരു ലോകം മുഴൂവൻ തലകീഴായി മറിയുന്നത് അറിഞ്ഞത്. കൂട്ട നിലവിളികളും,അലർച്ചയും, വലിയ വലിയ എന്തൊ ക്കെയോ ശബ്ദങ്ങളും. !ഏതാനും നിമിഷം നീണ്ടു നിന്ന പ്രകൃതിയുടെ താണ്ധവം. !!കണ്ടും കേട്ടും പരിചിതമായ അവസ്ഥയാണെങ്കിലും ഞങ്ങളൊക്കെ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
ആരൊക്കെ ഇനി അവശേഷിക്കുന്നു എന്നറിഞ്ഞില്ല.
മഴ അതിൻെറ സകല രൗദ്രവ ഭാവവും പേറി തിമർത്തു പെയ്തു കൊണ്ടിരുന്നു. മഴയിലെ വെള്ളം കുത്തിയൊലിച്ച് എവിടേക്കും നീങ്ങാൻ കഴിയാത്ത അവസ്ഥ.
മുത്തശ്ശിയുടെ വീട് കടലോരത്തു നിന്നും കുറച്ചകലെ മലകൾ അതിരിടുന്നിടത്താണ്.
മലയിടിഞ്ഞു കുറേ വീടും മനുഷ്യരും തകർന്നടിഞ്ഞു.രക്ഷാ പ്രവർത്തനത്തിന് മഴ തടസ്സമായി.
എങ്കിലും സർക്കാരും സന്നദ്ധ പ്രവർത്തകരും പാഞ്ഞെത്തി.
ഞാൻ മുത്തശ്ശിയെയും മുത്തച്ഛനേയും സുരക്ഷിതമായ ഒരിടത്ത് ഇരുത്തി എൻെറ വീട് ലക്ഷ്യമാക്കി ഓടി.
*******തുടരും. *********
അസീസ് അറക്കൽ.
*******************
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക